ആദിത്യനാഥ് നിയമവാഴ്ച സ്ഥാപിച്ചു; തിരഞ്ഞെടുപ്പിൽ നല്ല ജനവിധി ലഭിക്കും: ഗഡ്കരി

ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ നിയമവാഴ്ച പുനഃസ്ഥാപിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, വികസന പ്രവർത്തനങ്ങൾക്കും പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സ്വീകരിച്ച നടപടികൾക്കും ബിജെപിക്ക് ക്രഡിറ്റ് നൽകണമെന്ന് വെള്ളിയാഴ്ച അവകാശപ്പെട്ടു. ക്രമസമാധാന പ്രശ്‌നങ്ങളിൽ “അപ്രതീക്ഷിതമായ” പ്രവർത്തനങ്ങൾ നടത്തി ഉത്തർപ്രദേശിലെ ‘ഗുണ്ടാരാജിനെ’ ഇല്ലാതാക്കിയ ആദിത്യനാഥ് വളരെ വിജയിച്ച മുഖ്യമന്ത്രിയാണെന്നും ഗഡ്കരി വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും, പഞ്ചാബിൽ വൻ ശക്തിയായി ഉയർന്നുവരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഞ്ചിൽ ബിജെപി അധികാരത്തിലില്ലാത്ത ഏക സംസ്ഥാനം പഞ്ചാബ് മാത്രമാണ്. ഉത്തർപ്രദേശിലെ കർഷകർക്കിടയിൽ ബിജെപിയോടുള്ള നീരസത്തിന്റെ പ്രശ്നം അദ്ദേഹം തള്ളിക്കളഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകർക്കായി ചെയ്തതുപോലെ മറ്റൊരു സർക്കാരും ഇതുവരെ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. കരിമ്പ്, ചോളം, അരി, ഗോതമ്പ്…

ബിജെപിയുടെ ഒരു കൈയിൽ വികസനവും മറുകൈയിൽ ബുൾഡോസറും: യോഗി ആദിത്യനാഥ്

ഷാജഹാൻപൂർ: ബിജെപി സർക്കാർ വികസനം ഒരു കൈയ്യിൽ സൂക്ഷിക്കുമ്പോൾ മറുകൈയിൽ ബുൾഡോസറുകൾ സൂക്ഷിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എസ്പി അധികാരത്തിലിരുന്നപ്പോൾ ശ്മശാനത്തിന്റെ അതിർത്തി ഭിത്തി കെട്ടിയാണ് വികസിപ്പിച്ചതെന്നും എസ്പിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഷാജഹാൻപൂരിലെ കാന്തിൽ തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. “ബിജെപി സർക്കാർ വികസനം ഒരു കൈയിലും ബുൾഡോസറുകൾ മറുകൈയിലും സൂക്ഷിക്കുന്നു. മാഫിയയെ തുരത്താനാണ് ഈ ബുൾഡോസർ ഉപയോഗിക്കുന്നത്. നേരത്തെ രാംലീല അവതരിപ്പിക്കാൻ പറ്റില്ലായിരുന്നു, എന്നാൽ ഇപ്പോൾ രാംലീല അരങ്ങേറുകയാണ്. എസ്പി സർക്കാരിന്റെ കാലത്ത് സൈഫായിക്കും (എസ്പിയുടെ ആദ്യ കുടുംബത്തിന്റെ ജന്മദേശം) അസംഖാനും മാത്രമാണ് വൈദ്യുതി വിതരണം ചെയ്തിരുന്നതെന്നും ബിജെപി സർക്കാരിന് കീഴിൽ ഗ്രാമീണർക്ക് 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്നുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു. ബിജെപി കർഷകരുടെ കടങ്ങൾ എഴുതിത്തള്ളിയപ്പോൾ ഭീകരർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ…

സർവ്വകലാശാല നിർമ്മിച്ച അസം ഖാൻ ജയിലിൽ; ജീപ്പ് ഓടിച്ചു കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയവന്‍ ജയിലിന് പുറത്ത്: അഖിലേഷ് യാദവ്

