ഫോമ ജനറൽ ബോഡി യോഗം ഏപ്രിൽ 30-ലേക്ക് മാറ്റി വെച്ചു

റ്റാമ്പാ : ജനുവരി 16 നു ഫ്ലോറിഡയില്‍ നടത്താൻ തീരുമാനിച്ചിരുന്ന ജനറൽ ബോഡി യോഗം ഏപ്രിൽ 30 ലേക്ക് മാറ്റി വെച്ചു. രാജ്യമാകെ കോവിഡ് വകഭേദമായ ഒമിക്രോൺ വന്‍ തോതിൽ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷയും, ആശങ്കയും കണക്കിലെടുത്താണ് തീരുമാനം. ജനുവരി ആറിന് കൂടിയ ഫോമയുടെ അൻപത്തിനാലംഗ ദേശീയ സമിതിയാണ് പൊതുയോഗം മാറ്റി വെക്കാനുള്ള അവസാന തീരുമാനം കൈക്കൊണ്ടത്. ഫോമയുടെ അഡ്വൈസറി, ജുഡീഷ്യൽ, കംപ്ലൈൻസ് കൗൺസിലുകളുടെ ചെയർപേഴ്സൺസ് ഡിസംബർ 28 നു സംയുക്ത യോഗം കൂടുകയും, ഫോമായുടെ എക്സിക്യൂട്ടീവ് ഓഫീസേഴ്സിനോട് ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതുയോഗം മാറ്റിവെക്കുന്നതു നന്നായിരിക്കുമെന്നുള്ള അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു. ജനുവരി മൂന്നിന് കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ അഭിപ്രായം അംഗീകരിക്കുകയും ചെയ്തിരുന്നു. അംഗ അസോസിയേഷനുകളിൽ നിന്നും പ്രതിനിധികളിൽ നിന്നും ഇത് സംബന്ധിച്ചുള്ള അഭ്യർത്ഥനകളും കമ്മറ്റി പരിഗണിച്ചു. നീട്ടി വെക്കുന്നതിനാൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും എല്ലാ…

Hindus urge McDonald’s to discontinue trivializing yoga in its commercials

Hindus are urging Chicago headquartered fast food company McDonald’s Corporation not to unnecessarily and unreasonably drag the serious discipline of yoga in its commercials, handling it with a flippant attitude. Recently McDonald’s came out with a “Like getting your money’s worth – yoga” commercial by Leo Burnett for the United Kingdom to publicize its Saver Menu. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that yoga, which found reference in world’s oldest extant scripture Rig-Veda and other early Hindu texts, was a highly esteemed practice which transformed the…

ഒമിക്രോണ്‍: ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ ലണ്ടനിലെ ആശുപത്രികളില്‍ സൈന്യത്തെ വിന്യസിക്കുന്നു

ലണ്ടൻ: ഒമിക്രോൺ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുണ്ടായ ഗുരുതരമായ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ ബ്രിട്ടൻ ലണ്ടനിലെ ആശുപത്രികളിലേക്ക് സൈന്യത്തെ വിന്യസിക്കുമെന്ന് പ്രതിരോധ മന്ത്രാലയം (MoD) വെള്ളിയാഴ്ച അറിയിച്ചു. 200 ഓളം സായുധ സേനാംഗങ്ങൾ തലസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്കൊപ്പം ചേരും. “നമ്മുടെ സായുധ സേനയിലെ പുരുഷന്മാരും സ്ത്രീകളും കോവിഡ് -19 ൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ കൈകോർത്ത് പ്രവർത്തിക്കുമ്പോൾ എൻഎച്ച്എസിലെ (നാഷണൽ ഹെൽത്ത് സർവീസ്) തങ്ങളുടെ സമർപ്പിത സഹപ്രവർത്തകരെ പിന്തുണയ്ക്കാൻ വീണ്ടും മുന്നിട്ടിറങ്ങുകയാണ്,” പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. “ആംബുലൻസുകൾ ഓടിക്കുന്നതിനോ, വാക്സിനുകൾ നൽകുന്നതിനോ അല്ലെങ്കിൽ ആശുപത്രിയിൽ രോഗികളെ സഹായിക്കുന്നതിനോ ആയാലും, ഈ മഹാമാരിയിലുടനീളം അവരുടെ സഹായം നമുക്കു ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 40 മിലിട്ടറി മെഡിക്കുകളും 160 ജനറൽ ഡ്യൂട്ടി ഉദ്യോഗസ്ഥരും ഉൾപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച ബ്രിട്ടനിൽ പ്രതിദിനം 218,724 വൈറസ് കേസുകൾ രേഖപ്പെടുത്തി. ഇത് പാൻഡെമിക്…

കൊച്ചിയില്‍ എ.എസ്.ഐയെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ പ്രതി വിഷ്ണു

കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം എ.എസ്.ഐയെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ പ്രതി വിഷ്ണു അരവിന്ദ്. കേസില്‍ പത്താം പ്രതിയായ വിഷ്ണുവിനെ പ്രോസിക്യുഷന്‍ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇടപ്പള്ളിയില്‍ ബൈക്ക് മോഷണത്തിന് ശ്രമിച്ച പ്രതികളെ തടഞ്ഞപ്പോഴാണ് എളമക്കര സ്‌റ്റേഷനിലെ എ.എസ്.ഐ ഗിരീഷിന് കുത്തേറ്റത്. എച്ച്.എം.ടി കോളനി സ്വദേശി ബിച്ചുവാണ് ആക്രമിച്ചതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികള്‍ക്കു വേണ്ടി അന്വേഷണം തുടരുകയാണ്.

