രാഹുൽ ഗാന്ധിക്ക് എന്ത് അധികാരമാണുള്ളത്?; കോൺഗ്രസ് നേതൃത്വത്തിനെതിരെ ജി-23 വിമത ഗ്രൂപ്പ്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തോൽവി നേരിട്ടതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ജി-23 വിമത ഗ്രൂപ്പ് രൂക്ഷ വിമർശനം തൊടുത്തുവിട്ടു. എന്നാൽ, തോൽവിക്ക് പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നിലപാട് മയപ്പെടുത്തിയ ജി23 നേതാക്കളാണ് നേതൃത്വത്തിനെതിരെ വീണ്ടും പരസ്യമായി രംഗത്തെത്തിയത്. ആദ്യം നിലപാട് മയപ്പെടുത്തിയ നേതാക്കൾ പൊതുവിമർശനത്തോടൊപ്പം വിശാലയോഗം വിളിക്കാനും തീരുമാനിച്ചു. എന്നാൽ ജി 23 നേതാക്കൾ ഉന്നയിച്ച പല വിമർശനങ്ങളും രാഹുൽ ഗാന്ധിയെ ലക്ഷ്യം വച്ചുള്ളതാണ്. കോൺഗ്രസ് പാർട്ടി എല്ലാവർക്കുമുള്ളതാണെന്നും ഒരു കുടുംബം മാത്രമല്ലെന്നും ജി23 നേതാവ് കപിൽ സിബൽ പറഞ്ഞു. കൂട്ട തോൽവിയിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. എട്ടു വർഷമായി നടത്താത്ത ചിന്തന്‍ ശിബിര്‍ ഇപ്പോൾ നടത്തിയിട്ട് എന്തു പ്രയോജനം? നേതാക്കളുടെ മനസ്സിലാണ് ചിന്താ ശിബിര്‍ നടക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്ന് കപില്‍…

ഇന്ത്യൻ മിസൈൽ ആക്രമണം: പാക്കിസ്താന്‍ വിദേശകാര്യ മന്ത്രി യുഎൻ മേധാവിയുമായി കൂടിക്കാഴ്ച നടത്തി

ഇസ്ലാമാബാദ്: പാക്കിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി, മാർച്ച് 9 ന് ഇന്ത്യയുടെ മിസൈൽ ആക്രമണത്തിലൂടെ പാക്കിസ്താന്‍ വ്യോമാതിർത്തി ലംഘിച്ചത് ഉൾപ്പെടെയുള്ള നിലവിലെ പ്രാദേശിക, ആഗോള വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറി. ‘ആകസ്മിക’ മിസൈൽ വിക്ഷേപണത്തെക്കുറിച്ച് ഖുറേഷി ഗുട്ടെറസിനോട് വിശദീകരിച്ചു. ഇത് വ്യോമയാന സുരക്ഷയോടും പ്രാദേശിക സമാധാനത്തോടും സുരക്ഷയോടുമുള്ള ഇന്ത്യയുടെ അനാദരവ് പ്രകടമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്താന്‍ ഉത്തരവാദിത്തത്തോടെയും വിവേകത്തോടെയുമാണ് പ്രവർത്തിക്കുന്നതെന്ന് ഖുറേഷി പറഞ്ഞു. സംഭവം ന്യൂഡൽഹിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണെന്നും, യുഎൻ സുരക്ഷാ കൗൺസിൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം ഇത് കൈകാര്യം ചെയ്യണമെന്നും ഖുറേഷി പറഞ്ഞു. സംഭവത്തിൽ സംയുക്ത അവലോകനത്തിന് ഇസ്ലാമാബാദ് ആഹ്വാനം ചെയ്തു. ഉക്രെയിനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം, വികസ്വര രാജ്യങ്ങളിൽ അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും ഒരു ഒത്തുതീർപ്പ് കണ്ടെത്താനുള്ള ഇസ്ലാമാബാദിന്റെ ശ്രമങ്ങളെക്കുറിച്ചുള്ള പാക്കിസ്താന്റെ…

വിദ്യാർത്ഥി കൺസെഷൻ: മന്ത്രിയുടെ ചിത്രം കത്തിച്ച് പ്രതിഷേധം

പാലക്കാട്: യാത്ര കൺസെഷൻ വിദ്യാർത്ഥികൾക്ക് നാണക്കേടാണെന്ന പരാമർശം ഗതാഗത മന്ത്രി ആന്റണി രാജു പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ കാമ്പസുകളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജിൽ മന്ത്രിയുടെ ചിത്രം കത്തിച്ചു പ്രതിഷേധിച്ചു. ജില്ലയിലെ കാമ്പസുകളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജിൽ മന്ത്രിയുടെ ചിത്രം കത്തിച്ചു പ്രതിഷേധിച്ചു.ആഷിഖ്, ഷംന, നാജിയ , കൃഷ്ണ, നസീഫ്, ശരത് എന്നിവർ നേതൃത്വം നൽകി.

