കോവിഡ്-19: ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24,383 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; പോസിറ്റീവ് നിരക്ക് 30.64 ശതമാനമായി

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വെള്ളിയാഴ്ച 24,383 പുതിയ കോവിഡ് -19 അണുബാധ കേസുകളും 34 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തതായി പ്രതിദിന ആരോഗ്യ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. ഡൽഹിയിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഇന്നലെ 29.21 ശതമാനത്തിൽ നിന്ന് 30.64 ശതമാനമായി ഉയർന്നു. നിലവിൽ 92,273 സജീവ കേസുകളുണ്ട്, കഴിഞ്ഞ ഒരു ദിവസം 26,236 പേർ രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു. ദേശീയ തലസ്ഥാനത്ത് കോവിഡ് -19 കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. എന്നാൽ, ആശുപത്രിയിലും മരണനിരക്കും “വളരെ കുറവായതിനാൽ” “വിഷമിക്കേണ്ട കാര്യമില്ല”. “പരിഭ്രാന്തരാകേണ്ട കാര്യമില്ല. കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഒമിക്രോൺ വേരിയന്റ് തികച്ചും പകരുന്നതും പകർച്ചവ്യാധിയുമാണ്. എന്നാൽ സർക്കാർ എല്ലാ തയ്യാറെടുപ്പുകളും നടത്തി, ആവശ്യത്തിന് ആശുപത്രി കിടക്കകളുണ്ട്,” കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആശുപത്രിവാസ നിരക്ക് സ്തംഭനാവസ്ഥയിലാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ…

കോവിഡ്-19 ‘ഹോം ഐസൊലേഷന്‍: ആരോഗ്യ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി: കോവിഡ് -19 അണുബാധയുടെ പശ്ചാത്തലത്തിൽ വീട്ടിൽ ഒറ്റപ്പെടലിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കി. പുതിയ നിയമങ്ങൾ അനുസരിച്ച്, തീവ്രതയില്ലാത്ത/പ്രകടമായ ലക്ഷണങ്ങളില്ലാത്ത, ക്ലിനിക്കൽ ആയി നിയോഗിക്കപ്പെട്ട കോവിഡ്-19 രോഗികൾക്ക് ഹോം ഐസൊലേഷന് അർഹതയുണ്ട്. 60 വയസ്സിനു മുകളിൽ പ്രായമുള്ള രോഗികളും രോഗാവസ്ഥയുള്ളവരും ശരിയായ ഡോക്‌ടറുടെ വിലയിരുത്തലിന് ശേഷം മാത്രമേ ഹോം ഐസൊലേഷൻ അനുവദിക്കൂ. “തുടർച്ചയായ മൂന്നു ദിവസത്തേക്ക് പനി വരാതെ പോസിറ്റീവ് പരിശോധനയിൽ നിന്ന് 7 ദിവസത്തിന് ശേഷം ഹോം ഐസൊലേഷൻ അവസാനിക്കും, അതിനുശേഷം വീണ്ടും പരിശോധന ആവശ്യമില്ല. രോഗലക്ഷണങ്ങളില്ലാത്ത കോൺടാക്റ്റുകൾ കോവിഡ് -19 പരിശോധന നടത്തേണ്ടതില്ല, ”ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കോവിഡ് -19 ന്റെ ഒമിക്രോൺ വേരിയന്റ് അതിവേഗം പടരുന്നുണ്ടെന്നും അവിടെ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തി സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം…

