തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മോഡല്‍ പരീക്ഷയും നേരത്തെ നിശ്ചയിച്ച തീയതികളില്‍ നടത്തും. ഈ മാസം 14 മുതല്‍ ഒന്ന് മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ കൂടി ആരംഭിക്കുന്നതോടെ സ്കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണ തോതിലാകും. ഈ സാഹചര്യത്തില്‍ സ്കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. നിലവിലുള്ള മാര്‍ഗരേഖ അനുസരിച്ചു തന്നെയാകും ഇത്തവണയും സ്കൂളുകള്‍ തുറക്കുക. എസ് എസ് എല്‍ സിയില്‍ ഏതാണ്ട് 90 ശതമാനവും ഹയര്‍ സെക്കന്‍ഡറിയില്‍ 75 സതമാനവും നിശ്ചയിച്ച പാഠഭാഗങ്ങള്‍ പഠിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്ക് കൂടുതല്‍ ഇളവ് അനുവദിച്ചു. ഉത്സവങ്ങളില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. ആലുവ…
Day: February 11, 2022
ലോകായുക്ത ഓര്‍ഡിനന്‍സ് സിപിഐ മന്ത്രിമാരുടെ അറിവോടെയെന്ന് കോടിയേരി; യോഗിയുടെ യു.പിയില്‍ നടക്കുന്നത് കാട്ടുനീതി
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് സിപിഐ മന്ത്രിമാരുടെ അറിവോടെയായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഓര്‍ഡിനന്‍സ് സിപിഐക്ക് ബോധ്യപ്പെട്ടില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോധ്യപ്പെട്ടിട്ടില്ല എന്നതല്ല പ്രശ്നം, അവരുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നതാണ്. ചര്‍ച്ച നടന്നില്ലെന്ന് അവര്‍ അറിയിച്ചിരുന്നു. എല്ലാ മന്ത്രിമാരും ഉള്ള മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനന്‍സ് തീരുമാനം എടുത്തത്. മുന്നണിയില്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ചര്‍ച്ച നടത്തിയേനെ, അങ്ങനെയുണ്ടായില്ല. സിപിഐയുമായും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നമില്ലെന്നും കോടിയേരി പറഞ്ഞു. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണോയെന്ന് പറയേണ്ടത് കോടതിയാണ്. തെറ്റായി എന്തെങ്കിലുമുണ്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും കോടതിയെ സമീപിക്കാമല്ലോയെന്നും കോടിയേരി ചോദിച്ചു. യോഗി ആദിത്യനാഥിന്റെ കേരളത്തിനെതിരായ വിവാദ പ്രസ്താവനയില്‍ കോടിയേരി മറുപടി നല്കി. കാട്ടുനീതിയാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. ഏത് മാനദണ്ഡം ഉപയോഗിച്ച് നോക്കിയാലും കേരളം യുപിയേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ വിവാദ…
കര്‍ണ്ണാടകയിലെ സ്കൂളുകളില്‍ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നു; പെൺകുട്ടികളെ അപകീർത്തിപ്പെടുത്തുന്നു: യുഎസ് ഉദ്യോഗസ്ഥൻ
വാഷിംഗ്ടൺ: കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ, സ്കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ലംഘിക്കുന്നതും സ്ത്രീകളെയും പെൺകുട്ടികളെയും അപകീർത്തിപ്പെടുത്തുകയും പാർശ്വവൽക്കരിക്കുകയും ചെയ്യുന്നുവെന്ന് ലാർജ് ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ യുഎസ് അംബാസഡർ റഷാദ് ഹുസൈൻ പറഞ്ഞു. “മതസ്വാതന്ത്ര്യത്തിന്’ വേണ്ടി വാദിക്കുമ്പോൾ, മത സ്വാതന്ത്ര്യത്തിൽ ഒരാളുടെ മതപരമായ വസ്ത്രം തിരഞ്ഞെടുക്കാനുള്ള കഴിവും ഉൾപ്പെടുന്നു. ഇന്ത്യൻ സംസ്ഥാനമായ കർണാടക മതപരമായ വസ്ത്രങ്ങളുടെ അനുവദനീയത നിർണ്ണയിക്കരുത്,” അദ്ദേഹം പറഞ്ഞു. കർണാടകയിലെ ഹിജാബ് വിവാദത്തിൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ യുഎസ് ഉദ്യോഗസ്ഥന്റെ പ്രസ്താവനയോട് ഇന്ത്യൻ സർക്കാർ ശക്തമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹിജാബ് നിരോധനത്തിനെതിരായ ഹർജികൾ പരിഗണിക്കവേ, കർണാടക ഹൈക്കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ക്ലാസ് മുറിയിൽ കാവി ഷാളുകൾ, സ്കാർഫുകൾ, ഹിജാബ്, മറ്റ് മതപരമായ വസ്ത്രങ്ങൾ എന്നിവ ധരിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ വിലക്കുകയും ചെയ്തു. “ഹിജാബ് നിരയുടെ കാര്യത്തിൽ…
സിപിഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മുന്‍പ് നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നേരത്തെ തീരുമാനിച്ച തീയതികളില്‍ തന്നെ നടക്കും. സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ എറണാകുളത്തും പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറ് മുതല്‍ 10 വരെ കണ്ണൂരിലും നടക്കും. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15,16 തീയതികളില്‍ നടത്തും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുസമ്മേളത്തിന്റെ ഭാഗമായുള്ള പ്രകടനം ഒഴിവാക്കി. പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാണ്. സമ്മേളനത്തില്‍ ആളെണ്ണം നിയന്ത്രിക്കും. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് സമ്മേളനം നടത്തുന്നത്.
