പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്: ഡൽഹിക്ക് പുറത്ത് ആം ആദ്മി പാർട്ടിയുടെ വന്‍ വിജയം ബിജെപിക്കും കോണ്‍ഗ്രസ്സിനുമുള്ള മുന്നറിയിപ്പ്

പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിൽ 92 സീറ്റും നേടി ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇതിൽ 18 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. അകാലിദളിന് 3 സീറ്റും ബിജെപിക്ക് 2 സീറ്റും ലഭിച്ചു. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്ക് രണ്ട് സീറ്റുകളിലും പരാജയം നേരിടേണ്ടി വന്നു. പഞ്ചാബിലെ ജനവിധി ബിജെപിക്കും കോണ്‍ഗ്രസ്സിനുമുള്ള മുന്നറിയിപ്പായി കണക്കാക്കാം. ചണ്ഡീഗഡ്/ന്യൂഡൽഹി: പരമ്പരാഗത കക്ഷികളായ കോൺഗ്രസിനെയും ശിരോമണി അകാലിദളിനെയും നിരാശപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) വ്യാഴാഴ്ച പഞ്ചാബിൽ സർക്കാർ രൂപീകരണത്തിന്റെ ചങ്ങല തകർത്തു. ഇതിനായി, തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, മാറ്റത്തിനായി എഎപി വോട്ടർമാരോട് തുടർച്ചയായി അഭ്യർത്ഥിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം , പഞ്ചാബിലെ 117 നിയമസഭാ സാമാജികരെ തിരഞ്ഞെടുക്കാൻ നടന്ന വോട്ടെണ്ണലിൽ ആം ആദ്മി പാർട്ടി 92…

കൊല്ലം പ്രവാസി അസോസിയേഷന്‍: ഏരിയ സമ്മേളനങ്ങള്‍ മാര്‍ച്ച് 11 മുതല്‍

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള ജില്ലാ സമ്മേളനത്തിനു മുന്നോടിയായുള്ള ഏരിയ സമ്മേളനങ്ങള്‍ക്ക് മാര്‍ച്ച് 11 നു (വെള്ളി) ജയന്‍ നഗറില്‍ (ഗ്രാന്റ് ഹോട്ടല്‍ പാര്‍ട്ടി ഹാള്‍, മാമീര്‍) റിഫ ഏരിയ സമ്മേളനത്തോടെ തുടക്കം കുറിക്കും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ ആയി കോവിഡ് നിബന്ധനകള്‍ പാലിച്ച് ഓഫ് ലൈനായിട്ടാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ഏരിയകളിലും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കും. ഏരിയ മെമ്പര്‍ഷിപ്പുകളുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധി തെരഞ്ഞെടുപ്പും സമ്മേളനങ്ങളില്‍ നടക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കവതരണവും ഏരിയ കോഓര്‍ഡിനേറ്റര്‍മാരുടെ നിരീക്ഷണത്തില്‍ ഏരിയ ഭാരവാഹികള്‍ നടത്തും. കൂടുതല്‍ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ അംഗങ്ങള്‍ക്ക് സഹായകരമാകുന്ന ചര്‍ച്ചകള്‍ ഓരോ ഏരിയാ സമ്മേളനങ്ങളിലും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ കൊല്ലം…