ന്യൂഡൽഹി: ലഖിംപൂർ അക്രമക്കേസിലെ പ്രതി ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിൽ ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) രൂക്ഷമായി വിമർശിച്ച് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. “വിദ്യാർത്ഥികൾക്കായി സർവകലാശാല നിർമ്മിച്ച അസം ഖാൻ കേസുകളുടെ പേരിൽ ജയിലിൽ കിടക്കുകയാണ്. എന്നാൽ, കർഷകരെ ജീപ്പ് കയറ്റി തകർത്തവൻ ജയിലിന് പുറത്തും. ഇതാണ് ബിജെപിയുടെ ‘പുതിയ ഇന്ത്യ’ – രൂക്ഷമായ ഭാഷയില്‍ അഖിലേഷ് പ്രതികരിച്ചു. റാംപൂരിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനായി എസ്പി സ്ഥാനാർത്ഥികളെ അനുകൂലിച്ച് നടന്ന പൊതുയോഗത്തിലാണ് എസ്പി പ്രസിഡന്റ് അഖിലേഷ് ഈ അഭിപ്രായം പറഞ്ഞത്. “അബ്ദുല്ല അസമിന് (അസം ഖാന്റെ മകൻ) കള്ളക്കേസുകളുടെ പേരിൽ രണ്ട് വർഷം ജയിലിൽ കഴിയേണ്ടി വന്നു. എരുമ മോഷണം, കോഴി മോഷണം, പുസ്തക മോഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അസം ഖാനെ ജയിലിലടച്ചത്. ലോകത്ത് ഒരിടത്തും കർഷകരെ ജീപ്പ് കയറ്റി കൊന്നിട്ടില്ലെന്നും, എന്നാല്‍…

കേരളത്തില്‍ വെള്ളിയാഴ്ച 16,012 പേര്‍ക്ക് കോവിഡ്; ആകെ മരണം 61,626

കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂര്‍ 633, വയനാട് 557, കാസര്‍ഗോഡ് 256 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,57,327 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,50,089 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7238 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1141 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,05,410 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…

മികച്ച വ്യവസായ സംരംഭകരുടെ എന്റർപ്രണർ 35 അണ്ടർ 35 പട്ടികയിൽ ഇടം നേടി അക്യുബിറ്റ്സ് സി.ഇ.ഒ ജിതിൻ വി.ജി

തിരുവനന്തപുരം ഫെബ്രുവരി 11 2022: ടെക്നോപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അക്യൂബിറ്റ്സ് ടെക്നോളജീസ് സി.ഇ.ഒയും സഹ സ്ഥാപകനുമായ ജീതിൻ. വി.ജി എന്റർപ്രണർ മാഗസിന്റെ 35 വയസിൽ താഴെയുള്ള മികച്ച പ്രചോദകരായ 35 സംരംഭകരുടെ പട്ടികയിൽ സ്ഥാനം നേടി. 35 വയസിൽ താഴെയുള്ള പ്രഗത്ഭ സംരംഭകരുടെ അഞ്ചാമത് പട്ടികയിൽ ഇടം നേടിയ മൂന്ന് മലയാളികളിൽ ഒരാളാണ് ജിതിൻ.വി. ജി. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച രാജ്യമെമ്പാടും നിന്നുള്ള 35 പ്രചോദകരായ യുവാക്കളുടെ പട്ടികയാണിത്. എഴുത്തുകാരൻ മനു എസ് പിള്ളയും നടൻ ടൊവിനോ തോമസുമാണ് ഈ അംഗീകാരം നേടിയ മറ്റ് മലയാളികൾ. പട്ടികയിൽ ഉൾപ്പെട്ട 35 പേരേയും സജീവമായ മാറ്റം സൃഷ്ടിക്കാനും തങ്ങൾ ജീവിക്കുന്ന ലോകത്തെ പ്രചോദിപ്പിക്കാനും പ്രാപ്തരായ 2022 ലെ മുനിരക്കാർ എന്നാണ് എന്റർപ്രണർ മാഗസിൻ വിശേഷിപ്പിച്ചത്. 2022 ലെ പട്ടിക 16 -25, 21 – 25, 26-30…

