റഷ്യക്ക് അയൽക്കാരോട് മോശമായ ഉദ്ദേശ്യമൊന്നുമില്ലെന്ന് പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ

മോസ്കോ: ക്രെംലിന് അയൽരാജ്യങ്ങളോട് മോശമായ ഉദ്ദേശ്യമില്ലെന്ന് ഉക്രെയ്‌നിൽ തുടരുന്ന സൈനിക നടപടിയ്‌ക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ റഷ്യയുടെ അയൽക്കാർക്ക് മുന്നറിയിപ്പ് നൽകി. ഉക്രെയ്നിലെ സൈനിക സംഘട്ടനത്തിന്റെ ഒമ്പതാം ദിവസം ഒരു ടെലിവിഷൻ പ്രസംഗത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. “നമ്മുടെ അയൽക്കാരോട് മോശമായ ഉദ്ദേശ്യങ്ങളൊന്നുമില്ല. സ്ഥിതിഗതികൾ വഷളാക്കരുതെന്നും നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തരുതെന്നും ഞാൻ അവരെ ഉപദേശിക്കുന്നു,” അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ എല്ലാ കടമകളും നിറവേറ്റുകയും അവ നിറവേറുന്നതു വരെ തുടരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രേനിയൻ പക്ഷവുമായും ഉക്രെയ്നിൽ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുമായും സംവാദത്തിന് റഷ്യ തയ്യാറാണെന്ന് പുടിൻ പറഞ്ഞു. എന്നാൽ, എല്ലാ റഷ്യൻ ആവശ്യങ്ങളും നിറവേറ്റപ്പെടുന്നു എന്ന വ്യവസ്ഥയിൽ മാത്രമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്നിന്റെ നിഷ്പക്ഷവും ആണവരഹിതവുമായ പദവി, അതിന്റെ “ഡിനാസിഫിക്കേഷൻ”, റഷ്യയുടെ ഭാഗമായി ക്രിമിയയെ അംഗീകരിക്കൽ, കിഴക്കൻ ഉക്രെയ്നിലെ ജനങ്ങളുടെ “പരമാധികാരം” എന്നിവ അതിൽ ഉൾപ്പെടുന്നു.…

കാരണം പറയാതെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി രാജിവച്ചു

ന്യൂഡല്‍ഹി: അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി രാജിവച്ചു. കേന്ദ്രസര്‍ക്കാരിന് രണ്ടുവരി രാജിക്കത്ത് കൈമാറി. രാജിക്കുള്ള കാരണം കത്തില്‍ വ്യക്തമാക്കിയിട്ടില്ല. 2ജി സ്‌പെക്ട്രം, കല്‍ക്കരി കുംഭക്കോണം തുടങ്ങിയ പ്രധാന കേസുകളില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായിട്ടുണ്ട്. 2018 മാര്‍ച്ചില്‍ നിയമിതനായ അമന്‍ ലേഖിയുടെ കാലാവധി 2023 ജൂണ്‍ 30 വരെ നീട്ടിയിരുന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ പദവിയില്‍ നിന്നൊഴിയാന്‍ ഉടന്‍ തന്നെ രാജി സമര്‍പ്പിക്കുകയാണെന്ന് നിയമ-നീതി മന്ത്രി കിരണ്‍ റിജിജുവിന് അയച്ച കത്തില്‍ ലേഖി പറഞ്ഞു.