പെരിയാര്‍ നീന്തികടന്ന ആസിം വെളിമണ്ണയുടെ ആഗ്രഹം സഫലമാക്കി സലാം പാപ്പിനിശ്ശേരി

ഷാര്‍ജ: പെരിയാറിന്റെ കുത്തൊഴുക്കിനെതിരെ നീന്തി കയറിയ മലയാളിക്കരയുടെ അഭിമാനമായ ആസിം വെളിമണ്ണയ്ക്ക് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശേരിയുടെ ക്ഷണം സ്വീകരിച്ചാണ് ഇദ്ദേഹം യുഎഇയില്‍ എത്തിയിരിക്കുന്നത്. 61 മിനിറ്റുകളെടുത്ത് പെരിയാറിലെ അദ്വൈതാശ്രമം കടവു മുതല്‍ ശിവരാത്രി മണപ്പുറം വരെയുള്ള വീതിയേറിയ ഭാഗം നീന്തിക്കയറിയാണ് പതിനഞ്ചു വയസുകാരനായ ആസിം മലയാളക്കരയെ അദ്ഭുതപെടുത്തിയത്. ഈ അടുത്ത കാലത്ത് മലയാള സിനിമാനടന്‍ ഗിന്നസ് പക്രുവുമായുള്ള ആസിമിന്റെ അഭിമുഖത്തില്‍ തനിക്ക് ദുബായ് കാണണമെന്ന ആഗ്രഹം പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹം മുന്‍ കൈയെടുത്താണ് ആസിമിനെ യുഎഇയിലേക്ക് കൊണ്ടുവന്നത്. ആസിമിനൊപ്പം പിതാവ് മുഹമ്മദ് ഷഹീദ് യമാനിയും സാഹസിക നീന്തല്‍ പരിശീലകന്‍ സജി വാളശ്ശേരിയും എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആസിമിന്റെ നീന്തല്‍ ഉള്‍പ്പടെ യുഎഇയിലെ വിവിധ അസോസിയേഷനുകളിലും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സലാം പാപ്പിനിശ്ശേരി വിവശദമാക്കി.  

ഫണ്ട് ക്രെഡിറ്റ് കാര്‍ഡ് ശരിയാക്കി നല്‍കുന്നതിന് പകരമായി സെക്‌സ് ആവശ്യപ്പെട്ടു; വിദ്യാഭ്യാസ വകുപ്പ് ജൂണിയര്‍ സൂപ്രണ്ട് പിടിയില്‍

കോട്ടയം: ഫണ്ട് ക്രെഡിറ്റ് കാര്‍ഡ് ശരിയാക്കുന്നതിന് പകരമായി സെക്‌സിന് ആവശ്യപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് ജൂണിയര്‍ സൂപ്രണ്ട് വിജിലന്‍സ് പിടിയില്‍. പൊതുവിദ്യാഭ്യാസ വകുപ്പ് ഡപ്പ്യൂട്ടി ഡയറക്ടര്‍ കാസര്‍ഗോഡ് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടും സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ പ്രോവിഡന്റ് ഫണ്ട് സംസ്ഥാനനോഡല്‍ ഓഫീസറുമായ കണ്ണൂര്‍ സ്വദേശി വിനോയ് ചന്ദ്രന്‍.സി.ആര്‍ (41) ആണ് പിടിയിലായത്. കോട്ടയത്തെ പ്രോവിഡന്റ് ഫണ്ട് ക്രെഡിറ്റ് കാര്‍ഡ് ശരിയാക്കി നല്‍കാന്‍ കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ട് അധ്യാപികയെ ഹോട്ടലില്‍ വിളിച്ച് വരുത്തിയപ്പോഴാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്. സംസ്ഥാന ഗവണ്‍മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ വിഭാഗം പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറാണ് വിനോയ് ചന്ദ്രന്‍. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജിവനക്കാരിയെ അശ്ലീല താല്പര്യത്തോടുകൂടി ഇയാള്‍ സമീപിക്കുകയായിരുന്നു. വീട് നിര്‍മാണത്തിനായി പിഎഫില്‍നിന്നും വായ്പ എടുക്കുന്നതിനായാണ് ജീവനക്കാരി അപേക്ഷ നല്‍കിയിരുന്നത്. ഈ അപേക്ഷ വിനോയ്…

കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്ന് ശശി തരൂര്‍

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഒരു കാര്യം വ്യക്തമാണ്, നമുക്ക് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്ന് ശശി തരൂര്‍ പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളില്‍ വേദനിക്കുന്നു. കോണ്‍ഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നല്‍കുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കണം. ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

പിതാവിന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പത്തു വയസുകാരിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി

കൊച്ചി: പിതാവ് ലൈംഗികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ പത്തു വയസുകാരിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. കുട്ടി ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രി അധികൃതര്‍ക്കാണ് 31 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സിംഗിള്‍ബെഞ്ച് അനുമതി നല്‍കിയത്. നിലവിലെ നിയമപ്രകാരം 24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതിയുള്ളത്. ഈ സമയപരിധി കഴിഞ്ഞതിനാലാണ് കുട്ടിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി തേടി അമ്മ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഈ ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് ഒരു മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കാനും കുട്ടിയെ പരിശോധിച്ച് ഗര്‍ഭഛിദ്രം നടത്താനുള്ള സാധ്യതകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് വ്യാഴാഴ്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. പത്തു വയസ് മാത്രമുള്ള പെണ്‍കുട്ടിക്ക് ഗര്‍ഭാവസ്ഥ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും നിലവില്‍ ഗര്‍ഭഛിദ്രം നടത്താനാവുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.  

