മേഘാവൃതമായ പുള്ളിപ്പുലികളുടെ അപൂർവ ദൃശ്യം നാഗാലാൻഡ് മലനിരകളിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇൻഡോ-മ്യാൻമർ അതിർത്തിയിലെ കമ്മ്യൂണിറ്റി ഉടമസ്ഥതയിലുള്ള വനത്തിൽ 3,700 മീറ്റർ ഉയരത്തിൽ മേഘാവൃതമായ പുള്ളിപ്പുലികളുടെ ഫോട്ടോഗ്രാഫിക് തെളിവുകൾ ഒരു സംഘം ഗവേഷകർ രേഖപ്പെടുത്തി. ലോകത്ത് ഇന്നുവരെ കാട്ടുപൂച്ചയെ കണ്ടിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നാണിതെന്ന് പറയപ്പെടുന്നു. ഐയുസിഎൻ/സ്പീഷീസ് സർവൈവൽ കമ്മീഷൻ (എസ്എസ്സി) ക്യാറ്റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ ദ്വൈവാർഷിക വാർത്താക്കുറിപ്പായ ക്യാറ്റ് ന്യൂസിന്റെ വിന്റർ 2021 ലക്കത്തിൽ ഗവേഷകർ തങ്ങളുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചു. നിയോഫെലിസ് നെബുലോസ എന്ന മരത്തിൽ കയറുന്ന പുള്ളിപ്പുലി വലിയ കാട്ടുപൂച്ചകളിൽ ഏറ്റവും ചെറുതാണ്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ IUCN റെഡ് ലിസ്റ്റിന് കീഴിൽ ഈ ഇനത്തെ ‘വൾനറബിൾ’ എന്ന് തരം തിരിച്ചിരിക്കുന്നു. കിഴക്കൻ നാഗാലാൻഡിലെ കിഫിർ ജില്ലയിലെ തനാമിർ ഗ്രാമത്തിലെ കമ്മ്യൂണിറ്റി ഫോറസ്റ്റിലാണ് ചിത്രങ്ങൾ പകർത്തിയത്. പ്രാദേശിക ചിർ ഭാഷയിൽ,…
Day: January 7, 2022
കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കുക; സുധാകരന് ജയരാജന്റെ മുന്നറിയിപ്പ്
കണ്ണുര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സ്ഥാപിക്കുന്ന സര്‍വേ കല്ലുകള്‍ പറിച്ചെടുക്കുമെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കുക! എന്നാണ് മുന്നറിയിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യമെഴുതിയത്. പോസ്റ്റ് ഇങ്ങനെ: കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കുക! ================ 2011 ലെ യുഡിഎഫ് മാനിഫെസ്റ്റോവിലും 2012 ലെ എമര്‍ജിംഗ് കേരളയിലും പ്രധാന സ്വപ്ന പദ്ധതികളായിരുന്നു കെ റെയില്‍ പദ്ധതി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും മുകളിലോട്ട് തുപ്പിക്കൊണ്ട് കളിക്കാം. തുപ്പല് മറ്റുള്ളവരുടെ ദേഹത്താകരുത്. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായിരുന്നു നേതൃസ്ഥാനത്ത്. തങ്ങളുടെ കാലത്താണ് കെ റെയില്‍ പദ്ധതി ആരംഭിച്ചതെന്ന കാരണത്താല്‍ അവര്‍ രണ്ട് പേരും ഇപ്പോള്‍ മൗനത്തിലാണ്. മുകളിലോട്ട് തുപ്പിക്കളിക്കാന്‍ ഇവര്‍ രണ്ടുപേരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല.…
പോലീസ് നോക്കുകുത്തി; തിരുവനന്തപുരത്ത് വനിതാ പോലീസുകാരിയുടെ വീട് കയറി ഗുണ്ടാ ആക്രമണം
ധനുവച്ചപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമം. ധനുവച്ചപുരത്താണ് പത്തോളം വീടുകള്‍ കയറി ഗുണ്ടകള്‍ ആക്രമണം നടത്തിയത്. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ധനുവച്ചപുരം സ്വദേശി ബിജു, ഭാര്യ ഷിജി, സഹോദരി ഷീജ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷീജ പാറശാല സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ്. ഗുണ്ട ആക്രമണത്തില്‍ ബിജു നേരത്തെ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്ത് ഗുണ്ടകള്‍ യുവാവിനെ കാല്‍വെട്ടിമാറ്റി കൊലപ്പെടുത്തിയതിനു പിന്നാലെ നിരവധി ഗുണ്ടാ ആക്രമണങ്ങള്‍ നടന്നിരുന്നു. പോലീസിനെ നോക്കുകുത്തിയാക്കി കഴിഞ്ഞ ദിവസവും വീടുകള്‍ കയറി ഗുണ്ട നേതാവ് ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
