പുതിയ നിയമനിര്‍മ്മാണങ്ങള്‍ക്കു പിന്നില്‍ അണിയറയിലൊരുങ്ങുന്ന സ്വതന്ത്ര വ്യാപാരക്കരാറുകള്‍: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: മൂന്നു കര്‍ഷകവിരുദ്ധ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും തുടര്‍ന്നും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് വിവിധ നിയമ നിര്‍മ്മാണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിന്റെ പിന്നില്‍ അണിയറയിലൊരുങ്ങുന്ന സ്വതന്ത്രവ്യാപാരക്കരാറുകളാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. രാജ്യാന്തര സ്വതന്ത്ര വ്യാപാരവിപണിയായി ഇന്ത്യയെ തുറന്നുകൊടുക്കുന്നതിന്റെ ഭാഗമാണ് റബര്‍, തേയില, കാപ്പി തുടങ്ങി കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ റദ്ദ്‌ചെയ്ത് പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ബില്ല് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുകയാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. പുതിയ നിയമങ്ങളിലും ഭേദഗതികളിലും കര്‍ഷകസംരക്ഷണം ഉറപ്പാക്കുന്നില്ലെന്നു മാത്രമല്ല നിയന്ത്രണമില്ലാതെ നികുതിരഹിത കാര്‍ഷികോല്പന്നങ്ങളും പ്രകൃതിദത്ത അസംസ്‌കൃത വസ്തുക്കളും, ക്ഷീരോല്പന്നങ്ങളും ഇന്ത്യയിലേയ്ക്ക് എത്തിച്ചേരും. ഇത് വ്യവസായ വാണിജ്യമേഖലയ്ക്ക് ഉണര്‍വ്വേകുമെങ്കിലും തകര്‍ന്നടിയുന്നത് ഇന്ത്യയിലെ ചെറുകിട ഗ്രാമീണ കര്‍ഷകരും കാര്‍ഷിക സമ്പദ്ഘടനയുമായിരിക്കും. 2019 നവംബറില്‍ ഇന്ത്യ ആര്‍സിഇപി സ്വതന്ത്രവ്യാപാരക്കരാറില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും പിന്നീട് തുടര്‍ന്ന അമേരിക്ക, റഷ്യ,…

ജമ്മു കശ്മീരിലെ യുദ്ധക്കുറ്റങ്ങളിൽ ഇന്ത്യൻ കരസേനാ മേധാവിയേയും ആഭ്യന്തര മന്ത്രിയേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പോലീസില്‍ പരാതി

ലണ്ടൻ: ഇന്ത്യൻ സൈനിക മേധാവിയെയും ആഭ്യന്തര മന്ത്രിയെയും ജമ്മു കശ്മീരില്‍ നിയമവിരുദ്ധമായി അധിനിവേശം നടത്തിയതിന്റെ പേരിലും, യുദ്ധക്കുറ്റങ്ങളിലെ പങ്കിന്റെ പേരിലും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലണ്ടൻ ആസ്ഥാനമായുള്ള ഒരു നിയമ സ്ഥാപനം ബ്രിട്ടീഷ് പോലീസിൽ പരാതി നൽകി. ജനറൽ മനോജ് മുകുന്ദ് നരവാനെയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിലുള്ള ഇന്ത്യൻ സൈനികർ സാമൂഹ്യ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും സിവിലിയന്മാരെയും പീഡിപ്പിക്കുന്നതിനും തട്ടിക്കൊണ്ടുപോകുന്നതിനും കൊലപ്പെടുത്തിയതിനും ഉത്തരവാദികളാണെന്ന് രേഖപ്പെടുത്തുന്ന വിപുലമായ തെളിവുകൾ മെട്രോപൊളിറ്റൻ പോലീസിന്റെ യുദ്ധ കുറ്റകൃത്യ വിഭാഗത്തിന് സമർപ്പിച്ചതായി നിയമ സ്ഥാപനമായ സ്റ്റോക്ക് വൈറ്റ് പറഞ്ഞു. കാശ്മീർ മീഡിയ സർവീസ് പറയുന്നതനുസരിച്ച്, 2020 നും 2021 നും ഇടയിൽ എടുത്ത 2,000-ലധികം സാക്ഷിമൊഴികളെ അടിസ്ഥാനമാക്കിയാണ് നിയമ സ്ഥാപനത്തിന്റെ റിപ്പോർട്ട്. പേര് വെളിപ്പെടുത്താത്ത എട്ട് മുതിർന്ന ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ കശ്മീരിലെ യുദ്ധക്കുറ്റങ്ങളിലും പീഡനങ്ങളിലും നേരിട്ട് പങ്കുള്ളതായി പരാതിയില്‍ പറയുന്നു.…

