ഡോ. ജെ അലക്സാണ്ടറുടെ വിയോഗത്തിൽ ഡബ്ല്യൂ.എം.സി ഗ്ലോബൽ എക്സിക്യൂട്ടീവ് കൌൺസിൽ അനുശോചിച്ചു

ഡാളസ്: മുൻ കർണാടക ക്യാബിനറ്റ് മന്ത്രിയും ചീഫ് സെക്രെട്ടറിയും ആയിരുന്ന ഡോക്ടർ ജെ. അലക്സാണ്ടറുടെ ആകസ്മിക വിയോഗത്തിൽ വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ കമ്മിറ്റി ഇന്ന് കൂടിയ യോഗം അഗാധമായ അനുശോചനം രേഖപ്പെടുത്തി. ഡോക്ടർ വിജയലക്ഷ്മിയുടെ അധ്യക്ഷതയിൽ കൂടിയ അനുശോചന സമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിലിനു എപ്പോഴും പിന്തുണ നൽകിയിരുന്ന നേതാവായിരുന്നു ഡോക്ടർ ജെ. അലക്സാണ്ടർ എന്ന് യോഗം വിലയിരുത്തി. ഡോക്ടർ ജെ. അലക്സാണ്ടർ വര്ഷങ്ങളോളം ബാംഗ്ലൂർ വൈ. എം. സി. പ്രെസിഡന്റായിരുന്നു.ഗ്ലോബൽ ഇന്ത്യൻ (ഗോപിയോ) എന്ന സംഘടനയുടെ അഡ്വൈസറി ബോർഡ് മെമ്പറായിരുന്നു.സേവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ആൻഡ് എന്റർപ്രെനിയർഷിപ് ബാംഗ്ലൂരിന്റെ ഗോവെർണിങ് ബോർഡിൽ അംഗമായിരുന്നു. കൂടാതെ അതെ ഇൻസ്റ്റിട്യൂട്ടിന്റെ കൊച്ചി ബ്രാഞ്ചിന്റെ ചെയർമാൻ കൂടി ആയിരുന്നു ഡോക്ടർ ജെ. അലക്സാണ്ടർ ഐ. എ. എസ്. മലയാളി സമൂഹത്തിനു മാത്രമല്ല ഇന്ത്യൻ ഡയസ്പോറക്കു തന്നെ തന്റെ വേർപാട്…

ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസിൽ സ്ഥാപിച്ച കൊടിമരവും ചുമരെഴുത്തുകളും നശിപ്പിക്കപ്പെട്ട നിലയിൽ

പാലക്കാട്‌ : ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപിച്ച കൊടിമരവും ചുമരെഴുത്തുകളും ഇരുട്ടിന്റെ മറവിൽ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ജനാധിപത്യപരവും സാമാധാനപരവുമായി നിലനിൽക്കേണ്ട ക്യാമ്പസുകളിൽ, ഏകാധിപത്യ സംഘടനകൾ നടത്തുന്ന ഇത്തരം പ്രവർത്തികൾ പ്രതിഷേധാർഹമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് യൂണിറ്റ് പ്രസിഡന്റ്‌ ശബ്നം പി നസീർ അറിയിച്ചു. അക്രമ രാഷ്ട്രീയത്തിന്റെയും കൊലപാതക രാഷ്ട്രീയത്തിന്റെയും വക്താക്കളാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നതെന്നും സാമൂഹിക നീതിക്കായുള്ള പോരാട്ടം വിക്ടോറിയയിൽ ശക്തമായി തുടരുമെന്നും യൂണിറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

