മിഡില്‍ ഈസ്റ്റിലുടനീളം കനത്ത മഴ; കൂടുതല്‍ നാശനഷ്ടങ്ങള്‍

ദുബായ്: മിഡിൽ ഈസ്റ്റിലുടനീളം പെയ്ത കനത്ത മഴ നാശനഷ്ടങ്ങളുണ്ടാക്കി. പെട്ടെന്നുള്ള മഴയും വെള്ളപ്പൊക്കവും മൂലം പൊതുജന സുരക്ഷ കണക്കിലെടുത്ത് സൗദി അറേബ്യയിലെ ഔട്ട്‌ഡോർ ഇവന്റുകളെല്ലാം റദ്ദാക്കി. യുഎഇയിൽ, ഞായറാഴ്ച പല പ്രദേശങ്ങളിലും വ്യാപകമായ മഴ പെയ്തു. അബുദാബിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരത്തും ഉൾനാടുകളിലും ചില പ്രദേശങ്ങളിൽ അപകടകരമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ ആഴ്‌ച വീണ്ടും മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. പുതുവർഷം ആരംഭിച്ചതിനുശേഷമുണ്ടായ ഏറ്റവും കനത്ത മഴയാണ് യുഎ‌ഇയിലേതെന്ന് അധികൃതര്‍ പറഞ്ഞു. മേഖലയുടെ മറ്റു ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. സൗദി അറേബ്യയിൽ, സാമാന്യം കനത്ത മഴയെത്തുടർന്ന് വെള്ളിയാഴ്ച റിയാദിലെ പല ഔട്ട്ഡോർ പരിപാടികളും റദ്ദാക്കി. റിയാദ് സീസണിന്റെ ഭാഗമായി നടന്ന കെ-പോപ്പ് സ്‌ട്രേ കിഡ്‌സും ചുംഗ സംഗീതക്കച്ചേരിയും…

18 വർഷമായി ശബരിമല അയ്യപ്പ സന്നിധാനത്ത് സുരക്ഷ ഒരുക്കുന്ന കേരള പോലീസ് കമാൻഡോകൾക്ക് ആദരം

ശബരിമല: സംസ്ഥാന പോലീസ് മന്ത്രി കെ. രാധാകൃഷ്ണനിൽ നിന്ന് കേരള പോലീസ് കമാൻഡോ വിംഗിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് കമാൻഡന്റ് അജിത് കുമാർ വി.ജി സ്വീകരിച്ചു. 2004-ലെ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെ ശ്രീകോവിലിന്റെ സുരക്ഷയ്ക്കായി സംസ്ഥാന പോലീസ് മേധാവി കേരള പോലീസ് കമാൻഡോയെ നിയോഗിച്ചിരുന്നു. 2004ലെ മണ്ഡലകാലം മുതൽ 2022 ജനുവരിയിലെ മകരവിളക്ക് വരെയുള്ള 18 വർഷക്കാലം, സന്നിധാനത്ത് സമ്പൂർണ സുരക്ഷ ഒരുക്കാനുള്ള പൂർണ്ണ ഉത്തരവാദിത്തത്തോടെ, കേരളാ പോലീസിലെ അതത് കാലത്തെ ഓരോ ഉദ്യോഗസ്ഥനും, അത്യന്തം ഉത്തരവാദിത്തത്തോടെ, അതീവ ജാഗ്രതയോടെ 2004 മുതൽ ഇന്നുവരെയുള്ള ഏറ്റവും കാര്യക്ഷമമായ 18 വർഷക്കാലം ഈ ദൗത്യം ഏറ്റവും ഉത്തരവാദിത്തത്തോടെ നിർവഹിച്ചു. ഈ കൃത്യ നിര്‍‌വ്വഹണത്തില്‍ പങ്കെടുത്ത എല്ലാ കമാന്‍ഡോ സേനാംഗങ്ങള്‍ക്കും ഈ ബഹുമതി വിനയത്തോടെ സമര്‍പ്പിക്കുന്നു എന്ന് കേരള പോലീസ് കമാൻഡോ ഡിവിഷൻ അസിസ്റ്റന്റ്…

