സന്തോഷത്തിന്റെയും നല്ല ആരോഗ്യത്തിന്റെയും സമൃദ്ധിയുണ്ടാകട്ടേ: രാജ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതുവത്സര സന്ദേശം

ന്യൂഡൽഹി: രാജ്യത്തിന് പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മൻ കി ബാത്ത് പ്രസംഗത്തിൽ നിന്നുള്ള ഒരു ഭാഗം പങ്കിട്ടു. 2022 ജനങ്ങളുടെ ജീവിതത്തിന് സന്തോഷവും നല്ല ആരോഗ്യവും നൽകുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രത്യാശ പ്രകടിപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും നിതിൻ ഗഡ്കരിയും ഉൾപ്പെടെയുള്ള നിയമനിർമ്മാതാക്കളും ജനുവരി ഒന്നിന് സമാനമായ സന്ദേശങ്ങൾ ട്വീറ്റ് ചെയ്തു. “2022 ആശംസകൾ! ഈ വർഷം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും നല്ല ആരോഗ്യവും കൊണ്ടുവരട്ടെ. പുരോഗതിയുടെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങൾ കീഴടക്കിക്കൊണ്ടേയിരിക്കാം, നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇനിയും കഠിനമായി പരിശ്രമിക്കാം,” വീഡിയോ ക്ലിപ്പിംഗിനൊപ്പം മോദി ട്വീറ്റ് ചെയ്തു. . 2022 ലെ ആദ്യ ദിവസം “രാജ്യത്തെ ഭക്ഷണ ദാതാക്കൾക്കായി സമർപ്പിക്കും” എന്ന് വെള്ളിയാഴ്ച അദ്ദേഹം പറഞ്ഞിരുന്നു. ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പിഎം-കിസാന്റെ…

ജീവിതത്തിന്റെ ധന്യത കണ്ടെത്തുന്ന വര്‍ഷമാകട്ടെ 2022

2021-ാം ആണ്ടിന്റെ ആരംഭത്തിൽ സംഹാരതാണ്ഡവമാടി രംഗപ്രവേശം ചെയ്ത കോവിഡ് മഹാമാരി ലക്ഷങ്ങളുടെ ജീവൻ കവര്നെടുക്കുകയും ലക്ഷക്കണക്കിനാളുകളെ രോഗികളാക്കി മാറ്റുകയും ചെയ്തിട്ടും കലിയടങ്ങാതെ വീണ്ടും ആൽഫാ ,ഡെൽറ്റാ,ഒമിക്രോൺ തുടങ്ങി മാരകമായ വരിയന്റുകളുടെ ഭാവത്തിലും രൂപത്തിലും പ്രത്യക്ഷപ്പെട്ടത് ജനതയെ അല്പമല്ലാത്ത പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നു.പുതുവര്ഷത്തിലേക്കു പ്രവേശിക്കുന്ന ജനതയെ സംബന്ധിച്ചു ഇതൊരു ശുഭ സൂചനയല്ല നൽകുന്നത് .വാക്‌സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ചു പഴയ കാലത്തേക്ക് തിരിച്ചുപോകാമെന്നു കരുതിയവർക്ക് തെറ്റിപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . ഒമിക്രോൺ സുനാമിയാണ് ഇനി ലോകജനതയെ കാത്തിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനാ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . മഹാമാരിയുടെ വ്യാപനം ഒരു വശത്തു ശക്തിപെടുമ്പോൾ മറുവശത്തു ആഭ്യന്തര കലാപങ്ങള്‍, യുദ്ധങ്ങള്‍, വംശീയ കലാപങ്ങള്‍, തീവ്രവാദി പോരാട്ടങ്ങള്‍, ഗണ്‍ വയലന്‍സ് പ്രക്രതി ദുരന്തങ്ങൾ എന്നിവയും ജനതയുടെ സ്വൈര ജീവിതം തകർത്തു കളയുന്ന ഒരുകാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. രണ്ടായിരത്തി ഇരുപത്തിയൊന്ന് ഉള്‍പ്പെടെ പിന്നിട്ട ഓരോ…