മ്യാൻമറിലെ സിവിലിയൻമാരുടെ കൂട്ടക്കൊലയെ അപലപിച്ച് യുഎൻ ഉദ്യോഗസ്ഥൻ; അന്വേഷണം ആവശ്യപ്പെട്ടു

മ്യാന്മറില്‍ സിവിലിയന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു എന്‍ ഉദ്യോഗസ്ഥന്‍. മ്യാൻമറിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 35 സിവിലിയന്മാരെങ്കിലും കൊല്ലപ്പെടുകയും അവരുടെ മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്‌തുവെന്ന റിപ്പോർട്ടുകൾ തന്നെ ഭയപ്പെടുത്തിയെന്നും, കയാഹ് സ്റ്റേറ്റിൽ വെള്ളിയാഴ്ച നടന്ന അതിക്രൂരമായ ആക്രമണത്തെക്കുറിച്ച് മ്യാൻമറിലെ അധികാരികൾ അന്വേഷിക്കണമെന്ന് യുഎൻ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് ചീഫ് മാർട്ടിൻ ഗ്രിഫിത്ത്സ് പ്രസ്താവനയിൽ പറഞ്ഞു. മ്യാൻമറിലെ ഹ്പ്രൂസോ ടൗൺഷിപ്പിലെ ഹൈവേയിൽ കത്തിയ രണ്ട് ട്രക്കുകളും ഒരു കാറും കാണിക്കുന്ന ഫോട്ടോകൾ ശനിയാഴ്ച സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സേവ് ദി ചിൽഡ്രൻ എന്ന എയ്ഡ് ഓർഗനൈസേഷനിലെ രണ്ട് മാനുഷിക പ്രവർത്തകരെ അവരുടെ സ്വകാര്യ വാഹനം ആക്രമിക്കുകയും കത്തിക്കുകയും ചെയ്തതിനെ തുടർന്ന് കാണാതായതായി ഗ്രിഫിത്ത്സ് പറഞ്ഞു. “അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം നിരോധിച്ചിരിക്കുന്ന ഈ ദയനീയ സംഭവത്തെയും രാജ്യത്തുടനീളമുള്ള സിവിലിയന്മാർക്കെതിരായ എല്ലാ ആക്രമണങ്ങളെയും ഞാൻ…