ഞാന്‍ ഞാനെന്ന ഭാവം ആപത്തിലേക്ക് നയിക്കും (എഡിറ്റോറിയല്‍)

നമ്മളെ പിന്തുണയ്ക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഒരു പ്രകൃതിദത്തവും സാമൂഹികവുമായ ജീവിതത്തിന്റെ ഭാഗമാണ് നമ്മള്‍. നമ്മൾ പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു, നമ്മെ ജീവനോടെ നിലനിർത്താൻ ആവശ്യമായ കാര്യങ്ങൾക്കായി അതിനെ ആശ്രയിക്കുന്നു. നമ്മള്‍ നമ്മുടെ കുടുംബവുമായും സുഹൃത്തുക്കളുമായും നമ്മുടെ കമ്മ്യൂണിറ്റിയുമായും ബന്ധപ്പെട്ടിരിക്കുന്നു. നാം പല തരത്തിൽ മറ്റുള്ളവരെ ആശ്രയിക്കുന്നു, അവരും നമ്മെ ആശ്രയിച്ചിരിക്കുന്നു. നമുക്ക് മറ്റുള്ളവരെ വേണം; മറ്റുള്ളവർക്ക് നമ്മളേയും വേണം. നമ്മുടെ കുടുംബത്തെയും സുഹൃത്തുക്കളെയും നമ്മള്‍ വിലമതിക്കുന്നു. അവർ നമ്മുടെ നല്ല സമയവും മോശം സമയവും പങ്കിടുന്നു. നമുക്ക് സഹായം ആവശ്യമുള്ളപ്പോൾ – സങ്കടപ്പെടുമ്പോഴോ, പരിക്കേൽക്കുമ്പോഴോ, അല്ലെങ്കിൽ സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരുമ്പോഴോ – അവർ നമ്മളെ പരിപാലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ജ്ഞാനികളായ ആളുകൾ എല്ലായ്പ്പോഴും സൗഹൃദത്തെ മനുഷ്യന്റെ സന്തോഷത്തിന് വളരെ പ്രാധാന്യം നല്‍കുന്നു. സുഹൃത്തുക്കളില്ലാതെ നമ്മൾ നമ്മളില്‍ തന്നെ ഒതുങ്ങി നിന്നാല്‍ ജീവിതം കൂടുതൽ ബുദ്ധിമുട്ടുള്ളതും ആസ്വാദ്യകരമല്ലാത്തതുമായിത്തീരും.…

ബഹ്‌റൈനിലേക്കുള്ള യാത്രക്കാര്‍ ഇനി ഒരു പിസി‌ആര്‍ ടെസ്റ്റ് നടത്തിയാല്‍ മതിയാകും

മനാമ: ബഹ്‌റൈനിലേക്കുള്ള യാത്രക്കാർ രാജ്യത്തേക്ക് എത്തുമ്പോൾ ഒരു പിസിആർ ടെസ്റ്റ് നടത്തിയാൽ മതിയെന്ന് രാജ്യത്തെ കോവിഡ് -19 റെസ്‌പോൺസ് ടീം വ്യാഴാഴ്ച അറിയിച്ചു. മുമ്പ്, വാക്‌സിനേഷൻ എടുത്തവർ എത്തിച്ചേരുമ്പോൾ പിസിആർ ടെസ്റ്റുകൾ നടത്തണമായിരുന്നു. അതിനുശേഷം താമസ സ്ഥലത്ത് അഞ്ചാമത്തെയും 10-ാമത്തെയും ദിവസങ്ങൾ ടെസ്റ്റ് നടത്തണം. പുതിയ മാറ്റങ്ങൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ, പിസിആർ പരിശോധനയുടെ ചിലവ് 12 ദിനാറായി കുറച്ചു. വാക്‌സിനേഷൻ എടുക്കാത്തവരും 12 വയസ്സിന് താഴെയുള്ളവരും എത്തുമ്പോൾ 10 ദിവസം ക്വാറന്റൈൻ ചെയ്യേണ്ടിവരും. 2021 ഡിസംബറിൽ മഹാമാരിയോടുള്ള പ്രതികരണത്തിന് നിക്കേയ് കോവിഡ് -19 റിക്കവറി ഇൻഡക്‌സിൽ (Nikkei Covid-19 Recovery Index) ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന സ്‌കോർ ബഹ്‌റൈന് ലഭിച്ച സാഹചര്യത്തിലാണ് ഇത് സംഭവിച്ചത്. സൂചികയിലെ 82 ശതമാനം സ്കോർ 2021 ജൂണിൽ ചൈനയുടെ മുൻകാല റെക്കോർഡ് മറികടന്നു. യുഎഇ,…

