അരിസോണ മലയാളി അസോസിയേഷൻ ക്രിസ്മസ്/പുതുവത്സരാഘോഷം ഡിസംബർ 26 ഞായറാഴ്ച

അരിസോണ : അരിസോണ മലയാളി അസോസിയേഷൻ ഈ വർഷത്തെ ക്രിസ്മസ്/പുതുവത്സരാഘോഷം ഡിസംബർ 26 ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. അസോസിയേഷൻ കുടുംബങ്ങൾക്ക് വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നു ഉച്ചയോടെ എത്തിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുറപ്പാക്കി തയ്യാറാക്കുന്ന ഭക്ഷണം അതാതു സ്ഥലങ്ങളിൽ കൃത്യസമയത്തു എത്തിക്കുന്നതിനായി അസ്സോസിയേഷൻ ഭാരവാഹികൾ കുറ്റമറ്റ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് . വൈകുന്നേരം 6:30 യോടെ അരിസോണയിലെ നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികൾ ആരംഭിക്കും. വിവിധ നൃത്തങ്ങളും ശ്രുതി മധുരമായ ഗാനങ്ങളും ലഘു നാടകങ്ങളും ഈ പരിപാടിയെ വർണാഭമാക്കും. സിനിമാ പിന്നണി ഗായിക മിസ്.പ്രിയ ജെർസൺ ആണ്‌ ഈ പരിപാടിയിലെ വിശിഷ്ടാതിഥി. പരിപാടികൾ സൂം വഴിയും ഫേസ്ബുക് വഴിയും തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും. അസോസിയേഷന്റെ വിവിധ പരിപാടികൾക്ക് നൽകുന്ന അകമഴിഞ്ഞ പിന്തുണക്കും പ്രോത്സാഹനത്തിനും അരിസോണയിലെ മലയാളി സമൂഹത്തിനോട് കടപ്പെട്ടിരിക്കുന്നതായി പ്രസിഡന്റ് സജിത് തൈവളപ്പിൽ…

എസ്.ബി. അസംപ്ഷന്‍ അലുംമ്‌നിയുടെ സ്ഥാനാരോഹണവും അവാര്‍ഡ് ദാനവും ജനുവരി രണ്ടിന്

ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി- അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ നവ നേതൃത്വ സ്ഥാനാരോഹണവും പ്രതിഭാ പുരസ്‌കാര വിതരണവും ജനുവരി രണ്ടിന് ഉച്ചകഴിഞ്ഞ് 12.30-ന് നടക്കും. സമ്മേളനവേദി ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാള്‍ (സെന്റ് ചാവറ ഹാള്‍, 5000 സെന്റ് ചാള്‍സ് റോഡ്, ബെല്‍വുഡ്, ഇല്ലിനോയിസ്- 60104) ആണ്. സംഘടനാംഗങ്ങളുടെ മക്കള്‍ക്കായി സ്ഥാപിച്ചിട്ടുള്ള 2020, 2021 വര്‍ഷങ്ങളിലെ ഹൈസ്‌കൂള്‍ പ്രതിഭാ പുരസ്‌കാര വിജയികളായവരെ അനുമോദിക്കുന്നതും സമ്മാനദാനം നല്കുന്നതുമായിരിക്കും. സമ്മേളനത്തിലെ മുഖ്യാതിഥി റവ: ഫാ, തോമസ് കടുകപ്പള്ളി (വികാരി ജനറാള്‍- കത്തീഡ്രല്‍ വികാരി) ആയിരിക്കും. ചിക്കാഗോ ചാപ്റ്ററിന്റെ ഏഴാമത് നവനേതൃത്വമാണ് ജനുവരി രണ്ടിന് നിലവില്‍വരുന്നതും സ്ഥാനമേല്‍ക്കുന്നതും. 2005-ലാണ് ഈ ചാപ്റ്റര്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടത്. ജയിംസ് ഓലിക്കര, എബി തുരുത്തിയില്‍, ബിജി കൊല്ലാപുരം, ചെറിയാന്‍ മാടപ്പാട്ട്, ഷിബു അഗസ്റ്റിന്‍ എന്നിവര്‍ മുന്‍ പ്രസിഡന്റുമാരും, ഷാജി കൈലാത്ത് ജനുവരി…

Hindu communiqué for the world for 2022: Spread goodwill & hope

Hindus have offered New Year’s greetings to the world. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today; wished happiness, justice, liberty, love and peace for the world during 2022. We pray that 2022 brings hope and trust in which we, the people, flourish and build a new just world; devoid of inequalities, poverty and prejudices; Zed, who is President of Universal Society of Hinduism, notes. We, although from diverse faith traditions but from the same human family, are headed in the same direction. Despite our serious…

Fireworks displays, overnight camping, dining experiences, and much more – These Sharjah Destinations are all set to celebrate New Year’s Eve

Sharjah, 25December2021: The family-friendly and popular destinations from Sharjah Investment and Development Authority (Shurooq) are all set to celebrate New Year’s Eve. From Fireworks displays to amazing dining experiences to adventure overnight camping, each destination has specially curated events for welcoming the New Year, on 31 December. Like in the previous years, a 10-minute long fabulous fireworks show will light up the night sky in Al Majaz Waterfront, counting down to the new year. The leisure destination known for diverse dining experiences has been a favorite spot for families during…

ഇന്ത്യന്‍-അമേരിക്കന്‍ അശ്വിൻ വാസന് ന്യൂയോര്‍ക്ക് സിറ്റി ഹെൽത്ത് കമ്മീഷണറായി നിയമനം

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയുടെ ഹെൽത്ത് കമ്മീഷണറായി ഇന്ത്യൻ വംശജൻ അശ്വിൻ വാസനെ നിയമിച്ചു. ന്യൂയോര്‍ക്ക് നഗരത്തിന്റെ നിയുക്ത മേയർ എറിക്ക് ആഡംസാണ് അശ്വിന്റെ നിയമനം പ്രഖ്യാപിച്ചത്. ഹെല്‍ത്ത് കമ്മീഷണര്‍ മാത്രമല്ല, മേയറുടെ ഹെല്‍ത്ത് ഉപദേശകന്‍ കൂടിയായിരിക്കും അശ്വിന്‍. കോവിഡ്-19 സംബന്ധിച്ച നയങ്ങൾ രൂപീകരിക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്വവും അശ്വിന് നൽകിയിട്ടുണ്ട്. പൊതു ആരോഗ്യ രംഗത്ത് 20 വർഷമായി സേവനം ചെയ്യുന്ന അശ്വിൻ, അടുത്ത വർഷം മാർച്ചില്‍ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും. ന്യൂയോര്‍ക്ക് നഗരത്തെ കൂടുതല്‍ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്കും, ന്യൂയോര്‍ക്കിലെ ജനങ്ങളുടെ ആരോഗ്യം സം‌രക്ഷിക്കുന്നതിനും തന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും അനുയോജ്യരായ ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് നിയുക്ത മേയര്‍ എറിക് ആഡംസ് പറഞ്ഞു. പുതിയ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതില്‍ മേയറിനോട് കൂടുതല്‍ കടപ്പെട്ടിരിക്കുന്നുവെന്ന് അശ്വിന്‍ പ്രതികരിച്ചു. ഹാര്‍‌വാര്‍ഡ് സര്‍‌വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും, മിഷിഗണ്‍ സര്‍‌വ്വകലാശാലയില്‍ നിന്ന് എംഡിയും, ലണ്ടന്‍ സ്കൂള്‍…

