ദാവോസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയെ ടെലിപ്രോപ്റ്റര്‍ ചതിച്ചു!! പ്രസംഗം പാതിവഴിയിൽ നിർത്തി

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ദാവോസ് ഉച്ചകോടിയിൽ ഓൺലൈനിൽ നടത്തിയ പ്രസംഗം പാതിവഴിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിര്‍ത്തേണ്ടി വന്നു. അദ്ദേഹത്തിന്റെ പ്രസംഗ ടെലിപ്രോംപ്റ്റർ പാതിവഴിയിൽ ‘പണിമുടക്കിയതാണ്’ കാരണമെന്ന് പറയുന്നു. ടെലിപ്രോംപ്റ്ററിന് പോലും ഇത്രയധികം നുണകൾ പറയാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയെ പരിഹസിച്ചു. തന്നെയുമല്ല, നിരവധി ട്രോളുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. Modi addressing the World Economic Forum. See what happens when the teleprompter hangs up! pic.twitter.com/v7ZUTu8mEp — Prashant Bhushan (@pbhushan1) January 18, 2022 इतना झूठ Teleprompter भी नहीं झेल पाया। — Rahul Gandhi (@RahulGandhi) January 18, 2022 https://twitter.com/srivatsayb/status/1397545051165663238?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1397545051165663238%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Ftwitter-erupts-as-pm-modi-stops-speech-midway-at-davos-summit-2260180%2F Found the culprit who cut off Modi’s Teleprompter. pic.twitter.com/EfYq8i5XlZ — ᴛʜᴇ ᴍᴏɴᴋ…

സൗദി അറേബ്യയിൽ എംബസി തുറക്കാൻ തയ്യാറാണെന്ന് ഇറാൻ

റിയാദ്: സൗദി അറേബ്യയിലെ തങ്ങളുടെ എംബസി വീണ്ടും തുറക്കാൻ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. തീരുമാനം ഇപ്പോഴും സൗദിയുടെ ഭാഗത്തെയും അത് സ്വീകരിക്കുന്ന പ്രായോഗിക നടപടികളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് തിങ്കളാഴ്ച മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഇറാന്‍ വക്താവ് സയീദ് ഖത്തീബ്‌സാദെ പറഞ്ഞു. ജിദ്ദയിലെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ (ഒഐസി) യുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിലാണ് ഇറാൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഖത്തീബ്‌സാദെ കൂട്ടിച്ചേർത്തു. ഇറാഖിലെ സൗദി ഉദ്യോഗസ്ഥരുമായി ഇറാൻ നാല് തവണ അനുകൂലവും ക്രിയാത്മകവുമായ ചർച്ചകൾ നടത്തിയതായി വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയൻ നേരത്തെ പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുമെന്നാണ് വിശ്വാസമെന്നും, എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അബ്ദുള്ളാഹിയൻ പറഞ്ഞു. ഒരു ഷിയ പുരോഹിതനെ സൗദി അറേബ്യ വധിച്ചതിനെ തുടർന്ന് ടെഹ്‌റാനിലെ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ക്ക്…

കോവിഡ് കുമ്മനം രാജശേഖരന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന് കോവിഡ്. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും കുമ്മനം വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും പരിശോധനയ്ക്ക് വിധേയമാകണമെന്നും സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും കുമ്മനം രാജശേഖരന്‍ അഭ്യര്‍ഥിച്ചു.

വിദേശത്തു നിന്നെത്തുവരുടെ ക്വാറന്റൈന്‍: പ്രവാസി ലീഗല്‍സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കുവൈറ്റ് സിറ്റി: വിദേശത്തുനിന്നു നാട്ടിലെത്തുന്നവര്‍ക്കുള്ള ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധനക്കെതിരെ പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗല്‍ സെല്ലിനായി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ വിഷയമുന്നയിച്ച് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര സര്‍ക്കാരിനു നിവേദനം നല്‍കിയിട്ടും പ്രവാസികള്‍ക്ക് അനുകൂലമായ നടപടി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഡല്‍ഹി ഹൈകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പുതിയ നിബന്ധനയനുസരിച്ച് ചുരുങ്ങിയ ദിവസത്തേക്ക് അവധിക്കെത്തുന്നവരാണ് വലിയ പ്രതിസന്ധിയിലായിരിക്കുന്നത്. ക്വാറന്ൈറന്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ തിരികെയെത്തേണ്ട അവസ്ഥയാണ് ഉള്ളത്. കുടുംബത്തിലുള്ളവരുടെ മരണം, ചികിത്സ പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി വിദേശത്ത് നിന്ന് നാട്ടില്‍ വരുന്നവര്‍ക്ക് ഏര്‍പെടുത്തിയിരുന്ന എയര്‍സുവിധയിലെ സൗകര്യവും ഇപ്പോള്‍ ലഭ്യമല്ലാത്തതിനാല്‍ ജോലി നഷ്ടപ്പെടാനുള്ള സാധ്യത പരിഗണിച്ച് പലരും നാട്ടിലേക്കുള്ള യാത്രകള്‍ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. ഇന്ത്യന്‍…