സ്കൂൾ വിദ്യാർത്ഥികൾക്ക് മലബാർ സമര ഓൺലൈൻ മെഗാ ക്വിസ് മൽസരം

മലബാർ സമരം പ്രമേയമാക്കി മലർവാടി- ടീൻ ഇന്ത്യയുടെ സഹകരണത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി എസ്.ഐ.ഒ കേരള ഓൺലൈൻ മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നാലാം ക്ലാസ് മുതൽ പത്താം ക്ലാസ്‌ വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഇന്ത്യയിലുള്ള വിദ്യാർത്ഥികൾക്ക് ജനുവരി 30 ഞായറാഴ്ചയും പ്രവാസി വിദ്യാർത്ഥികൾക്ക് ജനുവരി 28 വെള്ളിയാഴ്ചയുമാണ് മത്സരം നടക്കുക. മലബാർ സമര പോരാട്ടങ്ങളുടെ സമഗ്ര ആവിഷ്കാരമായ ‘മാപ്പിള ഹാൽ’ എന്ന ആപ്പിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങളുണ്ടാവുക. മത്സരത്തിൽ പങ്കെടുക്കുന്നതിന് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ മാപ്പിള ഹാൽ എന്ന അപ്പ് ഡൗൺലോഡ് ചെയ്ത് അതിൽ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആപ്പിലെ ‘more’ ഓപ്‌ഷനിൽ ക്വിസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. രണ്ട് കാറ്റഗറിയായാണ് മത്സരം നടക്കുക. 4 മുതൽ 7 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ ജൂനിയർ കാറ്റഗറിയിലും 8 മുതൽ 10 വരെയുള്ള…

മഹാരാഷ്ട്രയിൽ കോവിഡ്-19 കേസുകളുടെ എണ്ണം 43,211; 238 പുതിയ ഒമിക്രോൺ രോഗികളെ കണ്ടെത്തി

മുംബൈ: മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 43,211 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തി. ഒരു ദിവസം മുമ്പുള്ളതിനേക്കാൾ 3,195 എണ്ണം കുറഞ്ഞു. കൂടാതെ, 19 പുതിയ മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സജീവമായ കേസുകളുടെ എണ്ണം 2.60 ലക്ഷം കടന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റിന്റെ 238 പുതിയ കേസുകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത് മൊത്തം എണ്ണം 1,605 ആയി ഉയർത്തിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ കൂട്ടിച്ചേർക്കലുകളോടെ, മഹാരാഷ്ട്രയിലെ കോവിഡ് -19 കേസുകളുടെ എണ്ണം 71,24,278 ആയി ഉയർന്നപ്പോൾ മരണസംഖ്യ 1,41,756 ആയി ഉയർന്നു. സംസ്ഥാനത്ത് വ്യാഴാഴ്ച 46,406 കോവിഡ് -19 കേസുകളും 36 മരണങ്ങളും രജിസ്റ്റർ ചെയ്തു. അങ്ങനെ, 24 മണിക്കൂറിനുള്ളിൽ കേസുകൾ 3,195 ഉം മരണങ്ങൾ 17 ഉം കുറഞ്ഞു. മഹാരാഷ്ട്രയുടെ പോസിറ്റിവിറ്റി നിരക്ക് 21.13 ശതമാനമാണെന്ന് ഉദ്യോഗസ്ഥർ…

പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ക്രിമിനലുകളായ കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടിയ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ

തിരുവനന്തപുരം: സ്വന്തം മക്കളായ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടിയ രണ്ട് സ്ത്രീകളേയും കാമുകന്മാരേയും അറസ്റ്റു ചെയ്തു. പള്ളിക്കല്‍ സ്വദേശികളും ഭര്‍തൃമതികളുമായ പള്ളിക്കല്‍ കെ.കെ. കോണം ഹിബാ മന്‍സിലില്‍ ജീമ (29), ഇളമാട് ചെറുവക്കല്‍ വെള്ളാവൂര്‍ നാസിയ മന്‍സിലില്‍ നാസിയ (28), എന്നിവരാണ്  ക്രിമിനലുകള്‍ കേസുകളില്‍ പ്രതികളായ വർക്കല രഘുനാഥപുരം ബി എസ് മൻസിലിൽ ഷൈൻ എന്ന് വിളിക്കുന്ന ഷാൻ (38), കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനന്ദേത്തിൽ വീട്ടിൽ റിയാസ് (34) എന്നിവരുമായി ഒളിച്ചോടിയത്. ഇവര്‍ തമിഴ്നാട്ടിലുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് കുറ്റാലത്ത് റിസോർട്ടിൽ നിന്നും ഇവരെ പോലീസ് പിടികൂടിയത്. ഡിസംബര്‍ 26 രാത്രിയാണ് സ്ത്രീകള്‍ കാമുകന്മാര്‍ക്കൊപ്പം കാറിൽ നാടുവിട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭര്‍ത്താക്കന്മാര്‍ നാട്ടിൽ ഇല്ലാത്ത, പണക്കാരായ സ്ത്രീകളുടെ ഫോൺ നമ്പർ…

