മയക്കുമരുന്നുമായി കുവൈത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഷ്യന്‍ വംശജരെ അറസ്റ്റു ചെയ്തു

കുവൈറ്റ് സിറ്റി: മയക്കുമരുന്നുമായി കുവൈത്തിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്നു ഏഷ്യന്‍ വംശജരെ കുവൈത്ത് കോസ്റ്റ് ഗാർഡിന്റെ അതിർത്തി സുരക്ഷാ സേന പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന ക്രൂയിസര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. കുവൈറ്റിലേക്ക് കടന്ന ക്രൂയിസർ ബോട്ട് കോസ്റ്റ് ഗാർഡിന്റെ റഡാർ സംവിധാനത്തിലൂടെ നിരീക്ഷിക്കുകയും ഉടൻ തന്നെ കോസ്റ്റ് ഗാർഡിന് പട്രോളിംഗ് നടത്താൻ നിർദേശം നൽകുകയും ചെയ്തു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ക്രൂയിസര്‍ തടയുകയും മൂന്നു പേരെ പിടികൂടുകയായിരുന്നു. ക്രൂയിസർ പരിശോധിച്ചപ്പോൾ മൂന്ന് ക്യാനുകളിൽ ഏകദേശം 86 കിലോഗ്രാം ഭാരമുള്ള ഹാഷിഷ് മയക്കുമരുന്നിന്റെ 86 പാക്കുകൾ ലഭിച്ചതായി മന്ത്രാലയം വിശദീകരിക്കുന്നു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും അവർക്കെതിരെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

മാപ്പിള കലകളുടെ സംഗമവേദിയായി യൂത്ത് ഇന്ത്യ മലബാര്‍ ഫെസ്റ്റ്

മനാമ: മലബാര്‍ സ്വാതന്ത്ര്യ പോരട്ടത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച്? യൂത്ത് ഇന്ത്യ സംഘടിപ്പിച്ച മലബാര്‍ ഫെസ്റ്റ് മാപ്പിള കലകളുടെ സംഗമ വേദിയായി. ദാറുല്‍ ഈമാന്‍ കേരള വിഭാഗം മദ്രസ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഒപ്പന, ഹൂറ സമസ്ത മദ്രസ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ദഫ്? മുട്ട്, ഗഫൂര്‍ പുത്തലത്തിന്റെ നേതൃത്വത്തിലുള്ള മര്‍ഹബ കോല്‍ക്കളി ടീം അവതരിപ്പിച്ച കോല്‍ക്കളി, മൂസ കെ. ഹസന്‍ അവതരിപ്പിച്ച മോണോലോഗ്? എന്നിവ കാണികളുടെ മനം കവരുന്നതും മലബാര്‍ സമരത്തിന്റെ ത്യാഗോ?ജ്ജ്വല സ്?മരണകള്‍ പ്രതിഫലിപ്പിക്കുന്നതുമായിരുന്നു. അബ്ദുല്‍ ഹഖ്, പി.പി ജാസിര്‍, ഗഫൂര്‍ മൂക്കുതല, സിറാജ് പള്ളിക്കര , തഹിയ്യ ഫാറൂഖ് , സിദീഖ് കരിപ്പൂര്‍, ഫസലുറഹ്മാന്‍ പൊന്നാനി , യൂനുസ് സലീം എന്നിവര്‍ ഗാനങ്ങളാലപിച്ചു.

മിസ്ഡ്കോള്‍ വഴി പരിചയപ്പെട്ട വീട്ടമ്മയില്‍നിന്ന് തട്ടിയെടുത്തത് 65 പവനും 4 ലക്ഷം രൂപയും; പിടിയിലായത് ഷംന കാസിമിനെ കബളിപ്പിക്കാന്‍ ശ്രമിച്ചവര്‍