കുവൈറ്റ് മഹാ ഇടവക ഇടവകദിനം ആഘോഷിച്ചു

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക, ഇടവകദിനം ആഘോഷിച്ചു. മഹാ ഇടവക വികാരി ഫാ. ജിജു ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രസ്റ്റി ജോണ്‍ പി. ജോസഫ് സ്വാഗതവും, കണ്‍വീനര്‍ ജേക്കബ് റോയ് നന്ദിയും രേഖപ്പെടുത്തി. ഇടവക സെക്രട്ടറി ജേക്കബ് തോമസ് വല്ലേലില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഹാ ഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, എന്‍.ഈ.സി.കെ. സെക്രട്ടറി റോയ് യോഹന്നാന്‍, സഭാ മനേജിംഗ് കമ്മിറ്റിയംഗം കെ.ഇ. മാത്യൂസ്, ഭദ്രാസന കൗണ്‍സിലംഗം എബ്രഹാം അലക്‌സ്, പ്രാര്‍ത്ഥനായോഗ ജനറല്‍ സെക്രട്ടറി ജീന്‍ രാജാ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ 60 വയസ് തികഞ്ഞ സീനിയര്‍ ഇടവകാംഗങ്ങളെ പൊന്നാടയണിയിച്ചും, ഇടവകയില്‍ 25 വര്‍ഷം അംഗത്വം പൂര്‍ത്തിയാക്കിയവര്‍ക്കും, 10, 12 ക്‌ളാസുകളില്‍ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്കും മെമെന്റോ…

സാം പൈനുംമുടിനു ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നല്‍കി

കുവൈറ്റ് സിറ്റി: നാല്‍പത്തിരണ്ടു വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് കുവൈറ്റിന്റെ സ്ഥാപകാംഗവും കുവൈറ്റ് ഇന്ത്യക്കാരുടെ ചരിത്രകാരനും ലോക കേരളാ സഭംഗവും, വിവിധ കാലങ്ങളില്‍ സംഘടനയുടെ ഉപദേശക സമതിയംഗമായും നിലവില്‍ നിയമ സഹായ സെല്‍ കണ്‍വീനറും യൂണിറ്റ് ഒന്നിലെ അംഗവും കുവൈറ്റിലെ സാമൂഹ്യ സാംസ്‌ക്കാരിക മാധ്യമ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിദ്ധ്യവുമായ ആലപ്പുഴ പൈനുംമൂട് സ്വദേശി സാം പൈനുംമൂടിന് ഫോക്കസ് കുവൈറ്റ് സൂമില്‍ യാത്രയയപ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് രതീഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുന്‍ഭാരവാഹികളായ ജമാലുദ്ദീന്‍, ബിനു മാത്യൂ, സാം തോമസ്, ബിജി സാമുവല്‍ ,ഉപദേശക സമതി അംഗങ്ങളായ സലിം രാജ്, മുഹമ്മദ് ഇക്ബാല്‍, യൂണിറ്റ് ഭാരവാഹികളായ റെജികുമാര്‍ ,ഷിബു സാമുവല്‍, മനോജ് കലാഭവന്‍.കേന്ദ്ര ഭാരവാഹികളായ പ്രശോബ് ഫിലിപ്പ്, തമ്പിലൂക്കോസ്, സി.ഒ. കോശി .സന്തോഷ് വി തോമസ്, പതിനാറു യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.…

പാലക്കാട് പ്രവാസി അസോസിയേഷന്‍ ദേശീയ യുവജന ദിനം ആഘോഷിച്ചു

കുവൈറ്റ്: പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റ് വനിതാവേദിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിയുടെ ഇന്ത്യ- കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചേര്‍ന്നുകൊണ്ടും ദേശീയ യുവജനദിനാഘോഷം സഘടിപ്പിച്ചു. വെബിനാര്‍ ആയി സംഘടിപ്പിച്ച ചടങ്ങില്‍ പ്രമുഖ നയതന്ത്ര വിദഗ്ധന്‍ ടി.പി. ശ്രീനിവാസന്‍ മുഖ്യ അതിഥിയായി പങ്കെടുക്കുകയും യുവാക്കളിലെ ക്രിയാത്മകശേഷി നാടിന് ഉതകുന്ന തരത്തില്‍ ഉദ്ധീപിപ്പിക്കുക എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയും ചെയ്തു. ചടങ്ങില്‍ കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ആമുഖ പ്രഭാഷണം നടത്തി. പല്‍പക് മുഖ്യരക്ഷാധികാരി പി.എന്‍. കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ പല്‍പക് പ്രസിഡന്റെ സുരേഷ് പുളിക്കല്‍ അദ്ധ്യക്ഷത വഹിക്കുകയും പല്‍പക് വനിതാ വേദി ജനറല്‍ കണ്‍വീനര്‍ അഡ്വ: ഐശ്വര്യ രാജേഷ് സ്വാഗതവും . സുരേഷ് മാധവന്‍ (ജനറല്‍ സെക്രട്ടറി), . പ്രേംരാജ് (ട്രഷറര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്തു.…

