കോവിഡ് മൂന്നാം തരംഗം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോം കെയര്‍ മാനേജ്മെന്റ് പരിശീലനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് കുറഞ്ഞ് വന്ന കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്ന് വരികയാണ്. ഒമിക്രോണ്‍ കേസുകളും കൂടുകയാണ്. സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഏറ്റവും ഫലപ്രദമാണ് ഗൃഹ ചികിത്സ. ഇതിലൂടെ ആശുപത്രി സംവിധാനങ്ങള്‍ക്ക് സമ്മര്‍ദം നല്‍കാതെ എല്ലാവര്‍ക്കും മികച്ച പരിചരണം നല്‍കാനാകും. കേരളം വളരെ ഫലപ്രദമായി നടപ്പിലാക്കിയതാണ് ഗൃഹ പരിചരണം. കേസുകള്‍ കൂടിയാല്‍ ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവര്‍ക്ക് ഗൃഹ പരിചരണം നല്‍കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കാനാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം ജലദോഷം, പനി, ചുമ, ശരീര വേദന എന്നിവ കാണപ്പെടുന്നു. ഇത്തരം രോഗലക്ഷണങ്ങളുള്ളവരില്‍ കോവിഡോ ഒമിക്രോണോ ഉണ്ടാകാനും സാധ്യതയുണ്ട്. ഇവര്‍ക്ക് കോവിഡ് അല്ലെന്ന് ഉറപ്പ്…

മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു; ഒരാള്‍ ചികിത്സയില്‍

തിരുവനന്തപുരം: വര്‍ക്കല മേല്‍വെട്ടൂരില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. പരവൂര്‍ സ്വദേശിയായ സുബി എന്ന് വിളിക്കുന്ന വികാസ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ വര്‍ക്കല എസ്.എ മിഷന്‍ കോളനിക്ക് സമീപം ഉദയ നഗറിലാണ് സംഭവം. മതില്‍ നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പരവൂര്‍ സ്വദേശികളായ സുബി, ഉണ്ണി എന്നിവരാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഉണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്. അഞ്ചടിയോളം ഉയരത്തില്‍ നിന്നാണ് മണ്ണിടിഞ്ഞു വീണത്. അതുകൊണ്ടുതന്നെ അപകടത്തിന്റെ ഗൗരവം വര്‍ധിച്ചു. ആറ് പേരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതിലാണ് രണ്ട് പേര്‍ അപകടത്തില്‍പ്പെട്ടത്. സംഭവം നടന്ന ഉടന്‍ തന്നെ അഗ്നിശമന സേനയെ നാട്ടുകാര്‍ വിവരമറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഒരു മണിക്കൂറിനകം കണ്ടെത്തി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി. ഒരുമണിക്കൂറിനകം കുഞ്ഞിനെ ആശുപത്രിക്ക് മുന്നിലുള്ള ഹോട്ടലിന് സമീപത്തുനിന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് മൂന്ന് ദിവസം പ്രായമുള്ള കുട്ടിയെ കടത്തിക്കൊണ്ടുപോയത്. മുണ്ടക്കയം സ്വദേശിനിയുടെയാണ് കുട്ടി. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കുഞ്ഞിനെ ചോദിച്ചുകൊണ്ട് ഗൈനക്കോളജി വാര്‍ഡില്‍ നഴ്സിന്റെ വസ്ത്രം ധരിച്ച് ഒരു സ്ത്രീ എത്തിയത്. കുട്ടിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും ഡോക്ടര്‍ പരിശോധിക്കണമെന്നും അറിയിച്ചാണ് കുട്ടിയുടെ അമ്മയില്‍ നിന്നും ഇവര്‍ കുഞ്ഞിനെ വാങ്ങിയത്. തുടര്‍ന്ന് ഈ സ്ത്രീ കുഞ്ഞിനേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോവുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് കുട്ടിയുടെ അമ്മ നഴ്സിങ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും…