കുസൃതി കൂടി, അയല്‍ക്കാര്‍ പരാതിപ്പെട്ടു; അഞ്ചു വയസ്സുകാരനെ അമ്മ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചു; പോലീസ് കേസെടുത്തു
ഇടുക്കി: കുസൃതി കാണിക്കുന്നതിന്റെ പേരില്‍ അഞ്ച് വയസുകാരന്റെ ഉള്ളം കാലില്‍ അമ്മ പൊള്ളലേല്‍പ്പിച്ചുവെന്ന് പരാതി. ഇടുക്കി ശാന്തന്‍പാറയിലാണ് സംഭവം. സ്പൂണ്‍ അടുപ്പില്‍വച്ച് ചൂടാക്കി ഉള്ളം കാലിലും ഇടുപ്പിലും പൊള്ളിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ തമിഴ്നാട് സ്വദേശിനിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ കുളിപ്പിക്കാന്‍ വിളിക്കുമ്പോള്‍ കുട്ടി ഓടിപ്പോകുന്നു. കുട്ടിയുടെ കുസൃതി കാരണം അയല്‍ക്കാരും പരാതി പറയുന്നു. ആരുമറിയാതെ കാട്ടിലേക്ക് ഓടിപ്പോകുന്നു. ഇതില്‍ നിന്ന് തടയാന്‍ വേണ്ടിയിട്ടാണ് ഇത്തരത്തില്‍ പൊള്ളലേല്‍പ്പിച്ചതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. നാല് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഇവര്‍ കുട്ടിയെ തമിഴ്നാട്ടില്‍ കൊണ്ടു പോയി ചികിത്സ നടത്തിയിരുന്നു. ഇവര്‍ക്ക് മൂന്നര വയസുള്ള മറ്റൊരു പെണ്‍കുട്ടി കൂടിയുണ്ട്. നിലവില്‍ കുട്ടിയെ ശാന്തപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്കി. കൂടുതല്‍ ചികിത്സയ്ക്ക് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു.
കോവിഡ്-19: മുംബൈയിൽ 20,971 പുതിയ കേസുകള്‍; 24 മണിക്കൂറിനുള്ളിൽ ആറ് മരണങ്ങള്
മുംബൈ: മുംബൈയിൽ വെള്ളിയാഴ്ച 20,971 പുതിയ കൊറോണ വൈറസ് അണുബാധകൾ രേഖപ്പെടുത്തി, ഇത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഏകദിന വർദ്ധനവാണെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. പാൻഡെമിക് മൂലം നഗരത്തിൽ ആറ് മരണങ്ങളും ഉണ്ടായി, കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒരു ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന മരണമാണിത്. വ്യാഴാഴ്ചയെ അപേക്ഷിച്ച് 790 കേസുകളാണ് വർദ്ധിച്ചത്. വ്യാഴാഴ്ച, നഗരത്തിൽ 20,181 പുതിയ അണുബാധകളാണ് റിപ്പോർട്ട് ചെയ്തത്. 2021 ഡിസംബർ 21 ന് നഗരത്തിൽ 327 പുതിയ കേസുകൾ രേഖപ്പെടുത്തിയപ്പോൾ പകർച്ചവ്യാധിയുടെ ഒരു പുതിയ തരംഗം ആരംഭിച്ചതായി മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍ ഇഖ്ബാല്‍ സിംഗ് ചാഹല്‍ പറഞ്ഞു. മുംബൈയിൽ 6,347 പുതിയ കോവിഡ്-19 കേസുകൾ രേഖപ്പെടുത്തിയ 2022 ജനുവരി 1 മുതൽ പ്രതിദിന കേസുകളുടെ വർദ്ധനവ് 230.40 ശതമാനമാണ്. എന്നാൽ, വെള്ളിയാഴ്ച കണ്ടെത്തിയ 20,971 പുതിയ കേസുകളിൽ 17,616…
ആദ്യമായി യുഎഇയിലെ ഓഫീസുകള്‍ വെള്ളിയാഴ്ചയും തുറന്നുപ്രവര്‍ത്തിച്ചു; ഇനി ശനിയും ഞായറും അവധി
അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച പ്രവൃത്തിദിനമായ ആദ്യദിനം. ആഴ്ചയിലെ പ്രവൃത്തിദിവസങ്ങള്‍ നാലരയായി കുറച്ചതിനു ശേഷം യുഎഇയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വെള്ളിയാഴ്ച എന്ന പ്രത്യേകതകൂടി ഇന്നത്തെ ദിവസത്തിനുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ യുഎഇ വാരാന്ത്യ അവധി രണ്ടര ദിവസമാക്കിയിരുന്നു. സര്‍ക്കാര്‍ മേഖലയ്ക്ക് ഒപ്പം മിക്ക സ്വകാര്യ സ്ഥാപനങ്ങളും രണ്ടരദിവസം അവധിയിലേക്ക് നീങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചവരെയാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് തടസ്സംവരാതിരിക്കാനായി യുഎഇയില്‍ എമ്പാടും ജുമാ നമസ്കാരം ഉച്ചയ്ക്ക് 1.15 ആക്കി ഏകീകരിച്ചിരുന്നു. ഷാര്‍ജയില്‍ വെള്ളിയാഴ്ച അടക്കം മൂന്ന് ദിവസമാണ് വാരാന്ത്യ അവധി. അതിനാല്‍ ജുമാ നമസ്കാരം പതിവുപോലെ ഹിജ്രി കലണ്ടര്‍ അനുസരിച്ചാണ്. ആഗോള വാണിജ്യ രീതിയിലേക്ക് മാറാനും തൊഴില്‍- ജീവിത സന്തുലനം മുന്‍നിര്‍ത്തിയുമാണ് യുഎഇ വെളളി പ്രവൃത്തിദിനമാക്കുകയും ശനി ഞായര്‍ അവധി ദിനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തത്. . ലോകത്തില്‍തന്നെ പ്രവൃത്തിവാരം അഞ്ച് ദിവസത്തില്‍ താഴെയാക്കുന്ന…
യുഎഇയിലെ മലയാളി കുടുംബം ലോകത്തിലെ ഏറ്റവും വലിയ സ്ക്രൂ കലാരൂപം നിർമ്മിച്ച് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി
പ്ലൈവുഡ് ഷീറ്റുകൾ, സ്ക്രൂകൾ, സ്പ്രേ പെയിന്റ് എന്നിവ ഉപയോഗിച്ചാണ് ഈ കലാരൂപം നിര്‍മ്മിച്ചത്. 20 ഫ്രെയിമുകളും മൂന്ന് ലക്ഷം സ്ക്രൂകളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 460 കിലോഗ്രാം ഭാരവും 444 സെന്റീമീറ്റർ ഉയരവും 555 സെന്റീമീറ്റർ വീതിയും ഉണ്ട്. ദുബായ്: യുഎഇയുടെ ‘സ്പിരിറ്റ് ഓഫ് ദി യൂണിയൻ’ ചിത്രവും എക്സ്പോ 2020 ദുബായ് എംബ്ലവും ഉൾക്കൊള്ളുന്ന ഭീമാകാരമായ ‘സ്ക്രൂ ആർട്ട് പീസ്’ നിര്‍മ്മിച്ച് മലയാളി കുടുംബം ചരിത്രം സൃഷ്ടിച്ചു. മൂന്ന് ലക്ഷം രൂപയോളം വില വരുന്ന ഈ സ്ക്രൂ ആർട്ട് പീസ് ലോകത്തിലെ ഏറ്റവും വലിയ സ്ക്രൂ ആർട്ട് എന്ന പേരിൽ അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. മലയാളിയായ 45 കാരനായ ഇ എ സിറാജുദ്ദീനും 39 കാരിയായ ഭാര്യ ബദരിയയും യുഎഇയുടെ 50-ാം ദേശീയ ദിനത്തിൽ യുഎഇക്കുള്ള ആദരസൂചകമായാണ് ഈ ബൃഹത്തായ…
സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ ലംഘിച്ചാല്‍ വന്‍ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ്: പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങൾ ലംഘിക്കുന്നവർക്ക് 1000 സൗദി റിയാൽ പിഴ ചുമത്തുമെന്ന് സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഓരോ ലംഘനത്തിനും 1000 സൗദി റിയാൽ വീതം പിഴ ചുമത്തും, ലംഘനങ്ങൾ ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയായി 100,000 സൗദി റിയാല്‍ വരെ എത്തുമെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 3000-ലധികം കേസുകൾ വർദ്ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് വന്നത്. വ്യാഴാഴ്ച 3168 പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. മന്ത്രാലയം മുന്നറിയിപ്പ് നൽകിയ ലംഘനങ്ങളിൽ ഉൾപ്പെടുന്നവ 1. മാസ്ക് ധരിക്കാതെ വന്നാല്‍. 2. സാമൂഹിക അകലം പാലിക്കുന്ന നടപടികൾ പാലിക്കുന്നില്ലെങ്കില്‍. 3. ഒരു സ്വകാര്യ അല്ലെങ്കിൽ പൊതു സ്ഥലത്ത് പ്രവേശിക്കുമ്പോൾ നിങ്ങളുടെ താപനില പരിശോധിക്കാൻ വിസമ്മതിച്ചാല്‍. 4. നിങ്ങളുടെ താപനില 38 ഡിഗ്രി…
