അഞ്ചു ലക്ഷം ഡോളറിന് മറ്റൊരു സ്ത്രീയുടെ കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ച മധ്യവയസ്‌ക അറസ്റ്റില്‍

ക്രോക്കറ്റ് (ടെക്‌സസ്): അഞ്ചു ലക്ഷം ഡോളറിന് മറ്റൊരു സ്ത്രീയുടെ കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ച മധ്യവയസ്‌കയെ പോലീസ് അറസ്റ്റു ചെയ്തു. ടെക്‌സസിലെ ക്രോക്കറ്റ് വാള്‍മാര്‍ട്ടിലായിരുന്നു സംഭവം. സ്വയം ചെക്ക് ഔട്ട് ലൈനില്‍ രണ്ടു കുട്ടികളുമായി നിന്നിരുന്ന സ്ത്രീയോട് ഒരു കുട്ടിയെ തനിക്ക് വേണമെന്നും, 250,000 ഡോളര്‍ നല്‍കാമെന്നും മധ്യവയസ്‌കയായ റെബേക്ക ടെയ്‌ലര്‍ പറഞ്ഞു. സ്ത്രീ കുഞ്ഞിനെ വില്‍ക്കാന്‍ വിസമ്മതിച്ചു. ഇതില്‍ പ്രകോപിതയായ റബേക്ക ഞാന്‍ നിങ്ങളുടെ ചെറിയ കുട്ടിയെ ആണ് ആവശ്യപ്പെടുന്നതെന്ന് ശബ്ദമുയര്‍ത്തി വീണ്ടും പറഞ്ഞു. മാത്രമല്ല, അഞ്ച് ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. സ്ത്രീ രണ്ട് കുട്ടികളെയുംകൊണ്ട് തന്ത്രപൂര്‍വ്വം വാള്‍മാര്‍ട്ട് സ്റ്റോറില്‍ നിന്നും പുറത്തുകടന്ന് അധികൃതരെ വിവരം അറിയിച്ചു. റെബേക്ക തന്നെ ഭീഷണിപ്പെടുത്തിയെന്നും, കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നുമുള്ള പരാതിയെ തുടര്‍ന്ന് പോലീസ് റെബേക്കയെ അറസ്റ്റ് ചെയ്തു. ടെക്സാസ് പീനൽ കോഡ് സെക്‌ഷന്‍ 12.34 അനുസരിച്ച്, “മൂന്നാം…

കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവലിന് സമാപനം

കുവൈറ്റ് സിറ്റി: മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ചെറിയ ചിത്രങ്ങളുടെ വലിയ ഉത്സവമായ കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. പൂര്‍ണമായും കുവൈറ്റില്‍ ചിത്രീകരിച്ച 42 ചിത്രങ്ങളാണു ഫെസ്റ്റിവലില്‍ മല്‍സരിച്ചത്. പ്രശസ്ത ചലച്ചിത്രസംയോജകയും കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സനുമായ ബീന പോള്‍ ഉദ്ഘാടനം ചെയ്ത ഫെസ്റ്റിവലില്‍ ജൂറിയും, മുഖ്യാതിഥികളുമായി പ്രശസ്ത ചലച്ചിത്ര നിരൂപക·ാരായ വി.കെ ജോസഫ്, ജി. പി. രാമചന്ദ്രന്‍ എന്നിവര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നിഷാന്ത് ജോര്‍ജ് സംവിധാനം ചെയ്ത ‘Judges please note… Chest No-1 56 inch on stage’ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. രതീഷ് സി.വി അമ്മാസ് സംവിധാനം ചെയ്ത’Day 378′ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജിജോ വര്‍ഗീസ് (സംമോഗ ഉറവ്), മികച്ച തിരക്കഥാകൃത്തായി മനു രാമചന്ദ്രന്‍ (മൂന്ന്), മികച്ച ക്യാമറാമാനായി രാജേഷ്, ബിന്ദു(Light), മികച്ച എഡിറ്ററായി…

വനിതാവേദി കുവൈറ്റ് സ്ഥാപക അംഗങ്ങ്ളായ വത്സല സാമിനും സാം പൈനുമൂടിനും യാത്രയയപ്പു നല്‍കി

കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വനിതാവേദി കുവൈറ്റ് സ്ഥാപക അംഗവും സജീവ പ്രവര്‍ത്തകയുമായ വത്സ സാമിനും വനിതാവേദി കുവൈറ്റ് മുന്‍ഉപദേശക സമിതി അംഗമായ സാം പൈനുംമൂടിനും വനിതാവേദി കുവൈറ്റ് യാത്രയയപ്പു നല്‍കി. കേന്ദ്ര കമ്മിറ്റി അംഗം രമ അജിത് കുമാര്‍ സാം പൈനും മൂടിനെ കുറിച്ചും കേന്ദ്ര കമ്മിറ്റി അംഗം ഷിനി റോബര്‍ട്ട് വത്സ സാമിനെ പറ്റിയുമുള്ള കുറിപ്പുകള്‍ അവതരിപ്പിച്ചു. കലാകുവൈറ്റ് ട്രഷറര്‍ പി. ബി സുരേഷ്, ഉപദേശക സമിതി അംഗങ്ങളായ സജി തോമസ് മാത്യു, ടി. വി. ഹിക്മത്, ആര്‍. നാഗനാഥന്‍, വനിതാവേദി കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, അബാസിയ യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വനിതാവേദി കുവൈറ്റ് പ്രസിഡന്റ് സജിത സ്‌കറിയ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ആശ ബാലകൃഷ്ണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അമീന…

