കളമശേരിയില്‍ ലുലു ഫുഡ്പാര്‍ക്ക്; കേരളത്തിലെ ഭക്ഷ്യമേഖലയില്‍ 400 കോടി നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ്

ദുബായ്: കേരളത്തില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ്. എറണാകുളം ജില്ലയില്‍ കളമശേരിയിലാണ് 400 കോടി രൂപ മുതല്‍ മുടക്കില്‍ ലുലുഫുഡ് പാര്‍ക്ക് ആരംഭിക്കുകയെന്ന് ദുബായില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഭക്ഷ്യ പ്രദര്‍ശനമായ ഗള്‍ഫുഡില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന കേന്ദ്രം 18 മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. ആദ്യഘട്ടത്തില്‍ 250 ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാകും. രണ്ട് ഘട്ടങ്ങളിലായുള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടുകൂടി കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും യൂസഫലി പറഞ്ഞു. ഫുഡ് പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സമുദ്രോല്‍പന്ന കയറ്റുമതി കേന്ദ്രം മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. 150 കോടി രൂപ മുതല്‍ മുടക്കുള്ള കേന്ദ്രം പൂര്‍ണമായും കയറ്റുമതി ലക്ഷ്യമാക്കിയുള്ളതാണ്. ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ…

ഉക്രൈൻ സംഘർഷം: ഇന്ത്യന്‍ പൗരന്മാര്‍ക്ക് താത്ക്കാലികമായി രാജ്യം വിടാമെന്ന് ഇന്ത്യന്‍ എംബസി

കൈവ്: റഷ്യയുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ഉക്രൈനിലെ കീവിലെ ഇന്ത്യൻ എംബസി ബുധനാഴ്ച ഉറപ്പു നൽകി. ഈ ആഴ്ച ആദ്യം, ഇന്ത്യൻ പൗരന്മാർക്ക് എംബസി ഒരു ഉപദേശം നൽകിയിരുന്നു. സംഘർഷം വർദ്ധിക്കുന്നതിനാൽ താൽക്കാലികമായി രാജ്യം വിടാമെന്നും, ഉക്രെയ്നിലേക്കും അതിനകത്തേക്കുമുള്ള അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാനും അവരോട് ആവശ്യപ്പെട്ടിരുന്നു. “നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ നിലവിൽ ഉക്രെയ്നിൽ ഉണ്ടെന്നും, ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ ലഭിക്കുന്നതിനെക്കുറിച്ച് അവരുടെ കുടുംബങ്ങള്‍ ആശങ്കാകുലരാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സിവിൽ ഏവിയേഷൻ അധികാരികളുമായും വിവിധ എയർലൈനുകളുമായും ഇന്ത്യയ്ക്കും ഇടയ്‌ക്കും ഇടയിലുള്ള ഫ്ലൈറ്റുകളുടെ എണ്ണം എങ്ങനെ വർധിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് സർക്കാർ വൃത്തങ്ങൾ ഇന്ന് പറഞ്ഞു. കിഴക്കൻ യൂറോപ്യൻ രാഷ്ട്രത്തെച്ചൊല്ലി റഷ്യയും നാറ്റോ രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, എംബസിയും സംഭവ വികാസങ്ങൾ നിരീക്ഷിച്ചുവരികയാണ്. ഉക്രെയ്‌നിലെ ഇന്ത്യൻ പൗരന്മാരുടെയും ഇന്ത്യയിലെ അവരുടെ കുടുംബങ്ങളുടെയും ചോദ്യങ്ങൾക്ക്…

യൂണിഫോമില്‍ ഏതെങ്കിലും ശിരോവസ്ത്രം ഉണ്ടായിരുന്നോ?: ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി

