കുവൈറ്റില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാര്‍ക്ക് നാട്ടിലേക്ക് മടങ്ങുവാന്‍ അവസരം ഒരുങ്ങുന്നു

കുവൈറ്റ് സിറ്റി: കുവൈത്തില്‍ തടവില്‍ കഴിയുന്ന 250 പേര്‍ക്ക് ഉടന്‍ നാട്ടിലേക്ക് മടങ്ങാനാകുമെന്ന് അംബാസഡര്‍ സിബി ജോര്‍ജ്. നേരത്തെ തടവില്‍ കഴിയുന്നവരെ പരസ്പരം കൈമാറുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് കൈമാറാന്‍ പറ്റുന്ന തടവുകാരുടെ പട്ടിക പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തയ്യാറെടുക്കുന്നതിനായി പട്ടിക ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഈ തടവുകാര്‍ക്ക് അവരുടെ രാജ്യത്ത് തന്നെ ശിക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ അംബാസിഡര്‍ കുവൈറ്റ് അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ ദിരാര്‍ അല്‍ അസൂസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സലിം കോട്ടയില്‍

നഴ്സുമാരുടെ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷനുകള്‍ രംഗത്ത്

കുവൈറ്റ് സിറ്റി : നഴ്സുമാരുടെ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിരവധി അസോസിയേഷനുകള്‍ രംഗത്ത് വന്നു. കോവിഡ് 19 മഹമാരിയില്‍ ലോകം മുഴുവന്‍ ഭീതിയോടെയിരിക്കുന്ന സമയത്ത് രാജ്യത്തിനായി മഹത്തായ സേവനം നടത്തിയവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഇവരുടെ കരുതലിന്റെ കരുത്തിലായിരുന്നു രാജ്യം കോവിഡിനെ നേരിട്ടതെന്നും അവര്‍ നടത്തിയ കഠിനാധ്വാനം മറന്ന് പോകരുതെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനങ്ങളുടെയും നിശ്ചയദാര്‍ഢ്യം കൈമുതലായുള്ള ഉദ്യോഗസ്ഥരുടെയും പിന്തുണയാണ് ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും രാജ്യത്തിന് തുണയായത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ രാജ്യക്കാരായ പ്രവാസി നഴ്സുമാരുടെ കാരാരുകള്‍ ആശുപത്രികളിലും ഹെല്‍ത്ത് കെയര്‍ സെന്ററുകളിലും അവസാനിപ്പിച്ച നടപടി തങ്ങളെ അമ്പരപ്പിച്ചതായി അസോസിയേഷനുകള്‍ പറഞ്ഞു. കരാര്‍ നടത്തുന്ന കമ്പനികള്‍ തങ്ങളുടെ സാമ്പത്തിക ലാഭത്തിനായി രാജ്യത്തെ എല്ലാ തൊഴില്‍ നിയമങ്ങളും ലംഘിച്ച് നടത്തുന്ന കൂട്ട പിരിച്ചുവിടലിനെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന് അസോസിയേഷന്‍ നേതൃത്വം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.…

ആര്‍ടിപിസിആര്‍ ടെസ്റ്റ് ഒഴിവാക്കിയത് സ്വാഗതാര്‍ഹം : സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍

മനാമ : ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ യാത്രയ്ക്ക് 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുക്കണം എന്ന നിബന്ധന ഒഴിവാക്കിയ ബഹ്‌റൈന്‍ ഗവണ്‍മെന്റിന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ നന്ദി അറിയിച്ചു. നിലവില്‍ ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ യാത്രക്ക് മുമ്പ് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് എടുക്കുകയും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍പോര്‍ട്ടില്‍ ഹാജരാക്കുകയും ചെയ്യണമായിരുന്നു. പ്രവാസികളായ യാത്രക്കാര്‍ക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയും യാത്ര മുടങ്ങുമോ എന്ന ആശങ്കയും സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ചും കുടുംബമായി വരുന്ന യാത്രക്കാര്‍ക്ക്. അതോടൊപ്പം ബഹ്‌റൈനില്‍ എത്തിയതിനുശേഷം മൂന്ന് ടെസ്റ്റ് എടുക്കണമെന്ന നിബന്ധന ഒരു ടെസ്റ്റ് മതി എന്ന് നിശ്ചയിച്ചതിലൂടെ യാത്രക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ വലിയ ആശ്വാസമാണ്. പ്രവാസി യാത്രക്കാരുടെ മാനസികസമ്മര്‍ദ്ദം ഇല്ലാതാക്കാനും സാമ്പത്തിക ബാധ്യത ഒഴിവാക്കാനും ഗവണ്‍മെന്റ് എടുത്ത പുതിയ നടപടിയിലൂടെ കഴിയും. കോവിഡ് കാലത്ത് ബഹ്റൈനിലെ സ്വദേശികള്‍ക്ക് ബഹ്റൈന്‍ ഗവണ്മെന്റ്…

ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമം; ഭാര്യ അറസ്റ്റില്‍; സംഭവം ഭര്‍ത്താവ് പൊളിച്ചത് കൂട്ടുകാരിയുടെ സഹായത്തോടെ

പാലാ: ഭക്ഷണത്തിലും വെള്ളത്തിലും നിരന്തരം മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. പാലാ മീനച്ചില്‍ പാലക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷ് ആണ് അറസ്റ്റിലായത്. യുവതിയെ വിവാഹം കഴിച്ച തിരുവനന്തപുരം സ്വദേശിയും ഇപ്പോള്‍ പാലായില്‍ താമസക്കാരനുമായ 38 വയസുള്ള സതീഷ് ആണ് പരാതിയുമായി വ്യാഴാഴ്ച പോലീസിനെ സമീപിച്ചത്. പരാതിയില്‍ അന്വേഷണം നടത്തിയ പാലാ പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. 2006 ലാണ് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ യുവാവ് പാലാ മുരിക്കുംപുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. അതിനുശേഷം 2008ല്‍ യുവാവ് മുരിക്കുംപുഴയിലുള്ള ഭാര്യ വീട്ടില്‍ താമസമാക്കുകയും സ്വന്തമായി പ്രമുഖ ഐസ്‌ക്രീം കമ്പനിയുടെ ഡിസ്ട്രിബ്യൂഷന് ആരംഭിക്കുകയും ചെയ്തു. 2012ല്‍ ഇവര്‍ പാലാക്കാട്ട് സ്വന്തമായി വീട് വാങ്ങി അങ്ങോട്ട് മാറുകയും ചെയ്തു. വിവാഹം കഴിഞ്ഞു കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞത് മുതല്‍ ഭാര്യ നിസാര കാര്യങ്ങളെ ചൊല്ലി…

വെടിയുണ്ടകൾക്ക് ഉത്തർപ്രദേശിലെ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകും: അസദുദ്ദീൻ ഒവൈസി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ജനങ്ങൾ വെടിയുണ്ടകൾക്ക് ബാലറ്റിലൂടെ മറുപടി നൽകുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഉത്തർപ്രദേശിലെ ഹാപൂരിൽ തന്റെ വാഹനത്തിന് നേരെ വെടിയുതിർത്തതിന് പിന്നാലെ ലോക്‌സഭയിൽ സംസാരിക്കവെ ഒവൈസി ‘ബുള്ളറ്റ് എറിയുന്നവരെ തനിക്ക് ഭയമില്ലെന്ന്’ പറഞ്ഞു. സംഭവത്തിന്റെ വെളിച്ചത്തിൽ തനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നൽകാനുള്ള റിപ്പോർട്ടും ഒവൈസി നിരസിച്ചു. ” ബാലറ്റിൽ വിശ്വസിക്കാതെ ബുള്ളറ്റില്‍ വിശ്വസിക്കുന്ന ഇവർ ആരാണ്? വിഷയം രാഷ്ട്രീയവത്കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, രാഷ്ട്രീയം ഇതാണെങ്കില്‍ ഇവർ എങ്ങനെയാണ് തീവ്രവാദികളായത്? എന്തുകൊണ്ട് യുഎപിഎ അവർക്കെതിരെ ചുമത്തുന്നില്ല? എനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ആവശ്യമില്ല, എനിക്ക് സ്വതന്ത്ര ജീവിതം നയിക്കണം, എനിക്ക് ശ്വാസംമുട്ടി ജീവിതം നയിക്കാൻ കഴിയില്ല, ”അദ്ദേഹം പാർലമെന്റിന്റെ ലോവര്‍ ഹൗസില്‍ പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി നൽകും വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച സഭയിൽ…

പ്രവാസികളുടെ ക്വാറന്റൈന്‍ ഒഴിവാക്കല്‍: പുതിയ തീരുമാനത്തിന് ‘കാരണഭൂത’ന്‍ ആരായാലും കുഴപ്പമില്ലെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ക്വാറന്റൈന്‍ മതിയെന്ന പുതിയ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്തായാലും പുതിയ തീരുമാനത്തിന് ‘കാരണഭൂത’ന്‍ ആരായാലും കുഴപ്പമില്ലെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്:- അങ്ങനെ ഒടുവില്‍ ആ പ്രഖ്യാപനവും വന്നു… നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളും അന്താരാഷ്ട്ര യാത്രക്കാരും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതി. രോഗലക്ഷണം ഉള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്ക വിലക്കുള്ളൂ. എട്ടാം ദിവസം ആര്‍.ടി.പി.സി.ആറും വേണ്ട. നല്ലത്, വൈകിയാണെങ്കിലും വിവേകം ഉണ്ടായാല്‍ അത് അംഗീകരിക്കണമല്ലോ. പാവം പ്രവാസികള്‍… എത്ര നാളായി അവര്‍ കരഞ്ഞ് പറയുന്നു. എന്നിട്ടും സര്‍ക്കാരോ വിദഗ്ധസമിതിയോ അനങ്ങിയില്ല. പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും ഗാനമേളയുമൊക്കെയായി ആകെ തിരക്കായിരുന്നു. ഇതിനിടയില്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ ആര്‍ക്ക് സമയം പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും തടസപ്പെടാതിരിക്കാനുള്ള കോവിഡ് പ്രോട്ടോകോള്‍…

പഞ്ചാബ് തിരഞ്ഞെടുപ്പ് 2022: ‘മുകളിലുള്ള ആള്‍ക്കാര്‍ക്ക്’ വേണ്ടത് തങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന മുഖ്യമന്ത്രിയെ: നവജ്യോത് സിംഗ് സിദ്ദു

അമൃത്‌സർ: തങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന ദുർബലനായ മുഖ്യമന്ത്രിയെയാണ് ‘മുകളിലുള്ള ആളുകൾ’ ആഗ്രഹിക്കുന്നതെന്ന് പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവി നവജ്യോത് സിംഗ് സിദ്ദു വെള്ളിയാഴ്ച പറഞ്ഞു. 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രിയെ കോൺഗ്രസ് പാർട്ടി പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് സിദ്ദുവിന്റെ ആരോപണം. “പുതിയ പഞ്ചാബ് ഉണ്ടാക്കണമെങ്കിൽ അത് മുഖ്യമന്ത്രിയുടെ കൈയിലാണ്. ഇത്തവണ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണം. മുകളിൽ ഉള്ള ആളുകൾക്ക് വേണ്ടത് അവരുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന ദുർബ്ബല മുഖ്യമന്ത്രിയെയാണ്. നിങ്ങൾക്ക് വേണോ ഇങ്ങനെയൊരു മുഖ്യമന്ത്രിയെ,” അമൃത്സറിലെ തന്റെ അനുയായികളോട് സിദ്ദു ചോദിച്ചു പറഞ്ഞു. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ഫെബ്രുവരി ആറിന് പ്രഖ്യാപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വ്യാഴാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ, പാർട്ടി ആരെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമെന്നത് പ്രശ്നമല്ലെന്ന് നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ സിദ്ദു പറഞ്ഞിരുന്നു. തന്റെ ഭർത്താവ്…

ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ അടുപ്പം, ഉദ്ഘാടനത്തിന് വന്നത് താന്‍ ക്ഷണിച്ചിട്ടില്ല; ജലീലുമായി ഔദ്യോഗിക ബന്ധം മാത്രം: സ്വപ്ന

  തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമായി തനിക്ക് വ്യക്തിപരമായി അടുപ്പമുണ്ടായിരുന്നുവെന്ന് സ്വപ്‌ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ഫ്‌ളാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ട്. കാറില്‍ പല തവണ ഒരുമിച്ച് സഞ്ചരിച്ചിട്ടുണ്ട്. കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് വന്നത് താന്‍ ക്ഷണിച്ചിട്ടില്ല. സന്ദീപും സരിത്തുമാണ് ശ്രീരാമകൃഷ്ണനെ ക്ഷണിക്കാന്‍ പോയത്. താന്‍ ഫോണില്‍ മാത്രമാണ് ഇക്കാര്യം സൂചിപ്പിച്ചത്. -അവര്‍ പറയുന്നു. യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റ് എന്ന് കരുതിയാണ് അവര്‍ വന്ന് ക്ഷണിച്ചപ്പോള്‍ താന്‍ പോയത് എന്നായിരുന്നു ശ്രീരാമകൃഷ്ണന്റെ വാദം. എന്നാല്‍ ഇത്തരമൊരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ഒരു ഡിപ്ലോമാറ്റ് ക്ഷണിക്കാന്‍ വരില്ലെന്ന് അദ്ദേഹത്തിന് അറിവില്ലേ എന്നാണ് അവര്‍ മറുചോദ്യം ഉന്നയിക്കുന്നത്. കെ.ടി ജലീലുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളത്. മതപരമായ ചടങ്ങുകള്‍ വരുമ്പോള്‍ താന്‍ ക്ഷണിക്കാറുണ്ട. ബാക്കി ഇടപാടുകള്‍ എല്ലാം ജലീല്‍ കോണ്‍സുല്‍ ജനറലുമായി നേരിട്ടാണ് നടത്താറ്. താന്‍ ഇടപെടാറില്ലെന്നും സ്വപ്‌ന പറയുന്നു.

കോണ്‍സുലേറ്റിലെ ബാഗില്‍ എന്തായിരുന്നുവെന്ന് ശിവശങ്കറിനറിയാം, ലോക്കറിലെ പണം തന്റേതല്ല, വി.ആര്‍.എസ് എടുത്ത് ശിവശങ്കര്‍ ദുബായില്‍ തനിക്കൊപ്പം കഴിയാന്‍ പദ്ധതിയിട്ടിരുന്നു;  സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ പുസ്തകത്തില്‍ തനിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ തുറന്നടിച്ച് സ്വപ്‌ന സുരേഷ്. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം ശിവശങ്കറിനുമറിയാം. യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗില്‍ വന്നത് എന്താണെന്നും ശിവശങ്കറിനറിയാം. കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണ് താന്‍ ശിവശങ്കറിനെ ബന്ധപ്പെട്ടത്. -ഏഷ്യാനെറ്റ് ന്യുസിന് നല്‍കിയ അഭിമുഖത്തിലാണ് സ്വപ്‌നയുടെ തുറന്നുപറച്ചില്‍. ലോക്കറില്‍ നിന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്ത പണം തന്റേതല്ല. ലൈഫ് മിഷന്‍ പദ്ധതിക്ക് കിട്ടിയ കമ്മീഷനാണ്. അത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമൊത്ത് ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണ്. ആ പണം തന്റേതല്ല. അതാരുടേതാണെന്ന് ലോകം മനസ്സിലാക്കട്ടെ. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ എഴുതിയെങ്കില്‍ മോശമാണ്. ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. അനധികൃത ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട്…

കേരളത്തില്‍ വെള്ളിയാഴ്ച 38,684 പേര്‍ക്ക് കോവിഡ്; ആകെ മരണം 57,296

തിരുവനന്തപുരം: കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍ 1814, പാലക്കാട് 1792, ഇടുക്കി 1442, വയനാട് 1202, കാസര്‍ഗോഡ് 731 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,496 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,986 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,02,193 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,793 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1176 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,66,120 കോവിഡ് കേസുകളില്‍, 2.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും…