കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപിന്റേതുള്പ്പടെ ആറ് ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറി. അതേസമയം, കേസിൽ നിർണായകമെന്ന് പറഞ്ഞ ഒരു ഫോൺ കോടതിയിൽ ഹാജരാക്കിയിട്ടില്ല.കേസിനു പിന്നാലെ ദിലീപ് സ്വന്തം നിലയ്ക്കു മുംബൈക്കു ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച രണ്ടു ഫോണുകള്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിച്ചത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പുറത്തുവന്നതും അന്വേഷണസംഘം കോടതിയില്‍ ഉന്നയിച്ചതുമായ കാര്യങ്ങളില്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഈ മൊബൈലുകള്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ ഏതു ഏജന്‍സിക്കു നല്‍കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ കോടതി ഇന്നു വ്യക്തത വരുത്തും. അതേസമയം, കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ദിലീപിനെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.ഫോണ്‍ പരിശോധിക്കുന്നതിലൂടെ കേസിനാസ്പദമായ വിവരങ്ങള്‍ ലഭിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇങ്ങനെ വന്നാല്‍ തൊട്ടടുത്ത…
Month: January 2022
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീർ, ഹർഭജൻ സിംഗ് എന്നിവരുമായി തന്റെ “സ്പര്‍ദ്ധ”യെക്കുറിച്ച് പാക് താരം കമ്രാൻ അക്മൽ മനസ്സു തുറക്കുന്നു
ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരത്തിനിടെ രണ്ട് തവണ ലോകകപ്പ് ജേതാവായ താരവുമായി അക്മലും വാക്ക് തർക്കമുണ്ടായിരുന്നു. ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് (എൽഎൽസി) അവരുടെ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു വീഡിയോയിൽ, പാക് ക്രിക്കറ്റ് താരം മുൻ ഇന്ത്യൻ ഓപ്പണറുമായുള്ള ഏഷ്യാ കപ്പ് വൈരാഗ്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചപ്പോൾ, ഗംഭീറിനോടും മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങിനോടുമുള്ള തന്റെ ‘സ്പര്‍ദ്ധ’യെക്കുറിച്ച് അക്മൽ തുറന്നു പറഞ്ഞു. ഗംഭീറുമായും ഹർഭജനുമായും താന്‍ ഒരു സ്പര്ദ്ധയുമില്ലെന്ന് പ്രത്യേക ആശയവിനിമയത്തിനിടെ അക്മൽ വ്യക്തമാക്കി. “ഇരുവരുമായും എനിക്ക് സ്പര്ദ്ധയുണ്ടെന്ന് ഞാൻ കരുതുന്നില്ല. തെറ്റിദ്ധാരണ മൂലമാണ് അത് സംഭവിച്ചത്. ഏഷ്യാ കപ്പിൽ ഗൗതമുമായി എനിക്ക് തെറ്റിദ്ധാരണയുണ്ടായിരുന്നു. ഗൗതമും ഒരു നല്ല സുഹൃത്താണ്, മികച്ച ക്രിക്കറ്റ് താരവുമാണ്. ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്, എ-ടീമുമായി. അതിനാൽ, മത്സരമില്ല, ഗൗരവമായി ഒന്നുമില്ല,” അക്മൽ വിശദീകരിച്ചു. 2012-13 സീസണിൽ ബെംഗളൂരുവിൽ നടന്ന ടി20…
WI-U19 vs ZIM-U19, ICC U-19 World Cup Dream11 പ്രവചനം: വെസ്റ്റ് ഇൻഡീസ് vs സിംബാബ്വെ മത്സരത്തിനുള്ള ഫാന്റസി ക്രിക്കറ്റ് ടിപ്പുകൾ