മോഫിയയുടെ ആത്മഹത്യ: സിഐ സുധീറിനെ ഒഴിവാക്കി കുറ്റപത്രം, സുഹൈല്‍ ഒന്നാം പ്രതി

കൊച്ചി : ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ര്‍ത്താവ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കള്‍ രണ്ടും മൂന്നും പ്രതികളാണ്. ഗാര്‍ഹിക പീഡനത്തിനും മോഫിയ ഇരയായെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം, ആരോപണ നിഴലിലായ സി.ഐ സുധീറിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. എഫ്‌ഐആറില്‍ മോഫിയയെ മാനസിക സമ്മര്‍ദത്തിലേക്കു നയിച്ചതായി പരാമര്‍ശിക്കുന്ന ആലുവ മുന്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറായിരുന്നു സുധീര്‍. ഏകദേശം 2 മാസം നീണ്ട അന്വേഷണത്തിനു ശേഷമാണു കുറ്റപത്രം സമര്‍പ്പിച്ചത്. സുഹൈല്‍ പലതവണ മോഫിയയെ പീഡിപ്പിച്ചു,പണം ചോദിച്ചു മര്‍ദിച്ചു തുടങ്ങിയ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ പറയുന്നു.

മാപ്പിളപ്പാട്ട് ഗാന രചയിതാവ് എസ്.വി.ഉസ്മാന്‍ അന്തരിച്ചു

വടകര: കവിയും മാപ്പിളപ്പാട്ട് ഗാനരചയിതാവുമായ ഇരിങ്ങല്‍ കോട്ടക്കല്‍ ചേതസ്സില്‍ എസ്.വി.ഉസ്മാന്‍ (76) അന്തരിച്ചു. ഒട്ടേറെ കവിതകള്‍ എഴുതിയിട്ടുള്ള ഉസ്മാന്റെ മാപ്പിളപ്പാട്ടുകള്‍ ഏറെ പ്രസിദ്ധമാണ്. എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ് എന്നിവര്‍ ആലപിച്ച ഹിറ്റ് ഗാനങ്ങളില്‍ പലതും എസ്.വിയുടേതായിരുന്നു. അഞ്ചു പതിറ്റാണ്ടു മുന്‍പേ കവിതകള്‍ എഴുതി തുടങ്ങിയ ഉസ്മാന്‍ എഴുപതുകളിലാണ് മാപ്പിളപ്പാട്ട് രചനകളിലൂടെ കൂടുതല്‍ ശ്രദ്ധ നേടിയത്. ഭാര്യ: ചെറിയ പുതിയോട്ടില്‍ സുഹറ. മക്കള്‍: മെഹറലി (കാലിക്കറ്റ് സര്‍വകലാശാല), തസ്ലീമ, ഗാലിബ (സൗദി) , ഹുസ്‌ന മരുമക്കള്‍: ജമീല (അധ്യാപിക, കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹൈസ്‌കൂള്‍ ), ഷാനവാസ് (കുവൈത്ത്) ,റഷീദ് (സൗദി), ബെന്‍സീര്‍. സഹോദരങ്ങള്‍: എസ്.വി.റഹ്മത്തുള്ള (റിട്ട. ഡപ്യൂട്ടി കലക്ടര്‍ ), പരേതരായ എസ്.വി.അബ്ദുറഹിമാന്‍ ,എസ്.വി. മഹമൂദ്.

കേരളത്തില്‍ ചൊവ്വാഴ്ച 28,481 പേര്‍ക്ക് കോവിഡ്; 39 മരണങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,42,512 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ…

ഐ.എന്‍.എസ് റണ്‍വീറില്‍ സ്‌ഫോടനം; മൂന്ന് നാവികര്‍ മരിച്ചു

മുംബൈ: നാവിക സേനയുടെ ഐ.എന്‍.എസ് റണ്‍വീര്‍ യുദ്ധക്കപ്പലിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് നാവികര്‍ കൊല്ലപ്പെട്ടു. മുംബൈയിലെ നേവല്‍ ഡക്യാര്‍ഡിലുണ്ടായിരുന്ന കപ്പലിലാണ് ചൊവ്വാഴ്ച വൈകിട്ട് പൊട്ടിത്തെറിയുണ്ടായത്. കപ്പലിന് കാര്യമായ കേടുപാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അന്വേഷണം പ്രഖ്യാപിച്ചതായും നാവിക സേന അറിയിച്ചു. ഈസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ കപ്പലായ ഐ.എന്‍.എസ് റണ്‍വീര്‍ മാതൃ തുറമുഖത്തേക്ക് മടങ്ങാനിരിക്കേയാണ് അപകടം.

