മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ നാലാമത്തെ ഡാറ്റാ സെന്റർ തെലങ്കാനയില്‍

മൈക്രോസോഫ്റ്റ് കോർപ്പറേഷൻ (എംഎസ്‌എഫ്‌ടിഒ) അതിന്റെ അതിവേഗം വളരുന്ന വിപണികളിലൊന്നിൽ ഡിജിറ്റൽ ഉപഭോഗം വർദ്ധിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ഇന്ത്യയിൽ നാലാമത്തെ ഡാറ്റാ സെന്റർ അനാച്ഛാദനം ചെയ്തു. കമ്പനി ദീര്‍ഘകാലമായി രാജ്യത്ത് ദീര്‍ഘകാല നിക്ഷേപം നടത്തുകയാണെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ മേധാവി അനന്ത് മഹേശ്വരി പറഞ്ഞു. എന്നാൽ, രണ്ട് ബില്യണ്‍ ഡോളറിന്റെ ഏറ്റവും പുതിയ കേന്ദ്രത്തെക്കുറിച്ചുള്ള പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ഒരു പബ്ലിക് ക്ലൗഡ് ഡാറ്റാ സെന്ററിന് ഒറ്റത്തവണ നിക്ഷേപമല്ല, ഇത് ഞങ്ങളുടെ പക്കലുള്ള തുടർച്ചയായ നിക്ഷേപമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ, നിലവിലുള്ള മൂന്ന് ഡാറ്റാ സെന്ററുകളിലെ ശേഷി ഞങ്ങൾ ഇരട്ടിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ കണക്കനുസരിച്ച്, മൊത്തത്തിലുള്ള ഇന്ത്യൻ പൊതു ക്ലൗഡ് സേവന വിപണി 2025-ഓടെ 10.8 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സർക്കാർ വിദേശ ടെക് കമ്പനികളെ അവരുടെ കൂടുതൽ ഡാറ്റ…

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; കുവൈറ്റില്‍ വിദേശി അറസ്റ്റില്‍

കുവൈറ്റ് സിറ്റി : വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്ത വിദേശിയെ കുവൈറ്റില്‍ പോലീസ് അറസ്റ്റ് ചെയ്തു. അബാസിയയില്‍ ഇയാള്‍ താമസിക്കുന്ന മുറിയില്‍ പ്രിന്റിംഗ് മെഷീന്‍ സജ്ജീകരിച്ചാണ് ആവശ്യക്കാര്‍ക്കായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി കൊടുത്തിരുന്നത്. ഓയില്‍ റിഫൈനറി പോലുള്ള നിയന്ത്രിതമായ പ്രദേശത്തേക്കുള്ള തിരിച്ചറിയല്‍ രേഖയാണ് ഇയാള്‍ അനധികൃതമായി നിര്‍മിച്ചത്. സ്ഥാപനങ്ങളുടെ വ്യാജ മുദ്രയും സീലും ഒപ്പും ഉള്‍പ്പെടുത്തിയിയാണ് കാര്‍ഡുകള്‍ തയാറാക്കുന്നത്.   കഴിഞ്ഞദിവസം ഇത്തരത്തിലുള്ള വ്യാജ കാര്‍ഡ് പിടിക്കപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളിലേക്ക് അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചത്. ദിവസവും നിരവധി വ്യാജ കാര്‍ഡുകളാണ് ഇയാള്‍ നിര്‍മിച്ചു നല്‍കിയിരുന്നത്. വ്യാജ കാര്‍ഡുകള്‍ക്ക് നൂറ് ദിനാര്‍ വരെ ഈടാക്കിയിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. ഇയാളുടെ മുറിയില്‍ നിന്ന് ഡെലിവറിക്ക് തയാറായ നിലയില്‍ നിരവധി ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷനു കൈമാറി.…

