ബഗ്‌ലാനിൽ 500 വിദ്യാർത്ഥികൾക്ക് കരകൗശലത്തിൽ പരിശീലനം നൽകും

കാബൂൾ | അഫ്ഗാനിസ്ഥാനിലെ ബഗ്ലാൻ പ്രവിശ്യയിൽ കരകൗശല നിർമ്മാണം പഠിപ്പിക്കുന്നതിനായി സാങ്കേതികവും തൊഴിൽപരവുമായ പരിശീലന പദ്ധതി ആരംഭിച്ചു. ഈ പരിപാടിക്ക് കീഴിൽ, പ്രവിശ്യയിലെ 500 പെൺകുട്ടികളെയും ആൺകുട്ടികളെയും കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിന്റെ വിവിധ വിഭാഗങ്ങളിൽ പരിശീലന കോഴ്സിൽ ഉൾപ്പെടുത്തും. ബഗ്‌ലാൻ പ്രവിശ്യയുടെ തലസ്ഥാനമായ പോൾ-ഇ-ഖോമ്രി നഗരത്തിലാണ് 74,000 ഡോളർ വിലമതിക്കുന്ന പരിശീലന കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്. പദ്ധതിയിൽ, 350 പെൺകുട്ടികളും 150 ആൺകുട്ടികളും ഉൾപ്പെടെ 500 വിദ്യാർത്ഥികൾക്ക് ടൈലറിംഗ്, ലെതർ എംബ്രോയ്ഡറി, എംബ്രോയ്ഡറി എന്നീ മേഖലകളിൽ തൊഴിൽ പരിശീലനം ലഭിക്കും. മേൽപ്പറഞ്ഞ മേഖലകൾക്ക് പുറമേ, കാർ ടെക്നോളജി, പ്ലംബിംഗ് തുടങ്ങിയ മറ്റ് മേഖലകളിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. പ്രധാന ബജറ്റിന് പുറമേ, ഏഴ് മാസ കാലയളവിൽ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പെന്റും (71,000 അഫ്ഗാനികള്‍) നൽകുമെന്നും പ്രോജക്റ്റ് അധികൃതർ പറയുന്നു. നിരവധി സ്ത്രീകൾ ഈ പദ്ധതിയില്‍ സന്തുഷ്ടരാണ്. താലിബാൻ സ്ത്രീകൾക്കും വിദ്യാഭ്യാസ-തൊഴിൽ…

നിലവാരമില്ലാത്ത വസ്തുക്കളുടെ ഇറക്കുമതി താലിബാൻ നിരോധിച്ചു

കാബൂൾ | നിലവാരമില്ലാത്ത വസ്തുക്കളുടെ, പ്രത്യേകിച്ച് ഗുണനിലവാരം കുറഞ്ഞ എണ്ണയുടെയും വാതകത്തിന്റെയും ഇറക്കുമതി നിരോധിച്ചുകൊണ്ട് താലിബാൻ ആക്ടിംഗ് ഗവൺമെന്റിന്റെ കാബിനറ്റ് ഉത്തരവിട്ടു. ജനുവരി 10 തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് താലിബാൻ പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദ്, ഗുണനിലവാരമില്ലാത്ത ഇന്ധനം, വാതകം, രാസവളങ്ങൾ, മറ്റ് നിലവാരമില്ലാത്ത വസ്തുക്കൾ എന്നിവയുടെ ഇറക്കുമതി പൂർണമായും നിരോധിക്കണമെന്ന് ഉത്തരവിട്ടത്. ആരെങ്കിലും അഫ്ഗാനിസ്ഥാനിലേക്ക് നിലവാരമില്ലാത്ത വസ്തുക്കൾ ഇറക്കുമതി ചെയ്താൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രിസഭായോഗം ഊന്നിപ്പറഞ്ഞു. കൂടാതെ, രാജ്യത്തെ തുറമുഖങ്ങളിലെ എണ്ണയുടെ ഗുണനിലവാരം അവലോകനം ചെയ്യാൻ ഉന്നതതല പ്രതിനിധി സംഘത്തെയും യോഗം നിയോഗിച്ചു. ചെറിയ മാറ്റങ്ങൾക്ക് ശേഷം നിരവധി വകുപ്പുകളുടെ രൂപീകരണത്തിനും യോഗം അംഗീകാരം നൽകി. “രാജ്യത്തേക്ക് കുറഞ്ഞ നിലവാരമുള്ള ഇന്ധനവും വാതകവും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി പ്രഖ്യാപിക്കുന്നു,” താലിബാന്‍ ക്യാബിനറ്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം നിരവധി പേര്‍ ഉയർന്ന എണ്ണ, വാതക വിലയെക്കുറിച്ചും…