ഹൂസ്റ്റൺ: റാന്നി അങ്ങാടി (കൊറ്റനാട്) പ്ലാമൂട്ടിൽ പി.എ വർക്കി (കൊച്ചുബേബി – 88) നിര്യാതനായി. ഭാര്യ മറിയാമ്മ വർക്കി കവുംങ്ങുംപ്രയാർ എലിമുള്ളിൽ കുടുംബാംഗമാണ്. മക്കൾ: സാംകുട്ടി, അനിയൻ, സജി, സിബി (എല്ലാവരും ദുബായ്). മരുമക്കൾ: ജെസ്സി, ആനി, ലിസി, ഷീജ. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക ട്രസ്റ്റി ഫിനാൻസ് (2021) ഏബ്രഹാം ജോസഫ് (ജോസ്) പരേതന്റെ ഇളയ സഹോദരനാണ്. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: മൃതദേഹം ജനുവരി 10 തിങ്കളാഴ്ച രാവിലെ 8 മണിക്ക് കൊറ്റനാട്ടുള്ള ഭവനത്തിൽ കൊണ്ട് വരുന്നതും 11 മണിക്ക് ശുശ്രൂഷകൾ ആരംഭിയ്ക്കുന്നതുമാണ്. ശുശ്രൂഷകൾക്കു ശേഷം റാന്നി നെല്ലിക്കമണ്ണിലുള്ള കൊറ്റനാട് ഐപിസി കർമ്മേൽ സഭാ വക സെമിത്തേരിയിൽ സംസ്കരിക്കും. ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://youtu.be/Z3BaLSA2qhA ൽ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ഏബ്രഹാം ജോസഫ് (ജോസ്) 832 265 2077.
Day: January 8, 2022
ജയ് ശങ്കർ നായരോടുള്ള ആദരസൂചകമായി ഫോമയുടെ സാന്ത്വന സംഗീതം ജനുവരി 9ന്
കേരള സെന്റര്‍ അവാർഡ് ജേതാവും, അറിയപ്പെടുന്ന ഗായകനും, ട്രൈസ്റ്റേറ്റ് മേഖലയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന ജയ് നായരോടുള്ള ആദര സൂചകമായി ഫോമയുടെ എൺപതാം എപ്പിസോഡ് ജനുവരി 9 ന് നടക്കും. 2021 ഡിസംബർ 29 നു ആണ് ജയ്ശങ്കർ നായർ ന്യൂജേഴ്സിയിൽ അന്തരിച്ചത്. എപ്പിസോഡിൽ സിജി ആനന്ദ്, ലൂസി കുര്യാക്കോസ്, ശ്രീദേവി,എന്നീ ഗായകർ ഗാനങ്ങൾ ആലപിക്കും. സിബി ഡേവിഡ്, ഷൈനി അബൂബക്കർ, രാജൻ ചീരൻ എന്നിവർ ഗാനാലാപന പരിപാടിയെ നയിക്കും. ജയ് ശങ്കർ നായരോടുള്ള ആദരസൂചകമായി നടക്കുന്ന സാന്ത്വന സംഗീതം പരിപാടിയിൽ എല്ലാ സഹൃദയരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.
വാർത്താ സമാഹരണത്തിൽ ഗൂഗിൾ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തു: സിസിഐ അന്വേഷണത്തിന് ഉത്തരവിട്ടു
പൈതൃക പ്രസിദ്ധീകരണങ്ങളുടെ ഡിജിറ്റൽ വാർത്താ വെബ്സൈറ്റുകളിൽ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിൽ, ആധിപത്യ പദവി ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച്, ഗൂഗിളിനെതിരെ അന്വേഷണത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവിട്ടു. ഇന്ത്യാ ടുഡേ, ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഇൻറർനെറ്റ്, ജാഗ്രൺ ന്യൂസ് മീഡിയ, എബിപി, മലയാള മനോരമ തുടങ്ങിയ അംഗങ്ങളുള്ള ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷനാണ് ഗൂഗിളിനെതിരെ സിസിഐക്ക് പരാതി നൽകിയത്. വാർത്താ വെബ്സൈറ്റുകളിലേക്കുള്ള ട്രാഫിക്കിന്റെ ഭൂരിഭാഗവും സെർച്ച് എഞ്ചിനുകളിൽ നിന്നാണ് വരുന്നതെന്നും, ഈ രംഗത്തെ പ്രബലരായതിനാൽ തന്നെ ഗൂഗിളിന്റെ അൽഗൊരിതങ്ങളാണ് ഏത് വാർത്തകൾ സെർച്ചിൽ വരണം എന്ന് തീരുമാനിക്കുന്നതെന്നും പ്രസാധകര് ആരോപിച്ചു. മാധ്യമ സ്ഥാപനങ്ങൾ നിർമിക്കുന്ന ഉള്ളടക്കങ്ങളാണ് പ്രേക്ഷരെ പരസ്യദാതാവിലേക്ക് എത്തിക്കുന്നത്. പക്ഷെ ഈ പ്രസാധകരേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്നതാകട്ടെ സെർച്ച് എഞ്ചിനുകൾക്കും (ഗൂഗിൾ). പരസ്യദാതാക്കൾ ചെലവഴിക്കുന്ന പണത്തിന്റെ 51% മാത്രമേ വെബ്സൈറ്റ് പ്രസാധകർക്ക് ലഭിക്കുന്നുള്ളൂവെന്നാണ് ആരോപണം.…
കോവിഡ് പോസിറ്റീവായ മകനെ കാറിന്റെ ഡിക്കിയില്‍ പൂട്ടിയിട്ടു; അധ്യാപിക അറസ്റ്റില്‍, സംഭവം യു.എസില്‍