നടന്നുകൊണ്ടിരിക്കുന്ന ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലെ 11-ാം സ്ഥാനത്തിനായുള്ള പ്ലേഓഫ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് U19 സിംബാബ്വെ U19-മായി ഏറ്റുമുട്ടും. ഡീഗോ മാർട്ടിൻ സ്പോർട്ടിംഗ് കോംപ്ലക്സിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം വൈകുന്നേരം 6:30 മുതൽ തത്സമയം കാണാം. ആതിഥേയരായ വെസ്റ്റ് ഇൻഡീസ് അണ്ടർ 19 ഈ വർഷത്തെ പതിപ്പിൽ പല്ലുകൊഴിഞ്ഞ കടുവയായിരിക്കും. ടൂർണമെന്റിലെ ആദ്യ ഗെയിമിൽ ഓസീസ് തോൽപ്പിച്ചതിന് ശേഷം അവർക്ക് ഒരിക്കലും ഉയിര്ത്തെഴുന്നേല്ക്കാനായില്ല. വിൻഡീസ് U19 ടീം പ്ലേറ്റ് പ്ലേ ഓഫുകളിലെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വീണ്ടും ദയനീയമായി പരാജയപ്പെട്ടു. ഒമ്പതാം സ്ഥാനത്തിനായുള്ള പ്ലേഓഫ് മത്സരത്തിൽ യുഎഇ അണ്ടർ 19-നെ 82 റൺസിന് പരാജയപ്പെടുത്തി. ടൂർണമെന്റിലുടനീളം വിൻഡീസിന്റെ U19 ബാറ്റിംഗ് നിര പരാജയപ്പെട്ടു. സ്വന്തം മണ്ണിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കരീബിയൻ നിര അവരുടെ പ്രകടനത്തിൽ നിരാശരാകും. സിംബാബ്വെ U19…
ഐപിഎൽ-2022: ലഖ്നൗ സൂപ്പർ ജയന്റ്സ് ടീം ലോഗോ പുറത്തിറക്കി
2022 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ലേലത്തിനായുള്ള ആവേശം വർധിപ്പിച്ചുകൊണ്ട്, ലീഗിലെ ഉദ്ഘാടന സീസണിനായി തയ്യാറെടുക്കുന്ന ലഖ്നൗ സൂപ്പർ ജയന്റ്സ് അവരുടെ ലോഗോ പുറത്തിറക്കി. ഫ്രാഞ്ചൈസി പ്രകാരം പുരാതന ഇന്ത്യൻ പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ലോഗോ നിര്‍മ്മിച്ചിരിക്കുന്നത്. ലഖ്നൗവും അഹമ്മദാബാദും ഐപിഎല്ലിന്റെ പട്ടികയിൽ ചേർത്ത രണ്ട് പുതിയ ഫ്രാഞ്ചൈസികളാണ്. ഈ സീസൺ മുതൽ 10 ടീമുകൾ അടങ്ങുന്ന ടൂർണമെന്റാണ് ഐപിഎൽ. ഫെബ്രുവരി 12, 13 തീയതികളിൽ ഒരു മെഗാ ലേലം നടക്കും, അവിടെ എല്ലാ ടീമുകളും ആദ്യം മുതൽ അവരുടെ സ്ക്വാഡുകൾ രൂപീകരിക്കും. ചിറകുള്ള ഒരു ചിഹ്നം സൃഷ്ടിക്കാൻ ടീമിനെ പ്രചോദിപ്പിച്ചതിന് ഫ്രാഞ്ചൈസി ഐതിഹ്യ പക്ഷിയായ ഗരുഡയെ ആദരിച്ചു, ത്രിവർണ്ണം ലഖ്നൗ അടിസ്ഥാനമാക്കിയുള്ള ടീമിന്റെ പാൻ-ഇന്ത്യ അപ്പീലിനെ പ്രതിനിധീകരിക്കുന്നു. കൂടാതെ, പക്ഷിയുടെ ശരീരത്തിൽ ക്രിക്കറ്റ് കളിയെ സൂചിപ്പിക്കാൻ നീല നിറത്തിലുള്ള ബാറ്റ് ഉണ്ടെന്നും ഓറഞ്ച്…
ലോകായുക്ത ഓര്‍ഡിനന്‍സ് പിന്‍വലിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി
ലോകായുക്ത ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പാലക്കാട് മുനിസിപ്പൽ കമ്മിറ്റി പുതുപ്പള്ളിത്തെരുവിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ധർണ്ണ ഉദ്ഘാടനം ചെയ്തു. ‘അഴിമതിക്കാരെ രക്ഷിക്കാൻ ലോകായുക്തയെ നിർവ്വീര്യമാക്കുന്നതിനാണ് ഇടതു സര്‍ക്കാറിൻ്റെ ഓർഡിനൻസെന്നും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന ഈ നടപടി പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കെ. സലാം, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി. അബ്ദുൽ ഹകീം, യൂണിറ്റ് ഭാരവാഹികളായ അബ്ദുറഹ്മാൻ, ബി. ഷെരീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
