ഫെഡറല്‍ തടവുകാരിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടെക്സാസിലെ സിനഗോഗില്‍ നാല് പേരെ ബന്ദികളാക്കി

കോളിവില്ലെ (ടെക്‌സസ്): ടെക്സാസിലെ സിനഗോഗില്‍ ഇന്ന് (ശനിയാഴ്ച) ആരാധനയ്ക്കിടെ ഒരാൾ നാലു പേരെ ബന്ദികളാക്കി. പ്രതിസന്ധി ആരംഭിച്ച് ആറ് മണിക്കൂറിലധികം കഴിഞ്ഞ് ഒരു പുരുഷ ബന്ദിയെ പരിക്കേൽക്കാതെ വിട്ടയച്ചതിന് ശേഷം, എഫ്ബിഐ ബന്ദിയാക്കപ്പെട്ടയാളുമായി ബന്ധപ്പെട്ടിരുന്നതായി കോളിവില്ലെ പോലീസ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അധികാരമില്ലാത്ത മൂന്ന് നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കുറഞ്ഞത് നാല് ബന്ദികളെങ്കിലും സിനഗോഗിനുള്ളിൽ ഉണ്ടെന്നാണ്. ബന്ദികളാക്കിയവരിൽ സിനഗോഗിലെ റബ്ബി ഉണ്ടെന്നും വിശ്വസിക്കുന്നു. വൈകുന്നേരം 5 മണിക്ക് ശേഷം ഒരു ബന്ദിയെ പരിക്കേൽക്കാതെ വിട്ടയച്ചതായി കോളിവില്ലെ പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ആക്രമണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പാക്കിസ്താന്‍ ന്യൂറോ സയന്റിസ്റ്റായ ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്ന് ബന്ദിയാക്കപ്പെട്ടയാൾ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, സിദ്ദിഖിയുമായി സംസാരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അയാള്‍ പറഞ്ഞു. ടെക്‌സാസിലെ ഫെഡറൽ…

ന്യൂയോർക്ക് നഗരത്തിലുണ്ടായ മാരകമായ അഗ്നിബാധയില്‍ ജീവന്‍ പൊലിഞ്ഞവരെ ഞായറാഴ്ച അനുസ്മരിക്കും

ന്യൂയോര്‍ക്ക്: മൂന്ന് പതിറ്റാണ്ടിനിപ്പുറം ന്യൂയോർക്ക് നഗരത്തിലുണ്ടായ ഏറ്റവും മാരകമായ തീപിടുത്തത്തിന്റെ ഇരകൾക്കായി ഞായറാഴ്ച ഒരു വലിയ സാമുദായിക അനുസ്മരണം നടക്കും. ഏറ്റവും കൂടുതല്‍ ആഫ്രിക്കൻ, ലാറ്റിനോ കമ്മ്യൂണിറ്റികളുള്ള ന്യൂയോർക്ക് ബറോയായ ബ്രോങ്ക്സിലെ ഫോർധാം ഹൈറ്റ്‌സിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ ജനുവരി 9 ന് നടന്ന തീപിടുത്തത്തിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 17 പേരാണ് മരിച്ചത്. 12 വയസ്സുള്ള സെയ്‌ദൗ ടൂറിന്റെയും സഹോദരി അഞ്ച് വയസുകാരി ഹൗവ മഹമദൗവിന്റെയും സംസ്കാരം ഹാർലെമിന് സമീപമുള്ള പള്ളിയിൽ ബുധനാഴ്ച നടന്നു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയില്‍ നിന്നുള്ള ശേഷിക്കുന്ന 15 ഇരകളുടെ സ്മരണയ്ക്കായി കമ്മ്യൂണിറ്റി നേതാക്കൾ ഞായറാഴ്ച അനുസ്മരണം നടത്തും. മസ്ജിദ്-ഉർ-റഹ്മയിലെ ഇമാം മൂസ കബ്ബയുടെ അഭിപ്രായത്തിൽ, ബ്രോങ്ക്‌സിലെ ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ വലിയ തോതിലുള്ള സംസ്‌കാര ചടങ്ങുകൾ നടക്കും. ഇരകളുടെ ചില കുടുംബങ്ങൾ അവരുടെ ദുഃഖം പങ്കുവെയ്ക്കാന്‍ ഒത്തുകൂടിയ സ്ഥലമാണ് പള്ളിയെന്ന്…

