ഖത്തര്‍ ഉസ്‌വ സ്പോട്സ് ഡേ ആഘോഷിച്ചു

ദോഹ: ഖത്തര്‍ സ്പോര്‍ട്സ് ഡേ പ്രമാണിച്ച് ഖത്തര്‍ അസ്ലഹീസ് കൂട്ടായ്മ ഖത്തര്‍ ഉസ്‌വ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വക്‌റ സ്പോട്സ് മൈതാനിയില്‍ നടന്ന പരിപാടി സെക്രട്ടറി അസ്ലഹി ശംസുദ്ദീന്‍ ഹുദവി ഫ്ളാഗ് ഓഫ് ചെയ്തു. വര്‍ക്കിംഗ് സെക്രട്ടറി അസ്ലഹി സൈഫുദ്ദീന്‍ ഹുദവി, ട്രഷറര്‍ അസ്ലഹി അമീറലി ഹുദവി, എക്സിക്യൂട്ടീവ് അംഗങ്ങളായ നൈസാം ഹുദവി, അഹ്‌മദ് ഹുദവി, സ്വാദിഖ് ഹുദവി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. തുടര്‍ന്ന് സൗഹൃദ ക്രിക്കറ്റ് മാച്ചും അരങ്ങേറി.

കൊല്ലം പ്രവാസി അസോസിയേഷന്‍ ധന സഹായം നല്‍കി

കെ.പി.എ സൽമാബാദ് ഏരിയ അംഗവും കരുനാഗപ്പള്ളി സ്വദേശിയുമായ ബിജുകുമാർ പി ബാലൻ എന്നയാളുടെ നാട്ടിലുള്ള വീടും സാധനസാമഗ്രികളും പൂർണ്ണമായും അഗ്നിക്കിരയായിരുന്നു. ദുരിതപൂര്‍വ്വമായ മുന്നോട്ടുള്ള ജീവിതത്തില്‍ വീട് പുനര്‍‌നിര്‍മ്മിക്കാന്‍ പ്രയാസപ്പെട്ട സഹോദരന് കെ.പി.എ സൽമാബാദ് ഏരിയ കമ്മിറ്റി കൊല്ലം പ്രവാസി അസോസിയേഷന്‍ ചാരിറ്റി വിങ്ങുമായി ചേര്‍ന്ന് ധനസഹായം നല്‍കി. ധനസഹായം കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ ബിജുകുമാറിന് കൈമാറി. സൽമാബാദ് ഏരിയ കോ-ഓർഡിനേറ്റർമാരായ സന്തോഷ് കാവനാട്, സജീവ് ആയൂർ, ഏരിയ വൈസ് പ്രസിഡന്റ് ജെയിൻ ടി തോമസ് , ഏരിയ ട്രെഷറർ ലിനീഷ് പി. ആചാരി എന്നിവർ സന്നിഹിതരായിരുന്നു.

കേരളത്തില്‍ ബുധനാഴ്ച 23,253 പേര്‍ക്ക് കോവിഡ്: 29 മരണം

തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച 23,253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 29 പേര്‍ മരിച്ചു. ഇന്നലെ 84,919 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 27.38 ആണ് ടി.പി.ആര്‍. രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 198 മരണങ്ങളും അപ്പീല്‍ നല്‍കിയ 627 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണം 60,793 ആയി. എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട് 866, വയനാട് 803, കാസര്‍ഗോഡ് 379 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗബാധ. വിവിധ ജില്ലകളിലായി 4,23,059 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,14,865 പേര്‍ വീടുകളിലും 8194 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1285 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത്…

സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26 മുതല്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. 10,12 ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26 നു തുടങ്ങും. രണ്ടാം ടേം പരീക്ഷയാണു നടക്കുന്നത്. വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തി പരീക്ഷയെഴുതേണ്ടിവരും. ഒന്നാം ടേമിലെ പരീക്ഷ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയിരുന്നു. പരീക്ഷാ തീയതികള്‍ cbse.nic.in എന്ന വെബ്സൈറ്റിലൂടെ പിന്നീട് പുറത്തുവിടും. ആദ്യ ടേമിലെ അപേക്ഷിച്ച് ചോദ്യപേപ്പറില്‍ മാറ്റമുണ്ടാകുമെന്നു സി.ബി.എസ്.ഇ. പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് അറിയിച്ചു. ആദ്യ ടേമില്‍ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. രണ്ടാം ടേമില്‍ ഒബ്ജക്ടീവ് – സബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. മാതൃകാ ചോദ്യപേപ്പര്‍ സി.ബി.എസ്.ഇയുടെ വെബ്സൈറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ തവണ കോവിഡ് മൂലം ബോര്‍ഡ് പരീക്ഷ തടസപ്പെട്ടിരുന്നു.    

പരീക്ഷകളും മോഡലും വേനലവധിയും കൃത്യസമയത്ത് ഉണ്ടാകും: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണമായും തുടങ്ങുവാനുളള തീരുമാനമെടുത്തതാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇത്തവണ മോഡല്‍ പരീക്ഷയുള്‍പ്പെടെയുളള പരീക്ഷകള്‍ നടത്തുമെന്നും ക്ലാസുകള്‍ പൂര്‍ണമായി ആരംഭിക്കുമെന്നും പന്ത്രണ്ടാം തീയതി വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കും. പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുകയെന്നതാണ് ആദ്യപടി ഇതിനായി ഫോക്കസ് ഏരിയ പരിഷ്‌കരണത്തെക്കുറിച്ച് മാധ്യമങ്ങള്‍ വിദ്യാര്‍ഥികളെ കുഴപ്പത്തിലാക്കരുത്. നയം തീരുമാനിക്കാനുളള അവകാശം അധ്യാപകര്‍ക്ക് ഇല്ലെന്നും മന്ത്രി പറഞ്ഞു. ഇത്തവണ അധ്യയന വര്‍ഷം നീട്ടില്ല. പരീക്ഷയും വേനലവധിയും കൃത്യസമയത്ത് ഉണ്ടാകുമെന്നു മന്ത്രി കൂട്ടി ചേര്‍ത്തു.

കേന്ദ്ര ഏജൻസികളുടെ ‘ദുരുപയോഗം’ എന്ന ആരോപണം മുതൽ കോൺഗ്രസിനെതിരായ ആക്രമണം വരെ: പ്രധാനമന്ത്രി മോദി അഭിമുഖത്തിലെ പ്രധാന ഹൈലൈറ്റുകൾ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജവംശ രാഷ്ട്രീയം, ഫിറോസ്പൂർ സുരക്ഷാ ലംഘനം, കർഷക പ്രതിഷേധം, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം തുടങ്ങിയ ആരോപണങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സംസാരിച്ചു. പ്രധാനമന്ത്രി മോദി അഭിമുഖത്തിന്റെ പ്രധാന ഹൈലൈറ്റുകൾ: ഫിറോസ്പൂർ സുരക്ഷാ വീഴ്ചാ സംഭവത്തിൽ താന്‍ മൗനം പാലിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു. സുപ്രീം കോടതി വിഷയം ഗൗരവത്തോടെയാണ് കാണുന്നത്. ഇക്കാര്യത്തിൽ അദ്ദേഹം നടത്തുന്ന ഏതൊരു പ്രസ്താവനയും അന്വേഷണത്തെ ബാധിക്കും, അത് ശരിയല്ല. രാജവംശ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി വ്യാജ സോഷ്യലിസത്തെക്കുറിച്ച് പറയുമ്പോൾ അത് രാജവംശത്തെക്കുറിച്ചാണെന്ന് പറഞ്ഞു. ലോഹ്യയുടെയും ജോർജ് ഫെർണാണ്ടസിന്റെയും നിതീഷ് കുമാറിന്റെയും കുടുംബങ്ങളെ കാണുക… അവർ സോഷ്യലിസ്റ്റുകളാണ്. എസ്പിയുടെ 45 പേർ ചില പദവികൾ വഹിക്കുന്നതായി എനിക്ക് കത്ത് ലഭിച്ചു. ഈ രാജവംശം ജനാധിപത്യത്തിന്…

കോവിഡ്: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് കുവൈറ്റ് പാര്‍ലമെന്റിന്റെ അംഗീകാരം

കുവൈറ്റ് സിറ്റി : കോവിഡുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ദേശീയ അസംബ്ലി അംഗീകരിച്ചു. ഇതു സംബന്ധിച്ച് കോവിഡ് എമര്‍ജന്‍സി കമ്മിറ്റിയുടെ നല്‍കിയ നിര്‍ദ്ദേശങ്ങളും സപ്ലിമെന്ററി സെഷന്റെ അവസാനം സമര്‍പ്പിച്ച പാര്‍ലമെന്ററി ശിപാര്‍ശകളുമാണ് ഇന്നു നടന്ന ദേശീയ അസംബ്ലി അംഗീകാരം നല്‍കിയത്. മഹാമാരിയുമായി ബന്ധപ്പെട്ടു രാജ്യത്തെ സാഹചര്യം ഇപ്പോള്‍ സുസ്ഥിരമാണെന്ന് സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ വ്യക്തമാക്കി. പുതിയ തീരുമാന പ്രകാരം വാക്‌സിനേഷന്‍ എടുക്കാത്ത വ്യക്തികള്‍ക്ക് പിസിആര്‍ പരിശോധന ഫലം കൈയിലുണ്ടെങ്കില്‍ നിബന്ധനകള്‍ക്ക് വിധേയമായി രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുവാനും മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതുയിടങ്ങളില്‍ പ്രവേശിക്കുവാന്‍ അനുമതി നല്‍കും. രണ്ട് വാക്‌സിന്‍ സീകരിച്ച വ്യക്തികളെ പൂര്‍ണ വാക്‌സിന്‍ സ്വീകരിച്ചവരായി പരിഗണിക്കും. ഓരോ ഡോസ് പ്രതിരോധ കുത്തിവയ്പ് എടുത്ത കുട്ടികളെയും വാക്‌സിന്‍ എടുക്കാത്ത കുട്ടികളേയും വേര്‍തിരിക്കില്ലെന്നും രാജ്യത്തേക്ക് യാത്ര ചെയ്യുന്ന സ്വദേശികള്‍ക്ക് പിസിആര്‍ ആവശ്യമില്ലെന്നും രാജ്യത്ത് പ്രവേശിച്ച ശേഷം കോവിഡ്…

കുവൈറ്റില്‍ ഹൃസ്വ യാത്രികര്‍ക്ക് ഒരൊറ്റ പിസിആര്‍ പരിശോധന മതി

കുവൈറ്റ് സിറ്റി : രാജ്യത്തു നിന്നും ഹൃസ്വ യാത്ര നടത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസവുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. പരമാവധി മൂന്നു ദിവസത്തേക്ക് യാത്ര ചെയ്യുന്ന യാത്രികര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ തിരിച്ചെത്തിയാല്‍ നേരത്തെയെടുത്ത പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മടങ്ങാന്‍ അനുവദിക്കുമെന്ന് ഡിജിസിഎ അറിയിച്ചു. ഇതോടെ മൂന്നു ദിവസത്തിനുള്ളില്‍ രാജ്യത്തു നിന്നും പുറത്തേക്ക് പോയി തിരിച്ച് വരുന്ന യാത്രക്കാര്‍ക്ക് ഒരൊറ്റ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാകും. സലിം കോട്ടയില്‍

പലിശ തിരിച്ചടവ് മുടങ്ങിയതിന് ക്വട്ടേഷന്‍; വൃദ്ധന് ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം; തല കീഴായി കിണറ്റില്‍ തൂക്കിയിട്ടു, മൂന്നു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പോത്തന്‍കോട് വൃദ്ധനെ ഗുണ്ടകള്‍ കിണറ്റില്‍ തൂക്കിയിട്ട് മര്‍ദ്ദിച്ചു. പോത്തന്‍കോട് സ്വദേശി നസീമിനാണ് മര്‍ദ്ദനമേറ്റത്. പലിശയ്ക്ക് കടം വാങ്ങിയ പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതിനായിരുന്നു മര്‍ദ്ദിക്കാന്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്. അക്രമി സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പച്ചക്കറി കച്ചവടം നടത്തുന്ന നസീം കച്ചവട ആവശ്യങ്ങള്‍ക്കായാണ് 30000 രൂപ കടം വാങ്ങിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കച്ചവടം കുറഞ്ഞപ്പോള്‍ തിരിച്ചടവ് മുടങ്ങുകയായിരുന്നു. മാസം മൂവായിരം രൂപ തിരിച്ച് നല്‍കുന്നുണ്ടായിരുന്നുവെങ്കിലും ഒരു ലക്ഷം രൂപ തിരിച്ച് നല്‍കണം എന്നാണ് ആവശ്യം. ജോലി ചെയ്യുന്ന ഹോട്ടലിന് സമീപത്ത് നിന്ന് ഓട്ടോയിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ മടിച്ച തന്നെ ബലം പ്രയോഗിച്ച് കയറ്റിയ ശേഷം കഴുത്തില്‍ വെട്ടുകത്തി വെച്ച് ഭീഷണിപ്പെടുത്തിയെന്നും നസീം പറയുന്നു. കഴുത്ത് വേണോ കൈ വേണോ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നും നസീം…

രണ്ടു മാസം മുന്‍പ് ആത്മഹത്യ ചെയ്ത യുവതി നടത്തിയത് ഒരു കോടിയോളം രൂപയുടെ യുപിഐ ഇടപാട്; ദുരൂഹത നീക്കാനാവാതെ പോലീസ്

കോഴിക്കോട്: ഡിസംബര്‍ 12-ന് കോഴിക്കോട് കൊയിലാണ്ടിയില്‍ വീട്ടില്‍ തൂങ്ങിമരിച്ച യുവതി നടത്തിയത് ഒരു കോടി രൂപയുടെ യുപിഐ ഇടപാടുകള്‍. മലയില്‍ ബിജിഷ എന്ന യുവതിയാണ് ദുരൂഹത നിറഞ്ഞ ഇടപാടുകള്‍ നടത്തിയ ശേഷം ജീവനൊടുക്കിയത്. ബിജിഷയുടെ മരണം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ അവര്‍ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്തിനാണ് ഇത്രയും രൂപയുടെ ഇടപാട് നടത്തിയതെന്നോ ആര്‍ക്ക് വേണ്ടിയാണ് ഇടപാട് നടത്തിയതെന്നോ വീട്ടുകാര്‍ക്കോ സുഹൃത്തുകള്‍ക്കോ ഒന്നുമറിയില്ല. ഇതിന് പുറമെ ബിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ച 35 പവന്‍ സ്വര്‍ണവും വീട്ടുകാര്‍ അറിയാതെ അവര്‍ ബാങ്കില്‍ പണയം വെച്ച് പണം വാങ്ങിയിട്ടുമുണ്ട്. ഇതും എന്തിനാണെന്ന് വീട്ടുകാര്‍ക്കറിയില്ല. ഇത്രയേറെ ഇടപാട് നടത്തിയിട്ടും ആരും ബിജിഷയുടെ മരണ ശേഷം പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വരികയോ ബന്ധുക്കളെയോ മറ്റോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന്…