പഞ്ചാബ് തിരഞ്ഞെടുപ്പ് 2022: മുഖ്യമന്ത്രി ചന്നിക്കെതിരെ ഹർസിമ്രത് കൗർ ബാദലിന്റെ ഗുരുതര ആരോപണം; അനധികൃത മണൽ ഖനനത്തിലൂടെ കുടുംബാംഗങ്ങൾ കോടികൾ സമ്പാദിച്ചു

ചണ്ഢീഗഢ്: സംസ്ഥാന സർക്കാരിന്റെ 111 ദിവസത്തെ ഭരണത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ കുടുംബാംഗങ്ങൾ അനധികൃത മണൽ ഖനനത്തിലൂടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി ബതിന്ഡ ലോക്‌സഭാംഗം ഹർസിമ്രത് കൗർ ബാദൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അനന്തരവന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡുകളും, 11 കോടി രൂപ കണ്ടെടുത്തതും അതിന് തെളിവാണ്. എസ്എഡി-ബിഎസ്പി സ്ഥാനാർത്ഥി ദർശൻ സിംഗിന്റെ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഹർസിമ്രത്. സംസ്ഥാനത്ത് മണൽ മാഫിയ നടത്തുന്നത് ചന്നിയാണെന്ന് വ്യക്തമാണ്. തന്റെ അടുത്ത ബന്ധുവിന് ഇത്രയധികം പണവും സ്വത്തും എങ്ങനെ ഉണ്ടായി എന്ന് പഞ്ചാബികളോട് ചന്നി പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോൺഗ്രസ് സർക്കാർ പഞ്ചാബിനെ നശിപ്പിച്ചതായി മുൻ കേന്ദ്രമന്ത്രി അവകാശപ്പെട്ടു. പ്രകാശ് സിംഗ് ബാദലിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാർ ആരംഭിച്ച…

The Community Chest Accepting Applications for Fifth High School Young Women’s Leadership Awards

(Eastern Bergen County, New Jersey; January 19, 2022) — The Community Chest of Eastern Bergen County is accepting applications for its fifth annual High School Young Women’s Leadership Awards.  This year, seven awards will be given to outstanding students identifying as female, enrolled in their junior or senior years, and residing and/or attending a public or private a high school in eastern Bergen County, New Jersey. Applicants living in and/or attending a school in any of these towns may apply: Alpine, Bergenfield, Closter, Cresskill, Demarest, Dumont, Englewood, Englewood Cliffs, Harrington…

താങ്കള്‍ സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം. പ്രജകള്‍ വളരെ സങ്കടത്തിലാണ്; എല്ലാം നോക്കാന്‍ മരുമകന്‍ സ്ഥലത്തുള്ളത് ആശ്വാസം: മുഖ്യമന്ത്രിക്ക് സുധാകരന്റെ മറുപടി

തിരുവനന്തപുരം: അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. രൂക്ഷമായ ഭാഷയില്‍ പിണറായി വിജയനെ വിമര്‍ശിച്ചുള്ള കത്ത് സുധാകരന്‍ ട്വിറ്ററില്‍ പങ്കുവെച്ചു. താങ്കള്‍ സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം. അങ്ങയുടെ നാട്ടില്‍ പ്രജകള്‍ വളരെ സങ്കടത്തിലാണ്; എല്ലാം നോക്കാന്‍ മരുമകനും കോടിയേരിയും സ്ഥലത്തുള്ളത് ആശ്വാസം. ചികിത്സ കൊണ്ടാവാം കോടിയേരിക്ക ഇടയ്ക്ക് ഉച്ചക്കിറുക്ക് വരുന്നുവെന്നും സുധാകരന്‍ കത്തില്‍ പറയുന്നു. കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കാബിനറ്റ് മീറ്റിങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഞങ്ങള്‍ കേട്ടു. താങ്കള്‍ സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം. പ്രിയപ്പെട്ട വിജയന്‍, അങ്ങയുടെ നാട്ടില്‍ പ്രജകള്‍ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകന്‍ തലസ്ഥാനത്തുണ്ട് എന്നതില്‍ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ. അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും…

സുവർണ ജൂബിലി നിറവിൽ പ്രശോഭിതമായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിനു നവനേതൃത്വം.

