പാക്കിസ്താന് നടീനടന്മാരായ ഹാനിയ ആമിറും അലി റഹ്മാനും ആദ്യമായി മുൻനിര ജോഡികളായി അഭിനയിക്കുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം “പർദെ മേം രെഹ്നെ ദോ”, അതിന്റെ ട്രെയിലറും മൂന്ന് ഗാനങ്ങളും റിലീസ് ചെയ്തു. ഫെബ്രുവരി 25 വെള്ളിയാഴ്ച വൈകുന്നേരം കറാച്ചിയിലെ ബീച്ച് ലക്ഷ്വറി ഹോട്ടലിലായിരുന്നു ചടങ്ങ്. സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വജാഹത് റൗഫിന്റെ നാലാമത്തെ ഫീച്ചർ ഫിലിമായ “പർദെ മേം രെഹ്നേ ദോ” രാജ്യവ്യാപകമായി തിയേറ്ററുകൾ വീണ്ടും തുറന്നതു മുതൽ, ഈ കോമഡി ചിത്രം പാക്കിസ്താനിലെ ഈദുൽ-ഫിത്രിൻ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. ഈ ചിത്രത്തിന്റെ ട്രെയിലറും ഗാന പ്രകാശനവും കറാച്ചിയിലെ ബീച്ച് ലക്ഷ്വറി ഹോട്ടലിൽ വെച്ച്, സിനിമാ ട്രെയിലർ കാണാനും സിനിമയുടെ സൗണ്ട് ട്രാക്കിൽ നിന്നുള്ള ചില പാട്ടുകളുടെ തത്സമയ പ്രകടനം കേൾക്കാനും അവരുമായി ഒരു ചോദ്യോത്തര സെഷനിൽ പങ്കെടുക്കാനും മാധ്യമ പ്രവർത്തകർ സന്നിഹിതരായിരുന്നു.…
Day: February 26, 2022
കുടുംബ വിസ പുതുക്കാനായി മസ്ക്കറ്റിലെത്തിയ ഗുരുവായൂര്‍ സ്വദേശിയായ പന്ത്രണ്ടുകാരന് വാഹനാപകടത്തില്‍ മരിച്ചു
ഗുരുവായൂര്‍: മസ്ക്കറ്റില്‍ വാഹനാപകടത്തില്‍ ഗുരുവായൂര്‍ സ്വദേശിയായ പന്ത്രണ്ടുകാരന് മരിച്ചു. കോട്ടപ്പടി ചൂല്‍പ്പുറം പട്ടണത്ത് ദേവിപ്രസാദിന്റേയും പ്രീതയുടേയും മകന് കൃഷ്ണദേവാണ് മരിച്ചത്. പാവറട്ടി സെന്റ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറിനായിരുന്നു അപകടം. താമസിക്കുന്ന ഫ്ളാറ്റിനു എതിര്‍വശത്തുള്ള സ്ഥലത്തേയ്ക്കു കളിക്കാന്‍ വേണ്ടി റോഡ് മുറിച്ചുകടക്കുന്പോള്‍ കാര്‍ വന്നിടിക്കുകയായിരുന്നു. കൂടെ സഹോദരന് മഹാദേവും അഞ്ചു കൂട്ടുകാരുമുണ്ടായിരുന്നു.റോഡില്‍ തെറിച്ചുവീണ കൃഷ്ണദേവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. ദേവിപ്രസാദ് ഏറെ കാലമായി മസ്ക്കറ്റില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുകയാണ്. കുടുംബ വിസ പുതുക്കാനായി രണ്ടു മാസം മുന്‍പാണ് കൃഷ്ണദേവ് അമ്മയ്ക്കും സഹോദരനുമൊപ്പം മസ്ക്കറ്റിലേക്കു പോയത്. മൃതദേഹം ഇന്നുരാവിലെ ചൂല്‍പ്പുറത്തെ വീട്ടിലേക്ക് കൊണ്ടുവരും. ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ സംസ്കരിക്കും.
ദുബായ് പുതിയ മാസ്ക് നിയമങ്ങള്‍ പ്രഖ്യാപിച്ചു
ദുബായ്: യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായതിനെതുടര്‍ന്നു ദുബായ് സര്‍ക്കാര്‍ പുതിയ മാസ്ക് നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ദുബായിലെ എല്ലാ പൊതുസ്ഥലങ്ങളിലും ഇന്‍ഡോര്‍ വേദികളിലും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. എന്നാല്‍ ഔട്ട്ഡോര്‍ ഏരിയകളില്‍ സ്വന്തം നിലയില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. അതേസമയം ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ ക്യുആര്‍ കോഡ് അടങ്ങുന്ന അംഗീകൃത കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രോഗലക്ഷണങ്ങളില്ലാത്തവര്‍ പോസിറ്റീവ് കേസുകളുമായി അടുത്തിടപഴകുന്പോള് ഇനി ക്വാറന്റൈനില്‍ കഴിയേണ്ടതില്ലെന്നും യുഎഇയിലെ ദേശീയ പ്രകൃതി ദുരന്ത നിവാരണ സമിതിയുടെ അറിയിപ്പില്‍ പറയുന്നു. ശനിയാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
വെമ്പായത്ത് വന്‍ തീപിടിത്തം; അഞ്ച് നില പെയ്ന്‍്റ് കട കത്തിനശിച്ചു
തിരുവനന്തപുരം: വെമ്പായത്ത് അഞ്ച് നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. വെമ്പായത്തുള്ള എഎന്‍ ഹാര്ഡ്വെയര് ആന്‍ഡ് പ്ലംബിംഗ് സാനിറ്ററി ഇലക്ട്രിക്കല്‍സ് കടയിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് നിലകളുള്ള കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. സമീപത്തുള്ള കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്സും നാട്ടുകാരും ശ്രമിക്കുകയാണ്. വെല്‍ഡിംഗ് മെഷീനില്‍ നിന്നു ടിന്നറിലേക്ക് തീപ്പൊരി പടര്‍ന്ന് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ആളുകള്‍ ആരും അകത്തില്ല. കടയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ളൂ. കോടികളുടെ നഷ്ടം ഉണ്ടായാതായാണ് കരുതുന്നത്
ഐസറിന്റെ ആറാംനിലയില്‍ നിന്ന് വീണ് അസോസിയേറ്റ് പ്രഫസറുടെ മകന് മരിച്ചു
തിരുവനന്തപുരം: വിതുര ഐസറില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു 12 വയസുകാരന് മരിച്ചു. ഐസറിലെ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റ് അസോസിയേറ്റ് പ്രഫസറായ കണ്ണൂര്‍ തലശേരി സ്വദേശി മധു തലക്കുളത്തിന്റെ മകന് ദത്തന് (12) ആണ് മരിച്ചത്. വൈകുന്നേരം അഞ്ചോടെ ഐസറിലെ ക്വാര്‍ട്ടേഴ്സിന്റെ ആറാം നിലയില്‍ നിന്നാണ് കുട്ടി വീണത്. ഈ സമയം റൂമില്‍ ആരും ഇല്ലായിരുന്നു. ഭിന്നശേഷിക്കാരനായ കുട്ടിയാണ് ദത്തന്. റൂമിലെ ജനലിന്റെ ഗ്ലാസ് നീക്കി ആയിരിക്കാം കുട്ടി മുകളില്‍ നിന്ന് വീണതെന്ന് പറയപ്പെടുന്നു. വീഴ്ചയില്‍ സാരമായി പരിക്കേറ്റ കുട്ടി തല്‍ക്ഷണം മരിച്ചു. ഉടന്‍തന്നെ ഐസറിലെ ആംബുലന്‍സില്‍ തന്നെ വിതുര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ് പറഞ്ഞു.