മോഡലുകളുടെ മരണം: ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെതിരെ പോക്സോ കേസ്
കൊച്ചി: മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെതിരെ പോക്സോ കേസ്. ഒക്ടോബര്‍ 20ന് ഹോട്ടലിലെത്തിയ യുവതിയേയും മകളെയും ഉപദ്രവിച്ചെന്ന പരാതിയിലാണ് കേസ്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന സൈജു എം. തങ്കച്ചനെയും സുഹൃത്ത് അഞ്ജലിയേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയായ യുവതി നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. റോയ് പീഡിപ്പിച്ചുവെന്നും മറ്റു രണ്ടു പേര് ഒത്താശ ചെയ്തുവെന്നുമാണ് പരാതി. പീഡന ദൃശ്യം മൊബൈലില്‍ ചിത്രീകരിച്ചുവെന്നും പരാതിയില്‍ പറയുന്നു. നമ്പര്‍ 18 ഹോട്ടലില്‍ ഡി.ജെ പാര്‍ട്ടി കഴിഞ്ഞുപോയ മുന്‍ മിസ് കേരള ആന്‍സി കബീര്‍, മുന്‍ റണ്ണറപ്പ് അഞ്ജന സുഹൃത്ത് കെ.എ മുഹമ്മദ് ആഷിക് എന്നിവരാണ് കഴിഞ്ഞ നവംബര്‍ ഒന്നിന് അപകടത്തില്‍ മരിച്ചത്. ഇവരുടെ കാറിനെ സൈജു തങ്കച്ചന് പിന്തുടര്‍ന്നിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
കുഴല്‍മന്ദത്ത് അപകടം: കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍; അപകടത്തിനു മുന്‍പ് ബൈക്ക് യാത്രികരുമായി തര്‍ക്കമുണ്ടായി, ദുരൂഹത
പാലക്കാട്: കുഴല്‍മന്ദത്ത് കെ.എസ്.ആര്.ടി.സി ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ സി.എല്‍ ഔസേപ്പ് ആണ് അറസ്റ്റിലായത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ആണ് കുഴല്‍മന്ദം പോലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഇയാളെ ഇന്നലെ കെ.എസ്.ആര്.ടി.സി സസ്പെന്റു ചെയ്തിരുന്നു. അതേസമയം, യുവാക്കളെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മനപൂര്‍വം അപകടത്തില്‍പ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുന്നു. അപകടത്തിന് മുന്‍പ് യുവാക്കളും ഔസേപ്പും തമ്മില്‍ വാക്കതര്ക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ബസ് തട്ടി യുവാക്കള്‍ ലോറിക്ക് അടിയിലേക്ക് വീണത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബങ്ങള്‍. അപകടം മനപൂര്‍വമാണെന്ന് പോലീസും സംശയിക്കുന്നുണ്ട്. കാര്യങ്ങളില്‍ വ്യക്തത ലഭിക്കാന്‍ ഡ്രൈവറെ പോലീസ് ഉടന്‍ തന്നെ ചോദ്യം ചെയ്യും. അപകടത്തില്‍ കെ.എസ്.ആര്.സി ഡ്രൈവറുടെ അനാസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബസിനു പിന്നാലെയുണ്ടായിരുന്ന ഒരു കാറിലെ ഡാഷ് ക്യാമിലാണ്…
ആര്.എസ്.എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം; പോലീസ് കുറ്റപത്രം നല്കി
പാലക്കാട്: ആര്.എസ്.എസ് പ്രവര്ത്തകന് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ 11 പ്രതികളില്‍ 10 പേര്‍ക്കെതിരെയാണ് കുറ്റപത്രം. 350 സാക്ഷിമൊഴികള്‍, 10 ജിബി സിസിടിവി ദൃശ്യങ്ങള്‍, 1000 ഏറെ ഫോണ്‍വിളി രേഖകള്‍ എന്നിവയും കുറ്റപത്രത്തിലുണ്ട്. 11 പ്രതികളില്‍ ഒരാള്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ഇയാളെ ഒഴിവാക്കിയാണ് കുറ്റപത്രം. 2156 പേജുള്ളതാണ് കുറ്റപത്രം. ഒമ്പത് പ്രതികളെ കൂടി പിടികൂടാനുണ്ട്. അവരെ കൂടി പിടികൂടിയ ശേഷം രണ്ടാമതും കുറ്റപത്രം നല്‍കും. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന്് പോലീസ് പറയുന്നു. എസ്.ഡി.പി.ഐ പ്രവത്തകനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ സഞ്ജിത്തിന് പങ്കുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഡി.വൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘഗാണ് പാലക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ കോടതി…