ജനുവരി 6-ലെ കലാപം ട്രം‌പ് ടിവിയില്‍ കണ്ട് ആസ്വദിച്ചു; വീണ്ടും വീണ്ടും കാണാന്‍ ‘റീവൈന്‍ഡ്’ ചെയ്തു: മുന്‍ പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം

വാഷിംഗ്ടണ്‍: ഒരു വർഷം മുമ്പ് ജനുവരി 6-ന് യുഎസ് ക്യാപിറ്റോളിനു നേരെ നടന്ന ആക്രമണത്തിന്റെ കവറേജിൽ ട്രം‌പ് വളരെ സന്തുഷ്ടനായിരുന്നുവെന്ന് ട്രംപിന്റെ മുൻ പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം പറഞ്ഞു. വൈറ്റ് ഹൗസിലിരുന്ന് ട്രം‌പ് അത് ആവര്‍ത്തിച്ച് കണ്ട് ആസ്വദിച്ചുവെന്നും ഗ്രിഷാം പറഞ്ഞു. “അദ്ദേഹം പലപ്പോഴും ചെയ്യുന്നതുപോലെ സന്തോഷത്തോടെ തന്റെ ഡൈനിംഗ് റൂമിലിരുന്ന് ടിവിയില്‍ എല്ലാം വീക്ഷിച്ചു,” സ്റ്റെഫാനി ഗ്രിഷാം വ്യാഴാഴ്ച ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “എനിക്ക് വേണ്ടി പോരാടുന്ന എല്ലാ ആളുകളെയും നോക്കൂ,” റീവൈന്‍ഡ് ചെയ്ത് അത് വീണ്ടും വീണ്ടും കാണൂ എന്ന് ട്രം‌പ് പറഞ്ഞു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുൻ പ്രഥമവനിത മെലാനിയ ട്രംപിന്റെ വക്താവായും, ചീഫ് ഓഫ് സ്റ്റാഫ് ആയും നാല് വർഷത്തോളം വൈറ്റ് ഹൗസിൽ വിവിധ റോളുകളിൽ സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഗ്രിഷാം. ജനുവരി 6-ലെ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന…

തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കുവൈറ്റ് കോടതി

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ സര്‍ക്കാരിലോ സ്വകാര്യ മേഖലയിലോ ജോലിയില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ രാജ്യം വിടണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണ് കോടതി വ്യക്തമാക്കി. നേരത്തെ സിവില്‍ സര്‍വീസ് കമ്മീഷനാണ് സര്‍വീസ് ഗ്രാറ്റുവിറ്റി ലഭിക്കണമെങ്കില്‍ രാജ്യം വിടണമെന്ന നിബന്ധന കൊണ്ടുവന്നത്. നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയോ അല്ലെങ്കില്‍ രാജി വെക്കുകയോ ചെയ്തവര്‍ക്ക് സര്‍വ്വീസ് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ രാജ്യം വിടല്‍ നിര്‍ബന്ധമാണ്. രാജ്യം വിടാതെ മറ്റൊരു വിസയിലേക്ക് മാറിയാലും ഇവരുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിക്കുമായിരുന്നില്ല. പുതിയ വിധിയോടെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും.