വാഷിങ്ടണ്‍: കോവിഡ് പോസിറ്റീവായ മകനെ കാറിന്റെ ഡിക്കിയില്‍ പൂട്ടിയിട്ട അധ്യാപിക അറസ്റ്റില്‍. യുഎസിലെ ടെക്സസില്‍ അധ്യാപികയായ സാറാ ബീമി(41)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച 13 വയസ്സുളള മകനെയാണ് സാറാ കാറിന്റെ ഡിക്കിയില്‍ പൂട്ടിയിട്ടത്. ആദ്യം നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇത് സ്ഥിരീകരിക്കാനായി സാറ മറ്റൊരു ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രത്തിലേക്ക് കുട്ടിയെ കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടുപോവുകയായിരുന്നു. പരിശോധന നടത്തേണ്ട കുട്ടി ഡിക്കിയ്ക്കുളളിലാണെന്ന് പറഞ്ഞതോടെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്താന്‍ തയ്യാറായില്ല. കുട്ടിയെ കാറിന്റെ പിന്‍സീറ്റിലിരുത്തിയാലേ സ്രവം ശേഖരിക്കുകയുളളൂവെന്നായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ നിലപാട്. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയെന്നും അതിനുശേഷമാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും പോലീസ് അറിയിച്ചു. ഭാഗ്യവശാല്‍ കുട്ടിക്ക് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്സിനേഷന് തിങ്കളാഴ്ച മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കോവിഡ് വാക്സിനേഷന് ജനുവരി 10ന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്സിന് എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. കരുതല്‍ ഡോസിനായുള്ള ബുക്കിംഗ് ഞായറാഴ്ച മുതല്‍ ആരംഭിക്കും. നേരിട്ടും ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്സിനെടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും സമയം നഷ്ടപ്പെടാതിരിക്കാന്‍ നല്ലത്. ഒമിക്രോണ്‍ സാഹചര്യത്തില്‍ ഈ വിഭാഗക്കാരില്‍ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. കരുതല്‍ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. https://www.cowin.gov.in എന്ന ലിങ്കില്‍ നേരത്തെ വാക്സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.…
കോവിഡ്-19: യുഎഇയിൽ 2,655 പോസിറ്റീവ് കേസുകളും മൂന്ന് മരണങ്ങളും
ദുബായ്: യുഎഇയിൽ ശനിയാഴ്ച 2,655 കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി. ഇതോടെ മൊത്തം അണുബാധകളുടെ എണ്ണം 782,866 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മൂന്ന് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 2,173 ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം 752,120 ആണ്. രാജ്യത്തുടനീളം സജീവമായ കേസുകളുടെ എണ്ണം 28,576 ആണ്. 388,572 പിസിആർ ടെസ്റ്റുകളുടെ ഫലമായാണ് ഏറ്റവും പുതിയ കേസുകൾ കണ്ടെത്തിയത്. ഇന്നുവരെ 114.5 ദശലക്ഷത്തിലധികം പരിശോധനകൾ നടത്തി, 22.8 ദശലക്ഷത്തിലധികം ഡോസ് കോവിഡ് -19 വാക്സിൻ നൽകി. ഡിസംബർ മുതൽ യുഎഇയില്‍ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. സുരക്ഷാ നടപടികളിൽ പ്രതിജ്ഞാബദ്ധരായിരിക്കാനും യോഗ്യതയുണ്ടെങ്കിൽ ഒരു വാക്സിൻ ബൂസ്റ്റർ ഷോട്ട് എടുക്കാനും അധികാരികൾ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള അണുബാധയെത്തുടർന്ന് പുതിയ ടേമിന്റെ തുടക്കത്തിനായി ദുബായിലെ നിരവധി സ്കൂളുകൾ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി. എന്നാല്‍,…
സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്നാട് സ്വദേശികള്‍ക്കും രോഗം ബാധിച്ചു. 16 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 4 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. കൊല്ലം സ്വദേശികളായ രണ്ട് പേര് തമിഴ്നാട്ടില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 23 വയസുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 16 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 4 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. കൊല്ലം സ്വദേശികളായ രണ്ട് പേര് തമിഴ്നാട്ടില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം…
യു.എ.ഇ.യുടെ ഭാവിയെക്കുറിച്ച് വ്യക്തവും ‘ഏകീകൃതവുമായ കാഴ്ചപ്പാട്’ നമുക്കുണ്ടാകണം: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്
ദുബായ്: തന്റെ സ്വപ്നങ്ങൾ ഒരിക്കലും കൈവിടാതിരിക്കാൻ ജീവിതത്തിന്റെ ആദ്യകാല പാഠങ്ങൾ പഠിപ്പിച്ചത് എങ്ങനെയെന്ന് വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് വിശദീകരിച്ചു. സോഷ്യൽ മീഡിയയില്‍ അദ്ദേഹം പങ്കുവെച്ച ഒരു സന്ദേശത്തില്‍, തന്റെ ചെറുപ്പത്തിൽ വെള്ളത്തിന് മുകളിൽ മണൽ കോട്ടകള്‍ നിർമ്മിക്കാൻ ശ്രമിച്ചപ്പോൾ പരിഹസിച്ചിരുന്ന സുഹൃത്തുക്കളെ ഷെയ്ഖ് മുഹമ്മദ് അനുസ്മരിച്ചു. പാം ജുമൈറ, ദെയ്റ ദ്വീപുകൾ, പാം ജബൽ അലി എന്നിവ ഉൾപ്പെടുന്ന എമിറേറ്റിലെ പാം ദ്വീപുകളിലേക്ക് അവരെ ആശ്ചര്യപ്പെടുത്താന്‍ അതേ സുഹൃത്തുക്കളെയാണ് താൻ ഇപ്പോൾ കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒഴുകുന്ന ജലം ആ രൂപീകരണ സൃഷ്ടികളെ കഴുകി കളഞ്ഞിട്ടുണ്ടാകുമെങ്കിലും, പിന്നീടുള്ള വർഷങ്ങളിൽ ശോഭനമായ ഭാവിക്ക് ഉറച്ച അടിത്തറ പാകി. തുടര്‍ച്ചയായ സ്ഥിരോത്സാഹമാണ് ദുബായിയുടെ ഉയർച്ചയിൽ പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ ചെറുപ്പത്തിൽ ഞങ്ങൾ കടൽത്തീരത്താണ് കളിച്ചിരുന്നത്. എന്റെ സുഹൃത്തുക്കൾ കടൽത്തീരത്ത് മണൽ കോട്ടകള്‍…
സ്കൂളുകളില്‍ കുട്ടികളെ താലപ്പൊലിക്ക് ഉപയോഗിക്കരുതെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂളുകളില്‍ കുട്ടികളെ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കെ.എസ്.ടി.എ. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ക്ലാസ് സമയത്ത് കുട്ടികളെ മറ്റു പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്നും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ‘പല സ്ഥലങ്ങളിലും നമ്മള് ചടങ്ങിനൊക്കെ ചെല്ലുമ്പോള്‍ കുട്ടികളെ താലപ്പൊലിയുമായി കൊണ്ടുനിര്‍ത്താറുണ്ട്. ഇനിമുതല്‍ അങ്ങനെയൊരു പരിപാടിയും നമ്മുടെ സ്കൂളുകളില്‍ സംഘടിപ്പിക്കാന്‍ പാടില്ല എന്നകാര്യം കൂടി ഞാന്‍ വ്യക്തമാക്കുകയാണ്’- മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം അദ്ദേഹം ഫെയ്സ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്.
സര്‍വേക്കല്ല് പിഴുതെറിഞ്ഞ ചിത്രം പങ്കുവച്ചു യൂത്ത് കോണ്ഗ്രസുകാരനെതിരേ കേസ്
കണ്ണൂര്‍: കെ-റെയില്‍ സര്‍വേക്കല്ല് പിഴുതെറിഞ്ഞ സംഭവത്തെ അനുകൂലിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ കേസ്. കണ്ണൂര്‍ പഴയങ്ങാടിയിലെ പുത്തന്‍പുരയില്‍ രാഹുലിനെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് കാണിച്ച ഒരു സിപിഎം പ്രവര്ത്തകന് നല്കിയ പരാതിയിലാണ് നടപടി. പഴയങ്ങാടി പോലീസ് സ്റ്റേഷന് പരിധിയിലുള്ള മാടായിപാറയില്‍ കെ-റെയിലിന് വേണ്ടി സ്ഥാപിച്ച സര്‍വേക്കല്ല് കഴിഞ്ഞ ദിവസം പിഴുതെറിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തെ അനൂകൂലിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട രാഹുലിനെതിരേ പോലീസ് കേസെടുത്തത്.