വിധിയില്‍ നന്ദി പറഞ്ഞ് ബിഷപ് ഫ്രാങ്കോയുടെ പാട്ട് കുര്‍ബാന

കോട്ടയം: ബലാത്സംഗ കേസില്‍ കുറ്റവിമുക്തനാക്കിയ കോടതി വിധി അറിഞ്ഞയുടന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ എത്തിയത് കോട്ടയത്തെ ഒരു ധ്യാനകേന്ദ്രത്തിലേക്ക്. കളത്തിപ്പടിയിലുള്ള ധ്യാനകേന്ദ്രത്തില്‍ ജലന്ധറില്‍ നി്ന്നുമെത്തിയ വൈദികര്‍ക്കും ധ്യാനകേന്ദ്രത്തിലെ അന്തേവാസികള്‍ക്കുമൊപ്പം പാട്ട് കുര്‍ബാന നടത്തി വിധിയില്‍ നന്ദി പ്രകടിപ്പിച്ച ബിഷപ് മാധ്യമങ്ങളോടും പ്രതികരിച്ചു. ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതിയില്‍ നടപ്പായി. ദൈവമുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞതില്‍ നന്ദി. ഫലമുള്ള മരത്തിലെ കല്ലെറിയൂ. അതില്‍ അഭിമാനമേയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. തുടര്‍ന്നും പ്രാര്‍ത്ഥിക്കുക. ദൈവത്തെ സ്തുതിക്കുക. സന്തോഷിക്കുക എന്നു മാത്രമേ തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചവരോട് പറയാനുള്ളുവെന്നും ഫ്രാങ്കോ കൂട്ടിച്ചേര്‍ത്തു. ജയിക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷയെന്ന് തൃശ്ശൂർ മറ്റത്ത് നിന്നെത്തിയ ബിഷപ്പിന്റെ ബന്ധുക്കളും അവകാശപ്പെട്ടു. കള്ളക്കേസായിരുന്നുവെന്ന വാദമാണ് ഇവരുടേതും. കേസ് വന്നതിന് ശേഷം ബിഷപ്പിനെ കണ്ടപ്പോഴൊക്കെ ബിഷപ്പ് തന്റെ നിരപരാധിത്വം ആവർത്തിച്ചിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധിവന്നത്. ബലാത്സംഗം, അധികാരം…

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റി; സംവിധായകന്റെ മൊഴി വിശദമായി പരിശോധിക്കണമെന്ന് ഹൈകോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. അതുവരെ ദിലീപിനെ അറസ്റ്റു ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അറിയിച്ചു. കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയ മൊഴി വിശദമായി പരിശോധിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും വീടുകളിലും നിര്‍മ്മാണ കമ്പനിയിലും നടന്ന പരിശോധനയില്‍ ഒമ്പത് ഇലക്‌ട്രോണിക് സാധനങ്ങള്‍ കണ്ടെടുത്തുവെന്നും അന്വേഷണ സംഘം അറിയിച്ചു.

വിശ്വസിക്കാന്‍ കഴിയാത്ത വിധി, മഠത്തിനുള്ളില്‍ നിന്നുതന്നെ നീതികിട്ടും വരെ പോരാട്ടം തുടരും: കന്യാസ്ത്രീകള്‍

കുറവിലങ്ങാട്: വിശ്വസിക്കാന്‍ കഴിയാത്ത വിധിയെന്ന് ബിഷപ് ഫ്രാങ്കോ  പ്രതിയായ ബലാത്സംഗക്കേസില്‍ അതീജീവിതയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍. വിധി വിശ്വസിക്കാന്‍ കഴിയുന്നില്ല: പോലീസും പ്രേസിക്യൂട്ടറും നല്‍കിയ നീതി കോടതിയില്‍ നിന്നും ലഭിച്ചില്ല. സിസ്റ്ററിന് നീതി കിട്ടും വരെ പോരാട്ടം തുടരും. മൊഴികള്‍ എല്ലാം അനുകൂലമായിരുന്നു. പിന്നീട് എന്തു സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ അപ്പീല്‍ പോകും. -കന്യാസ്ത്രീകള്‍ പറഞ്ഞു. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാമല്ലോ. അങ്ങനെയൊരു കാലമാണല്ലോ നമ്മുടെ മുണന്നിലുള്ളത് . അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. സാധാരണക്കാരനായ ഞങ്ങളെ പോലെയുള്ളവര്‍ എന്തു സംഭവിച്ചാലും കേസിനും പരാതിക്കും പോകരുതെന്നാണ് ഈ വിധിയില്‍ നിന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടുംവരെ പോരാടും. അതിനി മരിക്കേണ്ടിവന്നാലും പോരാട്ടം തുടരും. കുറവിലങ്ങാട്ടെ മഠത്തില്‍ നിന്നുതന്നെ പോരാട്ടം തുടരും. ഇത്രയും കാലം കൂടെ നിന്ന എല്ലാ നല്ലവര്‍ക്കും നന്ദി. ഇനിയുള്ള യാത്രയിലും…

‘അദ്ദേഹത്തിന്റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കൂം നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി’; വിധി വന്നതിനു തൊട്ടുപിന്നാലെ നന്ദി പറഞ്ഞ് ജലന്തര്‍ രൂപതയുടെ അച്ചടിച്ച പത്രപ്രസ്താവന