ജനുവരി 6 ക്യാപിറ്റോള്‍ കലാപം: ബൈഡന്റെ ആരോപണങ്ങള്‍ പരാജയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ജനുവരി ആറിനു യുഎസ് കാപ്പിറ്റോളില്‍ നടന്ന ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ രാഷ്ട്രത്തോടായി പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനേയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേയും നിശിതമായി വിമര്‍ശിക്കുകയും, അന്ന് ഉണ്ടായ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ട്രംപിനാണെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതിനെ അതേ നാണയത്തില്‍ ട്രംപ് തിരിച്ചടിച്ചു. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ബൈഡന്‍ സ്വീകരിച്ച പല നടപടികളും പൂര്‍ണ പരാജയമായിരുന്നുവെന്നും, അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനും, മഹത്തായ രാഷ്ട്രത്തെ വിഭജിക്കുന്നതിനുമാണ് തനിക്കും താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കും എതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. രാഷ്ട്രത്തിന് ഇന്ന് അതിര്‍ത്തികള്‍ ഇല്ലാതായിരിക്കുന്നു. റിക്കാര്‍ഡ് നമ്പരില്‍ യുഎസില്‍ കോവിഡ് വ്യാപകമാകുന്നു. പണപ്പെരുപ്പം കൊണ്ട് ജനം പൊറുതിമുട്ടുന്നു. യുഎസ് മിലിട്ടറി അങ്കലാപ്പിലാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിന്മാറ്റം രാഷ്ട്രത്തിന്റെ മഹത്തായ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്നും ട്രംപ്…

ജനുവരി 6 ക്യാപിറ്റോള്‍ കലാപം: അമേരിക്കയില്‍ ആഭ്യന്തര തീവ്രവാദം വര്‍ദ്ധിക്കുകയാണെന്ന് വിദഗ്ധര്‍

1995-ലെ ഒക്‌ലഹോമ സ്‌ഫോടനം, 2018-ൽ പിറ്റ്‌സ്‌ബർഗ് സിനഗോഗ് കൂട്ടക്കൊല, 2021-ൽ യുഎസ് ക്യാപിറ്റോള്‍ ആക്രമണം എന്നിവയിൽ നിന്ന് ആഭ്യന്തരമായി വളർത്തിയെടുത്ത തീവ്രവാദം അമേരിക്കയില്‍ വർദ്ധിച്ചുവരുന്ന ഭീഷണിയായി മാറിയിരിക്കുന്നതായി കാണാം. ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്ന ‘QAnon’, പുരുഷന്മാർ മാത്രമുള്ള നവ-ഫാസിസ്റ്റ് സംഘടനയായ ‘പ്രൗഡ് ബോയ്സ്’, സര്‍ക്കാര്‍ വിരുദ്ധ മിലിഷ്യയായ ‘ഓത്ത് കീപ്പേഴ്‌സ്’ എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പുകൾ ക്യാപിറ്റോള്‍ കലാപത്തെ തുടർന്ന് കൂടുതൽ ദൃശ്യമായി. ഈ ഗ്രൂപ്പുകളെ ആഭ്യന്തര തീവ്രവാദ പ്രവർത്തനമായാണ് യു എസ് നീതിന്യായ വകുപ്പ് കാണുന്നത്. “2021 ജനുവരി 6 ന്, നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന സ്ഥാപനമായ യുഎസ് കോൺഗ്രസിനെതിരെ അഭൂതപൂർവമായ ആക്രമണത്തിന് അമേരിക്കക്കാർ സാക്ഷ്യം വഹിച്ചു,” എന്നാണ് കഴിഞ്ഞ ജൂണിൽ പുറത്തിറക്കിയ ആഭ്യന്തര ഭീകരതയെക്കുറിച്ചുള്ള ഒരു പ്രസ്താവനയില്‍ വൈറ്റ് ഹൗസ് എഴുതിയത്. ആഭ്യന്തര ഭീകരതയെ കേന്ദ്രീകരിച്ചുള്ള യുഎസ് ചരിത്രത്തിലെ ആദ്യ ഡോക്യുമെന്റ്, വെള്ള മേധാവിത്വത്തിന്റെയും മറ്റ് ആഭ്യന്തര…

