Employability platform SkillActz among Silicon India’s ‘10 Best Skill Assessment Startups 2022’

SkillActz is part of Trinity Skillworks, a Thiruvananthapuram-based firm engaged in enhancing employability and transforming careers Thiruvananthapuram: SkillActz, a Thiruvananthapuram-based employability platform that helps freshers to find the right jobs and companies to find the right talent, has been honoured by Silicon India Startup City as one among the ‘10 Best Skill Assessment Startups, 2022’. SkillActz is part of Trinity Skillworks, which strives towards enhancing employability and transforming careers of the youth of India. The new honour comes as a major boost to SkillActz as it highlights the prowess of…

സ്‌കില്ലാക്ട്സിന് സിലിക്കണ്‍ ഇന്ത്യ ബഹുമതി

തിരുവനന്തപുരം ആസ്ഥാനമായി തൊഴില്‍ദായക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി സ്‌ക്കില്‍വര്‍ക്ക്സിന്റെ ഭാഗമായ സ്‌കില്ലാക്ട്സ് 2022ലെ പത്ത് മികച്ച സ്‌കില്‍ അസസ്മെന്റ് സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയില്‍ തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി പ്ലാറ്റ് ഫോമായ സ്‌കില്ലാക്ട്സ്, 2022 ലെ 10 മികച്ച സ്‌കില്‍ അസസ്മെന്റ് സ്‌ററാര്‍ട്ടപ്പുകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. ‘സിലിക്കണ്‍ ഇന്ത്യ സ്റ്റാര്‍ട്ട് അപ്പ് സിറ്റി’ തയ്യാറാക്കിയ ’10 ബെസ്റ്റ് സ്‌ക്കില്‍ അസസ്മെന്റ് സ്റ്റാര്‍ട്ടപ്പ്സ് 2022′ പട്ടികയിലേക്കാണ് സ്‌കില്ലാക്ട്സ് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ യുവാക്കളുടെ തൊഴിലവസരങ്ങള്‍ വ്യാപിപ്പിക്കാനും തൊഴില്‍ മേഖലയിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പരിവര്‍ത്തനം ചെയ്യാനും യത്‌നിക്കുന്ന പ്രമുഖ സ്ഥാപനമായ ട്രിനിറ്റി സ്‌ക്കില്‍വര്‍ക്കിന്റെ ഭാഗമാണ് സ്‌കില്ലാക്ട്സ്. പ്രതിഭാധനരായ യുവാക്കള്‍ക്ക് സ്‌കില്ലാക്ട്സ് നല്‍കുന്ന മികച്ച സംഭാവനകളെയാണ് സിലിക്കണ്‍ ഇന്ത്യ അംഗീകരിച്ചിരിക്കുന്നത്. മൗലിക പ്രതിഭകളെ തിരയുന്ന സ്ഥാപനങ്ങള്‍ക്ക് സഹായകമായി മാറുകയാണ് സ്‌കില്ലാക്ട്‌സ്. അഭിരുചി പരിശോധന, സാങ്കേതിക വിലയിരുത്തല്‍, ഗ്രൂപ്പ് ചര്‍ച്ച, മുഖാമുഖമുള്ള…

റാങ്ക് ജേതാവിനെ ഫ്രറ്റേണിറ്റി ആദരിച്ചു

പുലാപ്പറ്റ: കാലിക്കറ്റ് സർവകലാശാല 2021 എം.എ എക്കണോമിക്സ് കോഴ്സിൽ ഒന്നാം റാങ്കും NET ഉം GATE പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ 254 ആം റാങ്കും കരസ്ഥമാക്കിയ പുലാപ്പറ്റ മുണ്ടാള്ളി സ്വദേശിനിയും വിക്ടോറിയ കോളേജ് വിദ്യാർത്ഥിനിയുമായിരുന്ന ആർ. കൃഷ്ണപ്രിയയെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആദരിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ കൃഷ്ണപ്രിയക്ക് ഉപഹാരം നൽകി. വെൽഫെയർ പാർട്ടി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഖാലിദ് പുലാപ്പറ്റ, ഫ്രറ്റേണിറ്റി ജില്ല കാമ്പസ് സെക്രട്ടറിയേറ്റംഗങ്ങളായ ഫർഹാൻ, ബദ്റുസമാൻ, കൃഷ്ണപ്രിയയുടെ അച്ഛൻ, സഹോദരി എന്നിവർ പങ്കെടുത്തു.

The India – UAE Agreement: A Developmental Milestone (Madhavan B. Nair)

The Comprehensive Economic Partnership Agreement, which was signed between India and the UAE on February 18, 2022, is the biggest milestone in the relationship between the two countries so far. This is the biggest agreement signed by the two countries till date. The Arab media covered the signing of the agreement under the headline “New Boundaries, New Milestone”. However the Indian media neglected to see the scope and importance of the agreement. This agreement on trade, industry and labor, the biggest agreement that the UAE has signed with any country…

കുവൈറ്റില്‍ നാലാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി

കുവൈറ്റ് സിറ്റി : ലോകത്താകെ കോവിഡ് പടരുന്ന സാഹചര്യത്തില്‍ കോവിഡ് 19 വാക്‌സിന്റെ നാലാമത്തെ ഡോസ് നല്‍കാന്‍ കുവൈറ്റിന് പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മുന്നാം ഡോസ് നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും രാജ്യത്തെ എല്ലാവരോടും മൂന്നാം ഡോസ് സ്വീകരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നേരത്തെ ഗള്‍ഫ് രാജ്യമായ ബഹ്‌റിന്‍ അടക്കം നിരവധി രാജ്യങ്ങളില്‍ കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി നാലാം ഡോസ് വിതരണം ചെയ്തിരുന്നു. രാജ്യത്തെ രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കുമാണ് പ്രധാനമായും നാലാം ഡോസ് വിതരണം ചെയ്യുന്നത്. സലിം കോട്ടയില്‍  