നടിയെ ആക്രമിച്ച കേസ്: രഹസ്യ മൊഴി നല്‍കാന്‍ ഹാജരാകാന്‍ സംവിധായകന് സമന്‍സ്‌

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി 12ന് രേഖപ്പെടുത്തും. ഇതിനായി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്ററ് കോടതിയില്‍ 12ന് ഹാജരാകണമെന്ന് കാണിച്ച് ബാലചന്ദ്രകുമാറിന് സമന്‍സ് അയച്ചു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ആലുവയിലുള്ള ഒരു ദൂതന്‍ വഴി ദിലീപിന് എത്തിച്ചുനല്‍കിയെന്നും ദിലീപ് ഈ ദൃശ്യങ്ങള്‍ കണ്ടതായി തന്നോട് പറഞ്ഞിട്ടുണ്ടെന്നുമാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.

കോവിഡ്: വിദേശത്തുനിന്ന് എത്തുന്ന എല്ലാവര്‍ക്കും സംസ്ഥാനത്ത് ഹോം ക്വാറന്റീന്‍ കര്‍ക്കശമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറന്റീന്‍ നിര്‍ബന്ധമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം. വിദേശത്തുനിന്നെത്തുന്ന എല്ലാവര്‍ക്കും ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി. എട്ടാം ദിവസം ആര്‍.ടി-പി.സി.ആര്‍ പരിശോധന നടത്തണം. നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാലും ഏഴ് ദിവസം കൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞൂ. ഇത്രയുംനാള്‍ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക്് ക്വാറന്റീനില്‍ മവര്‍തിരിവുണ്ടായിരുന്നു. ഇനി മുതല്‍ അതുണ്ടാവില്ല. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മഹാരാഷ്ട്രയും ഡല്‍ഹിയും കഴിഞ്ഞാല്‍ കേരളമാണ് മുന്നില്‍. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ വിദേശയാത്രക്കാര്‍ എത്തുന്ന കേരളത്തില്‍ ക്വാറന്റീന്‍ കര്‍ക്കശമാക്കാത്തത് ചോദ്യമുയര്‍ന്നിരുന്നു. കോട്ടയത്ത് കുട്ടിയെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണിത്. എല്ലാവരും നിര്‍ബന്ധമായി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം എന്നത് അടക്കം നിബന്ധനയിലുണ്ടാകും.

നടിയെ ആക്രമിച്ച കേസ്: സാക്ഷികളെ വീണ്ടും വിസ്തരിക്കണമെങ്കില്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി തേടിയ പ്രോസിക്യുഷന്‍ നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെങ്കില്‍ മതിയായ കാരണം വേണം. വീണ്ടും വിസ്തരിക്കുന്നത് പ്രോസിക്യൂഷന്റെ വീഴ്ച മറയ്ക്കാനാകരുത്. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു കേസില്‍ ദിലീപിനെതിരെ സംവിധായകന്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുമായി ഈ കേസിന് എന്ത് ബന്ധമാണുള്ളത്. ഈ വെളിപ്പെടുത്തലുകള്‍ കേസിനെ എങ്ങനെ സഹായിക്കും. പ്രോസിക്യുഷന്‍ നീക്കം അനുകൂല സാക്ഷിമൊഴി സൃഷ്ടിക്കാനാണെന്ന് സംശയിക്കാമെന്നും കോടതി വ്യക്തമാക്കി. വിചാരണ നടപടികള്‍ നീട്ടിവയ്ക്കാന്‍ പ്രോസിക്യുഷന്‍ നല്‍കിയ അപേക്ഷയില്‍ വിചാരണ കോടതി അനുകൂലമായ നിലപാട് എടുത്തിരുന്നില്ല. ഈ മാസം 20നകം അന്വേഷണം നടത്താനാണ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയത്. ഫെബ്രുവരി പകുതിയോടെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. പുതിയ വെളിപ്പെടുത്തലിന്റെയും തുടരന്വേഷണം വേണമെന്ന നടിയുടെ ആവശ്യവും ഉന്നയിച്ച് വിചാരണ…