ക്യാപിറ്റോള്‍ കലാപത്തിന്റെ ഒന്നാം വാര്‍ഷികം: യുഎസ് ജനാധിപത്യത്തെ തുരങ്കം വെച്ച ഡൊണാൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച അമേരിക്കക്കാരോട് തങ്ങളുടെ രാജ്യം ഒരു ‘ഇൻഫ്ലക്ഷൻ പോയിന്റിലാണ്’ നിൽക്കുന്നതെന്നും, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തുടർച്ചയായ “നുണകള്‍” പ്രചരിപ്പിക്കുന്നതില്‍ നിന്ന് ജനാധിപത്യം ഭീഷണിയിലാണെന്നും പറഞ്ഞു. ജനുവരി 6 ന് കോൺഗ്രസിനെതിരായ ആക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ജനങ്ങളോട് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇത് സൂചിപ്പിച്ചത്. ഒരു വർഷം മുമ്പ് ബൈഡന്റെ 2020 ലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ സർട്ടിഫിക്കേഷൻ തടയാൻ ട്രംപ് അനുകൂല ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത്, ക്യാപിറ്റോള്‍ കലാപം നടന്ന പ്രധാന സ്ഥലമായ സ്റ്റാച്വറി ഹാളിൽ നിന്ന് സംസാരിച്ച പ്രസിഡന്റ് ട്രംപിനെ പേര് പരാമർശിക്കാതെ ബൈഡന്‍ വിമര്‍ശിച്ചു. “നമ്മുടെ ചരിത്രത്തിൽ ആദ്യമായി, തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരു പ്രസിഡന്റ്, അക്രമാസക്തരായ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ച് ക്യാപിറ്റോളിലേക്ക് പറഞ്ഞുവിട്ട് സമാധാനപരമായ അധികാര കൈമാറ്റം തടയാൻ ശ്രമിച്ചു,” ബൈഡന്‍ പറഞ്ഞു. “ഏതാണ് സത്യവും നുണയും എന്നതിനെക്കുറിച്ച് നമുക്ക് വ്യക്തമായ…

സൂസന്‍ ടി കോവൂര്‍ (66) നിര്യാതയായി

ഡിട്രോയിറ്റ് (മിഷിഗൺ): മല്ലപ്പള്ളി കൊച്ചുകുഴിയിൽ പരേതരായ കെ.എം. കുര്യൻ്റെയും ഏലിയാമ്മ കുര്യൻ്റെയും മകളും, തിരുവല്ല കോവൂർ വീട്ടിൽ തോമസ് കോവൂരിൻ്റെ ഭാര്യയുമായ സൂസൻ ടി കോവൂർ (66) മിഷിഗണിൽ നിര്യാതയായി. പൊതുദര്‍ശനം: ജനുവരി 7 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതൽ 9 മണി വരെ ട്രോയിലുള്ള സെൻ്റ് ജോൺസ് മാർത്തോമ്മ (ഇവാൻസ് വുഡ് ചർച്ച്) (2601 E Square Lake Rd. Troy, MI-48085) ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നതാണ്. സംസ്ക്കാര ശുശൂഷകൾ: ജനുവരി 8 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ സെൻ്റ് ജോൺസ് മാർത്തോമ്മ ദേവാലയത്തിൽ (ഇവാൻസ് വുഡ് ചർച്ച്) ആരംഭിക്കും. തുടര്‍ന്ന് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (621 W Long Lake Rd., Troy, MI-48098) സംസ്ക്കരിക്കും.