ബംഗളൂരു : കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ കർണാടക ഹൈക്കോടതി ബുധനാഴ്ച വീണ്ടും വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ രവിവർമ കുമാർ കർണാടക ഹൈക്കോടതിക്ക് മുമ്പാകെ സബ്മിഷനുകൾ പുനരാരംഭിക്കുകയും വിദ്യാഭ്യാസ ചട്ടങ്ങളിലെ റൂൾ 11 റഫർ ചെയ്യുകയും ചെയ്തു. യൂണിഫോം മാറ്റുന്നതിന് മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ രക്ഷിതാക്കൾക്ക് ഒരു വർഷത്തെ അറിയിപ്പ് നൽകണമെന്ന് പറയുന്ന നിയന്ത്രണത്തെ അദ്ദേഹം പരാമർശിച്ചു. “വിദ്യാഭ്യാസ സ്ഥാപനം യൂണിഫോം മാറ്റാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ഒരു വർഷം മുമ്പ് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകണമെന്നും ഹിജാബ് നിരോധിക്കുകയാണെങ്കിൽ, അത് ഒരു വർഷം മുമ്പ് അറിയിക്കണമെന്നും ചട്ടത്തിൽ പറയുന്നുണ്ട്,” രവിവർമ കുമാർ പറഞ്ഞു. കോളേജ് ഡെവലപ്‌മെന്റ് കൗൺസിൽ “നിയമങ്ങൾക്കനുസൃതമായി സ്ഥാപിതമായതോ…

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് പ്രതിരോധ മന്ത്രിയെ സന്ദര്‍ശിച്ചു

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും പ്രാദേശിക, അന്തര്‍ദേശീയ പ്രശ്‌നങ്ങളും ഇന്ത്യന്‍ പ്രവാസികളുടെ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഖാലിദ് സാലിഹ് അല്‍ സബാഹ്, ആക്ടിംഗ് ഡിഫന്‍സ് അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഫഹദ് ജാബര്‍ അല്‍ അലി അല്‍ സബാഹ്, അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഷെയ്ഖ ഷമായേല്‍ അഹമ്മദ് അല്‍ ഖാലിദ് അല്‍ സബാഹ് എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. സലിം കോട്ടയില്‍

ഗ്ലോബല്‍ പ്രവാസി അസോസിയേഷനും ഗള്‍ഫ് മലയാളി ഫെഡറേഷനും സംയുകതമായി നിവേദനം സമര്‍പ്പിച്ചു

ദുബായ്: കേരളത്തിന്റെ വികസന ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന കെ-റെയില്‍ പദ്ധതിയിലും വളര്‍ന്നു വരുന്ന കേരളത്തിന്റെ പുതിയ ടൂറിസം പ്രോജക്ടുകളിലും പ്രവാസികളായ വിദേശ നിക്ഷേപകരെ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ ചെയര്‍മാന്‍ സലാം പാപ്പിനിശ്ശേരി, ഗള്‍ഫ് മലയാളി ഫെഡറേഷന്‍ യുഎ ഇ ജനറല്‍ സെക്രട്ടറി നിഹാസ് ഹാഷിം കല്ലറ, ഗള്‍ഫ് മലയാളി ഫെഡറേഷന്‍ വെല്‍ഫയര്‍ കണ്‍വീനര്‍ അബ്ദുല്‍ സലാം കലനാട് എന്നിവര്‍ ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നേരിട്ട് നിവേദനം സമര്‍പ്പിച്ചു. നാടിന്റെ വളര്‍ച്ച, മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ലഭ്യമാക്കുക, ജോലി സാധ്യത വര്‍ധിപ്പിക്കുക, കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പദ്ധതികള്‍ക്ക് തുടക്കമിടുക എന്നിവയെ ആധാരമാക്കിയാണ് സര്‍ക്കാരുമായി കൈകോര്‍ക്കുവാന്‍ പ്രവാസികള്‍ ലക്ഷ്യമിടുന്നതെന്ന് സലാം പാപ്പിനിശ്ശേരി വിശദമാക്കി. ഇതുമായി ബന്ധപ്പെട്ട് വിവിധ മേഖലയില്‍ ബിസിനസ് ചെയ്തുവരുന്ന വിദേശ മലയാളികളുമായി ചര്‍ച്ച നടത്തുകയും അതില്‍ ഭൂരിഭാഗം ആളുകളും ഈ…

സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍.നാസര്‍ തുടരും

ആലപ്പുഴ: സിപിഎം ജില്ലാ സെക്രട്ടറിയായി ആര്‍. നാസര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 46 അംഗ ജില്ലാക്കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയില്‍ നിന്നു ജി. സുധാകരനെ അനുകൂലിക്കുന്ന ആലപ്പുഴയിലെ ഡി. ലക്ഷ്മണന്‍, മാന്നാറിലെ വിശ്വഭരപ്പണിക്കര്‍, ഹരിപ്പാട്ടെ രാജേന്ദ്രന്‍ എന്നിവരെ ഒഴിവാക്കി. സംസ്ഥാന കമ്മിറ്റി അംഗമായതിനാല്‍ മന്ത്രി സജി ചെറിയാന്‍ സ്വയം ഒഴിവായി. പുതുതായി ആറുപേരെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രാഹുല്‍, പ്രസിഡന്റ് ജെയിംസ്, ഹരിപ്പാട് ഏരിയകമ്മിറ്റിയില്‍ പരാജയപ്പെട്ട ശ്രീകുമാര്‍ ഉണ്ണിത്താന്‍, ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറി ശശികുമാര്‍, ചാരുംമൂട് ഏരിയാ സെക്രട്ടറി ബിനു, കുട്ടനാട് ഏരിയാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