തൃശൂരില്‍ ചരക്ക് തീവണ്ടി പാളംതെറ്റി
തൃശൂര്‍: തൃശൂര്‍- എറണാകുളം റൂട്ടില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. പുതുക്കാട് റെയില്‍വേ സ്റ്റേഷനു സമീപം തെക്കേ തുറവ് ഭാഗത്താണ് എഞ്ചിനും നാല് ബോഗികളും പാളം തെറ്റിയത്. ഇരുമ്പനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറയ്ക്കാന്‍ പോകുകയായിരുന്നു ചരക്കുവണ്ടി. ഉച്ചകഴിഞ്ഞ് 2.15 ഓടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് തൃശൂര്‍-എറണാകുളം റൂട്ടില്‍ ഗതാഗതം വൈകുന്നുണ്ട്. ഒരു ലൈനിലൂടെ മാത്രമാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്. ജനശതാബ്ദി, വേണാട് എക്സ്പ്രസ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകാനിടയുണ്ട്. പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വേഗത കുറച്ചാണ് ട്രെയിനുകള്‍ കടത്തിവിട്ടിരുന്നത്. പാളം തെറ്റാനുള്ള കാരണം വ്യക്തമല്ല. എഞ്ചിനും ബോഗികളും പൂര്‍ണ്ണമായും മറിഞ്ഞിട്ടില്ല. പാളത്തില്‍ നിന്ന് തെന്നിമാറി ചരിഞ്ഞുനില്‍ക്കുകയാണ്. ബോഗികള്‍ ഉയര്‍ത്തുന്നതിന് വിവിധ സ്റ്റേഷനുകളില്‍ നിന്നുളള വിദഗ്ധന്‍ വൈകാതെ സ്ഥലത്തെത്തും. ട്രെയിന്‍ മറിയാത്തതിനാല്‍ ട്രാക്കിന് പ്രശ്നമില്ല. സമീപത്തുളള മറ്റൊരു ട്രാക്കിലൂടെ ട്രെയിനുകള്‍ കടത്തിവിടാനുള്ള ശ്രമമാണ് നടത്തുന്നത്.
പീഡന കേസ്; യൂട്യൂബ് വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം
കൊച്ചി: പീഡന കേസില്‍ യൂട്യൂബ് വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്ക് മുന്‍കൂര്‍ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കൊച്ചിയിലെ ഫ്ലാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും ശ്രീകാന്ത് യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പോലീസ് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവില്‍ പോയിരുന്നു. വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജ് വഴിയായിരുന്നു പരാതിക്കാരി സംഭവം പുറത്ത് അറിയിച്ചത്.
കോട്ടയത്ത് ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍
കോട്ടയം: പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്ന ദൃശ്യം പിതാവിന് അയച്ചുകൊടുക്കുകയും ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കിയ നിലയില്‍. കോട്ടയം മണര്‍കാട് മാലം ചെറുകരയില്‍ അനന്ദുവാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വീട്ടുകാരാണ് അനന്ദുവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്ന കേസില്‍ കഴിഞ്ഞ ഡിസംബറിലാണ് അനന്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പീഡന ദൃശ്യങ്ങള്‍ യുവാവ് കുട്ടിയുടെ പിതാവിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.