सुप्रीम कोर्ट ने पूछा है कि क्या विवादित फिल्म ‘गंगूभाई कात्यावाड़ी’ का नाम बदला जा सकता है?

मुंबई | बॉलीवुड की फिल्मों और विवादों का चोली दामन का साथ हो गया है. 2 दिनों पहले देश के सिनेमाघरों में रिलीज हुई आलिया भट्ट की फिल्म गंगूबाई काठियावाड़ी अब कानूनी दांवपेच में फंसती हुए नजर आ रही है. अब इस फिल्म पर उठे बवाल देश की सर्वोच्च अदालत तक पहुंच गया है. विवाद पर सुनवाई करने के दौरान जस्टिस इंदिरा बैनर्जी और जस्टिस जेके महेश्वरी ने फिल्म के निर्माता संजय लीला भंसाली को सुझाव दिए हैं. उन्होंने निर्माता से पूछा है कि क्या इस पर उनका नाम बदल…

दिल्ली नगर निगम चुनाव कांग्रेस के लिए अहम

नई दिल्ली : एमसीडी चुनाव को लेकर तमाम दलों में गुणा-भाग का दौर जारी है. कई लोग इसे पांच राज्यों में चल रहे विधानसभा चुनावों के परिणाम से जोड़कर देख रहे हैं. तो कइयों ने यह आंकलन कर डाला कि अगर 5 राज्यों में से 2 पर भी कांग्रेस काबिज होती है तो एमसीडी इलेक्शन पर इसका सीधा असर पड़ेगा. ऐसे भी विधानसभा के परिणाम आने में समय है. कांग्रेस में एमसीडी चुनाव के सीटों और क्षेत्र को लेकर रणनीति बनना शुरू हो चुका है. 2017 में हुए नगर निगम चुनाव…

സിപിഎമ്മിലെ ജാതിവിവേചനം ഒരു പാര്‍ട്ടിയിലും കാണില്ല; സഖാക്കള്‍ ജാതി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്; ആശ ലോറന്‍സ്

തലശ്ശേരി: പുന്നോലിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകം ആര്‍എസ്എസ്സിന്റെ ജാതിവെറിയുടെ ഭാഗമാണെന്ന എംവി ജയരാജന്റെ പ്രസ്താവനയ്ക്കെതിരേ സിപിഎം നേതാവ് എംഎംലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്. സിപിഎമ്മില്‍ ഉള്ളത്ര ജാതി-മത-സാമ്പത്തിക-തറവാട് മഹിമ വിവേചനം ലോകത്ത് ഒരു പാര്‍ട്ടിയിലും കാണില്ല. 2022ല്‍ പോലും പാര്‍ട്ടിയില്‍ ഉച്ചനീചത്വം അല്ലേ നിലനില്‍ക്കുന്നത്. പാര്‍ട്ടി നേതാക്കന്മാരെ പരിചയപ്പെടുത്തുന്നത് പോലും ബ്രാഹ്മണന്‍ ആണ് മേനോന്‍ ആണ് നായരാണ്കത്തോലിക്കനാണ് തറവാടി ആണ് എന്ന് പറഞ്ഞല്ലേ സഖാക്കളേ’ എന്ന് ആശ ലോറന്‍സ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.ടി.ജെ ആഞ്ചലോസിനെ മീന്‍ പെറുക്കി ചെറുക്കന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചത് ആര്‍എസ്എസ് നേതാവല്ല. സിപിഎമ്മിന്റെ എല്ലാമെല്ലാമായ സാക്ഷാല്‍ സഖാവ് വി.എസ്സ് അച്ചുതാനന്ദന്‍ ആണ്. സഖാക്കള്‍ ജാതി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടെന്നും ആശ ഫെയ്സ്ബുക്കില്‍ കുറിച്ചു.   എം.വി ജയരാജൻ ഞാൻ ജയരാജേട്ട എന്ന് തന്നെയാ വിളിക്കുന്നത് മുതിർന്ന സഹോദര സ്ഥാനത്ത് തന്നെയാ കാണുന്നത്…

വിദേശത്തേക്ക് പണം അയയ്ക്കുന്നതിനു കൂടുതല്‍ നിയന്ത്രണങ്ങള്‍; വിവരങ്ങള്‍ ആവശ്യപ്പെട്ട് കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക്