അമേരിക്കക്കാര്‍ N95/KN95 മാസ്‌കുകൾ ധരിക്കണമെന്ന് സിഡിസി

ന്യൂയോര്‍ക്ക്: കൊറോണ വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന N95 അല്ലെങ്കിൽ KN95 മാസ്കുകൾ ധരിക്കണമെന്ന് യുഎസ് ആരോഗ്യ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പ്രസ്താവിച്ചു. അത്തരം മാസ്കുകൾ വായു ഫിൽട്ടർ ചെയ്യുന്നതിൽ മികച്ചതായി കണക്കാക്കപ്പെടുന്നു. ഈ മാസ്കുകള്‍ ആരോഗ്യ പരിപാലന രംഗത്തെ പ്രവര്‍ത്തകര്‍ക്ക് മുൻഗണന നൽകണമെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഉദ്യോഗസ്ഥർ മുമ്പ് പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പോസ്റ്റ് ചെയ്ത അപ്‌ഡേറ്റ് ചെയ്‌ത മാർഗ്ഗനിർദ്ദേശത്തിൽ, വിതരണ ക്ഷാമവുമായി ബന്ധപ്പെട്ട ആശങ്കകൾ CDC ഉദ്യോഗസ്ഥർ നീക്കം ചെയ്യുകയും ശരിയായി ഘടിപ്പിച്ച N95, KN95 മാസ്‌കുകൾ ഏറ്റവും സംരക്ഷണം നൽകുന്നുണ്ടെന്ന് കൂടുതൽ വ്യക്തമായി പറയുകയും ചെയ്തു. ചില മാസ്കുകൾ മറ്റുള്ളവയെ അപേക്ഷിച്ച് ധരിക്കാന്‍ പ്രയാസമാണെന്ന് ഏജൻസി ഉദ്യോഗസ്ഥർ മനസ്സിലാക്കുകയും സ്ഥിരമായി ധരിക്കുന്ന നല്ല ഫിറ്റിംഗ് മാസ്കുകൾ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തു. ഏത് മാസ്‌ക്…

ഗ്ലെന്‍ യംഗ്കിന്‍ വിര്‍ജീനിയ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

വിര്‍ജീനിയ: വിര്‍ജീനിയ സംസ്ഥാനത്തിന്റെ എഴുപത്തിനാലാമത് ഗവര്‍ണറായി ഗ്ലെന്‍ യംഗ്കിന്‍ സത്യപ്രതിജ്ഞ ചെയ്തു. 2009-നു ശേഷം ആദ്യമായി റിപ്പബ്ലിക്കന്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഗ്ലെന്‍. വിര്‍ജീനിയ റിച്ച്‌മോണ്ടില്‍ ജനുവരി 15-നു ശനിയാഴ്ച ചുമതലയേറ്റു. ഗവര്‍ണര്‍ക്കൊപ്പം ലഫ്റ്റനന്റ് ഗവര്‍ണറായി വിന്‍ഡം സിയേഴ്‌സും, അറ്റോര്‍ണി ജനറലായി ജെയ്‌സണ്‍ മിയാര്‍സും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2021 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന ടെറി മെക്‌ളാഫിയെ പരാജയപ്പെടുത്തിയാണ് ഗ്ലെന്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. ടെറിക്ക് 1.600116 (48.6%) വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഗ്ലെന്‍ 1663596 (50.6%) വോട്ടുകള്‍ കരസ്ഥമാക്കി. തുടര്‍ച്ചയായി രണ്ടു തവണ ഗവര്‍ണറായി മത്സരിക്കുന്നതിന് വിര്‍ജീനിയ ഭരണഘടന അനുവദിക്കാത്തതിനാല്‍ നിലവിലുള്ള ഡമോക്രാറ്റിക് ഗവര്‍ണര്‍ റാള്‍ഫ് നോര്‍ത്തമിന് മത്സരിക്കാനായില്ല. വിര്‍ജീനിയ സംസ്ഥാനത്തെ സാമ്പത്തിക, വിദ്യാഭ്യാസ, പൊതുജനാരോഗ്യം തുടങ്ങിയ രംഗങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഗ്ലെന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വ്യവസായിയായ ഗ്ലെന്‍ മെയ് എട്ടിനു ചേര്‍ന്ന റിപ്പബ്ലിക്കന്‍…

ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷന് നവ നേതൃത്വം

വാൻകൂവർ: ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷൻ 2022 കാലയളവിലേയ്ക്കുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തു. അരുൺ ഷാജു പ്രസിഡൻ്റും, നീതു ജിതിൻ സെക്രട്ടറിയും ആയ 11 അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്. സുജീഷ് ജയപാലൻ (ട്രഷറർ), ഡോ.സൻജു ജോൺ (എക്സിക്യുട്ടീവ് കമ്മറ്റി അംഗം), ജിബ്സൺ മാത്യു ജേക്കബ് (എക്സിക്യുട്ടീവ് കമ്മറ്റി അംഗം), ജോൺ കെ. നൈനാൻ (എക്സിക്യുട്ടീവ് കമ്മറ്റി അംഗം), രഘു കെ നായർ (എക്സിക്യുട്ടീവ് കമ്മറ്റി അംഗം), റോയി ചാക്കോ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗം, ഷിബു രാജൻ (എക്സിക്യുട്ടീവ് കമ്മറ്റി അംഗം), സൂര്യ ഉദയഭാനു (എക്സിക്യുട്ടീവ് കമ്മറ്റി അംഗം), യൂസഫ് വൈ.ടി.എം (എക്സിക്യുട്ടീവ് കമ്മറ്റി അംഗം) എന്നിവരാണ് മറ്റ് ഭാരവാഹികൾ. 2018 നവംബർ കേരളപ്പിറവി ദിനത്തിൽ രൂപീകൃതമായ ഫീനിക്സ് റിച്മണ്ട് വാൻകൂവർ മലയാളികൾക്കിടയിൽ കഴിഞ്ഞ നാളുകളിൽ ചെയ്ത പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ഈ വർഷത്തെ പ്രവർത്തന പരിപാടികൾ റിപബ്ലിക് ദിനാഘോഷത്തോടെനുബന്ധിച് ആരംഭിക്കുന്നതായി…

ഓക്‌ലഹോമയില്‍ കോവിഡ് വ്യപനം രൂക്ഷം; ശനിയാഴ്ച 14,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓക്‌ലഹോമ: ഓക്‌ലഹോമയില്‍ കോവിഡ് 19 വ്യാപനം രൂക്ഷമാകുന്നതോടൊപ്പം ഒമിക്രോണ്‍ വേരിയന്റ് വ്യാപനവും ശക്തിപ്രാപിക്കുന്നു. ജനുവരി 15 ശനിയാഴ്ച 14,000 പുതിയ കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. ഒക്കലഹോമ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഇതുവരെ വാരാന്ത്യ കോവിഡ് കേസുകളുടെ എണ്ണം പുറുത്തുവിടാറില്ല. എന്നാല്‍ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കണക്കുകള്‍ പരസ്യമാക്കാന്‍ തീരുമാനിച്ചത്. 2020 -ല്‍ പാന്‍ഡമിക് ആരംഭിച്ചതുമുതല്‍ ഇതുവരെ ഒക്കലഹോമയില്‍ 811389 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2020 മാര്‍ച്ച് മുതല്‍ കോവിഡ് രോഗം മൂലം മരിച്ചവരുടെ എണ്ണം 12775 ആയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ കോവിഡ് 19 മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി എണ്ണം 1466 ആണ്. ഇതില്‍ 47 കുട്ടികളും ഉള്‍പ്പെടുന്നു. 2.65 മില്യന്‍ ഒക്കലഹോമക്കാര്‍ക്കാണ് ഇതിനകം കോവിഡ് 19 വാക്‌സിന്‍ ലഭിച്ചു. 2.13 മില്യന്‍ പേര്‍ക്ക് പൂര്‍ണ്ണ വാക്‌സിനേഷനും ലഭിച്ചിട്ടുണ്ട്. സ്വയം…

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സിപിഎമ്മിന്റെ ജില്ലാ സമ്മേളനം; രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സിപി‌എമ്മിന്റെ ജില്ലാ സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത ഐ ബി സതീഷ് എംഎൽഎ, ഇ ജി മോഹനൻ എന്നിവർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ പാര്‍ട്ടിയും വെട്ടിലായി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും കലക്ടർ നിരോധിച്ചിരുന്നു. എന്നാൽ, ഇത് ഞങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ടിലാണ് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നടക്കുന്നത്. നാളത്തെ പൊതുസമ്മേളനം മാത്രമാണ് ഓൺലൈനാക്കിയത്. ജില്ലാ സമ്മേളനത്തിൽ മന്ത്രി ഓഫീസുകള്‍ക്ക് എതിരെയും മന്ത്രിമാര്‍ക്ക് എതിരെയും രൂക്ഷ വിമർശനമാണ് പ്രതിനിധികൾ ഉയര്‍ത്തിയത്. മന്ത്രി ഓഫീസുകൾക്കെതിരെ വി കെ പ്രശാന്ത് എംഎൽഎയാണ് വിമർശനം ഉയര്‍ത്തിയത്. മന്ത്രി ഓഫീസുകൾക്ക് വേഗം പോരാ, പല കാര്യങ്ങളും വൈകുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് പാളയം ഏരിയ കമ്മിറ്റിയുടെ ഭാ​ഗമായി വി കെ പ്രശാന്ത് എംഎല്‍എ ഉന്നയിച്ചത്.…