സോളാര്‍ അപകീര്‍ത്തി കേസ് വിധിക്കെതിരായ അപ്പീല്‍; കോടതി നിര്‍ദേശിച്ച സെക്യൂരിറ്റി ബോണ്ട് വിഎസ് കെട്ടിവച്ചു
തിരുവനന്തപുരം: സോളാര്‍ അപകീര്‍ത്തി കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോടതിയില്‍ സെക്യൂരിറ്റി ബോണ്ട് കെട്ടിവച്ചു. വിധി സ്റ്റേ ചെയ്ത ജില്ലാ കോടതി ഉത്തരവു പ്രകാരം നഷ്ടപരിഹാര തുകയ്ക്ക് പകരമാണ് വി.എസ് സെക്യൂരിറ്റി ബോണ്ട് കെട്ടിവച്ചത്. അച്യുതാനന്ദന്റെ മകന് അരുണ്‍ കുമാറിന്റെ സാലറി സര്‍ട്ടിഫിക്കറ്റാണ് കോടതിയില്‍ തുകയ്ക്കു പകരമായി നല്‍കിയത്. ഐഎച്ച്ആര്‍ഡിയിലെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയാണ് അരുണ്‍ കുമാര്‍. 14,89,750 രൂപയാണ് അച്യുതാനന്ദന് സബ് കോടതി ഉത്തരവ് പ്രകാരം ഉമ്മന്‍ ചാണ്ടിക്കു നല്‍കേണ്ടത്. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു സ്വകാര്യ ചാനലിലൂടെ വി.എസ്.അച്യുതാനന്ദന് നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയാണ് കേസിന് ആസ്പദമായത്. കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ വിധി പറഞ്ഞ സബ് േകാടതി 10 ലക്ഷം രൂപ പലിശയടക്കം നഷ്ടപരിഹാരം നല്കാന് വി.എസിനോട് ആവശ്യപ്പെട്ടിരുന്നു.
മൊത്തക്കച്ചവടത്തിന് ഒരു ലോറി കഞ്ചാവുമായി താമരശേരിയിലെത്തിയ; യുവാവ് പിടിയില്‍
താമരശേരി: ആന്ധ്രയില്‍ നിന്നും വില്പനക്കായി എത്തിച്ച 39 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പൂനൂര് വട്ടപ്പൊയില്‍ ചിറക്കല്‍ റിയാദ് ഹൗസില്‍ നഹാസ്(37) ആണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് ഏഴോടെ അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക വീട്ടില്‍ നിന്നാണ് കഞ്ചാവ് സഹിതം ഇയാളെ പിടികൂടിയത്. ഈ മാസം 11ന് ലോറിയുമായി ആന്ധ്രയില്‍ പോയ ഇയാള്‍ ഒരാഴ്ച കഴിഞ്ഞു കേരളത്തിലെത്തി മൊത്തവിതരണക്കാര്‍ക്ക് വില്പനനടത്തിയതില് ബാക്കിയാണ് കണ്ടെടുത്തത്. ഇയാളുടെ കൂട്ടാളികളെയും ചില്ലറ വില്പനക്കാരെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു. നവംബര്‍ മാസത്തിനു ശേഷം ആറ് തവണയായി 300 കിലോയോളം കഞ്ചാവ് ഇങ്ങനെ എത്തിച്ചിട്ടുണ്ട്. അതിനിടെ, വില്പനക്കായി സൂക്ഷിച്ച 14കിലോ ഗ്രാം കഞ്ചാവുമായി ഒരാളെ കോഴിക്കോട് റൂറൽ എസ് പി എ ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കൊടുവള്ളി തലപ്പെരുമണ്ണ പുൽപറമ്പിൽ ഷബീർ (33)…
കേരളത്തില്‍ ശനിയാഴ്ച 3262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.; ആകെ മരണം 65,161 ആയി
കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂര്‍ 122, വയനാട് 108, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,564 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,09,157 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2407 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 305 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 32,980 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
ന്യൂനമര്‍ദം: കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലുമായി പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച ചക്രവാതച്ചുഴി രൂപം കൊള്ളും. പിന്നീട് ശക്തിയാര്‍ജ്ജിച്ച് ശ്രീലങ്കന്‍ ഭാഗത്തേക്ക് നീങ്ങും. മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി.
മലയാളികളെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും നോര്‍ക്ക റൂട്ട്സും
തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലും മുംബൈയിലുമെത്തുന്ന മലയാളികളെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും നോര്‍ക്ക റൂട്ട്സും വ്യക്തമാക്കി. ഡല്‍ഹിയിലെ കേരള ഹൗസില്‍ ഇവര്‍ക്ക് സൗജന്യ താമസമൊരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് നോര്‍ക്ക റൂട്സ് റസിഡന്റ് വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന് അറിയിച്ചു. നോര്‍ക്കയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് കൗണ്ടറില്‍ ഇതുവരെ 1428 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.