ഐപിഎൽ 2022: എനിക്ക് എട്ട് കോടി മതി, 15-17 കോടി വേണ്ട; മെഗാ ലേലത്തിന് മുന്നോടിയായി യുസ്വേന്ദ്ര ചാഹൽ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) അദ്ദേഹത്തെ നിലനിർത്തേണ്ടതില്ലെന്ന് തീരുമാനിച്ചതിനെത്തുടർന്ന് ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനെ വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. 2014 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിൽ നിന്ന് ആർസിബിയിൽ ചേർന്ന ചാഹൽ, വർഷങ്ങളായി ടീമിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്. അവർക്കായി 113 മത്സരങ്ങളിൽ നിന്ന് 7.50 ന് മുകളിൽ 138 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിനാൽ ചാഹലിന് അടുത്തിടെ ബുദ്ധിമുട്ടായിരുന്നു. എന്നിരുന്നാലും, 31-കാരനായ, ഐ‌പി‌എൽ 2021-ന്റെ അതിശയകരമായ രണ്ടാം പകുതിയുടെ പിൻബലത്തിൽ, ന്യൂസിലൻഡിനെതിരായ ടി20 ഐ പരമ്പരയ്ക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ടീമിൽ ഉൾപ്പെടുത്തി. ചാഹലിന് തന്റെ ഫോം വീണ്ടെടുത്ത് ഇന്ത്യയുടെ വൈറ്റ് ബോൾ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ഐപിഎൽ. തന്റെ യൂട്യൂബ് ചാനലിൽ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ…

റഷ്യൻ, ചൈനീസ് സഹായത്തോടെ ഇറാന്‍ വിമാനത്താവളങ്ങൾ നവീകരിക്കുന്നു

ചൈനയുടെയും റഷ്യയുടെയും സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിൽ വിമാനത്താവളങ്ങൾ വികസിപ്പിക്കാനും നവീകരിക്കാനും ഇറാൻ പദ്ധതിയിടുന്നു. “പ്രോജക്ടുകൾ അടുത്ത 20-25 വർഷത്തേക്ക് ആയിരിക്കും, കാരണം നിലവിലുള്ള വിമാനത്താവളങ്ങൾ അടുത്ത 15 വർഷത്തേക്ക് വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. എന്നാല്‍, ദീർഘകാലാടിസ്ഥാനത്തിൽ ഞങ്ങൾക്ക് നിരവധി ലോകോത്തര അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ആവശ്യമാണ്,” ഇറാന്റെ എയർപോർട്ട് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ (ഐഎസി) സിവാഷ് അമിർമോക്രി പറഞ്ഞു. റഷ്യയുമായും ചൈനയുമായും ഇറാന്റെ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സാങ്കേതികവും പ്രത്യേകവുമായ ചർച്ചകൾ പൂർത്തിയാക്കിയ ശേഷം ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ തക്കസമയത്ത് പുറത്തുവിടുമെന്ന് പറഞ്ഞു. ചൈനയുമായും റഷ്യയുമായും ഞങ്ങൾ നടത്തുന്ന ഇടപെടലുകൾ കണക്കിലെടുത്ത് ചില പ്രദേശങ്ങളിൽ രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അമിർമോക്രി പറഞ്ഞു. കിഴക്കൻ യൂറോപ്പിന്റെയും തെക്കൻ കോക്കസസിന്റെയും ക്രോസ്റോഡിൽ അസർബൈജാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന വടക്കുപടിഞ്ഞാറൻ ഇറാനിലെ അർദബിൽ വിമാനത്താവളത്തെ ഉദാഹരണമായി…

മുഖ്യമന്ത്രിയെ വിമര്‍ശിച്ചത് വാട്‌സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റ്; സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് സെക്രട്ടറിയേറ്റ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. പൊതുഭരണ വകുപ്പിലെ ഓഫീസ് അസിസ്റ്റഡന്റ് മണിക്കുട്ടന്‍ എ എന്ന ജീവനക്കാരനെയാണ് സസ്പെന്‍ഡ് ചെയ്തത് സെക്രട്ടറിയേറ്റിലെ ഓഫീസ് അറ്റന്‍ഡര്‍മാരുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ട പോസ്റ്റാണ് നടപടിക്ക് കാരണം. കൊലപാതക രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന തരത്തിലുളള പോസ്റ്റാണ് മണിക്കുട്ടന്‍ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തത്. ഇതിനെതിരെ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. മണിക്കുട്ടനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഉത്തരവിറക്കി.  