ഗുരുവായൂർ ക്ഷേത്രത്തിലെ കൊവിഡ്-19 നിയന്ത്രണങ്ങൾ; വിവാഹത്തിന് 10 പേര്‍; ദർശനത്തിന് 3,000 പേര്‍

തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വധൂവരന്മാരുൾപ്പെടെ 10 പേർ മാത്രമേ പങ്കെടുക്കാവൂ. കൂടാതെ, നേരത്തെ 10,000 ഭക്തർക്ക് പകരം 3,000 ഭക്തര്‍ക്ക് മാത്രമേ ക്ഷേത്രത്തിനുള്ളിൽ പ്രവേശനം അനുവദിക്കൂ. ഒമിക്രോൺ വേരിയന്റിലടക്കം കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം അധികൃതർ ചൊവ്വാഴ്ച തീരുമാനിച്ചത്. വിവാഹത്തിന് ബുക്ക് ചെയ്തവർക്ക് 10 പേർക്ക് പുറമെ രണ്ട് ഫോട്ടോഗ്രാഫർമാരെയും അനുവദിക്കും. പ്രസാദ ഊട്ട് ചടങ്ങ് റദ്ദാക്കാനും പകരം നിർധനരായ ഭക്തർക്ക് ഭക്ഷണം പൊതികളായി വിതരണം ചെയ്യാനും ഇവിടെ നടന്ന ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. 500 പാഴ്സലുകൾ പ്രഭാതഭക്ഷണമായും 1,000 ഭക്ഷണമായും വിതരണം ചെയ്യും. ചോറൂണ് വഴിപാടും റദ്ദാക്കി. എന്നാല്‍, മുൻകൂട്ടി ബുക്ക് ചെയ്ത ഭക്തർക്ക് ക്ഷേത്രത്തിൽ നിന്ന് ചോറൂണു കിറ്റ് ലഭിക്കും. ‘തുലാഭാരം’ വഴിപാടുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടത്തുക. ക്ഷേത്രത്തിലെ കൂത്തമ്പലത്തിലെ കൃഷ്ണനാട്ടം കളി ഒഴിവാക്കി. മുൻകൂർ…

മകളുടെ കൊലപാതകത്തിന് മാതാപിതാക്കളെ പീഡിപ്പിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: കഴിഞ്ഞ വർഷം വിഴിഞ്ഞത്ത് കൊല്ലപ്പെട്ട 14 വയസ്സുകാരിയുടെ മാതാപിതാക്കളെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊലപാതകത്തിന് രക്ഷിതാക്കൾക്കെതിരെ പൊലീസ് കള്ളക്കേസ് ചുമത്തിയത് ഗൗരവമേറിയ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. നടപടിക്ക് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ദമ്പതികൾക്ക് പിന്നിൽ അണിനിരക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബുധനാഴ്ച വിഴിഞ്ഞത്തെ വീട്ടിലെത്തി പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം പെൺകുട്ടിയുടെ അമ്മ ഗീതയ്ക്ക് സംസ്ഥാന സർക്കാർ സൗജന്യ കാൻസർ ചികിത്സ നൽകണമെന്നും അവർക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു. കൊലപാതകം നടത്തിയത് അയൽവാസിയായ സ്ത്രീയും മകനും ചേർന്നാണെന്ന് യാദൃശ്ചികമായാണ് പൊലീസ് കണ്ടെത്തിയത്. ഒരു വർഷം മുമ്പ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ പൊലീസ് നടത്തിയത് അതിക്രൂര പീഡനമാണ്. കുറ്റം ഏറ്റുപറയാൻ പൊലീസ് ചൂരൽ കൊണ്ടടിച്ചെന്നും കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മാതാപിതാക്കളായ ആനന്ദനും ഗീതയും പറയുന്നത്.…

