US, Russia kick off ‘difficult’ talks on Ukraine

GENEVA – A top Russian official said he had a “difficult” conversation with his US counterpart on Sunday as preliminary talks on Ukraine got under way amid fears of a Russian invasion of its pro-Western neighbor. “The conversation was difficult, it couldn t have been easy,” Russian Deputy Foreign Minister Sergei Ryabkov was quoted as saying by the Interfax news agency after meeting US Deputy Secretary of State Wendy Sherman during a working dinner in Geneva. Ryabkov described his talks with Sherman, which lasted a little over two hours, as “business-like.”…

ഷെരിഫ് അലിയാരുടെ നിര്യാണം കായിക രംഗത്തിനു നികത്താനാവാത്ത വിടവ്: സുമോദ് നെല്ലിക്കാല

ഫിലാഡൽഫിയ: ഫിലി സ്റ്റാർസ് സ്ഥാപക നേതാവും വോളി ബോൾ കോച്ചുമായിരുന്ന ഷെരിഫ് അലിയാരുടെ നിര്യാണത്തിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാല അനുശോചനം രേഖപ്പെടുത്തി. ദശകങ്ങളായി ഫിലാഡൽഫിയയിലെ കായിക രംഗത്ത് പ്രവർത്തിച്ചിരുന്ന അദ്ദേഹത്തി൯റ്റെ വേർപാട് ഫിലാഡൽഫിയയിലെ കായിക രംഗത്ത് നികത്താനാവാത്ത വിടവാണെന്നു അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. അമേരിക്കലിലെ ആദ്യ കാല മലയാളികളിൽ ഒരാളായ അലിയാർ യുവതീ യുവാക്കളിൽ കായിക അഭിരുചി വരുത്തുന്നതിൽ നിർണായക പങ്ക്‌ വഹിച്ചുട്ടുണ്ട്. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തി൯റെ തുടക്ക കാലങ്ങളിൽ ഫിലി സ്റ്റാർസ് ട്രൈസ്റ്റേറ്റുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം അദ്ദേഹത്തിന് കമ്മ്യൂണിറ്റി സർവീസ് അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ട്രൈസ്റ്റേറ്റിനു വേണ്ടി സാജൻ വര്ഗീസ്, രാജൻ സാമുവേൽ, വിൻസെന്റ് ഇമ്മാനുവേൽ, അലക്സ് തോമസ്, ഫിലിപ്പോസ് ചെറിയാൻ, ജോബി ജോർജ്, ജോർജ് ഓലിക്കൽ, ജോർജ് നടവയൽ, ജീമോൻ ജോർജ്, സുധ കർത്താ,…

കോവിഡ്-19: ലോസ് ആഞ്ചലസ് കൗണ്ടിയില്‍ മാത്രം ഞായറാഴ്ച സ്ഥിരീകരിച്ചത് 45,000 പുതിയ കേസുകള്‍

ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയ സംസ്ഥാനത്തെ വലിയ കൗണ്ടികളിലൊന്നായ ലോസ് ആഞ്ചലസില്‍ ഞായറാഴ്ച മാത്രം 45,000 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ഔദ്യോഗികമായി അറിയിച്ചു. 13 കോവിഡ് മരണങ്ങളും ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പാന്‍ഡമിക് ആരംഭിച്ചതിനുശേഷം ലോസ്ആഞ്ചലസ് കൗണ്ടിയില്‍ മാത്രം മരിച്ചവരുടെ എണ്ണം 27,785 ആയി ഉയര്‍ന്നു. അനിയന്ത്രിതമായി വ്യാപിക്കുന്ന കോവിഡിനൊപ്പം പുതിയ വേരിയന്റായ ഒമിക്രോണും പടരുന്നു. ദിവസേന കൗണ്ടിയില്‍ 1,15,000 പേര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നു. ഇതില്‍ 20 ശതമാനത്തിനും രോഗം സ്ഥിരീകരിക്കുന്നതായി കൗണ്ടി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയിലെ കോവിഡ് കേസുകള്‍ പുതിയ റിക്കാര്‍ഡിലേക്ക് എത്തിയിരിക്കുന്നു. ഏഴു ദിവസത്തിനുള്ളില്‍ 2,00,000 പുതിയ കേസുകളാണ് കൗണ്ടിയില്‍ സ്ഥിരീകരിച്ചത്. പാന്‍ഡമിക് ആരംഭിച്ചതിനുശേഷം ലോസ്ആഞ്ചലസ് കൗണ്ടിയില്‍ രണ്ടു മില്യന്‍ കോവിഡ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച 3364 പേരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഒമിക്രോണ്‍ വേരിയന്റുമായി ആശുപത്രിയില്‍…