ന്യൂയോർക്ക്: അമേരിക്കയിലെ പ്രത്യേകിച്ച് ന്യൂയോർക്കിലെ മലയാളി സംഘടനകളുടെ മുത്തശ്ശി എന്നറിയപ്പെടുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിനു സുവർണ ജിബിലി വർഷത്തിൽ നയിക്കാൻ നവനേതൃത്വം. പോൾ പി. ജോസ് പ്രസിഡണ്ട് ആയും മേരി ഫിലിപ്പ് സെക്രെട്ടറിയുമായും തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയായിരിക്കും ജൂബിലി വർഷത്തിൽ സംഘടനയെ നയിക്കുക. ജനുവരി 16 ന് ടൈസൺ സെന്റെറിൽ വച്ചു നടന്ന പൊതുയോഗത്തിൽ ഫിലിപ്പോസ് ജോസഫ് (ഷാജി)- ട്രഷറർ, സിബി ഡേവിഡ്- വൈസ് പ്രസിഡണ്ട്, ഹേമചന്ദ്രൻ – ജോയിന്റ് സെക്രട്ടറി എന്നിവരെയും തെരെഞ്ഞെടുത്തു. ലീല മാരേട്ട് , ബിജു ജോൺ (കൊട്ടാരക്കര), ജോൺ കെ ജോർജ്, ഷാജി വർഗീസ്, ബെന്നി ഇട്ടിര, ജോർജുകുട്ടി, ദീപു പോൾ എന്നിവർ കമ്മറ്റി അംഗങ്ങളായും സജി തോമസ്, മാമ്മൻ എബ്രഹാം എന്നിവരെ ഓഡിറ്റേർമാരായുംവർഗീസ് കെ ജോസഫിനെ ബോർഡ് ഓഫ് ട്രസ്റ്റിയിലേക്കും തെരെഞ്ഞെടുത്തു. എഴുപതുകളുടെ ആദ്യപാദത്തിൽ അമേരിക്കയിൽ എത്തിയ മലയാളികൾക്ക്…

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണച്ചെലവില്‍ 200 കോടിയുടെ വര്‍ദ്ധനവുണ്ടായേക്കാമെന്ന്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുതായി നിര്‍മ്മിക്കുന്ന പാർലമെന്റ് മന്ദിരത്തിന്റെ നിർമാണച്ചെലവിൽ 200 കോടി രൂപയുടെ വർധനയുണ്ടായേക്കുമെന്ന് സൂചന. സ്റ്റീൽ, ഇലക്‌ട്രോണിക്‌സ്, മറ്റ് അവശ്യ സാധനങ്ങൾ, ജോലികൾ എന്നിവയുടെ വില വർധിച്ചതാണ് ഇതിന് കാരണമായി പറയുന്നത്. ഉറവിടങ്ങൾ വിശ്വസിക്കാമെങ്കിൽ, ലോക്‌സഭാ സെക്രട്ടേറിയറ്റിന് ഇക്കാര്യത്തിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് (സിപിഡബ്ല്യുഡി) അനുമതി നൽകാം. ചെലവ് വർദ്ധിപ്പിക്കുന്നതിന് തത്വത്തിൽ അനുമതി നൽകാൻ ഈ മാസം ആദ്യം സിപിഡബ്ല്യുഡി ലോക്‌സഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടിരുന്നതായി വൃത്തങ്ങൾ പറഞ്ഞു. ഈ പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല CPWD യ്ക്കാണ്. ഈ വർദ്ധനയ്ക്ക് ശേഷം പദ്ധതിയുടെ ആകെ ചെലവ് 1200 കോടി രൂപയായിരിക്കുമെന്ന് അവര്‍ പറഞ്ഞു. 917 കോടി രൂപയ്ക്കാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ കരാർ ടാറ്റ പ്രോജക്ട്‌സിന് ലഭിച്ചത്. ഈ വർഷം ഒക്ടോബറിൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിൽ…

കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കേരളവും; അടുത്ത രണ്ട് ഞായറാഴ്ചകള്‍ ലോക്ക് ഡൗണിലേക്ക്, രാത്രികാല കര്‍ഫ്യൂവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. ജനുവരി 23, 30 തിയതികളിലായിരിക്കും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തുക. ഈ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക. എന്നാല്‍ രാത്രികാല നിയന്ത്രണം സംഥാനത്ത് ഏര്‍പ്പെടുത്തേണ്ടെന്നാണ് തീരുമാനം. സ്‌കൂളുകള്‍ പൂര്‍ണ്ണമായും വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറും. നേരത്തെ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ക്ക് 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അനുവദിച്ചിരുന്നു.  