മമ്മൂട്ടി-അമൽ നീരദ് ചിത്രം ഭീഷ്മപർവ്വം ഗ്ലോബൽ കളക്ഷൻ 75 കോടി കടന്നു

മമ്മൂട്ടി-അമൽ നീരദ് ചിത്രം ഭീഷ്മപർവ്വം നീണ്ട ഇടവേളയ്ക്ക് ശേഷം വൻ വിജയമായി തുടരുകയാണ്. തിയേറ്ററുകളിൽ എത്തിയ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ഭീഷ്മ പർവ്വം. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം 50 കോടി നേടി. എന്നാൽ രണ്ടാഴ്ച പിന്നിടുമ്പോൾ ചിത്രം ലോകമെമ്പാടുമായി 75 കോടി രൂപ നേടിയിട്ടുണ്ട്. ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് ചിത്രം 75 കോടി ക്ലബ്ബിൽ ഇടം നേടിയതായി ട്രേഡ് അനലിസ്റ്റ് കൗശിക് എൽഎം ട്വീറ്റ് ചെയ്തു. ചിത്രം കേരളത്തിൽ നിന്ന് മാത്രം 40 കോടി നേടിയെന്നാണ് കൗശിക് പറയുന്നത്. ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ചകളിൽ മിക്കയിടത്തും ഹൗസ് ഫുൾ ഷോയായി പ്രദർശിപ്പിച്ചിരുന്നു. ഈ വാരാന്ത്യത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലെ സിനിമാ പ്രേക്ഷകരുടെ ഫസ്റ്റ് ചോയ്സ് റിലീസിന്റെ മൂന്നാം വാരത്തിലാണ് ഭീഷ്മ പർവ്വം. എന്നാൽ ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷകരുടെ എണ്ണത്തിൽ…

A.M.M.A ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു

കൊച്ചി: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ സിനിമാ അഭിനേതാക്കളുടെ സംഘടനയായ അസ്സോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് (A.M.M.A) (അമ്മ) ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു. നടി ശ്വേതാ മേനോനാണ് കമ്മിറ്റി അദ്ധ്യക്ഷ. രചന നാരായണൻകുട്ടി, കുക്കു പരമേശ്വരൻ, മാലാ പാർവതി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. എന്നാൽ, ഇവർക്കൊപ്പം ഒരു അഭിഭാഷകയേയും കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നും സർക്കുലറിൽ പറയുന്നു. മലയാള സിനിമയില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന രൂപപ്പെട്ടപ്പോള്‍ തന്നെ ഉന്നയിച്ച പ്രധാന ആവശ്യം അഭിനേതാക്കളുടെ സംഘടനയില്‍ ഒരു ആഭ്യന്തര കമ്മിറ്റി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോഷ് നിയമവും (POSH Act) വിശാഖ മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചാണ് ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചത്. 2018ൽ തന്നെ അമ്മയിൽ ആഭ്യന്തര കമ്മിറ്റി വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി കോടതിയിൽ ഹർജി നൽകിയിരുന്നു. നടിമാരായ പത്മപ്രിയ, റിമ…

ദിവ്യാ ഭാരതിയുടെ പരിവർത്തനം ചെയ്ത ഫോട്ടോയിലെ മാറ്റം കണ്ട് അവിശ്വസനീയതയോടെ ആരാധകര്‍

ചൈന്നെ: ഒറ്റ ചിത്രത്തിലെ അഭിനയത്തിലൂടെ തെന്നിന്ത്യയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ദിവ്യ ഭാരതി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബാച്ചിലർ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഭാരതി അഭിനയരംഗത്തേക്ക് എത്തുന്നത്. അതിന് ശേഷം ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ ദിവ്യ ഭാരതിക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. നിരവധി ഫോട്ടോകള്‍ താരം സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ തന്നെ 1.7 മില്യൺ ഫോളോവേഴ്സ് താരത്തിനുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പരിവർത്തന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരത്തിന്റെ പഴയ ഫോട്ടോയും പുതിയ ഫോട്ടോയും ഉള്ള ഒരു കൊളാഷ് ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. നിരവധി ഫോട്ടോ ഷൂട്ടുകളിലും താരം പങ്കെടുക്കാറുണ്ട്. അതേസമയം മോഡലിംഗ് മേഖലയിലും താരം സജീവമാണ്. നിരവധി ഹോട്ട് അന്‍ഡ് ബോള്‍ഡ് ചിത്രങ്ങളും ദിവ്യ പങ്ക് വയ്ക്കാറുണ്ട്. സതീഷ് സെല്‍വകുമാര്‍ എഴുതി സംവിധാനം…