മഹാമാരിയിലും മലയാളികൾക്ക് മാതൃകാ നേതൃത്വവുമായി ഡി.എം.എ

ഡിട്രോയിറ്റ്‌:  കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മെട്രോ ഡിട്രോയിറ്റിലെ മലയാളി സമൂഹത്തിനു താങ്ങായും തണലായും നിൽക്കുന്ന ഡിട്രോയിറ്റ്‌ മലയാളി  അസോസിയേഷൻ എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ 2022 ലേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. അമേരിക്കയിലെ വിവിധ ദേശിയ വേദികളിലുൾപ്പെടെ കാണികളെ വിസ്മയിപ്പിച്ച നിരവധി കലാപ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ഡി. എം. എ. അംഗങ്ങൾ ഇപ്രാവശ്യവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ സാമൂഹ്യ പ്രതിബദ്ധതയും കലാ സാംസ്‌കാരിക മികവും തന്നെയാണ് മാനദണ്ഡമാക്കിയത്. സംഘടനയിൽ ദീർഘകാലത്തെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയരായ ഓസ്ബോൺ ഡേവിഡ് പ്രസിഡന്റായും, സുനിൽ പൈൻഗോൾ വൈസ് പ്രസിഡന്റായും, ദിനേശ് ലക്ഷ്മണൻ ജനറൽ സെക്രട്ടറിയായും, ഡയസ് തോമസ് ട്രഷററായും, കൃഷ്ണകുമാർ നായർ ജോയിന്റ് സെക്രട്ടറിയായും, കൃഷ്ണരാജ് ഉദയാചലം ജോയിന്റ് ട്രഷററായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ട്രസ്റ്റി ബോർഡ് ചെയർമാൻ തോമസ് കർത്താനാൽ വരണാധികാരിയായിരുന്നു. പുതിയ ട്രസ്റ്റി ബോർഡ് ചെയർമാനായി മോഹൻ പനങ്കാവിലും, വൈസ് ചെയർമാനായി സുദർശന…

തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലെ കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉണ്ടായിരിക്കില്ല

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നൽകുന്ന കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഉണ്ടായിരിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ഫോട്ടോ ഒഴിവാക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കോ-വിൻ പ്ലാറ്റ്‌ഫോമിൽ ആവശ്യമായ ഫിൽട്ടറുകൾ പ്രയോഗിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് നടപടി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 നും മാര്‍ച്ച് 7 നും ഇടയില്‍ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. സമയക്രമം പ്രഖ്യാപിച്ചതോടെ സർക്കാരുകൾക്കും സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഈ സാഹചര്യത്തിലാണ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കുന്നത്.

നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; എല്ലാവരും വാക്സിനേഷൻ എടുക്കണമെന്ന് നടി

ചെന്നൈ: നടിയും നർത്തകിയുമായ ശോഭനയ്ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ശോഭന ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ ശ്രദ്ധിച്ചിട്ടും ഓമിക്രോണിനോടനുബന്ധിച്ചുള്ള സന്ധിവേദന, തൊണ്ടവേദന, വിറയൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് ശോഭന ഫേസ്ബുക്കിൽ കുറിച്ചു. ആദ്യ ദിവസം മാത്രമേ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുള്ളൂവെന്നും പിന്നീട് കുറഞ്ഞുവെന്നും നടി പറഞ്ഞു. രണ്ട് ഡോസും വാക്സിൻ എടുത്തിരുന്നുവെന്നും, അത് രോഗം കൂടുതൽ വഷളാകുന്നത് തടയാൻ കഴിഞ്ഞെന്നും പറഞ്ഞ താരം എല്ലാവരും കൊവിഡ് വാക്സിൻ എടുക്കണമെന്ന് നിർദ്ദേശിച്ചു. കൊവിഡ് പകർച്ചവ്യാധിയുടെ അവസാന പ്രകടനം ഒമിക്‌റോൺ വേരിയന്റായിരിക്കുമെന്ന് താൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന പറഞ്ഞു.

കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ തിങ്കളാഴ്ച കോണ്‍സുലാര്‍ സേവനങ്ങള്‍ ഉണ്ടാവില്ല