കുവൈറ്റില്‍ തണുപ്പ് കൂടുമെന്ന് കാലാവസ്താ നിരീക്ഷകന്‍

കുവൈറ്റ് സിറ്റി : വരും ദിവസങ്ങളില്‍ കുവൈത്തില്‍ കനത്ത തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ അദെല്‍ അല്‍ സാദൂന്‍ അറിയിച്ചു. തണുപ്പ് കാലത്തെ ആദ്യ സീസണായ അല്‍ മബ്ബാനിയ്യ സീസണ്‍ ഇന്ന് അവസാനിക്കുമെന്നും ശബ്ബത്ത് സീസണ്‍ ഇന്ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബ്ബത്ത് സീസണ്‍ 26 ദിവസം നീണ്ടുനില്‍ക്കുമെന്നും കഠിനമായ തണുപ്പായിരിക്കും അനുഭവപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി. സൈബീരിയയില്‍ നിന്നും യൂറോപ്പില്‍ നിന്നും വരുന്ന തണുത്ത കാറ്റാണ് ശബ്ബത്ത് സീസണിനിലെ തണുപ്പ് കഠിനമാക്കുന്നത്. ഈ ദിവസങ്ങളില്‍ അന്തരീക്ഷ താപനില മരു പ്രദേശങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസായും താമസ പ്രദേശങ്ങളില്‍ 4 ഡിഗ്രി സെല്‍ഷ്യസായും കുറയും. സലിം കോട്ടയില്‍

ചൊക്ലി (നോവല്‍ – 75): എച്മുക്കുട്ടി

ഇലിജോ പ്രാഞ്ചീസ് വല്തായിത്തൊടങ്ങീപ്പോ തൃസ്സക്കുട്ടീം പൂവ്വാന്നായി തൊയിലൊറ്പ്പ്‌ന്. പ്രാഞ്ചീസ്ന് സമ്മതണ്ടായില്യ. പപ്പിനീം അമ്മ്ണീം പറഞ്ഞോണം പറഞ്ഞാ തൃസ്സക്കുട്ടിക്ക് ഒരാക്കം ഇണ്ടാക്കീത്. അമ്മച്ചി വീട്ട്ല് ണ്ടാവ്ണത് ഒര് ബാഗ്യല്ലേന്നൊക്കെ പറ്ഞ്ഞപ്പോ തൃസ്സക്കുട്ടി കേട്ട്. അമ്മ്യല്ലേ, മൊക്കള് പറ്ഞ്ഞാ കേക്കാണ്ടിരിക്കാൻ പറ്റ്വോ… അയ്യപ്പുട്ട്യേട്ടൻ ഇന്തുത്തക്കാരനായീച്ചാലും എല്ലരും കേക്കാണ്ട് വിളിക്ക്ണ് തൊട്ടിപ്പറേൻ ന്നന്യാണ്. അദൊന്നും മാറ്റ്ല്ല മനീഷേര്. വട്ടേപ്പം പോലേ തെഴുത്ത് കൊഴ്ത്ത് മിൻസത്ത്ല്ള്ള ഇലിജോനെ ഇട്ത്ത് അമ്മ്ണി പോണകാണുമ്പോ അയ്യപ്പുട്ട്യേട്ടൻ വല്ല ചെടീരേം എല പറച്ച് വായിലിട്ട് അപ്രത്തേക്ക് നോക്ക്യാ നിക്കും. അമ്മ്ണീം ഒന്നും പറേല്യ. അങ്ങ്നെ കൊറേനാള് പോയി. ഇലിജോനെ കണ്ടാ കൊതി വരും. ഒന്ന്ട്ക്കാനും തൊടാനും..കൊഞ്ചിക്കാനും..അങ്ങ്നെ വൈന്നേരം രാത്ത്‌രി മൂട്ട്ന് അയ്യപ്പുട്ട്യേട്ടൻ വന്ന്.കൊച്ചിനെ ഇടുത്തോണം ഇടുത്ത് ആയിരാ മൊത്തി. അന്ന് കോഴിക്കറീം മീൻ വറത്തതും ഒക്കെ കൂട്ടി ചോറും തിന്ന്ട്ടാണ് അയ്യപ്പുട്ട്യേട്ടൻ പോയീത്. അമ്മ്ണിക്ക് അദൊര് വല്യ…