രാജ്യമിപ്പോള്‍ പണക്കാരുടെയും പാവപ്പെട്ടവരുടെയും ഇന്ത്യയായി മാറിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രഭരണത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി. ഇപ്പോള്‍ രണ്ടുതരം ഇന്ത്യയാണുളളതെന്ന് രാഹുല്‍ തുറന്നടിച്ചു. ഒന്ന് പണക്കാരുടെയും മറ്റൊന്ന് പാവങ്ങളുടെയും. ഇവര്‍ ഇരു വിഭാഗങ്ങളും തമ്മിലെ അന്തരം രാജ്യത്ത് വര്‍ദ്ധിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. മെയ്ഡ് ഇന്‍ ഇന്ത്യ എന്ന് പ്രധാനമന്ത്രി എല്ലായിടത്തും പറയുന്നു. എന്നാല്‍ അത് ഇനി സാദ്ധ്യമല്ലെന്ന് രാഹുല്‍ പറഞ്ഞു. ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാതെ മെയ്ഡ് ഇന്‍ ഇന്തയ സാദ്ധ്യമല്ല. ഇവരിലൂടെയെ തൊഴില്‍ സൃഷ്ടിക്കനാകൂ. മെയ്ഡ് ഇന്‍ ഇന്ത്യ എന്നും സ്റ്റാര്‍ടപ്പ് ഇന്ത്യ എന്നും പറയുകയും തൊഴിലില്ലായ്മ രാജ്യത്ത് വര്‍ദ്ധിക്കുകയും ചെയ്യുന്നതായി രാഹുല്‍ പരിഹസിച്ചു. രാജ്യത്ത് കോണ്‍ഗ്രസ് 1947 ല്‍ തകര്‍ത്ത രാജപാരമ്പര്യം ബിജെപി തിരികെ കൊണ്ടുവന്നെന്നും രാഹുല്‍ പറഞ്ഞു. തമിഴ്നാട്ടിലും കേരളത്തിലും ഒരിക്കലും ബിജെപിക്ക് ഭരിക്കാനാവില്ല. നെഹ്രുവിന്റെ ജയില്‍വാസത്തെയും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാദ്ധിയുടെയും വധത്തെയും സൂചിപ്പിച്ച രാഹുല്‍ പ്രധാനമന്ത്രി കളിക്കുന്നത് അപകടം…

കുവൈറ്റില്‍ ട്രാഫിക് പരിശോധന; നിരവധി വാഹങ്ങള്‍ പിടിയില്‍

കുവൈറ്റ് സിറ്റി : ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുകയും അശ്രദ്ധമായി വാഹനമോടിക്കുകയും ചെയ്ത നിരവധി വാഹനങ്ങള്‍ ഗതാഗത മന്ത്രാലയം പിടിച്ചെടുത്തു. അമ്പതോളം നിയമലംഘനങ്ങളാണ് ഇന്ന് മാത്രം കണ്ടെത്തിയത്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലായി കര്‍ശനമായ വാഹന പരിശോധനയാണ് ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ബൈക്കുകള്‍, ഡെലിവറി വാഹനങ്ങള്‍, ടാക്‌സികള്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശോധന നടത്തുന്നത്.ഡ്രൈവിംഗ് ലൈസന്‍സ്, ഹെല്‍മറ്റ് എന്നിവ ഇല്ലാത്തത്, ഫെയര്‍ പെര്‍മിറ്റും ടാക്‌സി മീറ്ററും സംബന്ധിച്ച നിയമലംഘനങ്ങള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത വാഹനങ്ങളുടെ ഡ്രൈവര്‍മാരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തു. തുടര്‍ ദിവസങ്ങളിലും സമാനമായ സുരക്ഷാ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സലിം കോട്ടയില്‍  

ആശങ്കയൊഴിഞ്ഞു, അറുപത് കഴിഞ്ഞ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം 500 ദിനാര്‍

