മാർച്ച് 21 ന് ശേഷം എല്ലാ അഫ്ഗാൻ പെൺകുട്ടികളെയും സ്കൂളിലേക്ക് മടങ്ങാൻ അനുവദിക്കുമെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാൻ ഭരണാധികാരികൾ മാർച്ച് അവസാനത്തോടെ രാജ്യത്തുടനീളമുള്ള എല്ലാ പെൺകുട്ടികൾക്കായി എല്ലാ സ്കൂളുകളും തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി താലിബാന്‍ വക്താവ് പറഞ്ഞു. ആഗസ്ത് മധ്യത്തിൽ താലിബാൻ ഏറ്റെടുത്തതിന് ശേഷം, അഫ്ഗാനിസ്ഥാനിലെ മിക്ക പ്രദേശങ്ങളിലും പെൺകുട്ടികളെ ഗ്രേഡ് 7-നപ്പുറം സ്‌കൂളിലേക്ക് തിരികെ പോകാന്‍ അനുവദിച്ചിട്ടില്ല. താലിബാൻ നടത്തുന്ന ഭരണകൂടത്തെ ഔപചാരികമായി അംഗീകരിക്കാൻ വിമുഖത കാണിക്കുന്ന അന്താരാഷ്ട്ര സമൂഹം, 20 വർഷം മുമ്പുള്ള താലിബാന്റെ ഭരണം തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. അക്കാലത്ത് സ്ത്രീകളെ വിദ്യാഭ്യാസം, ജോലി, പൊതുജീവിതം എന്നിവയിൽ നിന്ന് താലിബാന്‍ വിലക്കിയിരുന്നു. മാർച്ച് 21 ന് ആരംഭിക്കുന്ന അഫ്ഗാൻ പുതുവർഷത്തെ തുടർന്ന് എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമായി ക്ലാസ് മുറികൾ തുറക്കാൻ തങ്ങളുടെ വിദ്യാഭ്യാസ വകുപ്പുകൾ തയ്യാറെടുക്കുകയാണെന്ന് താലിബാന്റെ സാംസ്കാരിക, ഇൻഫർമേഷൻ ഡെപ്യൂട്ടി മന്ത്രി കൂടിയായ സബിഹുള്ള മുജാഹിദ് പറഞ്ഞു. പെൺകുട്ടികളെയും ആൺകുട്ടികളെയും സ്കൂളുകളിൽ പൂർണ്ണമായും വേർതിരിക്കേണ്ടതാണ്.…

സ്പാനിഷ് സൂപ്പർ കപ്പ് റയൽ മാഡ്രിഡ് സ്വന്തമാക്കി

റിയാദ്: സ്പാനിഷ് സൂപ്പർ കപ്പ് റയൽ മാഡ്രിഡിന്. അത്‌ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ആഞ്ചലോട്ടിയും സംഘവും കിരീടം നേടിയത്. ലൂക്കാ മോഡ്രിച്ചിന്റെ സൂപ്പർ ഫിനിഷും കരീം ബെൻസേമയുടെ പെനാൽറ്റിയുമാണ് റയലിന്റെ ഗോളുകൾ. റയൽ ഇത് 12-ാം തവണയാണ് സൂപ്പർ കപ്പിലെത്തുന്നത്. കിക്കോഫ് മുതൽ കളിയുടെ നിയന്ത്രണത്തിലേക്കുള്ള റയലിന്റെ യാത്ര സുരക്ഷിതമായിരുന്നു. 38-ാം മിനിറ്റിൽ വലതുവിങ്ങിലേക്ക് കുതിച്ച റോഡ്രിഗോ സൂപ്പർ ഫിനിഷിൽ പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയുടെ 52-ാം മിനിറ്റിൽ എതിരാളിയുടെ ഹാൻഡ് ബോളിൽ വീണ പെനാൽറ്റി കിക്കിലൂടെ ബെൻസേമ റയലിന്റെ പട്ടിക തികച്ചു.