റിപ്പബ്ലിക് ദിനം: ഡൽഹിയില്‍ സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡൽഹി-എൻസിആറിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ലഭിച്ച മുന്നറിയിപ്പിനെത്തുടർന്ന് ഡൽഹി പോലീസ് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി . റിപ്പബ്ലിക് ദിനാഘോഷം പ്രമാണിച്ച് ജനുവരി 20 മുതൽ പാരാഗ്ലൈഡറുകളും ഹോട്ട് എയർ ബലൂണുകളും ഉൾപ്പെടെയുള്ള ആളില്ലാ വിമാനങ്ങൾ രാജ്യതലസ്ഥാനത്ത് നിരോധിച്ചതായി ഡൽഹി പോലീസ് ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഈ ഉത്തരവ് ജനുവരി 20 മുതൽ പ്രാബല്യത്തിൽ വരും, ഫെബ്രുവരി 15 വരെ നിലനില്‍ക്കും. പൊതുജനങ്ങളുടെയും വിശിഷ്ട വ്യക്തികളുടെയും പ്രധാന സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ചില ക്രിമിനൽ അല്ലെങ്കിൽ സാമൂഹിക വിരുദ്ധ ഘടകങ്ങളോ തീവ്രവാദികളോ ഉണ്ടെന്ന റിപ്പോർട്ടുകൾ കണക്കിലെടുത്താണ് ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താന ഉത്തരവിട്ടത്. റിപ്പബ്ലിക് ദിനം പ്രമാണിച്ച് ആഘോഷങ്ങൾ നടക്കുന്ന മുഴുവൻ പ്രദേശങ്ങളിലും മുഖം തിരിച്ചറിയൽ സോഫ്റ്റ്‌വെയർ ഘടിപ്പിച്ച സിസിടിവികളുടെ നിരീക്ഷണത്തിൽ സുരക്ഷ ശക്തമാക്കിയതായി ഡപ്യൂട്ടി പോലീസ് കമ്മീഷണർ…

എക്സ്പോ 2020 ദുബായ്: എട്ട് ലക്ഷത്തോളം പേര്‍ ഇന്ത്യൻ പവലിയന്‍ സന്ദര്‍ശിച്ചു

ദുബായ്: എക്‌സ്‌പോ 2020 ദുബായിലെ ഏറ്റവും വലുതും ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്നതുമായ പവലിയനുകളിൽ ഒന്നായ ഇന്ത്യാ പവലിയൻ 8 ലക്ഷത്തോളം പേര്‍ സന്ദര്‍ശിച്ചു. 2021 ഒക്‌ടോബർ 1-ന് വാണിജ്യ, വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്‌സ്‌റ്റൈൽസ് മന്ത്രിയും രാജ്യസഭാ നേതാവുമായ പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്ത പവലിയനില്‍ ഇന്നുവരെ (ജനുവരി 18) 8,00,103 സന്ദർശകരാണ് എത്തിയത്. ഇത് മറ്റൊരു നാഴികക്കല്ലാണെന്ന് മന്ത്രി ഗോയൽ തന്റെ ട്വീറ്റില്‍ പറഞ്ഞു. “Expo 2020 Dubai-ലെ ഇന്താ പവലിയനിലെ സന്ദര്‍ശകരുടെ എണ്ണം 8 ലക്ഷം കടന്നു. ഇന്ത്യയുടെ വളർച്ചയുടെ കഥ അടിവരയിട്ട്, #IndiaAtDubaiExpo-യിലെ ഘോഷം, നമ്മുടെ സമ്പന്നമായ പാരമ്പര്യവും അഭിലാഷമായ വളർച്ചാ അവസരങ്ങളും കൊണ്ട് ആളുകളെ ആകർഷിക്കുന്നത് തുടരുന്നു,” അദ്ദേഹം എഴുതി. https://twitter.com/PiyushGoyalOffc/status/1483331759798296580?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1483331759798296580%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Findia-pavilion-crosses-800k-footfall-milestone-2260451%2F ഇന്ത്യ പവലിയൻ നിലവിൽ ഗോവ, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (Micro, Small and Medium Enterprises –…