രാമനെ ട്രോളുന്നവർ സ്വന്തം ദൈവത്തെ ട്രോളുന്നതുപോലെയാണെന്ന് പ്രമോദ് രാമന്‍

മീഡിയ വൺ എഡിറ്റർ പ്രമോദ് രാമനെ ട്രോളന്മാര്‍ പിന്തുടരുന്നു. ട്വിറ്ററിലൂടെയാണ് പ്രമോദിന് ട്രോളുന്നത്. ഏഷ്യാനെറ്റിലും ഇന്ത്യാവിഷനിലും ജോലി ചെയ്യുമ്പോൾ പ്രമോദ് എന്നറിയപ്പെട്ടിരുന്ന പ്രമോദ്, മനോരമ ന്യൂസിൽ വന്നപ്പോൾ തന്റെ പേരിനൊപ്പം ‘രാമന്‍’ എന്നു ചേര്‍ത്തതാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്. ഇതിന് പിന്നിലെ രാഷ്ട്രീയം ട്രോളന്മാർ ഏറ്റെടുത്തതോടെ പ്രതികരണവുമായി പ്രമോദ് രാമൻ രംഗത്തെത്തി. ഇതിന് ടിജി മോഹൻദാസിന്റെ മറുപടിയാണ് ഇപ്പോൾ പുതിയ ട്രോള്‍. മലയാളത്തിൽ വളരെ എളുപ്പം ട്രോളാൻ സാധിക്കുന്ന ഒന്നാണ് എന്റെ ഇരട്ടപ്പേര് ‘രാമൻ‘. എന്നാൽ ഇതിനെ ട്രോളുന്നവർ സ്വന്തം ദൈവത്തെയാണ് ട്രോളുന്നതെന്ന് മറക്കരുത് എന്നായിരുന്നു പ്രമോദ് രാമന്റെ ട്വീറ്റ്. എന്നാൽ, ഇന്ത്യാവിഷനിൽ ജോലി ചെയ്തിരുന്നപ്പോൾ പേരിനൊപ്പം ഇല്ലാതിരുന്ന രാമൻ മനോരമയിൽ എത്തിയപ്പോൾ എങ്ങനെ വന്നുവെന്നായിരുന്നു ടി ജി മോഹൻദാസിന്റെ മറുചോദ്യം. പ്രമോദ് രാമന്റെ ട്വീറ്റിന് കിട്ടിയതിനേക്കാൾ വലിയ സ്വീകാര്യതയാണ് ടി ജി മോഹൻദാസിന്റെ മറുപടി ലഭിച്ചു കൊണ്ടിരിക്കുന്നത്.…

കുവൈറ്റില്‍ മാര്‍ച്ച് 16 ബുധനാഴ്ച രാവിനും പകലിനും തുല്യ സമയ ദൈര്‍ഘ്യം

കുവൈറ്റ് സിറ്റി : മാര്‍ച്ച് 16 ന് ബുധനാഴ്ച കുവൈറ്റില്‍ പകലും രാത്രിയും തുല്യ ദൈര്‍ഘ്യത്തിന് സാക്ഷ്യം വഹിക്കും. ബുധനാഴ്ച സൂര്യോദയം പുലര്‍ച്ചെ 5.57 നും സൂര്യാസ്തമയം വൈകുന്നേരം 5.57 നും ആയിരിക്കുമെന്ന് അല്‍-ഒജൈരി സയന്റിഫിക് സെന്ററിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഖാലിദ് അല്‍-ജമാന്‍ അറിയിച്ചു. ഈ സമയങ്ങളില്‍ താപനിലയില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.വര്‍ഷത്തില്‍ മാര്‍ച്ചിലും സെപ്റ്റംബറിലുമാണ് ദിനവും രാവും തുല്യമായ സമയ ദൈര്‍ഘ്യം ആകുന്ന പ്രതിഭാസം സംഭവിക്കാറുള്ളത്. സലിം കോട്ടയില്‍

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പിസിആര്‍ പരിശോധനകള്‍ റദ്ദു ചെയ്യണം

കുവൈറ്റ് സിറ്റി : കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പിസിആര്‍ പരിശോധനകള്‍ റദ്ദു ചെയ്യണമെന്ന് പാര്‍ലിമെന്റ് അംഗം ഡോ. ഹമദ് അല്‍ മതാര്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ സ്വീകരിക്കാത്തതോ, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കുന്നതില്‍ ഇളവ് അനുവദിച്ചതോ ആയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പിസിആര്‍ പരിശോധന നിര്‍ബന്ധമാണ് . നിലവില്‍ വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിലേക്ക് പ്രവേശിക്കുന്നതിനായി നിശ്ചിത കാലയളവില്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ അനുദിനം കുറയുകയാണ്. അടുത്ത മാസങ്ങളില്‍ സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പിസിആര്‍ നിബന്ധന പിന്‍വലിക്കാതിരിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സലിം കോട്ടയില്‍  

കല കുവൈറ്റ് മൈക്രൊ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്ദാനം മാര്‍ച്ച് 11ന്

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച നാലാമത് മൈക്രൊ ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ്ദാനം മാര്‍ച്ച് 11ന് നടക്കും. ജനുവരി 20, 21 തീയതികളിലായി നടന്ന ഫെസ്റ്റിവലില്‍ പൂര്‍ണമായും കുവൈറ്റില്‍ ചിത്രീകരിച്ച 42 ചിത്രങ്ങളാണു മല്‍സരിച്ചത്. നിഷാന്ത് ജോര്‍ജ് സംവിധാനം ചെയ്ത ‘Judges please note… Chest No-1 56 inch on stage” മികച്ച ചിത്രമായി തെരഞ്ഞെടുത്തിരുന്നു. രതീഷ് സി.വി അമ്മാസ് സംവിധാനം ചെയ്ത ‘Day 378’മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജിജോ വര്‍ഗീസ് (സംമോഗ ഉറവ്), മികച്ച തിരക്കഥാകൃത്തായി മനു രാമചന്ദ്രന്‍ (മൂന്ന്), മികച്ച ക്യാമറാമാനായി രാജേഷ്, ബിന്ദു (Light),, മികച്ച എഡിറ്ററായി സൂരജ് എസ് പ്ലാത്തോട്ടത്തില്‍ (Treasure Hunt), മികച്ച നടനായി വിനോയ് വില്‍സണ്‍ (‘ഖൗ(‘Judges please note… Chest No-1 56 inch on…

വാക്‌സിനേഷന്‍ യജ്ഞം; കേരളത്തില്‍ രണ്ട് പേര്‍ക്ക് മികച്ച വാക്‌സിനേറ്റര്‍മാരുടെ ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: ദേശീയ കോവിഡ് 19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്‌സിനേറ്റര്‍മാരായി തെരഞ്ഞെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയ, കണ്ണൂര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ജെപിഎച്ച്എന്‍ ഗ്രേഡ് വണ്‍ ടി. ഭവാനി എന്നിവരാണ് ദേശീയ തലത്തിലെ പുരസ്‌കാരത്തിന് അര്‍ഹരായത്. മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കും. മികച്ച വാക്‌സിനേറ്റര്‍മാരായി തെരഞ്ഞെടുത്ത പ്രിയയേയും ഭവാനിയേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഉക്രെയ്ൻ രക്ഷാ ദൗത്യത്തില്‍ സജീവ ഇടപെടല്‍ നടത്തിയത് കേരളം: വിദേശകാര്യ വകുപ്പ്

ന്യൂഡൽഹി: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ദൗത്യത്തില്‍ ഏറ്റവും കാര്യക്ഷമതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്ത സംസ്ഥാനം കേരളമാണെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ. ഉക്രൈനിൽ കുടുങ്ങിയവരിൽ വലിയൊരു വിഭാഗം മലയാളികളാണെന്നതാണ് കേരള സർക്കാരിന്റെയും നോർക്കയുടെയും ഉത്തരവാദിത്തം വര്‍ദ്ധിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക വെസ് ചെയർമാൻ പി.എസ്. ശ്രീരാമകൃഷ്ണൻ എന്നിവര്‍ നടത്തിയ ഇടപെടലുകളാണ് ഏറെ ശ്രദ്ധേയമായത്. കേരള സർക്കാരിന്റെ നിർദേശപ്രകാരം ഡൽഹിയിലെ കേരള പ്രതിനിധിയും മുന്‍ ഐ‌എഫ്‌എസ് ഉദ്യോഗസ്ഥനുമായ വേണു രാജാമണി തന്റെ നയതന്ത്രബന്ധം ഉപയോഗിച്ചത് മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാന്‍ സഹായകമായി. ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച ആദ്യ സംസ്ഥാനമാണ് കേരളം. തുടർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി. മലയാളികളുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസിക്കും വിദേശകാര്യ മന്ത്രാലയത്തിനും യഥാസമയം കൈമാറിയതും തിരിച്ചു എത്തിക്കുന്ന ദൗത്യത്തിന് ഏറെ സഹായകരമായി. യുദ്ധഭൂമിയില്‍ കുടുങ്ങിയ…