കൊച്ചിയില്‍ മോഡലുകളുടെ അപകട മരണം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കാര്‍ അപകടത്തില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം എട്ട് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കാര്‍ ഓടിച്ച തൃശ്ശൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ ആണ് ഒന്നാം പ്രതി. സൈജു തങ്കച്ചന്‍ രണ്ടാം പ്രതിയും റോയ് വയലാട്ട് മൂന്നാം പ്രതിയുമാണ്. ഇവരെ സൈജു തങ്കച്ചന്‍ കാറില്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഹോട്ടലിലെ ജീവനക്കാരായ വിഷണു, മെല്‍വിന്‍, ലിന്‍സന്‍, ഷിജു ലാല്‍, അനില്‍ എന്നിവരാണ് മറ്റ് പ്രതികള്‍. നമ്പര്‍ 18 ഹോട്ടലിലെ ഡിവിആര്‍ നശിപ്പിക്കുന്നതിന് റോയ് വയലാട്ടിനെ സഹായിച്ചതാണ് മറ്റ് പ്രതികള്‍ക്കെതിരായ കുറ്റം. കേസില്‍ ഒന്നാം പ്രതിയായ അബ്ദുള്‍ റഹ്മാനെ മാപ്പ് സാക്ഷിയാക്കാനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. കേരളപ്പിറവി ദിനത്തില്‍…

തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ-കെഎസ്.യു സംഘര്‍ഷം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ-കെഎസ്.യു സംഘര്‍ഷം. കോളജിലെ വിദ്യാര്‍ഥിനി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്ക്. യൂണിയന്റെ ഉദ്ഘാടനത്തിനിടെയാണ് സംഘര്‍ഷം നടന്നത്. കെഎസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റ് ഫസ്ലയ്ക്കും മറ്റൊരു വിദ്യാര്‍ഥിക്കുമാണ് പരിക്കേറ്റത്. കോളജില്‍ ഇരു വിദ്യാര്‍ഥി സംഘടനകളും തമ്മില്‍ നേരത്തെയും സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ സംഘടനവും നടന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു  

സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികള്‍ പോയത് അല്‍ഫാം കഴിക്കാന്‍; അധ്യാപകരുടെ ജാഗ്രതയില്‍ തിരികെയെത്തി

ഇടുക്കി: അല്‍ഫാം കഴിക്കാനുള്ള ആഗ്രഹത്താല്‍ സ്‌കൂളില്‍ കയറാതെ റെസ്‌റ്റോറന്റ് ലക്ഷ്യമാക്കി മുങ്ങിയ വിദ്യാര്‍ഥിനികളെ പോലീസ് പിടികൂടി. 15, 13 വയസുള്ള വിദ്യാര്‍ഥിനികളാണ് സ്‌കൂളില്‍ പോകുവാനായി വീട്ടില്‍ നിന്നും ഇറങ്ങി ഭക്ഷണം കഴിക്കാന്‍ മുങ്ങിയത്. കട്ടപ്പനയിലേക്കാണ് ഇവര്‍ പോയത കുട്ടികളെ കാണാഞ്ഞതിനെ തുടര്‍ന്ന് അധ്യാപകര്‍ മാതാപിതാക്കളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പോലീസിലും വിവരം അറിയിച്ചു. ഇതിനിടെ വീട്ടുകാര്‍ മൊബൈലില്‍ കുട്ടികളില്‍ ഒരാളുമായി ബന്ധപ്പെട്ടു. ഒരു കുട്ടി വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ബസ് കടന്നുപോകുന്ന ബാലഗ്രാമില്‍ ഇറങ്ങി. എന്നാല്‍ കൂടെയുണ്ടായിരുന്ന കുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന് കരുതി സഞ്ചാരം തുടര്‍ന്നു. നെടുങ്കണ്ടത്ത് എത്തിയ കുട്ടി രാജാക്കാട് ബസില്‍ കയറി. എന്നാല്‍ മൈലാടുംപാറയില്‍ വച്ച് കുട്ടിയെ പോലീസ് പിടികൂടി. പിന്നീട് ഇരുവരെയും പോലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

മകളെ കോളജിലേക്ക് യാത്രയാക്കാന്‍ വന്ന പിതാവ് ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനിടയില്‍പെട്ട് മരിച്ചു; മകള്‍ക്ക് പരിക്ക്

കോട്ടയം: മകളെ കോളജിലേക്ക് യാത്രയാക്കാന്‍ ട്രെയിനില്‍ കയറിയ പിതാവ് ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനിടയില്‍പെട്ടു മരിച്ചു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണാണചങ്ങനാശേരി വടക്കേക്കര പാലത്ര അലക്സ്(62) മരിച്ചത്. ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് വൈകുന്നേരമാണ് സംഭവം. കൊച്ചി രാജഗിരി എഞ്ചിനിയറിംഗ് കോളജില്‍ പഠിക്കുന്ന മകള്‍ അന്‍സയെ യാത്രയാക്കാനാണ് അലക്സ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ട്രെയിനില്‍ മകളെ കയറ്റിയ ശേഷം തിരികെ ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിന്റെ ഇടയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അലക്‌സ് വീഴുന്നത് കണ്ട് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് അന്‍സയും പുറത്തേക്കു ചാടി. ഉടന്‍ തന്നെ ട്രെയിന്‍ അപായച്ചങ്ങല വലിച്ചു നിര്‍ത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലക്സിനെ രക്ഷിക്കാനായില്ല. അന്‍സയുടെ തലയ്ക്കാണു പരിക്ക്.