കുവൈറ്റ് സിറ്റി : രാജ്യത്തെ ബാങ്കുകള്‍, ഫിനാന്‍സ് സ്ഥാപനങ്ങള്‍ , എക്‌സ്‌ചേഞ്ച് കമ്പനികള്‍ എന്നിവ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകളെ എങ്ങനെയാണ് തരം തിരിക്കുന്നതെന്നും ചാരിറ്റി സൊസൈറ്റികളെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി അധികൃതര്‍ക്ക് നല്‍കുന്നുണ്ടോ എന്ന് അറിയിക്കാനും കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു. ഇതു സംബന്ധമായ ചര്‍ച്ചകള്‍ അടുത്ത മാസത്തില്‍ അന്തരാഷ്ട്ര ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) നേതൃത്വത്തില്‍ നടത്തുമെന്ന് പ്രാദേശിക പത്രം അല്‍-റായി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ തങ്ങളുമായി ബന്ധമില്ലാത്ത വിദേശത്തുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പണം അയക്കരുതെന്ന് വിദേശികള്‍ക്കും സ്വദേശികള്‍ക്കും സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കല്‍, ഭിക്ഷാടനം, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കുള്ള ധനസഹായം തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികള്‍. ഹവാല പണമിടപാടിനെതിരെ രാജ്യത്ത് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന സ്വീകരിക്കുന്നതുള്‍പ്പെടെ കര്‍ശന…

തലശേരി ഹരിദാസ് വധം: കണ്ണവം സ്‌റ്റേഷനിലെ പോലീസുകാരനെ ചോദ്യം ചെയ്യുന്നു

  കണ്ണൂര്‍: പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നു. കണ്ണവം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സുരേഷിനെയാണ് ചോദ്യം ചെയ്യുന്നത്. കൃത്യം നടന്ന ദിവസം കേസിലെ പ്രതികളില്‍ ഒരാളായ കെ. ലിജേഷ് സുരേഷിനെ വിളിച്ചിരുന്നു. പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. പുലര്‍ച്ചെ ഒന്നിനാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷിനെ വിശദമായി പോലീസ് ചോദ്യം ചെയ്യുന്നത്. അതേസമയം ആളുമാറി സുരേഷിനെ വിളിച്ചതെന്നാണ് ലിജേഷ് നല്‍കുന്ന മൊഴി. കേസില്‍ ഇന്ന് ഒരാള്‍ കൂടി പിടിയിലായിരുന്നു. പുന്നോല്‍ സ്വദേശി നിജില്‍ദാസ് ആണ് പിടിയിലായത്. നേരത്തെ നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ. ലിജേഷ് അടക്കം നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞു മടങ്ങിയെത്തിയയുടന്‍ പുലര്‍ച്ചെ ഒന്നരയോടെ വീടിനു മുന്നില്‍വച്ചാണ് പതിയിരുന്ന അക്രമി സംഘം വെട്ടിവീഴ്ത്തിയത്.…

കിഴക്കമ്പലത്ത് പോലീസിനെ കിറ്റെക്‌സ് തൊഴിലാളികള്‍ ആക്രമിച്ച സംഭവം: കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച് വാഹനം കത്തിച്ച സംഭവത്തില്‍ രണ്ടു കേസുകളിലായി കുറ്റപത്രം സമര്‍പ്പിച്ചു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും പോലീസ് വാഹനം തകര്‍ത്ത് അഗ്‌നിക്കിരയാക്കിയ കേസിലും വ്യത്യസ്ത കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചത്. പോലീസുകാരെ ആക്രമിച്ച കേസില്‍ 51 പേരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാഹനം കത്തിച്ച കേസില്‍ 175 പേര്‍ക്കെതിരേയാണ് കുറ്റപത്രം. പ്രതികളെല്ലാം കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികളാണ്. കഴിഞ്ഞ ഡിസംബര്‍ 25ന് രാത്രിയാണ് കിഴക്കമ്പലത്ത് കിറ്റെക്‌സ് കമ്പനി തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ സംഘര്‍ഷം അരങ്ങേറിയത്. പിന്നാലെ സ്ഥലത്തെത്തിയ പോലീസിനെ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പോലീസ് വാഹനം അടിച്ചുതകര്‍ത്ത ശേഷം അക്രമികള്‍ തീയിട്ടു. പിന്നീട് കൂടുതല്‍ പോലീസ് എത്തിയതാണ് അക്രമികളെ അറസ്റ്റ് ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു

മുംബൈ: ദാവൂദ് ഇബ്രാഹിമും കൂട്ടാളികളും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച അറസ്റ്റ് ചെയ്തു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് മാലിക്കിനെ ദക്ഷിണ മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റ് ഏരിയയിലെ ഇഡി ഓഫീസിൽ രാവിലെ എട്ട് മണി മുതൽ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, രാവിലെ ആറ് മണിയോടെയാണ് ഇഡി മാലിക്കിനെ വീട്ടിൽ നിന്ന് കൊണ്ടുപോയതെന്ന് എൻസിപി അറിയിച്ചു. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദക്ഷിണ മുംബൈയിലെ ഇഡി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ മാലിക് മാധ്യമങ്ങളോട് പറഞ്ഞു, “ഞങ്ങൾ പോരാടി വിജയിക്കും” ഞങ്ങൾ മുട്ടുകുത്തുകയില്ല. ഇതിന് പിന്നാലെയാണ് ഇഡി ഉദ്യോഗസ്ഥർ മാലിക്കിനെ…

ആര്‍എസ്എസുകാരുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയ പോലീസുകാരനെ പിരിച്ചുവിട്ടു

ഇടുക്കി: ആര്‍എസ്എസുകാരുടെ വിവരങ്ങള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന പി.കെ. അനസിനെയാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ ഡിസംബറില്‍ അനസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജനുവരി അവസാനം കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. ഔദ്യോഗിക വിവരശേഖരണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് കൈമാറിയെന്നാണ് ഇയാള്‍ക്കെതിരേയുളള ആരോപണം. സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷം പരത്തിയെന്ന പേരില്‍ തൊടുപുഴയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഷാനവാസിന്റെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയത്. പൊലീസ് ശേഖരിച്ച ബിജെപി, ആർഎസ്എസ് നേതാക്കൾ ഉൾപ്പടെയുള്ളവരുടെ വ്യക്തി വിവരങ്ങളാണ് ഇയാൾ എസ്‌ഡിപിഐ പ്രവർത്തകർക്ക് ചോർത്തി നൽകിയത്. പൊലീസിന്‍റെ ഔദ്യോഗിക വിവരം ചോർത്തിയെന്ന ആരോപണം ശരിവയ്‌ക്കുന്ന കണ്ടെത്തലുകളോടെ നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്‌പി…

നിയമസഭയിൽ ക്രമസമാധാന പ്രശ്‌നത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും വാക്‌പോര്

തിരുവനന്തപുരം: കേരളം ഗുണ്ടകളുടെ ഇടനാഴിയായി മാറിയെന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷമായ യുഡിഎഫ് ആരോപിച്ചതോടെ സംസ്ഥാനത്തെ ക്രമസമാധാന നിലയെച്ചൊല്ലിയുള്ള വാക്പോരിന് കേരള നിയമസഭ ബുധനാഴ്ച സാക്ഷ്യം വഹിച്ചു. കലാപം ഉണ്ടാക്കിയതിന് ഉത്തരവാദികൾ വർഗീയ ശക്തികൾക്കൊപ്പം ചേർന്ന യുഡി‌എഫ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇടതു സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് വർധിച്ചുവരുന്ന കൊലപാതകങ്ങളും അക്രമങ്ങളും സ്ത്രീകൾക്കെതിരായ ആക്രമണങ്ങളും ചർച്ച ചെയ്യുന്നതിനുള്ള അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം പൂജ്യ സമയത്താണ് നോട്ടീസ് തേടിയത്. എന്നാൽ, രാജ്യത്ത് ക്രമസമാധാനനില തകരാത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും, സമൂഹത്തിലെ എല്ലാത്തരം അതിക്രമങ്ങൾക്കും ദുഷ്പ്രവൃത്തികൾക്കുമെതിരെ സംസ്ഥാന പോലീസ് കർശന നടപടികളാണ് സ്വീകരിക്കുന്നതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണകാലത്ത് 1,677 കൊലപാതക കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ, എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2016 മെയ് 25…

മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ കേസില്‍ കോണ്‍ഗ്രസുകാര്‍ക്ക് ഒരു മാസം തടവും പിഴയും ശിക്ഷ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ. കരിപ്പൂരില്‍വച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ കേസിലാണ് നടപടി. മഞ്ചേരി ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശിക്ഷിച്ചത്. ഒരു മാസം തടവും 5200 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 2016ല്‍ സ്വാശ്രയ കോളജ് ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ടാണ് പിണറായി വിജയനെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്‌