പാക്കിസ്ഥാനില്‍ മഞ്ഞില്‍ പുതഞ്ഞ വാഹനങ്ങളില്‍ കുടുങ്ങി 23 വിനോദസഞ്ചാരികൾ മരവിച്ചു മരിച്ചു

ഇസ്ലാമാബാദ്: പാക്കിസ്താനിലെ നോർത്ത് മുറെ മേഖലയിൽ 10 കുട്ടികളടക്കം 23 പേർ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് വാഹനങ്ങളിൽ കുടുങ്ങി മരിച്ചു. മരിച്ചവരിൽ ഇസ്ലാമാബാദ് പോലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഏഴ് അംഗങ്ങളും റാവൽപിണ്ടിയിലെ ഗാരിസൺ സിറ്റിയിൽ നിന്നുള്ള ദമ്പതികളും അവരുടെ നാല് കുട്ടികളും മർദാനിൽ നിന്നുള്ള നാല് സുഹൃത്തുക്കളും ഉൾപ്പെടുന്നു. ഇവരുടെ സംസ്കാരം ഞായറാഴ്ച ജന്മനാട്ടിൽ നടന്നു. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സർക്കാർ സാഹചര്യത്തിന് തയ്യാറാകാത്തതിനും വളരെ വൈകി പ്രവർത്തിച്ചതിനും കനത്ത വിമർശനം നേരിട്ടു. ബിലാവൽ സർദാരിയും മറിയം നവാസും ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ സർക്കാരിന്റെ അനാസ്ഥക്കെതിരെ അപലപിച്ചു. രാജ്യം മുഴുവൻ ഇപ്പോഴും ദുരന്തത്തെ നേരിടുമ്പോൾ, ഫെഡറൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ഫവാദ് ചൗധരിയുടെ “സ്നോ സ്പ്രേ” കമന്റ് ആളുകളെ ഞെട്ടിച്ചു. ഇസ്ലാമാബാദിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള മുറെ പട്ടണത്തിലെ…