കയ്പമംഗലം (തൃശ്ശൂര്‍): മിസ്ഡ്കോളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കബളിപ്പിച്ച് 65 പവന്‍ സ്വര്‍ണവും 4 ലക്ഷം രൂപയും തട്ടിയെടുത്ത മൂന്നംഗ സംഘത്തെ കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി. സലീഷ് എന്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. കയ്പമംഗലം തായ്‌നഗര്‍ സ്വദേശി പുതിയവീട്ടില്‍ അബ്ദുല്‍സലാം (24) ചേറ്റുവ ഏങ്ങണ്ടിയൂര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ അഷ്‌റഫ് (53) വാടാനപ്പള്ളി ശാന്തിനഗറില്‍ അമ്പലത്ത് വീട്ടില്‍ റഫീഖ് (31) എന്നിവരാണ് അറസ്റ്റിലായത്. നടി ഷംന കാസിമിനെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് മൂവരും. മൂന്ന് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. കയ്പമംഗലം കൂരിക്കുഴിയിലുള്ള ഒരു വീട്ടമ്മയെയാണ് സംഘം കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്തത്. ഭര്‍ത്താവ് വിദേശത്തുള്ള വീട്ടമ്മമാരെ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലുള്‍പ്പെട്ടവരാണിവര്‍. വീട്ടമ്മമാരുടെ നമ്പറിലേക്ക് മനഃപൂര്‍വം മിസ്സ്ഡ് കോള്‍ നല്‍കിയ ശേഷം തിരിച്ചു വിളിക്കുന്നവരോട് മാന്യമായ രീതിയില്‍ സംസാരിച്ച്…

ഒമിക്രോണ്‍: കേരളത്തിൽ 49 പുതിയ ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ കേസുകള്‍ 230 ആയി ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തിൽ ബുധനാഴ്ച 49 പുതിയ ഒമിക്‌റോൺ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ മൊത്തം അണുബാധകളുടെ എണ്ണം 230 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 49 രോഗികളിൽ ഏഴ് പേർ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 32 പേർ കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നാണ് സംസ്ഥാനത്ത് എത്തിയത്. പത്ത് പേർക്ക് അവരുടെ സമ്പര്‍ക്കത്തിലൂടെയാണ് പുതിയ വേരിയന്റ് പിടിപെട്ടതെന്ന് ആരോഗ്യ വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. ഒമിക്രോണ്‍ സ്ഥിരീകരിച്ച ജില്ലകള്‍: തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒരു തമിഴ്‌നാട് സ്വദേശിക്കും ഒരു കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതില്‍ 32 പേര്‍ കുറഞ്ഞ അപകട സാധ്യതയുള്ള…

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചി: വൈറ്റിലയില്‍ ഓടക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു.  ഇന്ന് വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ലെങ്കിലും തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്സ് എത്താന്‍ വൈകിയെന്ന് നാട്ടുകാര്‍ പറയുന്നു. ഓടിക്കൊണ്ടിരുന്ന മാരുതി 800 കാറാണ് അഗ്‌നിക്കിരയായത്. അരമണിക്കൂറോളം വൈകിയാണ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയത്. വാഹനത്തിന് തീ പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ യാത്രക്കാര്‍ പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. വൈറ്റില മേല്‍പ്പാലത്തിന് താഴെയാണ് അപകടമുണ്ടായത്. റോഡില്‍നിന്ന് ഒരു വശത്തേക്ക് ചേര്‍ത്താണ് വാഹനം നിര്‍ത്തിയത്. അതുകൊണ്ട് മറ്റ് വാഹനങ്ങള്‍ക്ക് ഭീഷണിയായില്ല. കാലപ്പഴക്കമുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ തീപിടിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.

കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 4801; മരണപ്പെട്ടവര്‍ 29

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4458 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 231 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ജില്ലകള്‍: എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂര്‍ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂര്‍ 215, കൊല്ലം 188, മലപ്പുറം 184, ഇടുക്കി 170, പാലക്കാട് 140, വയനാട് 128, കാസര്‍ഗോഡ് 83. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.75. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ…

കോഴിക്കോട്ട് ബിന്ദു അമ്മിണിക്കുനേരെ ആക്രമണം അഴിച്ചുവിട്ട് യുവാവ്

കോഴിക്കോട്: വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കു നേരെ കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ യുവാവിന്റെ ആക്രമണം. ബീച്ചില്‍ വെച്ച് പ്രകോപനമൊന്നുമില്ലാതെ ഒരാള്‍ ആക്രമിക്കുകയായിരുന്നെന്ന് ബിന്ദു അമ്മിണി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അവര്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ബിന്ദു അമ്മിണി തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ആദ്യത്തെ വീഡിയോയില്‍ സ്‌കൂട്ടറില്‍ വന്ന ഒരാളുടെ ദൃശ്യങ്ങളാണുള്ളത്. കറുപ്പ് ഷര്‍ട്ടും വെള്ള മുണ്ടുമാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. അടുത്ത വീഡിയോയില്‍ ഇയാള്‍ ബിന്ദു അമ്മിണിയെ ആക്രമിക്കുന്നതും അവര്‍ തിരിച്ചു പ്രതിരോധിക്കുന്നതും കാണാം. സംഭവത്തില്‍ വെള്ളയില്‍ പോലീസ് കേസെടുത്തു. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയാങ്കളിയില്‍ എത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ‘ഒരു കേസിന്റെ ആവശ്യത്തിന് കക്ഷികളുമായി നോര്‍ത്ത് ബീച്ചില്‍ എത്തിയതായിരുന്നു. എന്റെ കൂടെ വന്ന ആളുകളാണെന്ന് മനസ്സിലായതോടെ ആക്രമി അവരുടെ വണ്ടി തടഞ്ഞുവെയകയും…