കേരളത്തില്‍ ഞായറാഴ്ച 18,123 പേര്‍ക്ക് കോവിഡ്; കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷന്‍ ബുധനാഴ്ച മുതല്‍

കേരളത്തില്‍ 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,670 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,13,251 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 528 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,03,864 കോവിഡ് കേസുകളില്‍, 4 ശതമാനം വ്യക്തികള്‍ മാത്രമാണ്…

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ സ്‌കോളര്‍ഷിപ്പ് മായാ പോളിന്

ന്യൂയോര്‍ക്ക്: 2021-ലെ യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ സ്‌കോളര്‍ഷിപ്പിന് മായാ മേരി പോള്‍ അര്‍ഹയായി. സിനോ – വിനോദ് പോള്‍ ദമ്പതികളുടെ പുത്രിയാണ് മായ. ഇടവകയില്‍ നിന്ന് എല്ലാ വര്‍ഷവും ഹൈസ്‌കൂള്‍ പാസാകുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവരെ തെരഞ്ഞെടുക്കുന്നത്. ജനുവരി 16-ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മായാ പോളിന് വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ സ്‌കോളര്‍ഷിപ്പ് ചെക്ക് സമ്മാനിക്കുകയും, മാതാപിതാക്കളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

അറ്റ്‌ലാന്റാ റാപ്പിഡ് ട്രാന്‍സിറ്റ് അതോറിറ്റി ജനറല്‍ മാനേജര്‍ ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യചെയ്തു

അറ്റ്‌ലാന്റ: മെട്രോപ്പോളിറ്റന്‍ അറ്റ്‌ലാന്റാ റാപ്പിഡ് ട്രാന്‍സിറ്റ് അതോറിറ്റി ജനറല്‍ മാനേജരും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജെഫ്രി പാര്‍ക്കര്‍ (56) ഓടുന്ന ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ജോര്‍ജിയ ഡെക്കാട്ടുര്‍ മാള്‍ട്ടാ സ്റ്റേഷന്‍ ഈസ്റ്റ് ലേക്കില്‍ വെള്ളിയാഴ്ച രാത്രി 10.30-നായിരുന്നു സംഭവം. സിറ്റി ട്രാന്‍സിറ്റ് വികസനത്തിലും, ജീവനക്കാരുമായി ചര്‍ച്ച ചെയ്ത് പുതിയ കരാര്‍ ഒപ്പിടുന്നതിനും ആതീവ താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു പാര്‍ക്കര്‍. 366575 ഡോളര്‍ ശമ്പളവും, പത്തുശതമാനം ബോണസും വാങ്ങിയിരുന്ന പാര്‍ക്കറെ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി കരസ്ഥമാക്കിയ പാര്‍ക്കര്‍ അറ്റ്‌ലാന്റാ മാഗസിനില്‍ മോസ്റ്റ് പവര്‍ഫുള്‍ പീപ്പിളിന് ഒന്നാം സ്ഥാനവും, അറ്റ്‌ലാന്റയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളുമായി അറ്റ്‌ലാന്റാ ബിസിനസ് ക്രോണിക്കിളും ഇദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. മാള്‍ട്ടാ ജനറല്‍ മാനേജര്‍ പാര്‍ക്കറുടെ അകാല വിയോഗത്തില്‍ അമാര്‍ഗമേറ്റഡ് ട്രാന്‍സിറ്റ് യൂണിയന്‍…