ഐ‌എസ് ഭീകര സംഘടനയില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളികളില്‍ മലപ്പുറം സ്വദേശി മന്‍സൂര്‍ അലിയും

ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ടവരില്‍ മലയാളിയായ മലപ്പുറത്തെ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ മകനും ഉൾപ്പെടുന്നു. വിദ്യാസമ്പന്നനായ ഈ യുവാവ് നല്ല ജോലി ഉപേക്ഷിച്ചാണ് ഭീകരരുടെ താവളത്തിലെത്തിയത്. മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുട്ടിയുടെ മകന്‍ പി.കെ. മൻസൂർ അലിയാണ് ആ യുവാവ് എന്ന് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബിടെക് ബിരുദധാരിയായ ഭാര്യ സബ്‌ഹയ്ക്കൊപ്പമാണ് മൻസൂർ അലി ഭീകര സംഘടനയില്‍ ചേര്‍ന്നത്. ഇരുവരും തങ്ങളുടെ കൊച്ചുകുട്ടിയായ മകളേയും കൊണ്ടാണ് പോയത്. സഖ്യസേനയുമായുള്ള ഏറ്റുമുട്ടലിലാണ് മൻസൂർ അലി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അതേസമയം മൻസൂർ അലി മരിച്ചതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞു. നാട്ടിലെ പ്രമുഖ കുടുംബമാണ് മന്‍സൂര്‍ അലിയുടേത്. 2005-06 കാലത്ത് തൃശൂര്‍ എന്‍ജിനിയറിംഗ് കോളജില്‍ നിന്ന് ബിരുദം സമ്പാദിച്ച മന്‍സൂര്‍ അലി ഡല്‍ഹിയില്‍ റിലയന്‍സ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ മാനേജരായി…

ഹോളിക്ക് ശേഷം ശരദ് യാദവ് ലോക്‌താന്ത്രിക് ജനതാദളിനെ രാഷ്ട്രീയ ജനതാദളിൽ ലയിപ്പിക്കും

മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് തന്റെ പാർട്ടി ലോക്‌താന്ത്രിക് ജനതാദളിനെ മാര്‍ച്ച് 20-ന് ലാലു പ്രസാദ് യാദവിന്റെ പാർട്ടിയായ രാഷ്ട്രീയ ജനതാദളിൽ ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ജനതാ പരിവാറിനെ ശക്തിപ്പെടുത്താനുള്ള ശ്രമമായാണ് താൻ ഈ നടപടികളെടുക്കുന്നതെന്ന് ശരദ് യാദവ് പറയുന്നു. അനാരോഗ്യം കാരണം ശരദ് യാദവും പാർട്ടിയിൽ ലയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയപ്പെടുന്നു. നിതീഷ് കുമാറിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷം ലോക്‌താന്ത്രിക് ജനതാദളിന് ഒരിക്കലും സ്വാധീനം കാണിക്കാനായില്ല. ലോക്‌താന്ത്രിക് ജനതാദളിനെ രാഷ്ട്രീയ ജനതാദളിൽ ലയിപ്പിച്ചതും ശരദ് യാദവിന്റെയും ലാലു യാദവിന്റെയും രാഷ്ട്രീയ ജീവിതത്തിലെ ഇടവേളയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കാലിത്തീറ്റ കുംഭകോണത്തിൽ പെട്ടതിനെത്തുടര്‍ന്ന് 1997-ൽ ജനതാദൾ വിട്ട് ലാലു യാദവ് സ്വന്തം പാർട്ടി രൂപീകരിച്ചത് എടുത്തു പറയേണ്ടതാണ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ലാലു യാദവിനെതിരെ ചോദ്യങ്ങൾ ഉയരുന്നത് ഈ അഴിമതിയിലെ മുഖ്യപ്രതിയായതിനാലാണ്. അന്ന് ലാലു യാദവിന്റെ എതിരാളിയായി കരുതിയിരുന്നത് ശരദ് യാദവായിരുന്നു.…

ജി-23 ന്റെ നിർദ്ദേശപ്രകാരം ഗുലാം നബി ആസാദ് സോണിയാ ഗാന്ധിയെ കണ്ടേക്കും; രാഹുൽ-പ്രിയങ്ക യോഗത്തിൽ പങ്കെടുക്കും