സ്വർഗ്ഗം കിട്ടിയ പത്രോസ് (നർമ്മ കഥ): ജയൻ വർഗീസ്

അങ്ങിനെ പത്രോസിന് സ്വർഗ്ഗം കിട്ടി. അവസാന റൗണ്ട് മത്സരത്തിൽ പത്രോസിന് ഭീഷണിയായി ഒരു പ്രാദേശികമെത്രാൻ വിലങ്ങനെ നിന്നതോടെയാണ് ഫലം അനിശ്ചിതമായി അൽപ്പം നീണ്ടു പോയത്. ദരിദ്രനും, അനാഥനുമായ പത്രോസിന് കാള പൂട്ടലായിരുന്നു ജോലി. പാട വരമ്പിൽ കഞ്ഞിയും, കപ്പയുമായിഎത്തിയ പത്രോസിന്റെ ഭാര്യയുടെ ശരീര വടിവിന്റെ നിമ്നോന്നതങ്ങളിൽ വയലുടമയുടെ വക്രക്കണ്ണുകൾവല്ലാതെ ഉടക്കുന്നതറിഞ്ഞപ്പോൾ പത്രോസ് ആ പണി നിർത്തി. ഭാര്യയുടെ താലിമാല വിട്ടു കിട്ടിയ പണം കൊണ്ട്പത്രോസ് കുറേ പാറപ്പുറം വാങ്ങിയതറിഞ്ഞപ്പോൾ നാട്ടുകാർ മൂക്കത്ത് വിരൽ വച്ചു : “ഈ പത്രോസിന് പ്രാന്താ“ ഭാര്യയുടെ കഴുത്തിൽ കെട്ടുതാലി കാണാഞ്ഞ് ആശ്ചര്യപ്പെട്ട അയൽക്കാരോട് പത്രോസ് പറഞ്ഞു : “അവൾക്ക് ആ നമ്പർപ്ളേറ്റ് വേണ്ട“ കാളകളെ വിറ്റുകിട്ടിയ കാശ് കൊണ്ട് പത്രോസ് കുറേ തമര് വാങ്ങി. പാറകളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ പത്രോസിന്റെ തമരുകൾ തീർത്ത ദ്വാരങ്ങളിൽ വെടിമരുന്ന് നിറച്ചു തീ കൊളുത്തുമ്പോൾ പൊട്ടിച്ചിതറുന്ന…

ശിവശങ്കറിന് സ്പോര്‍ട്സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമനം

തിരുവനന്തപുരം: ഡോളര്‍, സ്വര്‍ണക്കടത്ത് കേസില്‍ പെട്ടതോടെ സസ്‌പെന്‍ഷനിലായിരുന്ന എം. ശിവശങ്കറിന് പുനര്‍നിയമനം. സര്‍വീസില്‍ തിരിച്ചെത്തിയ എം. ശിവശങ്കറിന് പദവി നിശ്ചയിച്ചു. സ്പോര്‍ട്സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സര്‍ക്കാര്‍ ശിവശങ്കറിനെ നിയമിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേയാണ് കേസില്‍ ഉള്‍പ്പെടുന്നത്. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് സര്‍വീസില്‍ തിരിച്ചെത്തിയ എം. ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്തിരുന്നു. തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച കിട്ടിയെങ്കിലും ഏതു പദവി നല്‍കുമെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. സര്‍വീസിന് പുറത്തായി ഒരുവര്‍ഷവും അഞ്ച് മാസവും പിന്നിടുമ്പോഴാണ് തിരിച്ചുവരുന്നത്. 2023 ജനുവരി 24 വരെ ശിവശങ്കറിന് സര്‍വീസ് കാലാവധിയുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധമാണ് ശിവശങ്കറിന്റെ സസ്പെന്‍ഷനില്‍ കലാശിച്ചത്. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ 2020 ജൂലായ് ആറിനാണ് ശിവശങ്കറിനെ ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.

ആയുര്‍വേദ, അലോപ്പതി ചികിത്സ നടത്തിവന്ന വ്യാജ ഡോക്ടര്‍ ഒറ്റപ്പാലത്ത് പിടിയില്‍

പാലക്കാട്: ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍. ബംഗാള്‍ സ്വദേശിയായ വിശ്വനാഥ് മിസ്ത്രി(36)യെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷത്തിലേറെയായി ഇയാള്‍ കണ്ണിയംപുറത്തെ ക്ലിനിക്കില്‍ ആയുര്‍വേദ, അലോപ്പതി ചികിത്സ നടത്തിവരികയായിരുന്നു. ഇയാള്‍ക്കെതിരേ സംസ്ഥാന പോലീസ് മേധാവിക്കാണ് ആദ്യം പരാതി ലഭിച്ചത്. ഈ പരാതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പോലീസിനും കൈമാറുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയത്.