ഫൊക്കാന ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 9 നു
ഫ്ലോറിഡ: ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 9 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് (ന്യൂ യോർക്ക് സമയം) പ്രസിഡന്റ് രാജൻ പടവത്തിലിന്റെ അദ്ധ്യക്ഷതയിൽ നടക്കും. വടക്കേ അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. മൂല്യതയാർന്ന നിരവധി കലാപരിപാടികളും അരങ്ങേറും. സൂം ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് മീറ്റിംഗ് നടത്തപ്പെടുക. ഫൊക്കാനയുടെ എല്ലാ അഭ്യുദയകാംക്ഷികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റി അറിയിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ https://us02web.zoom.us/j/88930564192?pwd=dlNHOVhNTkhoMHRFMXdhbGJ6bEg2dz09 എന്ന ലിങ്ക് വഴി പങ്കെടുക്കാവുന്നതാണ്. പരിപാടിയുടെ വിജയത്തിനായി ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ (ചിക്കാഗോ), ട്രഷറര്‍ എബ്രഹാം കളത്തില്‍ (ഫ്ളോറിഡ), വിമന്‍സ് ഫോറം പ്രസിഡന്റ് ഷീല ചെറു (ഹൂസ്റ്റണ്‍), വൈസ് പ്രസിഡന്റ് ഷിബു വെണ്മണി (ചിക്കാഗോ), സുജ ജോസ്, ബാല വിനോദ്, അലക്സാണ്ടർ പൊടിമണ്ണിൽ, ജൂലി ജേക്കബ്,…
ഫൊക്കാനയുടെ 2022- 2024 ലെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ലീല മാരേട്ട് വീണ്ടും മത്സരിക്കുന്നു
ഫൊക്കാനയുടെ 2022- 2024 ഭരണസമിതിയിലെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ലീല മാരേട്ട് വീണ്ടും മത്സരിക്കുന്നു. ഇത് മൂന്നാം തവണയാണ് ഫൊക്കാന പ്രസിഡണ്ട് സ്ഥാനത്തേക്ക് ലീല മാരേട്ട് അങ്കം കുറിക്കുന്നത്. കഴിഞ്ഞ രണ്ടു തവണ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്ന ലീല 2018-2020 വർഷത്തെ തെരെഞ്ഞെടുപ്പിൽ മാധവൻ ബി. നായരോട് നേരിയ ഭൂരിപക്ഷത്തിനു പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണ വീണ്ടും മത്സരരംഗത്തുണ്ടായിരുന്ന ലീലയ്ക്ക് സംഘടനയിലെ ചില തർക്കങ്ങളും ആശയക്കുഴപ്പങ്ങളും മൂലം പത്രിക സമർപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ജോർജി വർഗീസ് എതിരില്ലാതെ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കുകയുമായിരുന്നു. ഫൊക്കാനയുടെ ഭൂരിപക്ഷം വരുന്ന നേതാക്കളുടെയും സംഘടനകളുടെയും പിന്തുണയോടെയാണ് ലീല മാരേട്ട് ഇത്തവണ മത്സരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ അംഗബലം ( സംഘടനയുടെ എണ്ണം) ഗണ്യമായി വർധിച്ച ഇത്തവണ മിക്കവാറുമുള്ള എല്ലാ അംഗസംഘടനകളുടെയും പിന്തുണ മുൻകൂട്ടി നേടിയ ശേഷമാണ് ലീല തന്റെ സ്ഥാർത്ഥിത്വം പ്രഖ്യാപിക്കുന്നത്. ഫൊക്കാനയിലെ എല്ലാ മുൻ പ്രസിഡണ്ടുമാരുടെയും…