സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിക്കുന്നതിൽ എന്താണ് തെറ്റ്?: ബിജെപിയെ ലക്ഷ്യമിട്ട് തെലങ്കാന മുഖ്യമന്ത്രി

സംസ്ഥാന തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി മതത്തെയും സൈന്യത്തെയും പരാമർശിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു (കെസിആർ) ആരോപിച്ചു. ഞായറാഴ്ച ഹൈദരാബാദിലെ പ്രഗതി ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ചന്ദ്രശേഖർ റാവു തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വോട്ടർമാരെ ആകർഷിക്കാൻ സർജിക്കൽ സ്‌ട്രൈക്കുകൾ ഉപയോഗിക്കുന്നുവെന്ന് ബിജെപിയെ പരിഹസിച്ചു. “സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിക്കുന്നതിൽ തെറ്റില്ല. ഞാൻ ഇപ്പോൾ ചോദിക്കുകയാണ്. ബിജെപി തെറ്റായ പ്രചരണം നടത്തുന്നു. ഇപ്പോൾ ബിപിൻ റാവത്തിന്റെ ചിത്രങ്ങൾ ഉപയോഗിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്തൊരു വിഡ്ഢിത്തമാണ് അവര്‍ ചെയ്യുന്നത്,” റാവു ചോദിച്ചു. 2016 ലെ സർജിക്കൽ സ്ട്രൈക്കിന് തെളിവ് തേടിയതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നടത്തിയ പ്രസംഗത്തെ ചന്ദ്രശേഖർ റാവു പരാമര്‍ശിച്ചു. സർജിക്കൽ സ്‌ട്രൈക്കിനെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും ഞങ്ങൾ തീർച്ചയായും അതിനെ…

ഓൺലൈൻ തട്ടിപ്പിലും ലോട്ടറി ചൂതാട്ടത്തിലും കുടുങ്ങി യുവതി ആത്മഹത്യ ചെയ്തു; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കര്‍മ്മ സമിതി

കൊയിലാണ്ടി ചേലിയയിലെ മലയിൽ വിജിഷ എന്ന 31-കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കര്‍മ്മ സമിതി ആവശ്യപ്പെട്ടു. ഓൺലൈൻ തട്ടിപ്പിന് ഇരയായതിനെ തുടർന്നാണ് വിജിഷ ആത്മഹത്യ ചെയ്തതെന്ന് കര്‍മ്മ സമിതി ആരോപിച്ചു. ഇത് തെളിയിക്കാൻ പോലീസ് അന്വേഷണം കൊണ്ട് മതിയാവില്ലെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നുമാണ് കര്‍മ്മ സമിതിയുടെ ആവശ്യം. വിജിഷ ഓൺലൈൻ തട്ടിപ്പിന് ഇരയായതാണ്. ലോട്ടറി ചൂതാട്ടത്തിന് ഇരയായതായും സംശയിക്കുന്നതായി ആക്ഷൻ കമ്മിറ്റി പറയുന്നു. കൊയിലാണ്ടിയിലെ സ്വകാര്യ മൊബൈൽ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന വിജിഷ ആത്മഹത്യ ചെയ്‌ത് രണ്ട് മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മരണത്തിന് തൊട്ടുമുമ്പ് വിജിഷയുടെ ഫോണിലേക്ക് വന്ന കോളുകൾ ആയിരിക്കണം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. പതിവുപോലെ ഓഫിസിലേക്ക് പുറപ്പെട്ട വിജിഷ പെട്ടെന്ന് തന്നെ തിരിച്ചുവന്ന് വീട്ടില്‍ ജീവനൊടുക്കുകയായിരുന്നു. ചേലിയയിലും പരിസര പ്രദേശങ്ങളിലും വിവിധ അനധികൃത ഓൺലൈൻ പണമിടപാടുകൾ നടക്കുന്നുണ്ട്. വിജിഷയെ…

ഇന്ത്യന്‍ അംബാസിഡര്‍ കുവൈറ്റ് വിദേശകാര്യ സഹമന്ത്രിയെ സന്ദര്‍ശിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റ് വിദേശകാര്യ സഹമന്ത്രി സാമി അബ്ദുല്‍ അസീസ് അല്‍ ഹമദുമായി ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമിലുള്ള വാണിജ്യ ബന്ധങ്ങള്‍, ടെക്‌നോളജി, ടുറിസം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സാന്പത്തിക മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ചര്‍ച്ചയില്‍ എംബസി മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രാലയ ഉദ്യോഗസ്ഥ·ാരും സന്നിഹിതരായിരുന്നു. സലിം കോട്ടയില്‍  