സംസ്ഥാനത്ത് 54 പുതിയ ഒമിക്രോൺ കേസുകളും 34,199 പുതിയ കോവിഡ്-19 അണുബാധകളും രേഖപ്പെടുത്തി

തിരുവനന്തപുരം: കൊറോണ വൈറസിന്റെ വകഭേദമായ 54 ഒമിക്‌റോണുകൾ കൂടി കേരളത്തിൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 645 ആയി ഉയർന്നെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഒമിക്രോണ്‍ ബാധിച്ച 54 പേരിൽ രണ്ടുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും മറ്റുള്ളവര്‍ വിവിധ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തിയവരുമാണ്. “ഇന്ന് രോഗം ബാധിച്ചവരിൽ 33 പേർ അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവരും ആറ് പേർ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. അഞ്ച് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തി; 10 പേർക്ക് അവരുടെ സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്,” ആരോഗ്യവകുപ്പിന്റെ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിൽ 12 പേർ എറണാകുളം ജില്ലയിൽ നിന്നും 10 പേർ കോഴിക്കോട് ജില്ലയിൽ നിന്നും 7 പേർ മലപ്പുറം ജില്ലയിൽ നിന്നും 7 പേർ തൃശൂർ ജില്ലയിൽ നിന്നും 6 പേർ കോട്ടയത്ത് നിന്നും…

കേരളത്തില്‍ ബുധനാഴ്ച 34,199 പേര്‍ക്ക് കോവിഡ്; ആകെ മരണം 51,160

കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,85,742 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6203 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1094 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,68,383 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…

ഭൂമി കയ്യേറ്റം: ദേവികുളം താലൂക്കിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ഇടുക്കി: വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 530 പട്ടയങ്ങളാണ് ഉത്തരവിന്റെ ഭാഗമായി റദ്ദാവുക. മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്ക് ശേഷമുള്ള സുപ്രധാന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ 45 ദിവസത്തിനകം റദ്ദാക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇടുക്കിയിലെ മൂന്നാര്‍ കേന്ദ്രീകരിച്ച് ദേവികുളം താലൂക്കില്‍ നല്‍കിയിരിക്കുന്ന പട്ടയങ്ങളാണ് റദ്ദാവുക. ദേവികുളം താലൂക്കിലെ ഒന്‍പത് വില്ലേജുകളിലെ പട്ടയങ്ങളാണ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. 1999 കാലത്ത് ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന എം.ഐ. രവീന്ദ്രന്‍ മൂന്നാര്‍ മേഖലയില്‍ നല്‍കിയ പട്ടയങ്ങളാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്ന് അറിയപ്പെടുന്നത്. പട്ടയങ്ങള്‍ നല്‍കുന്നതിന് അധികാരമില്ലെന്നിരിക്കെ തന്റെ അധികാര പരിധി മറികടന്നാണ് അനധികൃത കയ്യേറ്റങ്ങള്‍ക്ക് പട്ടയം നല്‍കിയതെന്നാണ് ആരോപണം. മൂന്നാറിലെ വന്‍കിട കയ്യേറ്റക്കാരുള്‍പ്പെടെ കൈവശം വെച്ചിരിക്കുന്നത് അന്നത്തെ…