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടതിനു പിന്നാലെ നന്ദി പറഞ്ഞ് ജലന്തര്‍ രൂപതയുടെ ഔദ്യോഗിക പത്രപ്രസ്താവന. വിധി വന്നയുടന്‍ കോടതി പരിസരത്ത് നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കാണ് രൂപത പി.ആര്‍.ഒയുടെ പത്രപ്രസ്താവന വിതരണം ചെയ്തത്. വിധി രൂപത ആഗ്രഹിച്ച രീതിയില്‍ തന്നെയാണെന്ന് അവര്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന സൂചനയാണ് ഈ പ്രസ്താവന കാണിക്കുന്നത്. പ്രസ്താവന ഇപ്രകാരമാണ്: ‘ഇന്നത്തെ വിധിയിലൂടെ കോട്ടയത്തുള്ള അഡീഷണല്‍ സെഷന്‍സ് കോടതി ജലന്തര്‍ രൂപയുടെ മെത്രാനായ അഭിവന്ദ്യ ഫ്രാങ്കോ മുളക്കല്‍ പിതാവിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നു. നാളിതുവരെ അദ്ദേഹത്തിന്റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കൂം അദ്ദേഹത്തിന് വേണ്ട നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. വിശ്വസ്തതയോടെ പി.ആര്‍.ഒ ജലന്തര്‍ രൂപത.’  

വിധി വളരെ നിര്‍ഭാഗ്യകരം, അവിശ്വസനീയം, അപ്പീല്‍ പോകുമെന്ന് എസ്.പി ഹരിശങ്കര്‍

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച് അന്വേഷണ സംഘത്തലവനായിരുന്ന എസ്.പി ഹരിശങ്കര്‍. വിധി വളരെ വളരെ നിര്‍ഭാഗ്യകരമാണ്. ഇന്നലെ രാത്രിയും ഇന്നു രാവിലെയും പ്രോസിക്യുഷട്ടറുമായി സംസാരിച്ചിരുന്നു. ഏറെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഈ വിധി ഇന്ത്യന്‍ ലീഗല്‍ സിസ്റ്റത്തില്‍ തന്നെ അത്ഭുതമായിരിക്കുമെന്നും എസ്.പി പ്രതികരിച്ചു. കന്യാസ്്രതീ ഈ നാളുകളില്‍ കടന്നുപോയ അവസ്ഥ വിവരിച്ചുകൊണ്ടായിരുന്നു എസ്.പി മാധ്യമങ്ങളെ കണ്ടത്. 2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീ 2018ലാണ് പരാതി നല്‍കി. നാളെ ജീവിക്കണോ മരിക്കണോ എന്നു പോലും മേലധികാരി നിശ്ചയിക്കേണ്ട അവസ്ഥയില്‍ നില്‍ക്കുന്ന ഒരു കന്യാസ്ത്രീ ആ സമയത്തു തന്നെ പരാതിയുമായ വന്നാല്‍ അവരുടെ ജീവന്‍ തന്നെ അപകടത്തിലായേക്കാം. അവരുടെ കുടുംബത്തിന്റെ ജീവന്‍ പോലും അപകടത്തിലാകുമെന്ന സ്ഥിതിയായിരുന്നു. അതുകൊണ്ടുതന്നെ രണ്ടുവര്‍ഷം മനസ്സിലടക്കി അവര്‍ കഴിഞ്ഞു.…

ഇരയുടെ പരാതി സാധൂകരിക്കാന്‍ രേഖകളും തെളിവുകളില്ല; മൊഴികള്‍ ബിഷപിന് അനുകൂലമായി: പ്രതിഭാഗം അഭിഭാഷകന്‍; കെട്ടിച്ചമച്ച കഥയെന്ന് രാമന്‍പിള്ള