വിസാ പുതുക്കലുമായി ബന്ധപ്പെട്ട് ഒദ്യോഗിക ഉത്തരവിറക്കി പബ്ലിക് മാന്‍പവര്‍ ഫോര്‍ അതോറിറ്റി
കുവൈറ്റ് സിറ്റി : അറുപത് വയസിന് മുകളിലുള്ളവരുടെ വിസാ പുതുക്കലുമായി ബന്ധപ്പെട്ട് ഒദ്യോഗിക ഉത്തരവിറക്കി പബ്ലിക് മാന്‍പവര്‍ ഫോര്‍ അതോറിറ്റി. 2021 ലെ 27-ാം നന്പര് അഡ്മിനിസ്ട്രേറ്റീവ് റെസല്യൂഷനിലെ ആര്‍ട്ടിക്കിള്‍ 37 ആണ് ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ബിരുദ വിദ്യഭ്യാസ യോഗ്യതയില്ലാത്ത വിദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാനോ കൈമാറ്റം ചെയ്യുവാന്‍ സാധിക്കും. 250 കുവൈറ്റ് ദിനാര്‍ ഫീസും കുവൈറ്റ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഇന്‍ഷുറന്‍സ് കന്പനികളിലൊന്നില് നിന്നുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയും എടുത്തവര്‍ക്ക് റസിഡന്‍സി ഒരു വര്‍ഷത്തേക്ക് പുതുക്കുവാന്‍ സാധിക്കും. ഏറെക്കാലമായി നിലനിന്ന അനിശ്ചിതാവസ്ഥക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. സൂചനകള്‍ അനുസരിച്ച് ഒരു വര്‍ഷത്തേക്ക് 500 ദിനാര്‍ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് ഈടാക്കുമെന്നാണ് വാര്‍ത്തകള്‍. പ്രായപരിധി നിയന്ത്രണം വന്നതിനുശേഷം വിസ പുതുക്കാന്‍ കഴിയാതെ നിരവധി വിദേശികളാണ് രാജ്യം വിട്ടത്. സലിം കോട്ടയില്‍
ഏറ്റവും വേഗതയേറിയ ആംബുലന്‍സ് ദുബായില്‍; ആഡംബരത്തിലും വിലയിലും ഒന്നാമത്
ദുബായ് : ലോകത്തെ ഏറ്റവും കൂടുതല്‍ വിലയുള്ള ആംബുലന്‍സ് ദുബായില്‍ എക്സ്പോയില്‍ പുറത്തിറക്കി. 13 മില്യണ്‍ ദിര്‍ഹം ചിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന ആംബുലന്‍സിന്റെ വേഗത മണിക്കൂറില്‍ 400 കിലോമീറ്ററാണ്. ലോകത്ത് ആകെയുള്ള 7 ലൈക്കന്‍ ഹൈപ്പര്‍ സൂപ്പര്‍ കാറുകളില്‍ ഒന്നിനെ ദുബായിലെ തന്നെ ഡബ്യു മോട്ടോര്‍സ് ആണ് ആംബുലന്‍സ് സൗകര്യങ്ങളൊരുക്കി തയാറാക്കിയിരിക്കുന്നത് . ദുബായ് കോര്പറേഷന് ഫോര്‍ ആംബുലന്‍സ് സര്‍വീസ് എന്ന സ്ഥാപനത്തിന് വേണ്ടിയാണ് ആഡംബരവും , വേഗതയും കൊണ്ട് ലോകം കീഴടക്കാന്‍ പോകുന്ന ആംബുലന്‍സ് നിര്‍മ്മിച്ചിരിക്കുന്നത്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലെത്താന്‍ ഈ ആംബുലന്‍സിനു 2.8 സെക്കന്‍ഡുകള്‍ മതിയാകും. 780 കുതിര ശക്തിയുള്ള പോര്ഷ് ടര്‍ബോ എന്‍ജിനാണ് ആംബുലന്‍സിനെ കരുത്തുറ്റതാക്കുന്നതു. വേഗതയില്‍ മാത്രമല്ല ആഡംബരത്തിലും പിറകിലല്ല ഈ ആംബുലന്‍സ് . മുന്‍വശത്തെ എല്‍ ഈ ഡി ഹെഡ് ലൈറ്റിനുള്ളില്‍ 440 ഡയമണ്ടുകള്‍ ചേര്‍ത്ത അലങ്കാരം കാണാം. അകത്തളത്തെ…
കുവൈറ്റ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് മാരുതി സുസുക്കിയില്‍ ഓഹരി പങ്കാളിത്തം