കാമ്പസുകൾ ജനാധിപത്യത്തിന്റെ തുറന്ന വാതിലുകൾ; അക്രമ രാഷ്ട്രീയം തുടച്ചുനീക്കപ്പെടണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മണ്ണാർക്കാട്: “കാൽപനികതയുടെ പഴങ്കഥകളല്ല; നീതിയുടെ പോരിടങ്ങളാണ് കലാലയങ്ങൾ” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി കാമ്പസ് പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന മൂന്നാമത് ഏകദിന പഠന ക്യാമ്പ് ഇർഷാദ് ക്യാമ്പസിൽ വെച്ചു നടന്നു. ജില്ലാ ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ ഉദ്ഘാടനം നിർവഹിച്ചു. അക്രമ രാഷ്ട്രീയം കാമ്പസുകളിൽ നിന്ന് തുടച്ചുനീക്കപ്പെടണമെന്നും കാമ്പസുകൾ ജനാധിപത്യത്തിന്റെ തുറന്നയിടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്തായി ഗവ. വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ. കോളേജ്, അട്ടപ്പാടി ആർ.ജി.എം ഗവ. കോളേജ് എന്നിവിടങ്ങളിൽ ഫ്രറ്റേണിറ്റി സ്ഥാപിച്ച മെറ്റീരിയലുകൾ ക്യാമ്പസുകളിൽ ഫാസിസ്റ്റ്‌ സമീപനം സ്വീകരിക്കുന്ന സംഘടനകൾ നശിപ്പിച്ചത് പ്രതിഷേധാർഹമാണെന്നും ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ജില്ലാ വൈസ് പ്രസിഡന്റ് ഹിബ തൃത്താല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് കാമ്പസ് സെക്രട്ടറി ആബിദ് വല്ലപ്പുഴ, ജില്ലാ കമ്മിറ്റിയംഗം മുനീബ് പുലാപ്പറ്റ എന്നിവർ വിവിധ സെഷനുകളിലായി വിദ്യാർത്ഥികളുമായി സംവദിച്ചു. ജില്ലാ…

കോവിഡ്: കോണ്‍ഗ്രസ് നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും മാറ്റിവച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനുവരി 16 മുതല്‍ 31 വരെ കോണ്‍ഗ്രസ് നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും വ്യക്തമാക്കി.. അഞ്ച് സര്‍വകലാശാലകളിലേക്ക് ജനുവരി 17-ന് യുഡിഎഫ് പ്രഖ്യാപിച്ച മാര്‍ച്ചും മാറ്റിവച്ചിട്ടുണ്ട്. മറ്റു പരിപാടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചേ നടത്താവൂ. കോവിഡ് വ്യാപന നിരക്ക് അനിയന്ത്രിതമായി വര്‍ധിക്കുന്നത് പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത്. ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്ന പരിപാടികളുടെ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.  

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തൃശൂരിലും സിപിഎമ്മിന്റെ തിരുവാതിര

തൃശൂര്‍: സി.പി.എം ജില്ലാ സമ്മേളനത്തിലെ തിരുവാതിര വിവാദമായതിനു പിന്നാലെ തൃശൂരിലും സിപിഎം ജില്ലാ സമ്മേളനത്തിനോട് തിരുവാതിര. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് തിരുവാതിര അരങ്ങേറിയത്. നൂറിലേറെ പ്രവര്‍ത്തകരാണ് തിരുവാതിരയില്‍ പങ്കെടുത്തത്. തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര സംഘടിപ്പിച്ചത്. ഊരാകോട് അയ്യപ്പക്ഷേത്ര പരിസരത്തായിരുന്നു തിരുവാതിര അരങ്ങേറിയത്. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പരിപാടിയെന്നാണ് സംഘാടകരുടെ വിശദീകരണം. ജനുവരി 21 മുതല്‍ 23 വരെയാണ് തൃശൂര്‍ ജില്ലാ സമ്മേളനം. അതേസമയം തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന മെഗാ തിരുവാതിരയെ നേതൃത്വം തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് തൃശൂരിലും സമാനമായ ആഘോഷം നടന്നത്.