രൂപക്ക് റിക്കാര്‍ഡ് തകര്‍ച്ച; നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും പ്രത്യേകിച്ച് കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഒരു ദിനാറിന് 252 രൂപയാണ് മാര്‍ച്ച് ഏഴിലെ വിനിമയ നിരക്ക്. ദിനാറിന്റെ മൂല്യം 252 രൂപക്ക് മുകളില്‍ കടക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്. റഷ്യ – യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഏറ്റവും മികച്ച റേറ്റാണ് ഇന്നു രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ രാജ്യത്തെ മിക്ക എക്‌സ്‌ചേഞ്ചുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ശമ്പളം കിട്ടിയതും മെച്ചപ്പെട്ട നിരക്കും ഒത്തുവന്നതോടെ കൈയിലുള്ളതും കടം വാങ്ങിയും നാട്ടിലേക്കു അയയ്ക്കുകയാണു പലരും. നിലവിലെ സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍ ദിനാറിന് 260 മുകളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. വിനിമയ നിരക്കിന്റെ ഈ ചാഞ്ചാട്ടം…

വെടിനിര്‍ത്തല്‍ ലംഘിക്കപ്പെടുന്നു; സുമിയില്‍നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കല്‍ പ്രതിസന്ധിയില്‍; ബസില്‍ കയറിയ വിദ്യാര്‍ഥികളെ തിരിച്ചിറക്കി

സുമി: സുമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ എംബസി. വഴിയില്‍ സ്ഫോടനങ്ങളുണ്ടെന്നും യാത്ര സുഗമമായിരിക്കില്ലെന്നുമുള്ള വിലയിരുത്തലില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഈ പ്രദേശങ്ങളിലുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ‘ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബസുകള്‍ പുറപ്പെടില്ല. വിദ്യാര്‍ഥികളോട് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നു. മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായിട്ടുണ്ട്. തുടര്‍നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരി ക്കുക’, എന്നാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സന്ദേശം. വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയ ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെക്കേണ്ടിവന്നത്. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും മേഖലയില്‍ റഷ്യ ആക്രമണം തുടരുകയാണെന്നാണ് സൂചന. അതിനാല്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതെന്നാണ് എംബസിയില്‍ നിന്ന് ലഭിക്കുന്ന വിവരം

കെഎസ്ആര്‍ടിസി ബസിലെ ലൈംഗികാതിക്രമം: കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍, സഹയാത്രികന്റെ ലൈംഗികാതിക്രമത്തിന് ഇരയായായെന്ന കോഴിക്കോട് സ്വദേശിനിയായ അധ്യാപികയുടെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതിച്ച കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ വി.കെ. ജാഫറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ബസിലെ യാത്രക്കാന്‍ ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പര്‍ച്ചതിനെ തുടര്‍ന്ന് യാത്രക്കാരി പ്രതികരിച്ചിട്ടും കണ്ടക്ടര്‍ ഇടപെടാതിരിക്കുകയും അതിനെ പറ്റി ചോദിച്ചപ്പോള്‍, കയര്‍ത്ത് സംസാരിക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജാഫറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കേണ്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ പരാതിയുമായി എത്തിയ യാത്രക്കാരിയുടെ പരാതി അനുഭാവപൂര്‍വ്വം കേട്ട് പരിഹരിക്കാതെ കയര്‍ത്തു സംസാരിക്കുകയും കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ ദൃശ്യമാധ്യമങ്ങളില്‍ തന്റെ ഭാഗം ന്യായീകരിച്ച് കോര്‍പ്പറേഷന് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വി.കെ ജാഫറിന്റെ പ്രവൃത്തി ഗുരുതര സ്വഭാവദൂഷ്യവും കൃത്യവിലോപവും ചട്ടലംഘനവും നിരുത്തരവാദപരവുമാണെന്നുമുളള കണ്ടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വി.കെ ജാഫറിന്റെ പ്രവൃത്തി ഗുരുതര സ്വഭാവദൂഷ്യവും കൃത്യവിലോപവും ചട്ടലംഘനവും…

പഞ്ചാബില്‍ എഎപി, യുപിയിലും മണിപ്പുരിലും ബിജെപി; ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ( എഎപി )വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യ ടുഡെ – ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. എഎപി 76 മുത ല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസ് 19 മുതല്‍ 31 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കും. അകാലി ദള്‍ 7 മുതല്‍ 11 സീറ്റുകള്‍ നേടും. പഞ്ചാബില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി ഒന്ന് മുതല്‍ നാല് സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ – ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു അതേസമയം, ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നാണ് പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 262 മുതല്‍ 277 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ്…

വനിതാദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോള്‍ ചുമതലയേല്‍ക്കും

കോട്ടയം: അന്താരാഷ്ട്ര വനിതാദിനമായ നാളെ മാര്‍ച്ച് എട്ടിന് സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേല്‍ക്കും. രാവിലെ 11.45ന് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും. നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. ദീപമോളെ പോലുള്ളവര്‍ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റുള്ള സ്ത്രീകള്‍ക്ക് കരുത്ത് പകരുന്നതാണ്. ആതുരസേവനത്തിനോടുള്ള താത്പര്യമാണ് ദീപമോളെ ഇപ്പോള്‍ കനിവ് 108 ആംബുലന്‍സസിന്റെ സാരഥിയാക്കിയിരിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോള്‍ക്ക് അതിനുള്ള അവസരം ഒരുക്കി നല്‍കുകയായിരുന്നു. യാത്രകളോടുള്ള അതിയയായ മോഹമാണ് 2008ല്‍ ദീപമോളെ ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പ്രേരിപ്പിച്ചത്. ഭര്‍ത്താവ് മോഹനന്റെ പിന്തുണയോടെ 2009ല്‍ ദീപമോള്‍ വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ഹെവി ലൈസന്‍സും കരസ്ഥമാക്കി. ഭര്‍ത്താവിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഡ്രൈവിങ് മേഖല…

കേരളത്തില്‍ തിങ്കളാഴ്ച 1223 പേര്‍ക്ക് കോവിഡ് ;4 മരണം; ആകെ മരണം 66,263

കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര്‍ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, വയനാട് 28, കാസര്‍ഗോഡ് 23 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,641 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,799 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 71,566 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1233 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 181 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 12,868 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി…

രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ.കെ. ആന്റണി

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സോണിയ ഗാന്ധിയെയും കെപിസിസി പ്രസിഡന്റനേയും നിലപാട് അറിയിച്ചതായി ആന്റണി പറഞ്ഞു. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്‍കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയോട് നന്ദി അറിയിച്ചുവെന്നും ആന്റണി പറഞ്ഞു. ആന്റണിയടക്കം മൂന്ന് അംഗങ്ങളുടെ കാലാവധിയാണ് അടുത്ത മാസം ആദ്യം അവസാനിക്കുന്നത്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ് നടക്കുക. ഈ മാസം 14 ന് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 21 ആണ്.

സ്വത്ത് തര്‍ക്കം: കാഞ്ഞിരപ്പള്ളിയില്‍ സഹോദരന്റെ വെടിയേറ്റ് യുവാവ് മരിച്ചു; മാതൃസഹോദരന്‍ ഗുരുതരാവസ്ഥയില്‍

 കാഞ്ഞിരപ്പള്ളി : സ്വത്ത് തര്‍ക്കം മൂലം കാഞ്ഞിരപ്പള്ളിയില്‍ സഹോദരന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു. മാതൃസഹോദരന്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാല്‍ വീട്ടിലാണ് വൈകിട്ട് വെടിവയ്പ്പ് നടന്നത് . കരിമ്പനാല്‍ ജോര്‍ജ് കുര്യന്റെ വെടിയേറ്റ് സഹോദരന്‍ രഞ്ചു കുര്യന്‍ (49) മരണപ്പെടുകയായിരുന്നു. വെടിവയപ്പില്‍ പരിക്കേറ്റ മാതൃസഹോദരന്‍ കൂട്ടിക്കല്‍, പൂച്ചക്കല്ല് പൊട്ടംകുളം കെ.ടി. മാത്യു സ്‌കറിയയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്നറിയുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു പ്രതി ജോര്‍ജ് കുര്യന്‍ എറണാകുളത്ത് ഫ്‌ളാറ്റ് ബിസിനസ് നടത്തുകയാണ്. തോട്ടമുടമയായ രെഞ്ചുവിന്റെ മക്കള്‍ ഊട്ടിയില്‍ പഠിക്കുകയാണ്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ജോര്‍ജ് വീടിനോട് ചേര്‍ന്നുള്ള രണ്ടരയേക്കള്‍ സ്ഥലം വില്‍ക്കുന്നതിനെ ചൊല്ലി വഴക്കിട്ടിരുന്നു. തുടര്‍ന്ന് വീട് വിട്ടുപോയ ജോര്‍ജിനെ മാതൃസേഹാദരന്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വീട്ടിലേക്ക്…