*മലപ്പുറത്ത് കോടികള്‍ വിലമതിക്കുന്ന ലഹരിയുമായി രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: ഒരു കോടിയിലധികം വിലവരുന്ന വരുന്ന ലഹരി വസ്തുക്കളുമായി രണ്ട് പേര്‍ പിടിയില്‍. ബെംഗളൂരു സ്വദേശിയടക്കം രണ്ട് പേരെയാണ് കാളികാവ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. പോരുര്‍ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടില്‍ മുജീബ് റഹ്മാന്‍, കര്‍ണ്ണാടക സ്വദേശി സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരെയും പോരൂര്‍ പട്ടണം കുണ്ടിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് എത്തിയത്. എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥരെക്കണ്ട് ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവരില്‍ നിന്നും 38 ഗ്രാം എം. ഡി.എം.എ, 121 ഗ്രാം കൊക്കെയ്ന്‍ എന്നിവയാണ് കണ്ടെടുത്തത്. ലഹരി വസ്തുക്കള്‍ കടത്താനായി ഉപയോഗിച്ച മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ബംഗളുരുവില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പട്ടണം കുണ്ടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചത്. അതേസമയം ബെംഗളൂരുവില്‍ നിന്നും എത്തിക്കുന്ന ലഹരി മരുന്നുകള്‍ മലയോര മേഖലയിലെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കാനാണ് കൊണ്ടുവന്നതെന്ന്…

കേരളത്തില്‍ വ്യാഴാഴ്ച 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,13,323 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7193 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1337 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,99,041 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 309 മരണങ്ങളും…

62 പുതിയ രോഗികള്‍ കേരളത്തില്‍ ഒമിക്രോണ്‍ ബാധിതര്‍ 707 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5 വീതം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1, എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒരാള്‍ യുഎഇയില്‍ നിന്നും വന്ന തമിഴ്നാട് സ്വദേശിയാണ്. 49 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഹൈ റിസ്‌ക് രാജ്യത്തില്‍ നിന്നും വന്നതാണ്. 4 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. സംസ്ഥാനത്ത് ആകെ 707 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 483 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 108 പേരും എത്തിയിട്ടുണ്ട്. 88 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 28…

പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റിന് (PAMPA) പുതിയ ഭരണസമിതി

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ് (PAMPA) പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. PAMPA കമ്മ്യൂണിറ്റി ഹാളിൽ വച്ച് അലക്സ് തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തില്‍ ജോൺ പണിക്കർ വാർഷിക റിപ്പോർട്ടും, ജോർജ്‌ ഓലിക്കൽ വാർഷിക കണക്കും അവതരിപ്പിച്ചു. തുടർന്ന് ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സുധ കർത്തായുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡോ. ഈപ്പൻ ഡാനിയേൽ (പ്രസിഡന്റ്), ജോർജ്‌ ഓലിക്കൽ (ജനറൽ സെക്രട്ടറി), റെവ. ഫിലിപ്സ് മോടയിൽ (ട്രഷറർ), ജോൺ പണിക്കർ, ലൈലാ മാത്യു (വൈസ് പ്രസിഡന്റുമാര്‍), ഫിലിപ്പോസ് ചെറിയാൻ, വി വി ചെറിയാൻ (അസ്സോസിയേറ്റ് സെക്രട്ടറിമാര്‍), തോമസ് പോൾ (അസ്സോസിയേറ്റ് ട്രഷറർ), മാക്‌സ്‌വെൽ ജിഫോർഡ് (അക്കൗണ്ടന്റ്), ജേക്കബ് കോര (ഓഡിറ്റർ) എന്നിവരെ കൂടാതെ ചെയർ പേഴ്സൺമാരായി റോണി വ൪ഗീസ് (ആർട്സ്), അലക്സ് തോമസ് (ബിൽഡിംഗ്…