ന്യൂഡല്‍ഹി: കോൺഗ്രസിലെ ‘ജി23’ ഗ്രൂപ്പിലെ നേതാക്കളുടെ നിർദേശപ്രകാരം ഗുലാം നബി ആസാദ് വ്യാഴാഴ്ച കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിനും തുടർന്നുള്ള നേതൃത്വ തർക്കത്തിനും ഇടയിൽ, മുതിർന്ന കോൺഗ്രസ് നേതാവും അസംതൃപ്തരായ “ജി-23” ഗ്രൂപ്പിലെ അംഗവുമായ ഗുലാം നബി ആസാദ് വ്യാഴാഴ്ച 10 ജൻപഥിൽ പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാന് സൂചന. പാർട്ടിയുടെ നിലവിലെ സാഹചര്യവും ഭാവി തന്ത്രവും ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ ‘ജി 23’ ഗ്രൂപ്പിന്റെ നേതാക്കൾ ബുധനാഴ്ച യോഗം ചേർന്നിരുന്നു. മുൻ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ വസതിയിൽ നടന്ന യോഗത്തിൽ കപിൽ സിബൽ, ആനന്ദ് ശർമ്മ, മനീഷ് തിവാരി, ശശി തരൂർ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു. സോണിയയുമായുള്ള ഗുലാം നബിയുടെ കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും…

ഉക്രൈൻ അധിനിവേശത്തിന്റെ പേരിൽ ഉപരോധം നേരിടുന്ന റഷ്യയെ സഹായിക്കുന്ന ചൈന ആശങ്കയില്‍

ഉക്രൈൻ അധിനിവേശത്തിന്റെ ഫലമായി ഏർപ്പെടുത്തിയ പാശ്ചാത്യ ഉപരോധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ റഷ്യയെ സഹായിക്കാൻ ചൈന തയ്യാറാകുന്ന ചൈന ആശങ്കയില്‍. ഉപരോധം നേരിടാതിരിക്കുകയും ചൈനയുടെ ആഭ്യന്തര ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുന്നതെങ്ങനെ എന്ന ആശങ്കയിലാണ് ചൈന. വികസ്വര റഷ്യ-ഉക്രെയ്ൻ പ്രതിസന്ധിക്ക് മറുപടിയായി, പ്രസിഡന്റ് ഷി ജിൻപിംഗ് ഒരു അസാധാരണ മുന്നറിയിപ്പാണ് ചൈനയ്ക്ക് നല്‍കിയിരിക്കുന്നത്. ചൈനക്കാരുടെ തീന്‍ മേശയില്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് പഞ്ഞം നേരിടരുതെന്ന ലക്ഷ്യത്തോടെ, വിദേശ വിപണികളെ ആശ്രയിക്കാതെ സ്വന്തം രാജ്യത്ത് ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ ഉല്പാദിപ്പിക്കാനാണ് അദ്ദേഹം ഊന്നല്‍ നല്‍കുന്നത്. മുമ്പ് ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ നിരവധി ക്ഷാമങ്ങൾ അനുഭവിച്ചതിന് ശേഷം ചൈന ഭക്ഷ്യക്ഷാമത്തെക്കുറിച്ച് ആശങ്കാകുലരാണ്. അവര്‍ ഭക്ഷിക്കുന്ന ധാന്യത്തിന്റെ 95 ശതമാനവും ഉത്പാദിപ്പിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. നിലവിലെ സംഘർഷത്തിന്റെ ഫലമായി അത് കൂടുതൽ ഭയാനകമായിട്ടാണ് ചൈന കാണുന്നത്. ഉടൻതന്നെ ഭക്ഷ്യധാന്യങ്ങൾ ഉല്പാദിപ്പിക്കുന്നതിന് പരമാവധി കൃഷിയോഗ്യമായ ഭൂമി ലഭ്യമാക്കാൻ സർക്കാർ…

പാക്കിസ്താന്‍ ഹിന്ദുക്കളുടെ നരകമായി; ഹിന്ദു പെൺകുട്ടികളെ മൃഗങ്ങളെപ്പോലെ വില്‍ക്കുന്നു; നിര്‍ബ്ബന്ധിതമായി മതം മാറ്റുന്നു