ബിജെപിയുടേത് വികസന രാഷ്ട്രീയത്തിന്റെ വിജയം: വി.മുരളീധരന്‍

ന്യൂഡല്‍ഹി: സദ്ഭരണത്തിനുള്ള അംഗീകാരമാണ് നാലു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. ബിജെപിയുടെ വികസന രാഷ്ട്രീയത്തിലധിഷ്ഠിതമായ ഭരണമാണ് ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കിയതും ഈ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ജനപ്രീതി വര്‍ധിപ്പിച്ചെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ്: കേരളത്തില്‍ വ്യാഴാഴ്ച 1426 രോഗബാധിതരും; 227 മരണവും

കേരളത്തില്‍ 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 260, കോട്ടയം 187, തിരുവനന്തപുരം 179, കൊല്ലം 128, പത്തനംതിട്ട 115, ഇടുക്കി 96, കോഴിക്കോട് 93, തൃശൂര്‍ 88, ആലപ്പുഴ 65, കണ്ണൂര്‍ 57, പാലക്കാട് 51, വയനാട് 50, മലപ്പുറം 45, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,923 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 31,380 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 30,331 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1049 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 120 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 11,022 കോവിഡ് കേസുകളില്‍, 9.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

രാഹുലിന് ഇനി വയനാടന്‍ പ്രധാനമന്ത്രിയാകാനേ സാധിക്കൂ’: പരിഹസിച്ച് സുരേന്ദ്രന്‍

തിരുവനന്തപുരം: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനങ്ങളില്‍ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോണ്‍ഗ്രസ് രാജ്യത്തുനിന്ന് തന്നെ ഇല്ലാതാകുകയാണ്. രാഹുല്‍ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയാകുവാനേ സാധിക്കുകയുള്ളുവെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിക്കുന്നതിന്റെ തെളിവാണ്. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ ചരിത്ര വിജയമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിഷലിപ്തമായ പ്രചാരണത്തിനുള്ള തിരിച്ചടി കൂടിയാണ് യുപിയിലെ ബിജെപിയുടെ ചരിത്ര വിജയം. കേരള മോഡല്‍ യുപിക്കാര്‍ മാതൃകയാക്കണമെന്ന പിണറായിയുടെ ആവശ്യം ഉത്തര്‍പ്രദേശുകാര്‍ ചവറ്റുകൊട്ടയിലെറിഞ്ഞെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു

മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിക്ക് ഇനി മുതൽ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ സഹായം സ്വീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

ഇംഫാൽ: കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കും കോവിഡ് -19 പ്രോട്ടോക്കോൾ കർശനമായി പാലിച്ചും മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ചു. സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 28 നും മാർച്ച് 5 നും രണ്ട് ഘട്ടങ്ങളിലായി നടന്നു. തീവ്രവാദി ബാധിത പ്രദേശമായ മണിപ്പൂരിൽ ഭരണകക്ഷിയായ ബി.ജെ.പി സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് തോന്നുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ബിജെപി 15 സീറ്റുകളിൽ വിജയിക്കുകയും 14 സീറ്റുകളിൽ ലീഡ് ചെയ്യുകയും ചെയ്യുന്നു, ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവരുന്നതായി സൂചിപ്പിക്കുന്നു. അതേസമയം, ജെഡിയു 5 സീറ്റുകളും കോൺഗ്രസും എൻപിഎഫും മൂന്ന് സീറ്റുകളും നേടി. മുഖ്യമന്ത്രി എൻ. ബിരേന്‍ സിംഗ് 18,271 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തന്റെ തൊട്ടടുത്ത എതിരാളി കോൺഗ്രസിലെ പി.ശരത്ചന്ദ്ര സിങ്ങിനെ പരാജയപ്പെടുത്തിയത്. അതിനിടെ നിയമസഭാ…