അമ്പലമുക്ക് കൊലപാതകം: ആദ്യം ലക്ഷ്യമിട്ടത് മറ്റൊരു സ്ത്രീയെ; കഴുത്തറുത്ത ശേഷം വിനീത പിടഞ്ഞുവീഴുന്നത് നോക്കിയിരുന്നു; തമിഴ്‌നാട്ടില്‍ ഇരട്ടക്കൊലക്കേസില്‍ പ്രതി

തിരുവനന്തപുരം: അമ്പലമുക്കില്‍ കാര്‍ഷിക നഴ്‌സറിയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ പ്രതി കൊടുംക്രിമിനല്‍. തമിഴ്‌നാട്ടില്‍ ഇരട്ടക്കൊല നടത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രാജേന്ദ്രന്‍ ഒരു മാസമായി തിരുവനന്തപുരത്തുണ്ട്. ലോക്ഡൗണ്‍ ദിനത്തില്‍ രാജേന്ദ്രന്‍ പുറത്തിറങ്ങിയത് മോഷണം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ഹോട്ടല്‍ ജോലിക്ക് പോകണ്ടാത്ത ദിവസം മാല പൊട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പേരൂര്‍ക്കടയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്പലമുക്കിലേക്ക് എത്തിയത്. മറ്റൊരു സ്ത്രീയെ പിന്തുടര്‍ന്നാണ് പ്രതി അമ്പലംമുക്കില്‍ നിന്നും ചെടി വില്‍പന കേന്ദ്രം സ്ഥിതി ചെയ്യുന്ന കുറവന്‍കോണം റോഡിലേക്ക് പോയത്. ഇതിനിടെ ആദ്യം ലക്ഷ്യമിട്ട സ്ത്രീയെ കാണാതായി. തുടര്‍ന്നാണ് തൊട്ടടുത്ത് ചെടിക്ക് വെള്ളം നനയ്ക്കുകയായിരുന്ന വിനീതയെ കണ്ടത്. ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന ഇവിടേക്ക് എത്തി രാജേന്ദ്രന്‍ പറഞ്ഞത് ഒന്നും വിനീതയ്ക്ക് മനസ്സിലായില്ല. തുടര്‍ന്ന് ഇയാളുടെ പ്രവര്‍ത്തിയില്‍ ഭയപ്പെട്ട വിനീത നിലവിളിക്കാന്‍ തുടങ്ങി. ഇതോടെ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് വിനീതയുടെ കഴുത്തില്‍…