ഇസ്ലാമാബാദ്: പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്ന് ഹിന്ദു കുട്ടികളെ ആടുമാടുകളെ വില്‍ക്കുന്ന പോലെ ബലമായി പിടിച്ചുകൊണ്ടുപോകുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. വോയ്‌സ് ഓഫ് പാക്കിസ്താന്‍ മൈനോരിറ്റിയുടെ ട്വിറ്റര്‍ ഹാൻഡിലിലാണ് ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കുന്നത്. പാക്കിസ്താന്‍ പോലീസ് പ്രതികൾക്കൊപ്പമാണെന്നാണ് സൂചന. “മിർപുർഖാസിലെ എസ്എച്ച്ഒ മോമിൻ ലഘരി ഹിന്ദു സമുദായത്തിലെ 5 കുട്ടികളെ മുഹമ്മദ് ബക്സ് ലഘാരിക്ക് 5 ലക്ഷം രൂപയ്ക്ക് വിറ്റു” എന്നാണ് ട്വീറ്റിൽ എഴുതിയിരിക്കുന്നത്. കുട്ടികളെ തിരികെ നൽകാമെന്ന് വീട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അവർ വാക്ക് മാറ്റി എന്നു പറയുന്നു. This is heartbreaking. This proves that authorities too are involved in atrocities meted out on religious minorities. #Hindu people were being sold out like animals in Sindh.#PlightOfPakistanMinorities https://t.co/0Ffsz6qKgh — Voice…

കുവൈറ്റില്‍ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനം

കുവൈറ്റ് സിറ്റി : രാജ്യത്ത് തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ മാനവ ശേഷി സമിതി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അംഗീകാരം നല്‍കിയതായി സമിതി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ അറിയിച്ചു. ഇടത്തരം, ചെറുകിട സ്ഥാപന ഉടമകള്‍ക്ക് വര്‍ക്ക് പെര്‍മ്മിറ്റുകള്‍ പുനരാരംഭിക്കുവാനുള്ള തീരുമാനമാണ് യോഗത്തില്‍ കൈകൊണ്ടത്. നേരത്തെ അനുവദിക്കപ്പെട്ട വര്‍ക്ക് പെര്‍മിറ്റ് ക്വാട്ട, 6 വര്‍ഷം മുന്പ് ഉപയോഗിച്ച് കഴിഞ്ഞവര്‍ക്ക് മാനവ ശേഷി അധികൃതരുടെ വിലയിരുത്തലിനുശേഷം ആവശ്യമായ തൊഴിലാളികളെ കൊണ്ടു വരുന്നതിനു വീണ്ടും വിസകള്‍ അനുവദിക്കുവാനാണ് യോഗത്തില്‍ തീരുമാനമായത്. സലിം കോട്ടയില്‍  

മലയാള നടന്മാരില്‍ പൃഥ്വിരാജിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു എന്ന് നടി ഐശ്വര്യ ലക്ഷ്മി

നിവിൻ പോളിയുടെ നായികയായി മലയാള സിനിമയിലെത്തി, തന്റേതായ കഴിവില്‍ മലയാളി ഹൃദയങ്ങളില്‍ ഇടം പിടിച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ഐശ്വര്യ സജീവമാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൽ സെൽവൻ’ ആണ് ഐശ്വര്യയുടെ വരാനിരിക്കുന്ന ചിത്രം. തെലുങ്ക് അരങ്ങേറ്റ ചിത്രമായ ഗോഡ്‌സെയും അണിയറയിൽ ഒരുങ്ങുകയാണ്. തന്റെ സിനിമകളെക്കുറിച്ചും പ്രണയത്തേക്കുറിച്ചും മനസ്സു തുറക്കുകയാണ് ഐശ്വര്യ ലക്ഷ്മി. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ ഒരു മലയാള നടനുമായി തനിക്ക് തോന്നിയ പ്രണയത്തെ കുറിച്ച് ഐശ്വര്യ പറയുന്നു. സിനിമയിൽ എത്തുന്നതിന് മുമ്പ് ‘ക്രഷ്’ തോന്നിയ നടനുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിരാജിന്റെ പേരാണ് ഐശ്വര്യ പറഞ്ഞത്. ചിലരുടെ പെരുമാറ്റത്തിൽ നമ്മൾ ആകർഷിക്കപ്പെടുന്നു. അത് ഒരുപക്ഷേ പ്രചോദനം കൊണ്ടുമാകാം. നമ്മള്‍ക്കത് മതിപ്പുളവാക്കും. അതിനെ പ്രണയമെന്നു വിളിക്കാനാകില്ല. മലയാളികൾ മിടുക്കരും വിമർശനാത്മകരുമാണെന്ന് ഐശ്വര്യ ഒരു അഭിമുഖത്തിൽ പറഞ്ഞു.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അഞ്ചാമത് ലുലു-കേളി മെഗാ രക്തദാന ക്യാന്പ്

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ (MOH) സഹകരണത്തോടെ അഞ്ചാമത് മെഗാ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. റംസാന്‍ മാസത്തില്‍ രക്തദാതാക്കളുടെ കുറവ് പരിഹരിക്കുന്നതിനായി എംഒഎച്ച് അധികൃതര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് രക്തദാന ക്യാന്പ് നടത്തുന്നത്. മാര്‍ച്ച് 25ന് മലാസിലെ പുതിയ ലുലു മാളില്‍ നടക്കുന്ന ക്യാന്പ് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ നീണ്ടു നില്‍ക്കും. എംഒഎച്ചുമായി സഹകരിച്ചു കഴിഞ്ഞ നാലുതവണയും നടത്തിയ ക്യാന്പില്‍ മലയാളികള്‍ക്ക് പുറമെ ഇതര സംസ്ഥാനക്കാരും, വിവിധ രാജ്യക്കാരുമായി 600ല്‍ പരം ആളുകള്‍ പങ്കെടുത്തിരുന്നു. ജീവകാരുണ്യ മേഖലയില്‍ മലയാളികളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തികച്ചും ശ്ലാഘനീയവും, ഏറെ അഭിമാനം നല്‍കുന്നതുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ബ്ലഡ് ബാങ്ക് ഡയറക്ടര്‍ മുഹമ്മദ് ഫഹദ് അല്‍ മുതൈരി പറഞ്ഞു. കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും കൈത്താങ്ങാവാറുള്ള സ്ഥാപനങ്ങളില്‍ ലുലു…

ആറ് വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിന്നും അനുവദിച്ചത് 1106.44 കോടിയുടെ ചികിത്സാ സഹായം

തിരുവനന്തപുരം: പൊതുആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മികവുറ്റതാക്കുന്നതിനൊപ്പം തന്നെ അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായം ഉറപ്പു വരുത്തുക എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണ്. അത് മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളായി സര്‍ക്കാരിനു സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി 2016 മെയ് മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഏകദേശം 6 ലക്ഷം (5,97,868) പേര്‍ക്ക് ചികിത്സാ സഹായം നല്‍കി. 1106.44 കോടി രൂപ അതിനായി അനുവദിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2021 മെയ് മുതല്‍ 2022 ജനുവരി വരെ മാത്രം 235.83 കോടി രൂപ ചികിത്സാ സഹായമായി നല്‍കിക്കഴിഞ്ഞു. കോവിഡ്, ഓഖി സഹായവും പ്രളയ ദുരിതശ്വാസവും അനുവദിച്ചതിനു പുറമേയാണിത്. കോവിഡ് മഹാമാരിയും പ്രളയങ്ങളും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടും ചികിത്സാ…

കിഴക്കമ്പലം ദീപു വധക്കേസ്:് പ്രതികളുടെ ജാമ്യാപേക്ഷ തൃശൂര്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് തൃശൂര്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. കേസ് പരിഗണിക്കുന്ന ജഡ്ജി സിപിഎം ജില്ലാ സെക്രട്ടറിയുടെ മകളായതിനാല്‍ കോടതി മാറ്റം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദീപുവിന്റെ പിതാവാണ് ഹൈക്കോടതിയെ സീമിപിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിച്ചിരുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജഡ്ജി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ മകളാണെന്നും അതിനാല്‍ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നുമായിരുന്നു പിതാവിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. കോടതി മാറ്റം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.