കോട്ടയം: ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ പരാതി സാധൂകരിക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍. പ്രോസിക്യൂഷന്‍ സാക്ഷികള്‍ പോലീസിനും കോടതിയിലും നല്‍കിയ മൊഴികള്‍ മാറ്റമില്ലായിരുന്നു. എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ ബിഷപിന് അനുകൂലമായി. ഒരു ചാനല്‍ അഭിമുഖവും ബിഷപ് ഫ്രാങ്കോയ്ക്ക് അനുകൂലമായി. പ്രോസിക്യുഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇര പറയുന്നത് സാധൂകരിക്കാന്‍ ഒപ്പമുള്ള കന്യാസ്ത്രീകളും മൊഴി നല്‍കി. അത് കളവാണെന്ന് തെളിയിക്കാന്‍ പറ്റിയെന്നും ഫ്രാങ്കോയുടെ അഭിഭാഷകനായ അജയന്‍ പറഞ്ഞു. സത്യം ജയിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്ന് അഡ്വ. ബി.രാമന്‍ പിള്ള പ്രതികരിച്ചു. കെട്ടിച്ചമച്ച കഥയായിരുന്നു. അത് ആര്‍ക്ക് നോക്കിയാലും ബോധ്യപ്പെടും. മേല്‍ക്കോടതിയിലേക്ക് പോയാലും ആശങ്കയില്ലെന്നും രാമന്‍പിള്ള പറഞ്ഞു.  

പ്രതിയെ വെറുതെ വിട്ടിരിക്കുന്നു- ഫ്രാങ്കോ കേസില്‍ ഒറ്റവാക്കില്‍ വിധി പറഞ്ഞ് കോടതി

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഒറ്റവാക്കില്‍ വിധി പറഞ്ഞ് കോടട്യം അഡീഷണല്‍ സെഷന്‍സ് കോടതി. പ്രതിയെ വെറുതെ വിട്ടിരിക്കുന്നുവെന്ന് മലയാളത്തിലും ഇംഗ്ലീഷിലും കോടതി വിധി പറയുകയായിരുന്നു. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, അധികാരമുപയോഗിച്ച് തടവിലാക്കി പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി 7 കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തിയത്. എന്നാല്‍ അവ തെളിയിക്കുന്നതില്‍ പ്രോസിക്യുഷന്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. വിധി കേട്ടയുടന്‍ കോടതിമുറിയില്‍ നിന്നുതന്നെ ബിഷപും കൂടെയുള്ളവരും ആഹ്‌ളാദപ്രകടനം നടത്തി. അഭിഭാഷാകരെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞാണ് ബിഷപ് മടങ്ങിയത്. ബിഷപിന് മുദ്രാവക്യം വിളിച്ച് അണികളും കോടതി പരിസരത്ത് നിന്നു. പ്രോസിക്യുഷന് വേണ്ടി അഡ്വ.ജിതേഷ് ബാബുവും ബിഷപിനു വേണ്ടി അഡ്വ.രാമന്‍പിള്ളയും ഹാജരായിരുന്നു.  

സ്വകാര്യ ആശുപത്രിയുടെ ബയോഗ്യാസ് പ്ലാന്റിൽ നിന്ന് 11 തലയോട്ടികളും 56 ഗര്‍ഭപിണ്ഡത്തിന്റെ അസ്ഥികളും കണ്ടെത്തി

വാർധ: മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റിൽ നിന്ന് 11 തലയോട്ടികളും 56 ഗര്‍ഭപിണ്ഡത്തിന്റെ എല്ലുകളും കണ്ടെടുത്തു. 13 വയസുകാരിയെ ഗർഭച്ഛിദ്രം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടുകാർ അനധികൃത ഗർഭച്ഛിദ്രത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നു. അനധികൃത ഗർഭച്ഛിദ്ര കേസുമായി ബന്ധപ്പെട്ട് കദം ആശുപത്രിയിലെ ഡോക്ടർ രേഖാ കദം അറസ്റ്റിലായിരുന്നു. അബോർഷൻ കേസ് അന്വേഷിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം പോലീസിന് അറിയുന്നത്. കണ്ടെടുത്ത മനുഷ്യന്റെ അവശിഷ്ടങ്ങൾ മെഡിക്കൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ നിയമപരമായോ നിയമവിരുദ്ധമായോ സംസ്‌കരിച്ചതാണോ എന്നറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ജനുവരി 9 ന് 13 വയസ്സുള്ള പെൺകുട്ടിയെ നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തിയതിന് ഡോ. രേഖാ കദമിനെയും ആശുപത്രിയിലെ നഴ്‌സിനെയും അറസ്റ്റ് ചെയ്തതായി ആർവി പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഇൻസ്പെക്ടർ ഭാനുദാസ് പിദുർകർ പറഞ്ഞു.…