പോലീസില്‍ കുഴപ്പക്കാരുണ്ട്, ശ്രദ്ധിക്കും നടപടിയെടുക്കും: വിമര്‍ശനങ്ങള്‍ അംഗീകരിച്ച് മുഖ്യമന്ത്രി

ആലപ്പുഴ: സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പോലീസിനെതിരെ പ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസില്‍ കുഴപ്പക്കാരുണ്ട്. അവരെ ശ്രദ്ധിക്കും. കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐയെ ശത്രുതയോടെ കാണുന്ന സമീപനം പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചില സ്ഥലങ്ങളിലെങ്കിലും അത്തരത്തില്‍ സിപിഐയുമായി പ്രശ്നമുണ്ടാകുന്ന സാഹചര്യമുണ്ട്. അത് പൂര്‍ണമായും ഒഴിവാക്കി, അവരുമായി സൗഹൃദത്തില്‍ പോകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത അവസാനിപ്പക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേതാക്കളെ ചാരിനില്‍ക്കുന്ന പ്രവണത കര്‍ശനമായി അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വാഭാവിക സഞ്ചാരമാകാം, സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം നല്‍കണം; കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവിന് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: ലോക്ഡൗണുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ നീക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദേശം. കോവിഡ് കേസുകള്‍ നിരന്തരം വിലയിരുത്താനും നിര്‍ദ്ദേശമുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിലാണ് പുതിയ നിര്‍ദ്ദേശമുള്ളത്. ജനങ്ങള്‍ക്ക് സ്വാഭാവിക സഞ്ചാരത്തിനുള്ള അവസരമുണ്ടാക്കാനും സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതിനുമാണ് അധികനിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ഫെബ്രുവരി 10-ന് ഒരു പുതിയ മാനദണ്ഡം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്. പ്രത്യേകിച്ച് വിമാനത്താവളങ്ങളിലും സംസ്ഥാന അതിര്‍ത്തികളിലുമാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

കേരളത്തില്‍ ബുധനാഴ്ച 12,223 പേര്‍ക്ക് കോവിഡ്-19; ആകെ മരണം 63,019

കേരളത്തില്‍ 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂര്‍ 444, പാലക്കാട് 438, മലപ്പുറം 419, കാസര്‍ഗോഡ് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,32,052 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,26,887 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5165 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 765 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,13,798 കോവിഡ് കേസുകളില്‍, 4.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍; കണ്‍ട്രോള്‍ റൂം തുറന്നു

ന്യൂഡല്‍ഹി: റഷ്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന യൂറോപ്യന്‍ രാജ്യമായ യുക്രൈനില്‍നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കി. സംഘര്‍ഷത്തില്‍ അയവു വന്നെങ്കിലും ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകാനാണ് വിദേശ മന്ത്രാലയത്തിന്റെ തീരുമാനം. യുക്രൈനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഷാര്‍ജ, ദുബായ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് കണക്ഷന്‍ സര്‍വീസുമുണ്ടാകും. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയവുമായും വിമാന കമ്പനികളുമായും വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി. കീവിലെ ഇന്ത്യന്‍ എംബസിയില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. താത്പര്യമുള്ള എല്ലാവരേയും മടക്കി കൊണ്ടുവരും. നിരവധി പേര്‍ എംബസിയിലും വിദേശകാര്യ മന്ത്രാലയത്തിലും ബന്ധപ്പെടുകയാണ്. ഇതിനെ തുടര്‍ന്നാണ് യുക്രൈന്‍ വിഷയം കൈകാര്യം ചെയ്യാനും പൗരന്‍മാരുടെ ആശങ്കയകറ്റാനും കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. എംബസിയില്‍ രജിസ്റ്റര്‍…