ഇരട്ടക്കുട്ടികളെ പ്രസവിച്ച അമ്മ അവരെ ഒരു നോക്ക് കാണാനാവാതെ ലോകത്തോട് വിടപറഞ്ഞു

കാഞ്ഞിരപ്പള്ളി: ഇരട്ടക്കുട്ടികളെ ലാളിക്കാനും ഒരു നോക്ക് കാണാനുമാവാതെ ഈ ലോകത്തോട് യാത്ര പറഞ്ഞു. തമ്പലക്കാട് പാറയിൽ ഷാജി-അനിത ദമ്പതിമാരുടെ മൂത്ത മകൾ കൃഷ്ണപ്രിയ (24) ആണ് ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടത്. ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിനെ തുടർന്ന് ബോധരഹിതയായ യുവതി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ കൃഷ്ണപ്രിയ വെന്റിലേറ്ററിലായിരുന്നു. ജനുവരി 29ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ കൃഷ്ണപ്രിയ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. അടുത്ത ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കൃഷ്ണപ്രിയ അബോധാവസ്ഥയിലാകുകയായിരുന്നു. സെപ്റ്റിക് ഷോക്കാണ് കാരണമെന്ന് പരിശോധനയില്‍ കണ്ടെത്തി. അണുബാധയെത്തുടർന്ന് രക്ത സമ്മർദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും, ഇത് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിച്ചുവെന്നുവാണ് പരിശോധനയില്‍ കണ്ടെത്തിയത്. തുടർന്നാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ അടക്കമുള്ള ശസ്ത്രക്രിയകള്‍ക്ക് കൃഷ്ണപ്രിയ വിധേയയായിരുന്നു. അബോധാവസ്ഥയിലായി രണ്ടാഴ്ച കഴിഞ്ഞാണ് മരണം. കൃഷ്ണപ്രിയയുടെ ഭർത്താവ്…

കുവൈറ്റില്‍ അറുപത് വയസ് കഴിഞ്ഞവര്‍ റസിഡന്‍സ് പുതുക്കാന്‍ ഇരട്ട ഇന്‍ഷുറന്‍സ് ചാര്‍ജുകള്‍ നല്‍കണം

കുവൈറ്റ് സിറ്റി : അറുപത് വയസോ അതിന് മുകളിലുള്ള ഹൈസ്‌കൂള്‍ ഡിപ്ലോമയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശികള്‍ താമസ രേഖ പുതുക്കുന്‌പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് പുറമേ നിലവിലുള്ള ഇന്‍ഷുറന്‍സ് ചാര്‍ജുകളും നല്‍കേണ്ടിവരും. ഇതോടെ ഒരു വര്‍ഷത്തേക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നവര്‍ 500 ദിനാര്‍ ഇന്‍ഷുറന്‍സ് പ്രീമിയവും അതോടപ്പം 50 ദിനാര്‍ നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സ് തുകയും അധികമായി നല്‍കണം. 2022-ലെ 34-ാം നന്പര്‍ അഡ്മിനിസ്‌ട്രേറ്റീവ് നിയമത്തിന്റെ ഭാഗമായാണ് അറുപത് വയസ് കഴിഞ്ഞവരുടെ റസിഡന്‍സ് പുതുക്കുവാനുള്ള ഭേദഗതി നടപ്പിലാക്കിയത്. അതിനിടെ റസിഡന്‍സ് ഫീ ആയി പത്ത് ദിനാറും താമസ രേഖ പുതുക്കുന്‌പോള്‍ നല്‍കേണ്ടിവരുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ഷുറന്‍സ് പ്രീമിയമായി വലിയ തുക അടക്കുന്നതോടൊപ്പം നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സും റസിഡന്‍സ് ഫീസും നിര്‍ബന്ധമാക്കിയത് വലിയ സാന്പത്തിക ഭാരമാണ് ഈ വിഭാഗത്തിന് സൃഷ്ടിച്ചിരിക്കുന്നത്. ഹോട്ടലിലും ബാക്കാലകളിലും ചെറിയ…

മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം പുഴയില്‍

മലപ്പുറം: മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരമാണ് ആര്യയെ കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും കക്കോടി സ്വദേശി ശാശ്വതുമായുള്ള വിവാഹം. ശനിയാഴ്ച സ്വന്തം വീട്ടിലെത്തിയ ആര്യ ഫോട്ടോ സ്റ്റാറ്റ് എടുക്കാനാനെന്നു പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഏറെ വൈകിയിട്ടും എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുഴയ്ക്ക് സമീപം ആര്യയുടെ ബൈക്കും ചെരുപ്പും കണ്ടെത്തിയത്. തുടര്‍ന്ന് ശനിയാഴ്ച രാത്രി പുഴയില്‍ തെരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെയാണ് കടലുണ്ടി കോട്ടക്കടവ് ഭാഗത്താണ് ആര്യയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് പെണ്‍കുട്ടി വിവാഹത്തിന് ശേഷം സ്വന്തം വീട്ടിലെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.  