കുവൈറ്റ് സിറ്റി : ലോകത്തിലെ ഏറ്റവും പഴക്കമുള്ള സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്നായ കുവൈറ്റ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയില്‍ നിക്ഷേപമിറക്കുന്നു. മാരുതി സുസുക്കിയുടെ 1.02 ശതമാനം ഓഹരികളാണ് കുവൈറ്റ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി സ്വന്തമാക്കുന്നത്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ മാരുതി സുസുക്കിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം സാമ്പത്തിക വര്‍ഷത്തിലെ മുന്നാം പാദത്തില്‍ 22.52 ശതമാനത്തില്‍ നിന്ന് 23.6 ശതമാനമായി വര്‍ധിപ്പിച്ചതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. കുവൈറ്റിലെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടായ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് കാര്‍ ട്രേഡ് ടെക്, സണ്‍ ടെക് റിയാലിറ്റി, പിവിആര്‍ ലിമിറ്റഡ്, പിഎന്‍സി ഇന്‍ഫ്രാടെക് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളിലും ഓഹരി പങ്കാളിത്തമുണ്ട്. ഭാവിയിലേക്ക് രാജ്യം കരുതിവയ്ക്കുന്ന നിധിയാണ് കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ മേല്നോട്ടത്തിലേത്. വാര്‍ഷിക വരുമാനത്തിന്റെ പത്തു ശതമാനം വര്‍ഷംതോറും ഈ…
പെരിയ ഇരട്ടക്കൊല: ജയില്‍ മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി
കൊച്ചി: ജയില്‍മാറ്റം ആവശ്യപ്പെട്ട് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ഹര്‍ജി തള്ളിയത്. കാക്കനാട് ജയിലില്‍ കഴിയുന്ന പി. രാജേഷ്, വിഷ്ണു സുര, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയിരുന്നത്. കേസിന്റെ വിചാരണ ആരംഭിക്കുന്ന ഘട്ടമായതിനാല്‍ അപേക്ഷ അംഗീകരിക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. 2019 ഫെബ്രുവരി 17 നാണ് പെരിയയില്‍ യുവാക്കള്‍ കൊല്ലപ്പെടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയുമായി കൂടിക്കാഴ്ച നടത്തി
യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. അക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ‘യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചു. ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹം നല്‍കിയത്. യുഎഇയില്‍ നടപ്പാക്കിയ ചെക്ക് മടങ്ങല്‍ നിയമം ഉള്‍പ്പെടെയുള്ള പുതിയ നിയമങ്ങള്‍ മലയാളികള്‍ അടക്കമുള്ള കച്ചവടക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. അക്കാര്യത്തില്‍ മന്ത്രിയോട് നന്ദി അറിയിച്ചു. കേരളത്തിലെ വ്യവസായ വികസനത്തിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്യുകയുണ്ടായി. യുഎഇ സര്‍ക്കാര്‍ മേഖലയില്‍ നിന്നും സ്വകാര്യ മേഖലകളില്‍ നിന്നുമുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യാനും ഈ അവസരം വിനിയോഗിച്ചു’.-മുഖ്യമന്ത്രി വ്യക്തമാക്കി.