യുഎഇ-യില്‍ മിതമായ നിരക്കില്‍ PCR ടെസ്റ്റ് ലഭിക്കുന്ന സ്ഥലങ്ങള്‍

ദുബായ്: ശൈത്യകാല അവധിക്ക് ശേഷം വിദ്യാർത്ഥികൾ സ്കൂളുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും മടങ്ങിയതിനാൽ ഈ ആഴ്ച പിസിആർ പരിശോധനയ്ക്കുള്ള ആവശ്യം ഉയർന്നു. അവസാന നിമിഷം പിസിആർ ടെസ്റ്റുകൾ നടത്താൻ ആളുകൾ തിരക്കുകൂട്ടിയതിനാൽ ദുബായിലെയും ഷാർജയിലെയും സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾ വാരാന്ത്യത്തിൽ സ്ക്രീനിംഗ് സെന്ററുകളിൽ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നു. 50 ദിർഹം മുതൽ ടെസ്റ്റിംഗ് നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ക്ലിനിക്കുകളിൽ തിരക്ക് കൂടുതലാണ്. അബുദാബിയിലെ സേഹ ഗ്രൂപ്പ് നടത്തുന്ന എല്ലാ ക്ലിനിക്കുകളിലും 50 ദിർഹത്തിന് പരിശോധന നടത്താം. ചില സ്‌ക്രീനിംഗ് സെന്ററുകൾ ഇപ്പോൾ ഫലങ്ങൾ 48 മണിക്കൂർ വരെ എടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്, ഇത് ഒരു മാസം മുമ്പ് 12 മണിക്കൂറിൽ താഴെയായിരുന്നു. പല കമ്പനികളും പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം കർശനമായ ജോലിസ്ഥല നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്, കോവിഡ് -19 ന്റെ വ്യാപനം തടയാൻ സഹായിക്കുന്നതിന് ഓഫീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് പതിവായി…

മുസ്ലീം സ്ത്രീകളെ ലേലം വിളിക്കുന്ന ആപ്പായ ബുള്ളി ബായിയുടെ ഹാൻഡ്‌ലർമാരായ വിശാലും ശ്വേതയും മുംബൈ പോലീസിന്റെ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ബുള്ളി ബായ് ആപ്പ് കേസിൽ രുദ്രാപൂരിലെ ശ്വേത സിംഗിനെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തപ്പോൾ, ആപ്പുമായി ബന്ധിപ്പിച്ച മൂന്ന് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പ് അഡ്മിനെ കൂടാതെ അറസ്റ്റിലായ ശ്വേതയെ മുഖ്യപ്രതിയായി പരിഗണിക്കുന്നത്. അന്വേഷണം പുറത്തുവന്നയുടൻ നിരവധി അംഗങ്ങൾ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതായി പറയപ്പെടുന്നു. എന്നാൽ, രുദ്രാപൂരിലെ ആദർശ് കോളനിയിൽ താമസിക്കുന്ന 18 കാരിയായ ശ്വേത സിംഗിന്റെ മൊബൈൽ ഓണായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര പൊലീസ് സംഘം രുദ്രാപൂരിലെത്തി നിരീക്ഷണത്തിലൂടെ പ്രതിയായ പെൺകുട്ടിയെ പിടികൂടുകയായിരുന്നു. നേപ്പാൾ, ഡൽഹി, മഹാരാഷ്ട്ര, ബംഗളൂരു എന്നിവയ്ക്ക് പുറമെ പല സംസ്ഥാനങ്ങളിലെയും അഭ്യസ്തവിദ്യരായ യുവാക്കൾ ആപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ബെംഗളൂരുവിൽ നിന്ന് അറസ്റ്റിലായ മറ്റൊരു പ്രതിയായ വിശാൽ കുമാർ ഝാ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണെന്നും ശ്വേതയുമായി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും മഹാരാഷ്ട്ര പോലീസ് പറഞ്ഞു.…

കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനുമായി പോയ ജീപ്പ് മറിഞ്ഞുവീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

വിതുര: വിതുര ചെറ്റച്ചല്‍ ഇടമുക്കില്‍ കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. പലോട് പച്ചയില്‍ പുത്തന്‍ വീട് ആലുംമൂട് സ്വദേശി കുമാരപിള്ള (57) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ കോണ്‍ക്രീറ്റ് ജോലിക്ക് ഉപയോഗിക്കുന്ന മിക്സിങ് മെഷീനുമായി വന്ന ജീപ്പ് വിതുര ചെറ്റച്ചാല്‍ ഇടമുക്ക് ഭാഗത്തുവെച്ച് മറിയുകയായിരുന്നു. ജീപ്പില്‍നിന്ന് താഴേക്കുവീണ മിക്സിങ് മെഷീന്റെഭാഗം സ്‌കൂട്ടര്‍ യാത്രികനായ കുമാരപിള്ളയുടെ നെറ്റിയില്‍ അടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ കുമാരപിള്ള സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ജീപ്പ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ജീപ്പിന്റെ പിന്‍സീറ്റിലിരുന്ന രതീഷ് എന്ന ആളുടെ കാലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുമാരപിള്ളയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.