മലങ്കര അസോസിയേഷന്‍: ഒരുക്കങ്ങള്‍ ആരംഭിച്ചു

കോലഞ്ചേരി: ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറില്‍ (കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് പള്ളി) ഫെബ്രുവരി 25 ന് നടക്കാനിരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പ്രാഥമിക ഒരുക്കങ്ങള്‍ ആരംഭിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്താമാരായ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍, സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രാഹം കോനാട്ട് എന്നിവര്‍ പ്രസംഗിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അസോസിയേഷന്‍ നടത്തുന്നതിനായി വിവിധ കോര്‍-കമ്മറ്റികളെ തിരഞ്ഞെടുത്തു. ഭദ്രാസന സെക്രട്ടറിമാര്‍, സഭാ മാനേജിങ്ങ് കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

ബുള്ളി ബായ് ആപ്പ് കേസിലെ പ്രധാന വഴിത്തിരിവുകള്‍

ന്യൂഡൽഹി: ബുള്ളി ബായ് ആപ്പ് കേസിൽ ഒരാഴ്ചയോളം അന്വേഷണത്തിനൊടുവിൽ ഉത്തരാഖണ്ഡിൽ നിന്നുള്ള 18 കാരിയായ പെൺകുട്ടിയടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുള്ളി ഡീലുകളുടെ ഒരു ക്ലോണായ ബുള്ളി ബായ് ആപ്പ്, പ്രമുഖ മുസ്ലീം വനിതാ മാധ്യമ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ഓൺലൈൻ ലേലത്തിന് നിയോഗിച്ച് അവരെ ഉപദ്രവിക്കാനും അപമാനിക്കാനും ശ്രമിച്ചതിനാണ് കേസ്. GitHub ഓപ്പൺ സോഫ്‌റ്റ്‌വെയറിലെ ആപ്പ് വഴി ലക്ഷ്യമിടുന്ന മുസ്‌ലിം സ്ത്രീകളിൽ ഭൂരിഭാഗവും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ശബ്ദമുയർത്തുന്നവരാണ്. 100-ലധികം മുസ്ലീം സ്ത്രീകളുടെ ഡോക്‌ടറേറ്റ് ചെയ്ത ചിത്രങ്ങൾ ജനുവരി 1-ന് ആപ്പിൽ പ്രത്യക്ഷപ്പെട്ടു. ഇത് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും വൻ പ്രതിഷേധത്തിന് കാരണമായി. പോലീസിൽ നിന്ന് ഇതുവരെ പുറത്തുവന്ന 10 പുതിയ സംഭവവികാസങ്ങൾ: 1. കംപ്യൂട്ടർ സയൻസ് എൻജിനീയറിംഗ് വിദ്യാർഥി നീരജ് ബിഷ്‌ണോയിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ബുള്ളി…

മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ആക്‌ട് 2016 ഭേദഗതി ചെയ്‌ത് ഗവർണറെ ‘പാവ’യാക്കാൻ എംവിഎ ശ്രമിക്കുന്നു: ഫഡ്‌നാവിസ്

മുംബൈ: അധികാരം വെട്ടിക്കുറച്ച് ഗവർണറെ തങ്ങളുടെ കൈകളുടെ കളിപ്പാവയാക്കാനാണ് മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു. അടുത്തിടെ നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഇരുസഭകളിലും പാസാക്കിയ മഹാരാഷ്ട്ര പബ്ലിക് യൂണിവേഴ്‌സിറ്റി ആക്റ്റ് (2016) ഭേദഗതി ബില്ലിനെ വിമർശിച്ചാണ് ഫഡ്‌നാവിസ് ഇക്കാര്യം പറഞ്ഞത്. “ഞങ്ങൾ ഈ നിയമം (2016) ഉണ്ടാക്കിയപ്പോൾ, ഗവൺമെന്റും ഗവർണറും സർവകലാശാലയും തിരഞ്ഞെടുക്കുന്ന ഒരു ജഡ്ജിയും മറ്റ് അംഗങ്ങളുമാണ് ടൈം സെലക്ഷൻ കമ്മിറ്റിയുടെ തലപ്പത്തുണ്ടായിരുന്നത്. ഈ നാലംഗ സെലക്ഷൻ പാനൽ ഈ തസ്തികയിലേക്ക് അഞ്ച് പേരുകൾ ശുപാർശ ചെയ്യാറുണ്ടായിരുന്നു. വൈസ് ചാൻസലറും ആ അഞ്ച് പേരിൽ ഒരാളെയാണ് ഗവർണർ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി തിരഞ്ഞെടുത്തിരുന്നത്, അതിനാൽ ഒരിക്കലും പക്ഷപാതപരമായ ആരോപണങ്ങളൊന്നും ഉണ്ടായിരുന്നില്ല, എന്നാൽ, ഇപ്പോൾ ഈ പുതിയ പ്രക്രിയയിൽ, തിരഞ്ഞെടുപ്പിൽ സർക്കാർ മൂന്ന് അംഗങ്ങളെ…