കുവൈറ്റ് സിറ്റി : കുവൈത്തില്‍ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം 500 ദിനാറായി നിശ്ചയിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഓരോ വര്‍ഷത്തെ താമസ രേഖ പുതുക്കുമ്പോയും 500 ദിനാറിന്റെ ഇന്‍ഷുറന്‍സും 250 ദിനാര്‍ റസിഡന്‍സി ഫീസും നല്‍കണം. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അപേക്ഷിക്കുന്നതിനായി 3.5 ദിനാറാണ് അധികമായി നല്‍കണം. പോളിസി നല്‍കുന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രത്യേക വ്യവസ്ഥകള്‍ക്കനുസൃതമായി ഇന്‍ഷുറന്‍സ് പോളിസിയുടെ പരിധിയില്‍ വരുന്ന ആശുപത്രികളിലെ ചികിത്സകള്‍ മാത്രമേ ഈ വിഭാഗത്തിലുള്ള പ്രവാസികള്‍ക്ക് കിട്ടുകയുള്ളൂവെന്നാണ് സൂചനകള്‍. പ്രതിവര്‍ഷം എത്ര ദിനാറിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് വ്യക്തമായിട്ടില്ല. കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് അനുമതി നല്‍കുക. വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള നടപടികള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഔദ്യോഗികമായി ഇന്നാണ് പ്രഖ്യാപിച്ചത്. ഏകദേശം 20 കമ്പനികള്‍ക്ക് അനുമതി ലഭിക്കുമെന്നാണ്…

കുവൈറ്റില്‍ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി

കുവൈറ്റ് സിറ്റി : രാജ്യത്ത് നെറ്റ്ഫ്‌ലിക്‌സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റി അഭിഭാഷകന്‍ കോടതിയില്‍ . പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സ് അറബ് സിനിമയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. രാജ്യത്ത് സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സ് തടയണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയങ്ങള്‍ക്കും കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിക്കും എതിരെ കോടതിയില്‍ കഴിഞ്ഞ ദിവസമാണ് ഹര്‍ജി നല്‍കിയത്. അറബ് സംസ്‌കാരത്തിന് വിരുദ്ധമായ സിനിമയാണെന്നും സിനിമക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും അഭിഭാഷകന്‍ അബ്ദുല്‍ അസീസ് അല്‍-സുബൈ പറഞ്ഞു. സലിം കോട്ടയില്‍

പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതിക്ക് 11 ജില്ലകളില്‍ തുടക്കം

തിരുവനന്തപുരം: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശരീരത്തിനുള്ളില്‍ വെച്ച് തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്നതാണ് പെരിറ്റോണിയല്‍ ഡയാലിസിസ്. ആശുപത്രികളില്‍ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകളുമുള്ള ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വര്‍ധിപ്പിച്ചത്. തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ , എറണാകുളം , തൃശൂര്‍ , പാലക്കാട് , മലപ്പുറം , കോഴിക്കോട് , വയനാട് , കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നിലവില്‍ ഈ സൗകര്യമുള്ളത്. ബാക്കിയുള്ള 3 ജില്ലകളില്‍ കൂടി ഉടന്‍ തന്നെ പെരിറ്റോണിയല്‍ ഡയാലിസിസ് ആരംഭിക്കുന്നതാണ്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍…

കേരളത്തില്‍ ബുധനാഴ്ച 52,199 പേര്‍ക്ക് കോവിഡ്; ആകെ മരണം 56,100

കേരളത്തില്‍ 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂര്‍ 2295, ഇടുക്കി 1757, വയനാട് 1602, കാസര്‍ഗോഡ് 875 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,611 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,20,612 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,439 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1277 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,77,823 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 22 യാത്രക്കാരില്‍ നിന്ന് 23.6 കിലോ സ്വര്‍ണം പിടിച്ചു; കൂട്ടിക്കൊണ്ടുപോകാന്‍ വന്നവരും പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 22 യാത്രക്കാരില്‍ നിന്നായി 23.6 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സ്വര്‍ണം കടത്തിയവരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയവരും പിടിയിലായി. ഗള്‍ഫില്‍നിന്നു വിവിധ വിമാനങ്ങളില്‍ എത്തിയവരാണ് പിടിയിലായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍തോതില്‍ സ്വര്‍ണം എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കാറുകളും പിടിച്ചെടുത്തു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് സ്വര്‍ണം പിടിച്ചെടുത്തത്.