ഫ്രാൻസിൽ പ്രതിദിനം 464,000 കോവിഡ്-19 കേസുകൾ രേഖപ്പെടുത്തി

പാരീസ്: ഫ്രാൻസില്‍ കോവിഡ്-19 വ്യാപനം രൂക്ഷമാകുന്നതായി ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ആഴ്‌ചയിൽ ഒരു ദിവസം ശരാശരി 300,000-ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഈ ആഴ്ച ആ റെക്കോര്‍ഡ് തകര്‍ത്ത് 464,000 ആയി. പബ്ലിക് ഹെൽത്ത് ഫ്രാൻസ് പുറത്തിറക്കിയ ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 464,769 പുതിയ കേസുകൾ കൊവിഡ് -19 ന്റെ ഒമിക്‌റോൺ വേരിയന്റാണെന്നാണ്. സർക്കാരിന്റെ കോവിഡ് ടെസ്റ്റിംഗിലും ഐസൊലേഷൻ പ്രോട്ടോക്കോളുകളിലും പ്രതിഷേധിച്ച് ഫ്രഞ്ച് അദ്ധ്യാപക സംഘടനകൾ ഈ ആഴ്ച രണ്ടാമത്തെ വലിയ പണിമുടക്കിന് തിങ്കളാഴ്ച ആഹ്വാനം ചെയ്തു. ഇത് ക്ലാസുകളെ സാരമായി തടസ്സപ്പെടുത്തുന്നുവെന്നാണ് അവര്‍ ആരോപിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഒരു ദിവസത്തെ വാക്കൗട്ടിനെ തുടർന്നാണ് ഈ നീക്കം. രാജ്യത്തെ പകുതി പ്രൈമറി സ്കൂളുകളും അടച്ചുപൂട്ടി. കഴിയുന്നത്ര വിദ്യാർത്ഥികളെ സ്കൂളിൽ നിലനിർത്താൻ വ്യക്തമായ നിയമങ്ങൾ സ്ഥാപിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്ന് വിവിധ യൂണിയനുകള്‍…

കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനം ഒന്‍പതാം ക്ലാസ് വരെ; , അധ്യാപകര്‍ സ്‌കൂളില്‍ വരണം; മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ വീണ്ടും അടച്ച പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കൂട്ടികള്‍ക്ക് ജനുവരി 21 മുതല്‍ രണ്ടാഴ്ച കാലത്തേക്കാണ് സ്‌കൂളുകളടച്ചത്. ഈ കാലയളവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കണമെന്നും രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. 10, 11, 12 ക്ലാസുകാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓഫ്ലൈന്‍ ക്ലാസുകള്‍ തുടരും. കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഡിജിറ്റല്‍ ക്ലാസ്സുകള്‍ തുടരുന്നതും പുതുക്കിയ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിക്കുന്നതുമാണ്. ഒന്നു മൂതല്‍ ഒമ്പതുവരെ കാസ്സുകള്‍ വീണ്ടും ഡിജിറ്റല്‍ പഠനത്തിലേക്കും ഓണ്‍ലൈന്‍ പഠനത്തിലേക്കും മാറുന്നതിനാല്‍ പഠനത്തുടര്‍ച്ച ഉറപ്പുവരുത്തണം. രക്ഷിതാക്കളുമായുള്ള ആശയവിനിമയത്തിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഫലപ്രദമായി ഉപയോഗപ്പെടുത്തണം. സ്‌കൂളുകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ ആരോഗ്യവകുച്ച് അധികൃതരെ അറിയിച്ച് രണ്ടാഴ്ച വരെ അടച്ചിടണം. എല്ലാ സ്‌കൂളുകളുടേയും ഓഫീസ് നിലവിലെ കോവിഡ്…

തെരുവു നായ്ക്കളുടെ ആക്രമണത്തിലും നിപ ബാധിച്ചും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം

തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചയാളുടെ കുടുംബത്തിനും നിപ ബാധിച്ച് മരിച്ച ബാലന്റെ കുടുംബത്തിനും ധനസഹായം നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. തെരുവുനായ്ക്കള്‍ ആക്രമിച്ച് കൊലപ്പെടുത്തിയ തിരുവനന്തപുരം മലയിന്‍കീഴ് മാങ്കുന്ന് ചാമവിള പുത്തന്‍വീട്ടില്‍ ഭുവനചന്ദ്രന്റെ കുടുംബത്തിനാണ് ധനസഹായം നല്‍കുന്നത്. ഭുവനചന്ദ്രന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ നിപ വൈറസ് ബാധിച്ച് മരിച്ച വയ്യോളി അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഹാഷിമിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ അനുവദിച്ചു. നേരത്തെ ചികിത്സാ സഹായത്തിനു നല്‍കിയ 2,42,603 രൂപ കിഴിച്ച് ബാക്കി തുകയാകും നല്‍കുക.