കാര്‍ നന്നാക്കുന്നതിനിടെ ബോണറ്റില്‍ നിന്നും യുവാവിന്റെ തലയിലേക്ക് തീ പടര്‍ന്നു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ കാര്‍ നന്നാക്കുന്നതിനിടെ യുവാവിന്റെ തലയ്ക്കു തീപിടിച്ചു. കാറിന്റെ ബോണറ്റിനുള്ളില്‍നിന്ന് തലയിലേക്ക് തീ പടരുകയായിരുന്നു. മനസ്സാന്നിധ്യം കൊണ്ടാണ് യുവാവ് രക്ഷപ്പെട്ടത്. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു വളാഞ്ചേരി പട്ടാമ്പി റോഡിലാണ് സംഭവം. കാറിന്റെ ബോണറ്റ് തുറന്ന് കാറിന്റെ റിപ്പയറിങ്ങിലായിരുന്നു യുവാവ്. തീയാളിയത് പെട്ടെന്നായിരുന്നു. യുവാവിന്റെ തലയിലേതീ പടര്‍ന്നു. പരിഭ്രമിക്കാതെ, കൈകൊണ്ടു തന്നെ തീയണയ്ക്കാന്‍ ശ്രമിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. തൊട്ടടുത്തുള്ളവര്‍ ഓടിക്കൂടിയപ്പോഴേക്കും യുവാവ് സ്വയം രക്ഷ നേടിയിരുന്നു.

മരുന്നുകള്‍ സ്‌റ്റോക്ക് ചെയ്യുന്നതില്‍ വീഴ്ച; മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനത്തില്‍ കാരുണ്യ ഡിപ്പോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാരുണ്യാ ഫാര്‍മസിയില്‍ മരുന്നുകള്‍ സ്‌റ്റോക്ക ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ഡിപ്പോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍. വ്യാഴാഴ്ച രാത്രി ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ്, മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍ രോഗിയുടെ പരാതിയെ തുടര്‍ന്ന് കാരുണ്യ ഫാര്‍മസി സന്ദര്‍ശിച്ചിരുന്നു. ആ രോഗിയുടെ കുറിപ്പിലുണ്ടായിരുന്ന ഒരു മരുന്നും കാരുണ്യാ ഫാര്‍മസിയിലില്ലായിരുന്നു. തുടര്‍ന്ന് മന്ത്രി ഫാര്‍മസിയ്ക്കകത്ത് കയറി കമ്പ്യൂട്ടറിലെ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ.എം.എസ്.സി.എല്‍.നോട് നിര്‍ദേശവും നല്‍കി. ഇതേ തുടര്‍ന്നാണ് അടിയന്തരമായി ഡിപ്പോ മാനേജറെ സസ്‌പെന്‍ഡ് ചെയ്തത്. മറ്റ് മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന കാരുണ്യാ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊടുങ്ങല്ലൂരില്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമയായ യുവതിയെ മുന്‍ ജീവനക്കാരന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

  തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ടെക്‌സ്‌റ്റൈല്‍സ് ഷോപ് ഉടമയായ യുവതിക്ക് വെട്ടേറ്റു. എറിയാട് സ്വദേശി റിന്‍സിയ്ക്ക് ആണ് വെട്ടേറ്റത്. റിന്‍സിയുടെ കടയിലെ മുന്‍ ജീവനക്കാരനാണ് ആക്രമിച്ചത്. ഇതിനുശേഷം ഇയാള്‍ രക്ഷപ്പെട്ടു. രാത്രി കടയടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുന്‌പോഴായിരുന്നു അക്രമം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റിന്‍സിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാവോയിസ്റ്റ് രൂപേഷിനെതിരായ യു.എ.പി.എ, രാജ്യദ്രോഹക്കുറ്റം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യു.എ.പി.എ കേസുകള്‍ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. കുറ്റ്യാടി, വളയം പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത യുഎപിഎ ഉള്‍പ്പെടെയുള്ള മൂന്നു കേസുകളാണ് റദ്ദാക്കിയത്. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവയ്ക്കുകയായിരുന്നു. തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് രൂപേഷ് നല്‍കിയ ഹര്‍ജിയില്‍ 2019 സെപ്റ്റംബര്‍ 20നു സിംഗിള്‍ ബെഞ്ച് ഈ കുറ്റങ്ങള്‍ റദ്ദാക്കിയിരുന്നു. യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്താനും രാജ്യദ്രോഹക്കുറ്റം ചുമത്താനും പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ അധികൃതര്‍ കാലതാമസം വരുത്തിയതു ചൂണ്ടിക്കാട്ടിയാണ് കുറ്റങ്ങള്‍ റദ്ദാക്കിയത്.  

വ്യാഴാഴ്ച കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്; മരണങ്ങളൊന്നുമില്ല

കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂര്‍ 66, കൊല്ലം 62, ഇടുക്കി 60, മലപ്പുറം 44, പത്തനംതിട്ട 43, ആലപ്പുഴ 35, പാലക്കാട് 35, വയനാട് 29, കണ്ണൂര്‍ 25, കാസര്‍ഗോഡ് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,639 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,886 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 21,164 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 722 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 6998 കോവിഡ് കേസുകളില്‍, 9.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…