കേളി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ ഇരുപത്തിയൊന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബത്ത ഏരിയയിലെ ശുമേസി യൂണിറ്റും, അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ ശുമേസിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചു. പ്രവാസികളുടെ ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തുന്നതിനും, പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും വേണ്ടിയാണ് മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചത്. കേളി മെന്പര്‍മാരും, വിവിധ രാജ്യക്കാരായ നിരവധി പ്രവാസികളും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്യാന്പില്‍ പങ്കെടുത്തു. കോവിഡ് മഹാമാരി കാരണം രണ്ട് വര്‍ഷത്തോളമായി യാതൊരുവിധ മെഡിക്കല്‍ പരിശോധനയും നടത്താന്‍ സാധിക്കാതിരുന്ന പ്രവാസികള്‍ക്ക് കേളിയുടെ നേതൃത്വത്തില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാന്പ് വലിയ ആശ്വാസമായി. ശുമേസി അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേളി ശുമേസി യൂണിറ്റ് വൈസ് പ്രസിഡണ്ട് ഹരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സലിം മടവൂര്‍ സ്വാഗതം പറഞ്ഞു. അബീര്‍ മെഡിക്കല്‍ സെന്റര്‍ ഡെന്റല്‍ സര്‍ജന്‍ ഡോക്ടര്‍…

കെ റെയില്‍: ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കണം, ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സ്ഥലം നഷ്ടപ്പെടുന്ന നാല് പേരാണ് ഹര്‍ജിക്കാര്‍. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്രാനുമതിയില്ലാതെ റെയില്‍വേ പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കാനാവില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. റെയില്‍ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാനാണ് പ്രത്യേക സംഘം. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടരന്വേഷണം നടക്കുക. കേസില്‍ ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാനാണ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ച് പോലീസ് മേധാവി ഉത്തരവിറക്കിയത്. കെ.പി ഫിലിപ്പ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ സംഘത്തില്‍ ഉണ്ടാകും. അന്നത്തെ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന ക്രൈം ബ്രാഞ്ച് എസ്പിമാരായ കെ.എസ് സുദര്‍ശന്‍ എം.ജെ സോജന്‍ എന്നിവര്‍ പുതിയ സംഘത്തിലുമുണ്ട്. നെടുമ്പാശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എം ബൈജുവിനേയും ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞിട്ടില്ല; ജീവന് ഭീഷണി എന്നത് കെട്ടിച്ചമച്ചത്: കര്‍ഷകര്‍

പഞ്ചാബിൽ റോഡ് ഉപരോധിച്ച കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടഞ്ഞ് സുരക്ഷയ്ക്ക് വലിയ ഭീഷണിയുണ്ടാക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്ക് പ്രതികരണവുമായി കര്‍ഷക സംഘടനകള്‍. ആ വഴിയിലൂടെ പ്രധാനമന്ത്രി കടന്നുപോകുമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് കർഷകർ പറയുന്നു. എന്നാൽ, റോഡ് ഉപരോധം തുടങ്ങിയതോടെ പൊലീസ് ഇവരെ വിവരമറിയിക്കുകയായിരുന്നു. പോലീസിൽ വിശ്വാസമില്ലെന്ന് കർഷകർ പറഞ്ഞു. “ഞങ്ങളോട് പിന്തിരിഞ്ഞു പോകാന്‍ പറയാൻ” പ്രധാനമന്ത്രി മോദിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും അയക്കേണ്ടണ്ടതായിരുന്നുവെന്ന് അവര്‍ പറഞ്ഞു. പഞ്ചാബ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു ബുധനാഴ്ച ഫിറോസ്പൂരിൽ ഒരു രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്യാന്‍ വരുന്നതിനിടെ, പഞ്ചാബിലെ ബതിന്‍ഡയിലെ ഫ്ലൈ ഓവറിൽ 20 മിനിറ്റോളം പ്രധാനമന്ത്രി മോദി കുടുങ്ങി. സുരക്ഷാ വീഴ്ചയുടെ വലിയ കേസായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സംഭവം ബിജെപിയും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസും തമ്മിൽ വലിയ രാഷ്ട്രീയ കലഹം സൃഷ്ടിക്കുകയും വിഷയം സുപ്രീം കോടതിയിലെത്തുകയും ചെയ്തു. സംഭവത്തിൽ പഞ്ചാബ്…