Trickle-down misery: How Afghanistan’s asset freeze hurts everyone

KABUL  – Afghan businessman Shoaib Barak is struggling to pay his workers and suppliers, unable to access funds from a banking system crippled by the freezing of the nation’s overseas assets. They, in turn, can’t pay their bills — and so the country’s economic woes trickle down and hurt everyone along an unbroken chain of misery. “I feel very ashamed,” said Barak, who until recently employed some 200 people across the country — mostly in his construction business. “For me, for every Afghan, it’s really disgusting. I do not even…

ഹരിദ്വാർ വിദ്വേഷ പ്രസംഗത്തിൽ നടപടി ആവശ്യപ്പെട്ട് മഅദനി അമിത് ഷായ്ക്ക് കത്തെഴുതി

മുസാഫർനഗർ: കഴിഞ്ഞയാഴ്ച ഹരിദ്വാറിൽ നടന്ന ധരം സൻസദിന്റെ സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ (എൻസിഎം), ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി), ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എന്നിവർക്ക് ജമിയത്ത് ഉലമ ഇ ഹിന്ദ് പ്രസിഡന്റ് മൗലാന മഹമൂദ് മദനി കത്തയച്ചു. ധരം സൻസദിലെ പ്രഭാഷകർ വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു എന്ന് കത്തില്‍ അദ്ദേഹം ആരോപിച്ചു. “ഈ വിഷയത്തിൽ സർക്കാർ മൗനം പാലിക്കുന്നത് രാജ്യത്തിന് അങ്ങേയറ്റം ഹാനികരമാണ്. സമാധാനത്തിനും സാമുദായിക സൗഹാർദ്ദത്തിനും വലിയ ഭീഷണിയാണ് ഇപ്പോൾ നടക്കുന്നത്. അതിനാൽ, പ്രകോപനപരവും വിദ്വേഷപരവുമായ പ്രസംഗങ്ങൾ നടത്തുകയും മുസ്ലീങ്ങളെ വംശഹത്യയ്‌ക്ക് പരസ്യമായി ആഹ്വാനം ചെയ്യുകയും ഹിന്ദു സമൂഹത്തെ മുഴുവൻ ആയുധമാക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത പരിപാടിയിലെ സംഘാടകർക്കും പ്രഭാഷകർക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന്…

സിസിലി ജോർജ് കുന്തിരിക്കത്തിന്റെ മണമുള്ള എഴുത്തുകാരി (അനുസ്മരണം): കാരൂർ സോമൻ, ലണ്ടൻ

എന്റെ ആത്മമിത്രമായിരുന്ന ശ്രീമതി സിസിലിയുടെ മരണ വാർത്ത കേട്ടപ്പോൾ നിസ്സഹായനായി നിമിഷങ്ങൾ പകച്ചു നിന്നു. ഹ്ര്യദയം നുറുങ്ങിപ്പോകുന്നതുപോലെ തോന്നി. ഇത്രവേഗം ഓർമ്മകളുടെ ചിറകുകളിലേന്തി പറക്കുമെന്ന് കരുതിയില്ല. ആരോടും മധുരമായി പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സിസിലി ജോർജ് എല്ലാവര്‍ക്കും നൽകിയത് കുന്തിരിക്കത്തിന്റ മണമാണ്. ബ്രിട്ടനിലെ വായനക്കാർക്കിടയിൽ, സുഹൃത്തുക്കളുടെയിടയിൽ സിസിലി ജോർജിന്റെ നറുമണം എന്നും തുമ്പി തുളുമ്പി കന്യാസുഗന്ധമായി ജീവിച്ചുകൊണ്ടിരിക്കും. ലണ്ടൻ ആശുപതിയിൽ എത്തിയതിന് ശേഷ൦ ചുരുക്കം വാക്കുകളിൽ എന്നോട് സംസാരിച്ചു. എനിക്ക് ലോക റെക്കോർഡ് കിട്ടിയതിൽ അഭിനന്ദനങ്ങൾ അറിയിച്ചു. എന്റെ ഭാര്യ ഓമനയും മകൾ സിമ്മിയും കുടി ആശുപത്രീയിൽ കാണാൻ പോയിരുന്നു. അവിടെ അമേരിക്കയിൽ നിന്നുള്ള മകളെ പരിചയപ്പെട്ടു. കുറെ പരിശോധനകൾ നടത്തിയാൽ മാത്രമേ അസുഖ കാരണങ്ങൾ കണ്ടെത്താൻ സാധിക്കൂ എന്ന അറിയിപ്പാണ് ലഭിച്ചത്. പ്രവാസ സാഹിത്യത്തിൽ ഞാൻ ഹൃദയത്തിലേറ്റിയ ഏക എഴുത്തുകാരിയാണ് സിസിലി ജോർജ്. ഒരു സർഗ്ഗ പ്രതിഭയുടെ…