ആശങ്കകള്‍ക്ക് വിരാമമിട്ട് ആര്യയും സേറയും ഒടുവില്‍ നാട്ടിലെത്തി

ന്യൂഡല്‍ഹി: ഉക്രെയ്നില്‍ നിന്നുമെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി ആര്യ ആല്‍ഡ്രിന്‍ വളര്‍ത്തുനായ സേറയ്‌ക്കൊപ്പം നാട്ടിലെത്തി. എയര്‍ഇന്ത്യയുടെ വിമാനത്തിലാണ് ആഇരുവരുമെത്തിയത്. സൈബീരിയന്‍ നായ ആണ് സേറ. ഉ്രെകയ്‌നില്‍ ആര്യ ഓമനിച്ചുവളര്‍ത്തിയിരുന്ന സേറയെ യുദ്ധഭൂമിയില്‍ നിന്നുള്ള പാലയനത്തിനിടെ അതിര്‍ത്തി രാജ്യത്ത് എത്തിക്കുകയും അവിടെ നിന്ന് വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലെത്തുകയുമായിരുന്നു. എന്നാല്‍ നായയെ കയറ്റാന്‍ പറ്റില്ല എന്ന കേരള സര്‍ക്കാര്‍ നിയോഗിച്ച ചാര്‍ട്ടേഡ് വിമാന കമ്പനി എയര്‍ ഏഷ്യ വ്യക്തമാക്കിയതോടെയാണ് ഇരുവരും ഡല്‍ഹിയില്‍ കുടുങ്ങിയത്. പ്രശ്‌നം അറിഞ്ഞ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിലാണ് ആര്യയ്ക്കും സേറയ്ക്കും കേരളത്തിലേക്കുള്ള യാത്ര സാധ്യമായത്. ഇവര്‍ക്കുള്ള യാത്രാസൗകര്യമൊരുക്കാന്‍ മന്ത്രി റെസിഡന്റ് കമ്മീഷണറെയും നോര്‍ക്ക സിഇഒയെയും ചുമതലപ്പെടുത്തി. നേരത്തെ, സേറയെ വിമാനത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് എയര്‍ഏഷ്യ കമ്പനി നിലപാട് സ്വീകരിച്ചിരുന്നു. ഉക്രെയ്നില്‍ നിന്നും ഡല്‍ഹിയിലെത്തിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്തത് എയര്‍ഏഷ്യ വിമാനമായിരുന്നു.    

കോണ്‍ഗ്രസ് പുനഃസംഘടന തര്‍ക്കം: സുധാകരനും സതീശനുമിടയില്‍ മഞ്ഞുരുകുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമിടയിലെ തര്‍ക്കം തീരുന്നു. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പുനഃസംഘടന സംബന്ധിച്ച് തിങ്കളാഴ്ച ഇരുനേതാക്കളും വീണ്ടും ചര്‍ച്ച നടത്തും. അന്തിമ പ്രഖ്യാപനം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഉണ്ടാകുമെന്നാണ് സൂചന. പുനഃസംഘടനാ പട്ടികയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസമായി ഉരുണ്ടുകൂടിയ പ്രശ്‌നങ്ങളാണ് ഇതോടെ അവസാനിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. പട്ടികയില്‍ ചില പേരുകള്‍കൂടി ഉള്‍പ്പെടുത്തണമെന്ന നിലപാടാണ് സതീശന്‍ സ്വീകരിച്ചതെന്നാണു സൂചന. ഇക്കാര്യം നേരിട്ടുള്ള ചര്‍ച്ചയിലൂടെ പരിഗണിക്കാമെന്നാണു സുധാകരനും അഭിപ്രായപ്പെട്ടത്. കെ.സി. വേണുഗോപാലിന്റെ പട്ടികയാണ് സതീശന്‍ വഴി കെപിസിസി പ്രസിഡന്റിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണു ഗ്രൂപ്പ് നേതൃത്വങ്ങള്‍ ആരോപിക്കുന്നത്. തനിക്കു ഗ്രൂപ്പില്ലെന്നും ഗ്രൂപ്പിന്റെ പേരില്‍ തന്നെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുള്ള പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു പുനഃസംഘടനാ നടപടികള്‍ തടഞ്ഞ…