വിലക്ക് ലംഘിച്ച് ചെറാട് കുമ്പാച്ചി മലയില്‍ വീണ്ടും ആളുകള്‍; മലമുകളില്‍ നിന്നും ഫ്‌ലാഷ് ലൈറ്റുകള്‍ തെളിയുന്നു

പാലക്കാട്: ചെറാട് സ്വദേശി ബാബുവിനെ നൈ്യം അതിസാഹസികമായി രക്ഷപ്പെടുത്തിയ പാലക്കാട് ചെറാട് മലയില്‍ വീണ്ടും ആളുകള്‍. മലയുടെ മുകള്‍ ഭാഗത്ത് നിന്നും ഫ്‌ലാഷ് ലൈറ്റുകള്‍ തെളിയുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ആരംഭിച്ചു. നിരോധിത വനമേഖലയാണ് ഇത്. മുകളിലെത്തിയവരെ സുരക്ഷിതരായി താഴെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ച ബാബു രവീട്ടിലെത്തിയപ്പോള്‍ സംസ്ഥാനം ചെലവിട്ടത് മുക്കാല്‍ കോടിക്കടുത്ത് തുകയെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നല്‍കുന്ന പ്രാഥമിക കണക്ക്. ബില്ലുകള്‍…

ആലുവയില്‍ കുട്ടികള്‍ ഓടിച്ച ആഡംബര കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

ആലുവ: മുട്ടത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിച്ച ആഡംബര കാറിടിച്ച് ഒരാള്‍ മരിച്ചു. കളമശേരി ഗുഡ്‌ഷെഡ് തൊഴിലാളിയായ എടത്തല സ്വദേശി ബക്കര്‍ ആണ് മരിച്ചത്. മുട്ടം തൈക്കാവിന് സമീപമായിരുന്നു അപകടം. കാര്‍ നിയന്ത്രണംവിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കല്യാണവീട്ടില്‍ പാട്ടുവച്ചതിനെ ചൊല്ലി തര്‍ക്കം; കണ്ണൂരില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടു; മരിച്ചത് ബോംബെറിഞ്ഞ സംഘത്തിലെ അംഗം

കണ്ണൂര്‍: കണ്ണൂരില്‍ കല്യാണ വീട്ടിനു നേര്‍ക്കുണ്ടായ ബോംബേറില്‍ യുവാവ് മരിച്ചു. . ഏച്ചൂര്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ബാലക്കണ്ടി ഹൗസില്‍ മോഹനന്റെ മകന്‍ ജിഷ്ണു(26) ആണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റുതോട്ടടയില്‍ കല്യാണ വീട്ടില്‍ പാട്ടുവെച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് വാനിലെത്തിയ പത്തംഗ സംഘം വീടിന് നേരെ ബോംബെറിഞ്ഞു. സംഭവസമയം വരനും വധുവും വീട്ടിലുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി റോഡില്‍ ചിന്നി ചിതറിയ നിലയിലാണ്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തിട്ടുണ്ട്. ബോംബ് ഏറില്‍ കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘത്തിലെ യുവാവ് തന്നെയാണെന്നാണ് വിവരംവാണ് കൊല്ലപ്പെട്ടത്. സംഘാംഗം എറിഞ്ഞ നാടന്‍ബോംബ് ജിഷ്ണുവിന്റെ തലയില്‍ കൊള്ളുകയായിരുന്നു. സംഘം ആദ്യം എറിഞ്ഞ നാടന്‍ബോംബ് പൊട്ടിയില്ല. ഇത് എടുക്കാന്‍ പോകുമ്പോള്‍ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയില്‍ കൊള്ളുകയായിരുന്നു. സംഭവത്തിനു ശേഷം അക്രമി സംഘത്തിലെ ചിലരെ…

മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ സംസ്ഥാന ഖജനാവ് ചെലവഴിച്ചത് 75 ലക്ഷം രൂപ

പാലക്കാട്: മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ സംസ്ഥാന ഖജനാവിൽ നിന്ന് 75 ലക്ഷം രൂപ ചെലവഴിച്ചതായി ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്കില്‍ പറയുന്നു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകൾക്കും വ്യോമസേനയുടെ ഹെലികോപ്റ്ററുകൾക്കും സൈന്യത്തിനും മറ്റ് രക്ഷാപ്രവർത്തകർക്കും മാത്രം അരക്കോടി രൂപയോളം നൽകി. ബില്ലുകള്‍ ഇനിയും ലഭിക്കാനുണ്ട്. ബാബു കുടുങ്ങിയ തിങ്കളാഴ്ച ആരംഭിച്ച രക്ഷാപ്രവർത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്. പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക കണക്ക് പ്രകാരം സംസ്ഥാനം ഏകദേശം മുക്കാല്‍ കോടി രൂപയോളം ചെലവഴിച്ചു. വിവിധ രക്ഷാ സേനകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനത്തിനാണ് ഇത്രയും തുക ചെലവായത്. ബില്ലുകള്‍ ഇനിയും കിട്ടാനുണ്ടെന്നും തുക ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം പറയുന്നു. രക്ഷാ പ്രവര്‍ത്തനത്തിനായി പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തിച്ചു. ദുരന്ത നിവാരണ അഥോറിറ്റി, കോസ്റ്റ് ഗാര്‍ഡ്. കരസേന എന്നിവരുടെ…