മോന്‍സണ്‍ കേസ്; ഐ.ജി. ലക്ഷ്മണിന്റെ സസ്പെന്‍ഷന്‍ ആറു മാസം കൂടി നീട്ടി

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലുമായുളള ബന്ധത്തില്‍ ഐ.ജി. ജി. ലക്ഷ്മണ്‍ സസ്പെന്‍ഷനില്‍ തുടരും. ഐ.ജിയുടെ സസ്പെന്‍ഷന്‍ നീട്ടാന്‍ വ്യാഴാഴ്ച ചേര്‍ന്ന സസ്പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി ചെയര്‍മാനായ സസ്പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയാണ് ജി. ലക്ഷ്മണിന്റെ സസ്പെന്‍ഷന്‍ കാലാവധി ആറുമാസം കൂട്ടി നീട്ടാന്‍ ഉത്തരവിട്ടത്. ക്രൈം ബ്രാഞ്ചിന്റെയും വകുപ്പുതല അന്വേഷണവും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ലക്ഷ്മണിന്റെ സസ്പെന്‍ഷന്‍ നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഐ.ജിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ രഹസ്യമായി നീക്കം നടക്കുന്നതായി ഇന്നലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കാണിച്ച് കേന്ദ്രത്തിന് അയച്ച കത്ത് പുറത്തുവന്നിരുന്നു. ഗോകുലത്ത് ലക്ഷ്മണ്‍ ഐപിഎസ് എന്നതിനു പകരം ഐഎഫ്എസ് എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് മന്ത്രാലയത്തിന് നല്‍കുന്നതിനു പകരം കത്ത് വനം പരിസ്ഥിതി മന്ത്രാലയത്തിലാണ് എത്തിയത്.  

നൈക്കാ ലക്‌സ് സ്റ്റോർ തിരുവനന്തപുരത്ത് ലുലു മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സൗന്ദര്യ, ഫാഷന്‍ സ്ഥാപനമായ നൈക്കാ തിരുവനന്തപുരത്തെ തങ്ങളുടെ ആദ്യ നൈക്കാ ലക്‌സ് സ്റ്റോർ ലുലു മാളില്‍ തുറന്നു. ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമിൽ പ്രമുഖ അന്തര്‍ദേശീയ, ദേശീയ ബ്രാന്‍ഡുകളായ ഹുഡാ ബ്യൂട്ടി, ഷാര്‍ലറ്റ് ടില്‍ബ്യൂറി, മുറാദ്, പിക്‌സി, ടൂ ഫേസ്ഡ്, എസ്റ്റീലോഡര്‍, വെര്‍സാസ്, കരോലിനാ ഹെറോറാ തുടങ്ങിയവയുടെ മേക്കപ്പ്, ചര്‍മ്മസംരക്ഷണ വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ വിപുലമായ കളക്ഷനുകള്‍ ലഭ്യമാണ്. തിരുവനന്തപുരം നഗരത്തിലെ രണ്ടാമത്തെ നൈക്കാ സ്റ്റോറും ആദ്യ നൈക്കാ ലക്‌സ് സ്റ്റോറുമാണിത്. ഏറ്റവും മികച്ച ക്യൂറേറ്റഡ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ചര്‍മ്മ സംരക്ഷണത്തിനായുള്ള മികച്ച ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും ഇവിടെ ലഭിക്കും. നൈക്കയുടെ ഷോറൂമില്‍ എത്തുന്ന ഉപഭോക്താക്കൾക്ക്ത സുഗമമായ ഷോപ്പിംഗ് അനുഭവം ഉറപ്പ് വരുത്താന്‍ ജീവനക്കാരുടെ നീണ്ട നിരയാണ് ഉള്ളത്. മൂവായിരം രൂപയ്ക്ക് മേല്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് 10 ശതമാനം കിഴിവും ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ…