തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പുസ്തകത്തില്‍ ശിവശങ്കര്‍ പറഞ്ഞിരിക്കുന്നത് വ്യക്തിപരമായി നേരിടേണ്ടിവന്ന കാര്യങ്ങളെക്കുറിച്ചാണെന്നും അതില്‍ അപാകതയുണ്ടെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വിമര്‍ശനത്തിന് ഇരയായതിലെ പകയാണ്. പുസ്തകമെഴുതാന്‍ അനുമതി ഉണ്ടോയെന്നത് വെറും സാങ്കേതികമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കറിന്റെ പുസ്തകവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ശശികുമാറിന്റെ പ്രതികരണമാണ് ശ്രദ്ധിച്ചത്. ആ അഭിപ്രായമാണ് ശരിയെന്നാണ് തന്റെ അഭിപ്രായം. പുസ്തകത്തില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായം ശിവശങ്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് മാധ്യമങ്ങളെക്കുറിച്ചും മറ്റൊന്ന് അന്വേഷണ ഏജന്‍സികളെക്കുറിച്ചുമാണ്. സ്വാഭാവികമായും വിമര്‍ശനത്തിന് ഇരയായവര്‍ക്കുള്ള പ്രത്യേകതരം പക ഉയര്‍ന്നുവരും എന്ന് നാം കാണണം. അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും കൂടിയാലോചിച്ചുള്ള കാര്യങ്ങള്‍ വരുന്നുണ്ടോയെന്ന് ഭാവിയില്‍ മാത്രമേ പറയാന്‍ കഴിയൂ. സര്‍വീസിലിരിക്കുമ്പോള്‍ പുസ്തകമെഴുതിയതിന് മറ്റ് പലര്‍ക്കുമെതിരേയും നടപടി സ്വീകരിച്ച കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് തനിക്ക് മനസ്സിലാകുന്നുണ്ടെന്ന്…
Day: February 9, 2022
യുഎഇ സന്ദര്‍ശനം; തടസ്സങ്ങള്‍ മറികടക്കാനുള്ള ഊര്‍ജ്ജംകിട്ടി; പ്രവാസികള്‍ക്ക് നന്ദി: മുഖ്യമന്ത്രി
തിരുവനന്തപുരം: ഊഷ്മളമായ സ്വീകരണമാണ് യുഎഇയില്‍ ലഭിച്ചതെന്നും അതിന് യുഎഇ ഭരണാധികാരികള്‍ക്കും പ്രവാസികള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ദുബായ് എക്സ്പോ 2020ന്റെ വേദിയില്‍ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വീകരണം നല്കി. കേരളത്തിന്റെ വികസനത്തില്‍ യുഎഇ നല്‍കിവരുന്ന പിന്തുണ അദ്ദേഹത്തോട് നന്ദി അറിയിച്ചു. കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. യുഎഇ സാമ്പത്തികകാര്യ മന്ത്രിയടക്കമുള്ള വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിന്റെ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കും. യുഎഇയിലെ വിവിധ വ്യവസായികള്‍ നിക്ഷേപം വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. മലയാളി പ്രവാസികളുടെ സ്നേഹത്തിന് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. യുഎഇയിലെ പരിപാടികളെല്ലാം ഇത്തരത്തില്‍ വിജയകരമായി സംഘടിപ്പിക്കുന്നതിന് ഇടയാക്കിയ രണ്ടുപേരെ കുറിച്ച്…
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; 100 ദിനത്തിനുള്ളില്‍ 1557പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വ്യാഴാഴ്ച്ച മുതല്‍ ഒന്നാം വാര്‍ഷിക ദിനമായ മെയ് 20 വരെ നീണ്ടു നില്‍ക്കുന്നതാണ് കര്‍മ്മ പദ്ധതി. മൂന്നു മാസത്തിനുള്ളില്‍ 1557 പദ്ധതികള്‍ പൂര്‍ത്തയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സുപ്രധാനമായ മൂന്നു മേഖലകളില്‍ സമഗ്രപദ്ധതികളാണ് നടപ്പാക്കുക. ഇതിനായി 17183 കോടി രൂപ വകയിരുത്തി. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കും. തൊഴിലവസരങ്ങള്‍ അധികവും നിര്‍മാണ മേഖലയിലാകും. കെ-ഫോണ്‍ പദ്ധതിയിലൂടെ 140 മണ്ഡലങ്ങളിലും 100 വീടുകള്‍ക്ക് വീതം സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും. 30,000 സര്‍ക്കാര്‍ ഓഫിസുകളിലും കെ-ഫോണ്‍ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ലൈഫ് മിഷന് വഴി ഇരുപതിനായിരം വ്യക്തിഗത വീടുകളുടെയും മൂന്ന് ഭവനസമുച്ചയങ്ങളുടെയും ഉദ്ഘാടനം ഈ ഘട്ടത്തില്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്തൊട്ടാകെ വാതില്‍പ്പടി…
വധഗൂഢാലോചനക്കേസ്: ദിലീപ് ആലുവ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായി
കൊച്ചി: ജാമ്യവ്യവസ്ഥകള്‍ നടപ്പിലാകുന്നതിന്റെ ഭാഗമായി നടന് ദിലീപ് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. സാങ്കേതികമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് കോടതിയില്‍ നേരിട്ടെത്തിയത്. കഴിഞ്ഞ ദിസമാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സഹോദരന് അനൂപിനും സഹോദരീ ഭര്‍ത്താവിനും ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ അല്ലെങ്കില്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരായി ജാമ്യമെടുക്കണമെന്നാണ് വ്യവസ്ഥ. ഇതിന്റെ ഭാഗമായാണ് ദിലീപ് അടക്കമുള്ള മൂന്ന് പ്രതികളും കോടതിയില്‍ എത്തിയത്.
കാലിക്കറ്റ് സർവകലാശാലയുടെ വിദ്യാർത്ഥിദ്രോഹ നിലപാടുകൾ: ഫ്രറ്റേണിറ്റി മൂവ്മെന്റ്
യൂണിവേഴ്സിറ്റി: കോവിഡ് ദുരിതകാലത്തും തുടരുന്ന കാലിക്കറ്റ് സർവകലാശാലയുടെ വിദ്യാർത്ഥിദ്രോഹ നിലപാടുകൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സർവകലാശാല ഉപരോധിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധിച്ചത്. കൃത്യസമയത്ത് പരീക്ഷ നടത്താതെയും നടത്തിയ പരീക്ഷകളുടെ റിസൾട്ടുകൾ സമയബന്ധിതമായി പ്രഖ്യാപിക്കാതെയും, മൂല്യനിർണ്ണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ അശ്രദ്ധമായി കൈകാര്യം ചെയ്ത് നഷ്ടപ്പെടുത്തിയും വിദ്യാർത്ഥികളുടെ ഭാവിയെടുത്ത് അമ്മാനമാടുകയാണ് സർവകലാശാല. ഇതിനു പുറമെ ആവശ്യസേവനങ്ങൾക്കായി സർവ്വകലാശാലയെ സമീപിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും വർധിച്ചുവരികയാണ്. കഴിഞ്ഞ മാസം മാത്രം രണ്ടു ഉദ്യോഗസ്ഥരെയാണ് ഇത്തരത്തിൽ പിടികൂടിയത്. ഇത്തരക്കാർക്കെതിരെയുള്ള സർവകലാശാലയുടെ ഉദാസീന നിലപാടുകൾ അഴിമതി വർധിപ്പിക്കുകയാണ് ചെയ്യുന്നത്. കാലങ്ങളായി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തകിടം മറിഞ്ഞിരിക്കുന്ന സർവകലാശാലാ ഭരണം, കോവിഡ് പശ്ചാത്തലത്തിൽ ഭീകരമാംവിധം വിദ്യാർത്ഥിവിരുദ്ധ സ്വഭാവത്തിലേക്ക് വന്നിരിക്കുകയാണ്. ഈ അവസ്ഥക്കെതിരെ ഇനിയും മൗനം പാലിച്ചാൽ അത് ആയിരക്കണക്കിന് വിദ്യാർത്ഥിളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവി…
വിവാഹത്തിന് പുടവകൊടുക്കാന്‍ പോയ സംഘത്തിന്റെ കാര്‍ അടൂരില്‍ കനാലിലേക്കു മറിഞ്ഞു; മൂന്നു സ്ത്രീകള്‍ മരിച്ചു
പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ കരുവാറ്റ പള്ളിക്കു സമീപം കാര്‍ കനാലിലേക്കു മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു. കൊല്ലം ആയൂര്‍ സ്വദേശികളും ബന്ധുക്കളുമായ ഇന്ദിര, ശ്രീജ, ശകുന്തള എന്നിവരാണ് മരിച്ചത്. ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ശേഷിച്ച നാല് പേരെ നാട്ടുകാര്‍ വാഹനത്തിനുള്ളില്‍ നിന്നും രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. കല്യാണ ആവശ്യവുമായി ബന്ധപ്പെട്ടു യാത്ര ചെയ്ത സംഘമാണ് അപകടത്തില്‍പ്പെട്ടത്. കനാലില്‍ വീണ കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയി. കാര്‍ ഉയര്‍ത്തിയെടുക്കാനുള്ള നാട്ടുകാരുടെ പരിശ്രമം ആദ്യമൊന്നും ഫലം കണ്ടില്ല.ഇതിനിടയില്‍ കനാലിലെ ശക്തമായ ഒഴുക്കില്‍ കാര്‍ കലുങ്കിന് അടിയിലേക്കു നീങ്ങുകകൂടി ചെയ്തതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരമായി മാറുകയായിരുന്നു. മറിഞ്ഞ കാര്‍ സഞ്ചരിച്ചിരുന്നത് അമിതവേഗത്തിലെന്ന് വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാര്‍ അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിഗ്നല്‍ തെറ്റിച്ചെത്തിയ കാര്‍ അതിവേഗത്തില്‍ പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. കൊല്ലം ആയൂര്‍ അമ്പലമുക്ക് സ്വദേശികളായ…
സൈന്യത്തിനും എന്‍ഡിആര്‍എഫിനും നന്ദി, ബാബുവിന്റെ മനോധൈര്യത്തിന് ബിഗ് സല്യൂട്ട്; വി.ഡി സതീശന്
തിരുവനന്തപുരം പാലക്കാട് കൂമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈന്യത്തിനും എന്‍ഡിആര്‍എഫിനും നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മനോധൈര്യം കൈവിടാതിരുന്ന ബാബുവിനും പ്രതിപക്ഷ നേതാവ് അഭിനന്ദനം അറിയിച്ചു. എന്നാല്‍ അടിയന്തര ഘട്ടത്തില്‍ പ്രവര്‍ത്തന സജ്ജമാകാന്‍ കഴിയാതിരുന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും സംവിധാനങ്ങളുടെയും പ്രൊഫഷണലിസ കുറവ് സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളും ഈ സംഭവം ഉയര്‍ത്തുന്നു. മുന്‍പ് പലതവണ ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും ഫലമുണ്ടായിട്ടില്ല. അതിവേഗ ആധുനികവത്കരണം നടപ്പാക്കേണ്ടത് ദുരന്ത നിവാരണ മേഖലയിലാണ്.- പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഫെയ്സ്ബുക്ക് പോസ്റ്റ്: സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയില്‍ നടന്നത്. എലിച്ചിരം കുമ്പാച്ചി മലയില്‍ കുടുങ്ങിയ ചെറാട് സ്വദേശി ആര്. ബാബുവിനെ 45 മണിക്കൂറിന് ശേഷം സൈന്യം രക്ഷിച്ചു. ചരിത്രമായ രക്ഷാ ദൗത്യം. സൈന്യത്തിനൊപ്പം വനം, പോലീസ്, ഫയര്‍ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും മാധ്യമങ്ങളും അഭിനനന്ദനം അര്‍ഹിക്കുന്നു. രണ്ട്…
ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്തതും സാഹസികമായി; മിനിറ്റുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചു
പാലക്കാട്: മലമ്പുഴ കൂമ്പാച്ചി മലയില്‍ നിന്നും രക്ഷപ്പെടുത്തിയ ചെറാട് സ്വദേശി ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്നുള്ള ഹെലികോപ്ടറാണ് 12 മണിയോടെ മലമുകളില്‍ എത്തിയത്. കഞ്ചിക്കോട് ബിഇഎംഎല്‍ എയര്‍ബേസിലേക്കാണ് ബാബുവിനെ എയര്‍ ലിഫ്ട് ചെയ്തത്. തുടര്‍ന്ന് ആംബുലന്‍സില്‍ റോഡ് മാര്‍ഗം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മലമുകളില്‍ ഹെലികോപ്ടറിന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഹെലികോപ്ടറില്‍ നിന്നിറക്കിയ പ്രത്യേക ബാസ്ക്കറ്റിലാണ് ബാബുവിനെ കോപ്ടറില്‍ എത്തിച്ചത്.ഏതാനും സൈനികരും ബാബുവിനൊപ്പം ഹെലികോപ്ടറില്‍ കയറിയിട്ടുണ്ട്. 12.20 ഓടെ ഹെലികോപ്ടര്‍ കഞ്ചിക്കോട് ബിഇ.എം.എല്‍ ഹെലിപാഡിലേക്ക് തിരിച്ചു. 12.30 ഓടെ ഹെലികോപ്ടര്‍ ഹെലിപാഡിനു മുകളില്‍ എത്തിയെങ്കിലും താഴെ ഇറങ്ങാതെ ഒരു റൗണ്ട് തിരികെ പറന്നു. സുരക്ഷിതമായ ലാന്‍ഡിംഗ് ഉറപ്പാക്കിയ ശേഷമാണ് ഏതാനും നിമിഷങ്ങള്‍ക്കു ശേഷം തിരികെ വന്നത് ലാന്‍ഡ് ചെയ്തത്. ബാബുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സുകള്‍ നേരത്തെ സജ്ജമായി കിടക്കുന്നുണ്ടായിരുന്നു. ജില്ലാ…
കേരള ബജറ്റ് മാര്‍ച്ച് 11ന്; നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതല്‍ രണ്ട് ഘട്ടമായി
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 18ന് ചേരും. രണ്ട് ഘട്ടമായി ആണ് സമ്മേളനം നടക്കുക. ആദ്യ ഘട്ടം ഈ മാസം 18 മുതല്‍ 24 വരെയും രണ്ടാം ഘട്ടം മാര്‍ച്ച് 11 മുതല്‍ 23 വരെയുമാണ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നല്കി.
കോവിഡ് ടെസ്റ്റിനും പിപിഇ കിറ്റിനും വിലകുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്കും സുരക്ഷാ കിറ്റുകള്‍ക്കും ആരോഗ്യവകുപ്പ് വില കുറച്ചു. ആര്.ടിപി.ആര് ടെസ്റ്റിന് 300 രൂപയും ആന്റിജന്‍ ടെസ്റ്റിന് 100 രൂപയുമായാണ് കുറച്ചത്. നിലവില്‍ ഇത് യഥാക്രമം 500 രൂപയും 300 രൂപയുമാണ്. പിപിഇ കിറ്റിന് 175 രുപയും എന്‍95 മാസ്കിന് പരമാവധി 15 രൂപയുമായി കുറച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.