ഭിന്ന ശേഷിക്കാര്‍ക്ക് ഏറ്റവും നല്ല തൊഴില്‍ സാഹചര്യമൊരുക്കി യൂണിയന്‍കോപ്

ഒരു സാമൂഹിക – സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമായി കണക്കാക്കിയാണ് യൂണിയന്‍കോപ് ഭിന്നശേഷിക്കാരെ തങ്ങളുടെ തൊഴിലിടത്തിന്റെ ഭാഗമാക്കുന്നത്. ദുബൈ: ജീവിതത്തിലെ വെല്ലുവിളികള്‍ തരണം ചെയ്യാന്‍ ധീരമായി പരിശ്രമിക്കുന്ന ഭിന്ന ശേഷിക്കാരായ ജീവനക്കാര്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് ഏറ്റവും അനിയോജ്യമായ അന്തരീക്ഷമാണ് തങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ്. ഭിന്ന ശേഷിക്കാരെ ആകര്‍ഷിക്കാനും സ്ഥാപനത്തിന്റെ ഭാഗമാക്കി മാറ്റാനും ഏറ്റവും നല്ല രീതിയില്‍ സ്വന്തം ജോലി ചെയ്യാനാവുന്ന വിധത്തില്‍ അവരെ ശാക്തീകരിക്കാനുമുള്ള പദ്ധതികള്‍ യൂണിയന്‍കോപ് സ്വീകരിച്ചുവരുന്നു. ദുബൈയുടെ വിവിധ ഭാഗങ്ങളിലുള്ള യൂണിയന്‍കോപ് ഡിപ്പാര്‍ട്ട്മെന്റുകള്‍, ശാഖകള്‍, കൊമേഴ്‍സ്യല്‍ സെന്ററുകള്‍ എന്നിവിടങ്ങളിലെല്ലാം നിരവധി ഭിന്നശേഷിക്കാര്‍ ജോലി ചെയ്യുന്നതായും യൂണിയന്‍കോപ് ചൂണ്ടിക്കാട്ടി. പരിശീലനത്തിനും പ്രൊബേഷന്‍ കാലയളവിനും ശേഷം തങ്ങളുടെ ജോലി ഏറ്റവും മികച്ച രീതിയില്‍ നിര്‍വഹിക്കുക വഴി സ്ഥാപനത്തിന് വലിയ നേട്ടമുണ്ടാക്കുകയും പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും…

സില്‍വര്‍ ലൈന്‍: നിയമസഭാ യോഗം വിളിക്കണം; യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി നിയമസഭാ സമ്മേളനം വിളിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. പദ്ധതിക്കെതിരേ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ സ്ഥിരം സമരവേദി രൂപീകരിക്കും മുന്നണി നേതാക്കള്‍ തന്നെ സമരത്തിന്റെ മുന്നില്‍ അണിനിരക്കാനും സമരസമിതി നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കാനും യുഡിഎഫ് യോഗം തീരുമാനിച്ചു.

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പള്ളിപ്പുറത്ത് വീടുകളില്‍ കയറി ഭീഷണി

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. പളളിപ്പുറത്ത് ഇന്നലെ രാത്രി അഞ്ചോളം വീടുകളില്‍ കയറി ഗുണ്ടകള്‍ ഭീകരാന്തരീഷം സൃഷ്ടിച്ചു. വീട്ടമ്മയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി. വീടുകളില്‍ നിന്ന് പണവും സ്വര്‍ണവും ആവശ്യപ്പെട്ടു. പോലീസിനോട് പറയരുതെന്നും ഭീഷണിപ്പെടുത്തി. 6 മാസം മുന്‍പ് പളളിപ്പുറം സിആര്‍പിഎഫ് ക്യംപ് ജംക്ഷനില്‍ മൊബൈല്‍ കടയില്‍ കയറി അതിഥി തൊഴിലാളിയെ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യ പ്രതിയായ ഷാനു എന്ന ഷാനവാസിന്റെ നേതൃത്വത്തില്‍ അഞ്ചോളം പേരാണ് ആക്രമണം നടത്തിയത്.