കുവൈറ്റ് സിറ്റി : കോവിഡുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ ആരോഗ്യ നടപടികളുടെ ഭാഗമായി 2022 ജനുവരി 10 ന് എംബസിയില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമായിരിക്കില്ലെന്ന് എംബസി അധികൃതര്‍ അറിയിച്ചു. അടിയന്തര കോണ്‍സുലാര്‍ സേവനങ്ങളും മിഷന്‍ പ്രവര്‍ത്തനങ്ങളും തുടര്‍ന്നും നല്‍കും. ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പാസ്സ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം ജനുവരി 11 മുതല്‍ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റും. ഷര്‍ഖിലെ കേന്ദ്രം ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലെ ജവാഹറ ടവറിലെ മൂന്നാം നിലയിലേക്കും ജിലീബ് അല്‍ ശുയൂഖിലേത് ജിലീബിലെ ഒലീവ് സൂപര്‍ മാര്‍ക്കറ്റ് കെട്ടിടത്തിലേക്കും ഫഹാഹീലേത് മക്ക സ്ട്രീറ്റിലെ അല്‍ അനൂദ് ഷോപ്പിംഗ് കോംപ്ലക്‌സിലെ മെസ്സാനൈന്‍ ഫ്‌ലോറിലേക്കുമാണ് മാറ്റിയത്. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി എംബസിയുടെ വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലോ cons1.kuwait@mea.gov.in ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് എംബസ്സി അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

പ്രവാസികളുടെ ക്വാറന്റൈന്‍; ഐസിഎഫ് അധികൃതര്‍ക്ക് കത്തയച്ചു

ജിദ്ദ: അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അശാസ്ത്രീയവും വിവേചനവുമായതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ആവശ്യപ്പെട്ടു. ഇത് സംബന്ധമായി കേരള മുഖ്യമന്ത്രിക്കും കേന്ദ്ര സഹമന്ത്രിക്കും കത്തയച്ചു. വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ രണ്ട് ഡോസ് വാക്‌സിനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചവരും ശേഷം നിരവധി പരിശോധനകളും കര്‍ശനമായ മാനദണ്ഡങ്ങളും പാലിച്ചാണ് യാത്ര ചെയ്യുന്നത്. ഇന്ത്യയിലെ വിമാനത്താവളത്തിലും ഇവര്‍ക്ക് കേവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്.   ഒമിക്രോണ്‍ വ്യാപനം കുറവുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈനും വ്യാപനം കൂടുതലുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് അതിര്‍ത്തികള്‍ തുറന്നിടുകയും ചെയ്യുന്ന നടപടി വിവേചനമാണ്. സമ്മേളനങ്ങള്‍ക്കും റാലികള്‍ക്കും ഉദ്ഘാടന മഹാമഹങ്ങള്‍ക്കും ഒരു നിയന്ത്രണവുമില്ലാതെ പ്രവാസികളുടെ മേല്‍ എല്ലാം കെട്ടിവെക്കുന്നത് നീതികേടാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ഐ സി എഫ്…

നടി ശോഭനയ്ക്കു ഒമിക്രോണ്‍; മുന്‍കരുതലുകള്‍ എടുത്തിട്ടും രോഗം ബാധിച്ചുവെന്ന് നടി

തിരുവനന്തപുരം: നടി ശോഭനയ്ക്കു ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ശോഭന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഒമിക്രോണ്‍ ബാധിച്ചതായി ശോഭന അറിയിച്ചു. മുന്‍കരുതലുകള്‍ എടുത്തിട്ടും ഒമിക്രോണ്‍ ബാധിച്ചതായി അവര്‍ പറഞ്ഞു. സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണം. രോഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ കുറഞ്ഞ് വരികയാണ്. രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നാണ് വിശ്വസിക്കുന്നത്. അതിനാല്‍ എല്ലാവരും കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്നും ശോഭന നിര്‍ദേശിച്ചു. ഒമിക്രോണ്‍ വകഭേദമായിരിക്കും ഈ പകര്‍ച്ചവ്യാധിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതായും ശോഭന പറഞ്ഞു.

തിരുവല്ലയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

തിരുവല്ല: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തിരുവല്ല ടൗണ്‍ കോണ്‍ഗ്രസ് കമ്മറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടതിലുള്ള പ്രതിഷേധമാണ് ഞായറാഴ്ച നടന്ന യോഗത്തില്‍ അടിയില്‍ കലാശിച്ചത്. വൈ.എം.സി.എ ഹാളില്‍ യോഗം ചേര്‍ന്നപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളായിരുന്നു. ൈവകാതെ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കത്തിലേക്കും അസഭ്യവര്‍ഷത്തിലേക്കും മാറുകയായിരുന്നു. വൈകാതെ കയ്യാങ്കളിയും കസേരയെടുത്ത് അടിയുമായി. പോലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തമാക്കിയത്. യോഗം ഇടയ്ക്ക് വച്ച് പിരിയുകയും ശചയ്തു. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യപ്രവര്‍ത്തകരെ ബലമായി പുറത്താക്കി. പിരിച്ചുവിട്ട കമ്മിറ്റി പ്രസിഡന്റ് അടക്കമുള്ളവര്‍ സി.പി.എമ്മിലേക്ക് പോകുമെന്നും സൂചനയുണ്ട്.