മാവേലി എക്സ്പ്രസില്‍ പോലീസിന്റെ ചവിട്ടേറ്റയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ‘പൊന്നന്‍ ഷമീര്‍’

കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍ എ.എസ്.ഐ.യുടെ മര്‍ദനത്തിനിരയായ ആളെ പോലീസ് തിരിച്ചറിഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷമീര്‍(50) എന്ന ‘പൊന്നന്‍ ഷമീറാ’ണ് തീവണ്ടിയില്‍ മര്‍ദനത്തിനിരയായതെന്നാണ് പോലീസ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇത് മനസ്സിലാക്കാതെ പോലീസ് ഇയാളെ ട്രയിനില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. ഇപ്പോള്‍ ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂത്തുപറമ്പ് സ്വദേശിയായ പൊന്നന്‍ ഷമീര്‍ കുറച്ചുകാലമായി ഇരിക്കൂറിലാണ് താമസമെന്നും പീഡനക്കേസിലടക്കം പ്രതിയാണെന്നും പോലീസ് പറയുന്നു. ഷമീറിനെതിരേ മാല പൊട്ടിക്കല്‍, ഭണ്ഡാര കവര്‍ച്ച തുടങ്ങിയ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ചില കേസുകളില്‍ ഇയാള്‍ നേരത്തെ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസമാണ് മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത ഷമീറിനെ എ.എസ്.ഐ. ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇയാള്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ടായിരുന്നു. സംഭവം വിവാദമായതോടെയാണ് മര്‍ദനത്തിനിരയായ ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളും വടകര സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും…

എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി; തിരിച്ചുവരവ് ഒരു വര്‍ഷവും അഞ്ച് മാസം പിന്നിട്ട ശേഷം

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തേത്തുടര്‍ന്നുള്ള വിവാദത്തില്‍ 2019 ജൂലായ് 14-നാണ് എം.ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. ഒരു വര്‍ഷവും അഞ്ച് മാസവും നീണ്ട സസ്പെന്‍ഷന്‍ കാലത്തിന് ശേഷമാണ് ശിവശങ്കര്‍ തിരിച്ച് സര്‍വീസിലേക്ക് പ്രവേശിക്കുക. പുതിയ നിയമനം എന്തായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെടുത്തത്. ശിവശങ്കറിനെതിരായ പ്രധാനപ്പെട്ട കേസുകളിലൊന്ന് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ കടത്ത് കേസാണ്. ഈ കേസിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസില്‍ നിന്ന് തേടിയിരുന്നു. ഡിസംബര്‍ 30-നകം വിശദാംശങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെത്. എന്നാല്‍ കസ്റ്റംസിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ല. ഈ…

കെ-റെയില്‍ സര്‍വേ കുറ്റികള്‍ പിഴുതെറിയും; മുഖ്യമന്ത്രിയുടെ കണ്ണ് കമ്മീഷനിലെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പ്രോജക്ടിന്റെ ഭാഗമായ സെമി ഹൈസ്പീഡ് കോറിഡോറി (കെ-റെയില്‍) നെതിരായ പ്രക്ഷോഭം ഏറ്റെടുത്ത് കോണ്‍ഗ്രസ്. അതിര് നിര്‍ണയിച്ച് സ്ഥാപിക്കുന്ന സര്‍വേ കുറ്റികള്‍ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. യുദ്ധസന്നാഹത്തോടെ കല്ലിടല്‍ തടയും. തുടക്കം മുതല്‍ ഒടുക്കം വരെ കുറ്റികള്‍ പിഴുതെറിയും. ക്രമസമാധാനത്തകര്‍ച്ച മുഖ്യമന്ത്രിക്ക് വിളിച്ചുവരുത്താമെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിയില്‍നിന്ന് അഞ്ച് ശതമാനം കമ്മീഷനാണ് പ്രതീക്ഷിക്കുന്നത്. ഈ കമ്മീഷനിലാണ് മുഖ്യമന്ത്രിയുടെ കണ്ണ്. കമ്മീഷനടിക്കാന്‍ പിണറായി പണ്ടേ സമര്‍ഥനാണ്. ലാവ്ലിനില്‍ ഇത് കണ്ടതാണെന്നും സുധാകരന്‍ പരിഹസിച്ചു. കെ-റെയില്‍ വേണ്ടെന്ന് തന്നെയാണ് കെപിസിസി നിലപാട്. കാലഹരണപ്പെട്ട ടെക്‌നോളജിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

സില്‍വര്‍ ലൈന്‍ : തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ കൂടി സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മൂന്നു ജില്ലകളില്‍ കൂടി സാമൂഹികാഘാത പഠനത്തിനു സര്‍ക്കാര്‍ വിജ്ഞാപനം. തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലാണ് പഠനം നടത്തുക. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ സാമൂഹികാഘാത പഠനം നടത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസാണ് തിരുവനന്തപുരത്തും കാസര്‍ഗോഡും സാമൂഹികാഘാത പഠനം നടത്തുക. എറണാകുളത്ത് പഠന ചുമതല രാജഗിരി ഔട്ട്‌റീച്ച് സൊസൈറ്റിക്കാണ്. നൂറു ദിവസത്തിനുള്ളില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കാസര്‍ഗോഡ് 142.9665 ഹെക്ടര്‍ ഭൂമിയും എറണാകുളത്ത് 116.3173 ഹെക്ടര്‍ഭ ഭൂമിയും തിരുവനന്തപുരത്ത് 130.6452 ഹെക്ടര്‍ ഭൂമിയുമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ 21 വില്ലേജുകളിലായി 53.8 കിലോമീറ്ററിലാണു പാത കടന്നു പോകുന്നത്. ഈ വില്ലേജുകളിലെ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ പഠനം നടത്തുന്നതിനായാണ് വില്ലേജുകളും പ്രദേശങ്ങളും ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലിലെ മൂന്നു താലൂക്കുകളിലായി 14 വില്ലേജുകളില്‍…

അമിതവേഗത: അരുവിക്കരയില്‍ നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

തിരുവനന്തപുരം അരുവിക്കരയില്‍ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. പതിനാറുകാരായ ബിനീഷ് (16), സ്റ്റെഫിന്‍ (16), മുല്ലപ്പന്‍ (16)എന്നിവരാണ് മരിച്ചത്. സുഹൃത്തായ ആദര്‍ശിന്റെ ബൈക്കിലാണ് ഇവര്‍ യാത്ര ചെയ്തത്. സ്റ്റെഫിനാണ് ബൈക്ക് ഓടിച്ചത്. മൂന്ന് പേരും പ്ലസ് വണ്‍ വിദ്യാര്‍ഥികളാണെന്നാണ് സൂചന. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വഴിയരികിലെ കുറ്റിക്കാട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കണ്ണൂര്‍ മാടായിപ്പാറയില്‍ സില്‍വര്‍ ലൈനിന്റെ സര്‍വേകല്ലുകള്‍ പിഴുതു മാറ്റിയ നിലയില്‍

കണ്ണൂര്‍ മാടായിപ്പാറയില്‍ സില്‍വര്‍ലൈനിന്റെ സര്‍വേകല്ലുകള്‍ പിഴുതുമാറ്റിയ നിലയില്‍. അഞ്ച് സര്‍വേ കല്ലുകളാണ് പിഴുത് മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഗസ്റ്റ് ഹൗസിനും ഗേള്‍സ് സ്‌കൂളിനും ഇടയിലുള്ള സ്ഥലത്താണ് സര്‍വേകല്ലുകള്‍ പിഴുതുമാറ്റിയത്. ആരാണ് പിഴുത് മാറ്റിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇത് കണ്ട വഴിയാത്രക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 15 ദിവസം മുമ്പാണ് ഇവിടെ സര്‍വേകല്ലുകള്‍ സ്ഥാപിച്ചത്. ഈ സമയത്ത് ശക്തമായ പ്രതിഷേധം ഉണ്ടാവുകയും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.

ഒമാനില്‍ കനത്ത മഴ; പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍, മരണം ആറായി

ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ അതിശക്തമായ മഴ തുടരുന്നു. റോഡുകളില്‍ വെള്ളം കയറി വിവിധ സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി.മസ്‌കത്ത്, തെക്ക്-വടക്ക് ബത്തിന, ബുറൈമി, ദാഖിലിയ, തെക്ക്-വടക്ക് ശര്‍ഖിയ, മുസന്ദം ദാഹിറ, ഗവര്‍ണറേറ്റുകളിലെ വിവിധ വിലായത്തുകളിലും ജബല്‍ മേഖലകളിലുമാണ് മഴ പെയ്തത്. കനത്ത മഴയില്‍ മത്രസൂഖില്‍ വെള്ളം കയറി. മസ്‌കത്ത് അടക്കമുള്ള ഗവര്‍ണറേറ്റുകളിലെ റോഡുകള്‍ പലതും വെള്ളം കയറി. വെള്ളം കയറിയതിനെ തുടര്‍ന്ന പഴയ മസ്‌കത്ത് വിമാനത്താവളം കെട്ടിടത്തിലെ വാക്‌സിനേഷന്‍ ക്യാമ്പ് താല്‍കാലികമായി നിര്‍ത്തിവച്ചു. എന്നാല്‍, മറ്റു ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ സാധാരണ നിലയില്‍ തുടര്‍ന്നു. അല്‍ഗൂബ്രയില്‍ വെള്ളകെട്ടില്‍ കുടുങ്ങിയ 35 പേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം രക്ഷപ്പെടുത്തി. മഴയെ തുടര്‍ന്ന് ആമിറാത്-ബൗഷര്‍ ചുരം താല്‍കാലികമായി റോഡ് അടച്ചു. അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ഫെറി, ബസ് സര്‍വിസുകളുടെ ചില…