മദ്യലഹരിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ചു; പോലീസ് ജീപ്പ് അഗ്നിക്കിരയാക്കി

കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ മദ്യലഹരിയില്‍ പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു. ക്രിസ്മസ് ആഘോഷത്തെ ചൊല്ലിയായിരുന്നു സംഘർഷം. രാത്രി 12 മണിയോടെ തൊഴിലാളികൾ താമസിക്കുന്ന ലേബര്‍ ക്യാമ്പിലുണ്ടായ സംഘർഷമാണ് പോലീസിനെതിരെയും നാട്ടുകാര്‍ക്കെതിരെയും തിരിഞ്ഞതെന്ന് പോലീസ് പറയുന്നു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. പൊലീസുകാരെ അക്രമികൾ ക്രൂരമായി മർദ്ദിച്ചു. പോലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന അക്രമികൾ ചേർന്ന് അടിച്ചു തകർത്തു. തുടര്‍ന്ന് സംഭവം അന്വേഷിക്കാനെത്തിയ കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ ജീപ്പ് അക്രമികൾ അഗ്നിക്കിരയാക്കി. പോലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. വാഹനം പൂര്‍ണമായും കത്തിനശിച്ചു. കുന്നത്തുനാട് സി.ഐക്കും എസ് ഐ ഉൾപ്പെടെ നാല് പൊലീസുകാർക്കും ഗുരുതരമായി പരിക്കേറ്റു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവരെയും അക്രമികൾ മർദ്ദിച്ചു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ അക്രമികൾ…

യോഗി ആദിത്യനാഥിന് സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള പനിയാണെന്ന് അസദുദ്ദീൻ ഒവൈസി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സ്ഥലങ്ങളുടെ പേരുമാറ്റത്തിന്റെ ‘പനി’ പിടിപെട്ടിരിക്കുകയാണെന്ന് പരിഹസിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ഫിറോസാബാദിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് ഒവൈസിയുടെ പ്രസ്താവന. “ഫിറോസാബാദിൽ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ 45-200 കുട്ടികൾ വൈറൽ പനി ബാധിച്ച് മരിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. നിങ്ങൾ ബാബയെ (മുഖ്യമന്ത്രി) ചോദ്യം ചെയ്താൽ, സ്ഥലത്തിന്റെ പേര് കാരണമാണ് ആ ജില്ലയിൽ കുട്ടികള്‍ക്ക് പനി ബാധിച്ചതെന്ന് അദ്ദേഹം പറയും.” സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള പനിയാണ് അദ്ദേഹം അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസുമായും പ്രാദേശിക പാർട്ടികളുമായും സഖ്യമുണ്ടാക്കിയിട്ടും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കയ്പേറിയ ഫലത്തെക്കുറിച്ച് എഐഎംഐഎം തലവൻ ഉത്തർപ്രദേശിലെ പ്രതിപക്ഷ പാർട്ടികളെ പരിഹസിച്ചു. “അവരുടെ മഹാഗത്ബന്ധൻ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അവർ 15 സീറ്റുകൾ മാത്രം നേടിയത്?” അദ്ദേഹം ചോദിച്ചു. “നിങ്ങൾ എഐഎംഐഎമ്മിന് വോട്ട്…