മൂവാറ്റുപുഴയിൽ സംഘർഷത്തിൽ കൗൺസിലർക്ക് നേരെ ആക്രമണം

മൂവാറ്റുപുഴ: സി.പി.എം-കോൺഗ്രസ് സംഘർഷത്തിനിടെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയ നഗരസഭാ കൗൺസിലർക്ക് നേരെ ആക്രമണം. മൂവാറ്റുപുഴ നഗരസഭ 24-ാം വാർഡ് കൗൺസിലർ അമൽ ബാബു (27) വാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കിയിൽ എൻജിനീയറിങ് വിദ്യാർഥി ധീരജ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബുധനാഴ്ച നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടെ കോൺഗ്രസും സിപിഎമ്മും ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ അമൽ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതെന്ന് അമൽ ബാബു പൊലീസിനു മൊഴി നൽകി. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് കടാതിയിൽ അമൽ തനിച്ചു താമസിക്കുന്ന വീട്ടിൽ എത്തിയ ആറംഗ സംഘം ആക്രമണം നടത്തിയത്. കൈകൾ പുറകിൽ കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് അമൽ പറഞ്ഞു. വ്യാഴാഴ്ച ജാമ്യത്തിൽ പുറത്തിറങ്ങിയ അമലിനെ നഗരസഭാ ചെയർമാൻ പി.പി.എൽദോസാണ് വീട്ടിലെത്തിച്ചത്. എൽദോസ് പോയതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. സംഘർഷം തടയാൻ…

പ്രതിഷേധം ശക്തമായതോടെ സിപിഎം നാളെ നടത്താനിരുന്ന ജില്ലാ പൊതുയോഗങ്ങൾ മാറ്റി വെച്ചു

തിരുവനന്തപുരം: കൊറോണ കാലത്തെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സിപിഎം സമ്മേളനങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സിപിഎം ജില്ലാ പൊതുയോഗങ്ങൾ മാറ്റിവച്ചു. കോട്ടയം – തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനങ്ങളോടനുബന്ധിച്ച് നടത്താനിരുന്ന പൊതുയോഗങ്ങളാണ് മാറ്റി വെച്ചത്. സമാപന സമ്മേളനം ഓൺലൈനായി നടക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് നേതാക്കൾ പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ 250 ലേറെ പേര്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോഴിക്കോട് ബീച്ച് സമുദ്ര ഓഡിറ്റോറിയത്തിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ടിപിആർ 20ന് മുകളിലുള്ള ജില്ലകളിൽ സാമുുദായിക-സാംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സ്കൂളുകൾ ഭാഗികമായി അടച്ചു. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ 21 മുതൽ രണ്ടാഴ്ചത്തേക്കാണ് അടച്ച് ഓൺലൈൻ മാത്രമാക്കുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ…

ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ അപ്പീൽ നൽകുമെന്ന് കന്യാസ്ത്രീകൾ

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിൽ റോമൻ കാത്തലിക് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോടതി വെറുതെ വിട്ടു. 57 കാരനായ മുളക്കൽ റോമൻ കത്തോലിക്കാ സഭയുടെ ജലന്ധർ രൂപതയുടെ ബിഷപ്പായിരിക്കെ 2014 നും 2016 നും ഇടയിൽ ജില്ലയിലെ ഒരു കോൺവെന്റിൽ നടത്തിയ സന്ദർശനത്തിനിടെ കന്യാസ്ത്രീയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്‌തെന്നാണ് ആരോപണം. ജലന്ധർ രൂപതയുടെ കീഴിലുള്ള മിഷനറീസ് ഓഫ് ജീസസ് എന്ന സഭാംഗമാണ് പരാതിക്കാരി. 13 തവണ നിർബന്ധിച്ച് ബലാത്സംഗം ചെയ്‌തുവെന്ന ഇരയുടെ വാദം ഏക സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ ആശ്രയിക്കാനാകില്ലെന്ന് കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി I ജഡ്ജി ബിഷപ്പിനെ വെറുതെവിട്ട ഉത്തരവിൽ പറഞ്ഞു. ഇരയുടെ മൊഴിയിൽ സ്ഥിരതയില്ലെന്ന് നിരീക്ഷിച്ച കോടതി, ലൈംഗികാഭിലാഷങ്ങൾക്ക് വഴങ്ങാത്തതിന് പ്രതി പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്നാണ് സഹകാരികളായ കന്യാസ്ത്രീകളോട് അവര്‍ ഉന്നയിച്ച പരാതിയെന്ന് കോടതി പറഞ്ഞു. അതേസമയം, കോടതിക്ക്…