കോവിഡ്: വിയ്യൂരില്‍ തടവുകാരന്‍ മരിച്ചു; കണ്ണൂരില്‍ 10 പേര്‍ക്കും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262 പേര്‍ക്കും രോഗബാധ

തൃശൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. സന്തോഷ് (44) എന്ന തടവുകാരനാണ് മരിച്ചത് കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ രോഗം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 10 തടവുകാര്‍ക്ക് കോവിഡ്. ഇവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. ജയിലിലെ മുഴുവന്‍ തടവുകാരെയും പരിശോധിച്ചുവരികയാണെന്ന് ജയില്‍ സുപ്രണ്ട് പറഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262 തടവുകാര്‍ക്ക് കോവിഡ്. ആന്റിജന്‍ പരിശോധനയിലാണ് തടവുകാര്‍ക്ക് കൂട്ടത്തോടെ കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ആന്റിജന്‍ പരിശോധന നടത്തിവരികയായിരുന്നു. 961 പേരെയാണ് പരിശോധിച്ചത്. രോഗബാധിതരെ പ്രത്യേക സെല്ലിലേക്ക് മാറ്റി. മറ്റ് ജയിലുകളിലും ജയില്‍വകുപ്പ് പരിശോധനയ്ക്കു നിര്‍ദേശം നല്‍കി. ജയിലുകള്‍ക്കായി പ്രത്യേക ആരോഗ്യവിഭാഗത്തെ അനുവദിക്കണമെന്ന് ജയില്‍ വകുപ്പ് ആവശ്യപ്പെട്ടു.

കേരളത്തില്‍ ശനിയാഴ്ച 45,136 പേര്‍ക്ക് കോവിഡ്; കണ്‍ട്രോള്‍ റൂമുകള്‍ സജജമെന്ന് ആരോഗ്യമന്ത്രി

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,85,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,77,086 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8430 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1124 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,47,227 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…

നടന്‍ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: നടന്‍ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ജയറാം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഐസൊലേഷനില്‍ പ്രവേശിക്കണമെന്നും രോഗലക്ഷണം കണ്ടാല്‍ പരിശോധിക്കണമെന്നും ജയറാം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മമ്മൂട്ടിക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കര്‍ഷകവിരുദ്ധ അടവുനയം റബര്‍ ബോര്‍ഡിനെ റബര്‍ സ്റ്റാമ്പാക്കി: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: കേരളത്തിലെ റബര്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന റബര്‍ബോര്‍ഡിന്റെ കര്‍ഷകവിരുദ്ധ സമീപനങ്ങള്‍ക്ക് തിരിച്ചടിയാണ് ബോര്‍ഡിനെ റബര്‍സ്റ്റാമ്പാക്കി റബര്‍മേഖലയുടെ നിയന്ത്രണം മുഴുവനും പുതിയ നിയമത്തിലൂടെ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെയും വ്യവസായികളുടെയും കൈകളിലേയ്ക്ക് എത്തിച്ചേരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. കേരളത്തില്‍ പരസ്യമായി കര്‍ഷകസ്‌നേഹം പ്രസംഗിക്കുന്ന റബര്‍ബോര്‍ഡ് കേന്ദ്രസര്‍ക്കാരിന്റെ മുമ്പില്‍ രഹസ്യമായി കര്‍ഷകവിരുദ്ധ സമീപനമാണ് സ്വീകരിച്ചതെന്ന് ഒട്ടേറെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. റബറിനെ കാര്‍ഷികോല്പന്നമാക്കുന്നതില്‍ ഉറച്ചനിലപാട് എടുക്കുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടു. 1994 മുതലുള്ള ബോര്‍ഡിലെ ഉന്നതര്‍ ഇതിനുത്തരവാദികളാണ്. മാറിമാറി കേന്ദ്രം ഭരിച്ച സര്‍ക്കാരുകളുടെ മുമ്പില്‍ ഇക്കാര്യം അവതരിപ്പിച്ച് നടപടിയുണ്ടാക്കുന്നതില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും പരാജയപ്പെട്ടു. എന്നിട്ടിപ്പോള്‍ റബറിനെ കാര്‍ഷികോല്പന്നമാക്കണമെന്ന് ചിലര്‍ മുറവിളി കൂട്ടുന്നത് മുഖവിലയ്‌ക്കെടുക്കുവാന്‍ മാത്രം വിഢികളല്ല കര്‍ഷകര്‍. കാരണം പ്രകൃതിദത്ത റബര്‍ ആഗോളവ്യാപാരക്കരാറുകളില്‍ വ്യവസായി അസംസ്‌കൃത വസ്തുവാണ്.അതിന് മാറ്റം വരുത്തണമെങ്കില്‍ ലോകവ്യാപാരസംഘടയുടെ…

വഴിത്തര്‍ക്കവും മദ്യലഹരിയും; കോട്ടയം വൈക്കപ്രയാറില്‍ അമ്മയെ മര്‍ദ്ദിച്ച മകന്‍ തോട്ടില്‍മുക്കി കൊന്നു

കോട്ടയം: മദല്‍ഹരിയില്‍ മകന്‍ അമ്മയെ തോട്ടില്‍ മുക്കി കൊന്നു. കോട്ടയം വൈക്കപ്രയാറിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന മകന്‍ ബൈജുവാണ് അമ്മയെ മര്‍ദിച്ചതിനു ശേഷം തോട്ടില്‍ മുക്കി കൊലപ്പെടുത്തിയത്. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി(68)യാണ് മരിച്ചത്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ബൈജുവും മന്ദാകിനിയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കൂടാതെ ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇന്ന് വൈകിട്ടോടെ അമ്മയെ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ ബൈജു വീടിന് സമീപത്തെ തോട്ടില്‍ വച്ച് അമ്മയെ മുക്കി കൊല്ലുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ മന്ദാകിനിയെ വൈക്കത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.  

ജമ്മു കശ്മീർ: സ്ഥിതി മെച്ചപ്പെടുമ്പോൾ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ; സദ്ഭരണ സൂചിക പുറത്തിറക്കി

ജമ്മു: ജമ്മു കശ്മീരിലെ 20 ജില്ലകൾക്കായുള്ള ആദ്യ ജില്ലാ സദ്ഭരണ സൂചിക ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കി. സാധാരണ നിലയിലായാലുടൻ യുടിക്ക് സംസ്ഥാന പദവി തിരികെ നൽകുമെന്നും ചടങ്ങിൽ സംസാരിച്ച അദ്ദേഹം ഉറപ്പുനൽകി. “ഡീലിമിറ്റേഷൻ ആരംഭിച്ചു, ഉടൻ തിരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലായാലുടൻ സംസ്ഥാന പദവി തിരികെ നൽകുമെന്ന് ഞാൻ ലോക്സഭയിൽ ഉറപ്പ് നൽകിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. വടക്കൻ കേന്ദ്രഭരണ പ്രദേശത്തെ സമീപകാല സംഭവവികാസങ്ങളെ അഭിനന്ദിച്ച ഷാ, ജമ്മു കശ്മീരിൽ നിരവധി വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. “ഈ വർഷം റെക്കോഡ് വിനോദ സഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിച്ചു. സർക്കാർ പദ്ധതിയിൽ നിന്ന് ആളുകൾക്ക് നേരിട്ട് ആനുകൂല്യങ്ങൾ ലഭിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ‘ബെഹ്‌തർ ഇ-ഹുകുമത്-കശ്മീർ അലേമിയ’ പ്രമേയത്തിലെ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ സർക്കാരുമായി സഹകരിച്ച് ഭരണപരിഷ്‌കാര, പബ്ലിക്…

മഹാത്മാഗാന്ധിയുടെ ഇഷ്ടഗാനം ‘എബിഡ് വിത്ത് മി’ ബീറ്റിംഗ് റിട്രീറ്റിൽ നിന്ന് ഒരിക്കൽ കൂടി ഒഴിവാക്കി

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ക്രിസ്ത്യൻ ഗാനമായ ‘എബിഡ് വിത്ത് മി’ ജനുവരി 29ലെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിൽ നിന്ന് നീക്കം ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിൽ സ്കോട്ടിഷ് കവി ഹെൻറി ഫ്രാൻസിസ് ലൈറ്റ് എഴുതിയ ‘എബിഡ് വിത്ത് മി’ 1950 മുതൽ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിന്റെ ഭാഗമാണ്. സൈനികരുടെ റിപ്പബ്ലിക് ദിന ചടങ്ങുകളുടെ സമാപനമാണ് ബീറ്റിംഗ് ഓഫ് ദി റിട്രീറ്റ്. ‘ഫാൻഫെയർ ബൈ ബഗ്ലേഴ്‌സ്’ എന്ന ഗാനത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് മാസ്ഡ് ബാൻഡ്‌സിന്റെ ‘ വീർ സൈനിക് ‘, പൈപ്പ്‌സ് ആൻഡ് ഡ്രംസ് ബാൻഡിന്റെ ആറ് ട്യൂണുകൾ എന്നിവ നടക്കും. സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (സിഎപിഎഫ്), ആർമി മിലിട്ടറി ബാൻഡ് എന്നിവയുടെ ബാൻഡുകൾ മൂന്ന് ട്യൂണുകളും എയർഫോഴ്‌സ് ബാൻഡും നേവി ബാൻഡും നാല് ട്യൂണുകളും വായിക്കും. വെള്ളിയാഴ്ച ദേശീയ യുദ്ധസ്മാരകത്തിൽ അമർ ജവാൻ ജ്യോതി…