വര്‍ഗ്ഗീയതയും തീവ്രവാദവും കലാലയങ്ങളിലേക്ക് പടരുന്നത് അപകടകരം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: വര്‍ഗ്ഗീയതയും തീവ്രവാദവും വിദ്യാഭ്യാസമേഖലയിലേയ്ക്ക് വ്യാപിക്കുന്നതും യുവമനസ്സുകളില്‍ ഭീകരവാദചിന്തകളും പരസ്പരവിദ്വേഷങ്ങളും സൃഷ്ടിക്കുന്നതും രാജ്യത്ത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും പേരില്‍ കാമ്പസുകളില്‍ യുവതലമുറ തമ്മിലടിച്ചു നശിക്കുന്ന സാമൂഹ്യവിപത്ത് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. കര്‍ണ്ണാടകത്തില്‍ നടന്ന സംഭവങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് ഭാരതസമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. വിദ്യാലയ അന്തരീക്ഷത്തില്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ യുവത്വം തമ്മിലടിക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ആരെയും അനുവദിക്കരുത്. ഉത്തമവ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുകയെന്ന അടിസ്ഥാന വിദ്യാഭ്യാസ ലക്ഷ്യത്തില്‍നിന്ന് മതതീവ്രവാദത്തിന്റെ ഇടത്താവളമായി കലാലയങ്ങള്‍ മാറിയാല്‍ രാജ്യത്തുടനീളം വന്‍ അരാജകത്വം സംജാതമാകും. വിദ്യാഭ്യാസമേഖലയില്‍ യുവസമൂഹത്തിന്റെ ജീവനെടുക്കുന്ന രാഷ്ട്രീയ അരാജകത്വം വളര്‍ച്ചപ്രാപിക്കുന്നതില്‍ ആശങ്കകള്‍ ഏറെയുണ്ട്. ഭാവിയില്‍ വര്‍ഗ്ഗീയ മതവിദ്വേഷ വിഷംചീറ്റലായി ഇതു കത്തിപ്പടര്‍ത്തുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടാകാം. പൗരബോധവും രാജ്യസ്‌നേഹവുമുള്ള പൊതുസമൂഹം ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കില്‍…

കര്‍ണാടകയിലെ ഹിജാബ് വിലക്ക് ഇടക്കാല സ്‌റ്റേയില്ല; ഉചിത സമയത്ത് ഇടപെടുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ ഉചിതമായ സമയത്ത് ഇടപെടുമെന്ന് സുപ്രീം കോടതി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നു വിദ്യാര്‍ഥിനികള്‍ ഉള്‍പ്പടെ ഉന്നയിച്ച ആവശ്യം നിരാകരിച്ചാണ് കോടതി നിലപാട് വ്യക്തമാക്കിയത്. മതപരമായ വേഷങ്ങള്‍ കോളജുകളില്‍ വിലക്കിയ കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല തീരുമാനത്തിനെതിരേ അടിയന്തര വാദം കേള്‍ക്കണമെന്നാണ് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ആവശ്യപ്പെട്ടത്. മതവിശ്വാസത്തിനുള്ള മൗലിക അവകാശം ഹനിക്കപ്പെട്ടു എന്നാണു പരാതിക്കാരുടെ വാദം. കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല വിധിക്കെതിരേ പരാതിക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇടക്കാല വിധി മുസ്ലിം വിദ്യാര്‍ഥികള്‍ക്കും ഇതര വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥിക്കള്‍ക്കും ഇടയില്‍ വിവേചനം ഉണ്ടാക്കുന്നു എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. മതേതര വിരുദ്ധമാണെന്നും ആരോപിക്കുന്നു.

യോഗിയുടെ പ്രസ്താവനയില്‍ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചില്ല: ഇടത് എംപിമാര്‍ രാജ്യസഭ ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ലമെന്റിലും പ്രതിഷേധം. വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍ രാജ്യസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അനുവദിച്ചില്ല. തുടര്‍ന്ന് ഇടത് എംപിമാര്‍ പ്രതിഷേധിച്ച് സഭ വിട്ടു. ജോണ്‍ ബ്രിട്ടാസ് എംപിയാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. യോഗിയുടെ കേരളത്തിനെതിരായ പരാമര്‍ശനം ഹീനമാണെന്ന് എളമരം കരീം എംപി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പിഴവ് പറ്റിയാല്‍ ഉത്തര്‍പ്രദേശ്, കാഷ്മീരോ കേരളമോ ബംഗാളോ ആയി മാറും എന്നായിരുന്നു യോഗിയുടെ പ്രസ്താവന. ഉത്തര്‍പ്രദേശ് ബിജെപിയാണ് യോഗിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് ദിവസമാണ് യോഗി ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഭയരഹിതമായി ജീവിക്കാന്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്നും യോഗി ആവശ്യപ്പെട്ടു.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്. കാലിന് പരിക്കേറ്റ ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ മമ്പറത്താണ് സംഭവം. ജയരാജന്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.