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റ്; എമ്മ വാട്സണ് പിന്തുണയുമായി 40-ലധികം ഹോളിവുഡ് താരങ്ങൾ

40ലധികം ഹോളിവുഡ് താരങ്ങൾ ഹാരി പോട്ടർ താരം എമ്മ വാട്‌സണിനൊപ്പം ചേർന്ന് ഫലസ്തീനെ പിന്തുണച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി. സെലിബ്രിറ്റികളുടെ പട്ടികയിൽ ബ്രിട്ടീഷ്, അമേരിക്കൻ അഭിനേതാക്കളായ സൂസൻ സരണ്ടൻ, മാർക്ക് റുഫലോ, ഗെയ്ൽ ഗാർസിയ ബെർണൽ, പീറ്റർ കപാൽഡി, മാക്സിൻ പീക്ക്, വിഗ്ഗോ മോർട്ടെൻസൻ, സ്റ്റീവ് കൂഗൻ, ചാൾസ് ഡാൻസ്, ഹാരിയറ്റ് വാൾട്ടർ എന്നിവരും ഉൾപ്പെടുന്നു. ആര്‍ട്ടിസ്റ്റ്സ് ഫോര്‍ യുകെ (Artists for Palestine UK) യുടെ കത്തില്‍ ഇങ്ങനെ പറയുന്നു: “അന്താരാഷ്ട്ര നിയമത്തിന് കീഴിൽ മനുഷ്യാവകാശങ്ങൾക്കായി പോരാടുന്ന ഫലസ്തീനികളുടെ അർത്ഥവത്തായ ഐക്യദാർഢ്യം ഉൾപ്പെടെ, ‘സോളിഡാരിറ്റി ഒരു ക്രിയയാണ്’ എന്ന ലളിതമായ പ്രസ്താവനയെ പിന്തുണച്ച് ഞങ്ങൾ എമ്മ വാട്സണുമായി ചേരുന്നു. എവിടെയും അനീതിയെ ഞങ്ങൾ എതിർക്കുന്നു. ലോകം, അടിച്ചമർത്തൽ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും ഒപ്പം നിൽക്കുക.” ആര്‍ട്ടിസ്റ്റ്സ് ഫോര്‍ യുകെ 2015-ലാണ് സമാരംഭിച്ചത്. “പലസ്തീൻ അവകാശങ്ങൾക്കുവേണ്ടിയും ഫലസ്തീൻ…

സിഡിഎസ് ബിപിൻ റാവത്തിന്റെ മരണം: ഹെലികോപ്റ്റർ തകരാൻ കാരണമായത് പൈലറ്റിന് വഴി തെറ്റിയതുകൊണ്ടാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യയും മറ്റ് 12 സൈനിക ഉദ്യോഗസ്ഥരും മരണപ്പെട്ട, തമിഴ്‌നാട്ടിൽ നടന്ന ഹെലിക്കോപ്റ്റര്‍ അപകടത്തിന്റെ കാരണം പൈലറ്റിന് വഴിതെറ്റിയതാണെന്ന് ട്രൈ-സർവീസസ് കോർട്ട് ഓഫ് എൻക്വയറി വ്യക്തമാക്കി. സിഡിഎസ് ബിപിൻ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചുള്ള അന്വേഷണ സമിതി പ്രാഥമിക കണ്ടെത്തലുകൾ സമർപ്പിച്ചു. കൂടാതെ, മെക്കാനിക്കൽ തകരാർ, അട്ടിമറി അല്ലെങ്കിൽ അശ്രദ്ധ എന്നിവയാണ് ഹെലികോപ്റ്റർ തകരാൻ കാരണമെന്ന വാദം അവര്‍ നിരാകരിച്ചു. താഴ്‌വരയിലെ കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത വ്യതിയാനം മൂലം മേഘങ്ങൾ മൂടിയതാണ് അപകടമുണ്ടായതെന്ന് ഇന്ത്യൻ വ്യോമസേന അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ പൂർണ പ്രസ്താവന: 2021 ഡിസംബർ 8-ന് നടന്ന Mi-17 V5 അപകടത്തെക്കുറിച്ചുള്ള ട്രൈ-സർവീസസ് കോർട്ട് ഓഫ് എൻക്വയറി അതിന്റെ പ്രാഥമിക കണ്ടെത്തലുകൾ സമർപ്പിച്ചു. ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും അന്വേഷണ സംഘം…