2021-22ല്‍ വമ്പന്‍ നേട്ടങ്ങളുമായി കിന്‍ഫ്ര

കേരളത്തിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ സേവനത്തിന്റെ മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ 2021 -22ല്‍ സുപ്രധാന നേട്ടങ്ങളാണ് കൈവരിച്ചത് തിരുവനന്തപുരം: നിക്ഷേപസൗഹൃദ കേരളം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതില്‍ സുപ്രധാനമായ പങ്കു വഹിക്കുന്ന കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കിന്‍ഫ്ര) സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ മേഖലയില്‍ സേവനത്തിന്റെ 30-ആം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2021-22ല്‍, സമയബന്ധിതമായ ആസൂത്രണത്തിലൂടെ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ കിന്‍ഫ്രയ്ക്ക് സാധിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമാശ്വാസ പദ്ധതി, വ്യവസായ ഭദ്രത തുടങ്ങിയ കോവിഡ് പുനരധിവാസ പദ്ധതികള്‍ മുഖേനയും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു 2021 -22ല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞുവെന്ന്, സംസ്ഥാന വ്യവസായ-കയര്‍-നിയമ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നിരവധി സുപ്രധാന നേട്ടങ്ങളാണ് കിന്‍ഫ്രയ്ക്ക് ഉറപ്പാക്കാന്‍ കഴിഞ്ഞത്. 2021-22 ല്‍ ജനുവരി വരെ…

സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ പ്രതികളെക്കുറിച്ച് രഹസ്യ വിവരം നല്‍കിയ പോലീസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചു; മാല മോഷ്ടാക്കാളെ പോലീസ് പിടികൂടി

തിരുവനന്തപുരം: മാല പൊട്ടിച്ച കേസില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് രഹസ്യ വിവരം നല്‍കിയ പോലീസ് ഉദ്യോഗസ്ഥയുടെ ഭർത്താവിനെ വീട്ടിൽ കയറി ആക്രമിച്ച ശേഷം ഒളിവിൽ പോയ സംഘാംഗങ്ങളെ പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങമല സ്വദേശികളായ അനു എന്ന സുമേഷ് (20), അൻസിൽ (21), രതീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെക്കുറിച്ച് പോലീസിന് വിവരം നല്‍കിയ വൈരാഗ്യമാണ് ആക്രമിക്കാന്‍ കാരണമെന്ന് പറയുന്നു. മലമ്പറക്കോണത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം പ്രതികള്‍, കടയുടമയായ സ്‌ത്രീയുടെ സ്വർണമാല പൊട്ടിച്ചുകടന്നതാണ് സംഭവം. പ്രതികളിലൊരാളുടെ മോട്ടോര്‍ ബൈക്കിലാണ് മൂന്നുപേരും കൃത്യം നിര്‍വഹിക്കാന്‍ എത്തിയത്. നാലാം പ്രതി പെരിങ്ങമല സ്വദേശി റിയാസിന്‍റെ (26) സഹായത്തോടെ മടത്തറ, പാലോട് എന്നിവിടങ്ങളിലെ വിവിധ ജ്വല്ലറികളിൽ സ്വര്‍ണം വിറ്റു. കുറ്റകൃത്യത്തിന് ശേഷം പ്രതികൾ ആഡംബര വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് വിലസി നടക്കുകയായിരുന്നു. ഇന്നോവ കാറിൽ പ്രതികൾ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പാലോട്…

ജനങ്ങളെ സേവിക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നതെന്ന് സ്വയം‌ഭരണ-എക്സൈസ് മന്ത്രി

കോട്ടയം: ജനങ്ങളെ ഭരിക്കുകയല്ല, അവരുടെ ഇഷ്ടംപോലെ അവരെ സേവിക്കുകയാണ് തദ്ദേശസ്ഥാപനങ്ങളുടെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. നവകേരള തദ്ദേശ സ്വയംഭരണം 2022ന്റെ ഭാഗമായി മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ പാരിഷ് ഹാളിൽ ചേർന്ന തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യന്മാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് അർഹതപ്പെട്ട സേവനങ്ങൾ കൃത്യമായി ലഭ്യമാക്കാൻ നിയോഗിക്കപ്പെട്ടവരാണെന്ന ചിന്ത ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംരംഭകരെ നിയമപരമായി സഹായിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷരും സെക്രട്ടറിമാരും ശ്രദ്ധിക്കണം. അവരെ സഹായിക്കണം. 37,000 ഉദ്യോഗസ്ഥർ തദ്ദേശസ്വയംഭരണ വകുപ്പിലുണ്ട്. ഭൂരിഭാഗവും ത്യാഗപൂർണമായി പ്രവർത്തിക്കുന്നവരാണ്. ന്യൂനപക്ഷമാണ് ജീർണമായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർവീസിന് അപമാനം സൃഷ്ടിക്കുന്ന പണത്തിന്‍റെ ആർത്തിയുള്ള ജീർണങ്ങളെ തിരുത്തണം. ഇവരെ തിരുത്താൻ ജനങ്ങളുടെ സമ്മർദം വേണം. ഇത്തരത്തിലുള്ളവരെ തുറന്നുകാട്ടാൻ ജനപ്രതിനിധികൾ ആർജ്ജവം കാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല…

യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞ: വിവിഐപികളുടെ ലിസ്റ്റ് തയ്യാറായി; ഒരു ഡസൻ മുഖ്യമന്ത്രിമാരും നിരവധി സന്യാസിമാരും വ്യവസായികളും പങ്കെടുക്കും

ലഖ്നൗ: യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. മാർച്ച് 25ന് അടൽ ബിഹാരി വാജ്‌പേയി ഏകാന രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാജ്യത്തെ രാഷ്ട്രീയ, മത, സാമൂഹിക, വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഒരു ഡസൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നിരവധി ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സമ്മതിച്ചിട്ടുണ്ട്. നിരവധി ശങ്കരാചാര്യരും പ്രമുഖ വ്യവസായികളും പരിപാടിയുടെ ഭാഗമാകും. യോഗി സർക്കാരിന്റെ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് സർക്കാരും സംഘടനയും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, അനുരാഗ് താക്കൂർ, ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ, യുപിയിലെ എല്ലാ മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. ഒരു ഡസൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അഞ്ച് ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കും.…

UST and KITVEN Fund Invest in Calligo Technologies to Enable Development of POSIT-powered RISC-V Solution for HPC & AI Markets in 2022

Thiruvananthapuram: UST and Karnataka Information Technology Venture (KITVEN), through its Semi-Conductor Venture Fund and SFAL have jointly invested in Calligo Technologies for developing a Posit enabled RISC-V multicore processor (System-on-chip) to power accelerator boards targeting HPC & AI segments under ‘Make in India’ initiative. Honourable Prime Minister of India, Shri Narendra Modi, had recently said that India has no option but to be ‘atmanirbhar’ (self-reliant) when it comes to semiconductors and this sector has brought new possibilities for Make in India – at a post-budget webinar on ‘Make in India…

എസ്‌ഐഒ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്: എസ്.ഐ.ഓ സംസ്ഥാന കമ്മിറ്റി ‘അല്ലാഹുവിൻ്റെ അതിരുകൾ ജീവിതത്തിൻ്റെ സൗന്ദര്യമാണ്’ എന്ന പ്രമേയത്തിൽ നടത്തിവരുന്ന കാമ്പയിനിൻ്റെ ഭാഗമായി ‘അറിവ്, നൈതികത; ആധുനികതയിലെ സംഘർഷങ്ങളും ഇസ്‌ലാമും’ എന്ന വിഷയത്തിൽ എസ്.ഐ.ഓ ജില്ലാ കമ്മിറ്റി ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. വിദ്യാർത്ഥി ഭവനം ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. തഫ്സൽ ഇഅ്‌ജാസ്, എസ്.ഐ.ഓ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ എന്നിവർ വിഷയാവതരണം നടത്തി. റിസർച്ച് വകുപ്പ് കൺവീനർ ഇർഷാദ് പേരാമ്പ്ര അദ്ധ്യക്ഷതയിൽ നടന്ന ചർച്ചാ സംഗമത്തിൽ മൻഷാദ് മനാസ് സമാപനം നിർവ്വഹിച്ചു.

അമൃത വിശ്വവിദ്യാപീഠം അപേക്ഷകള്‍ ക്ഷണിക്കുന്നു

അമൃത വിശ്വവിദ്യാപീഠത്തിലേക്ക് സൈബർ സെക്യൂരിറ്റി/ആർട്ടിഫിഷ്യൽ ഇൻറലിജൻസ്/കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങളിലേക്ക് ഉള്ള അസിസ്റ്റൻറ് പ്രൊഫസർ/റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഈ വിഷയങ്ങളിൽ എം.ടെക് അല്ലെങ്കിൽ പി.എച്ച്ഡി ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ അയക്കേണ്ട വിലാസം cyber@am.amrita.edu

സിൽവർലൈൻ പ്രതിഷേധം ശക്തമാകുന്നു; സർവേ കല്ലുകൾ സമരക്കാർ പിഴുതെറിഞ്ഞു

കണ്ണൂര്‍: എല്‍‌ഡി‌എഫ് സര്‍ക്കാരിന്റെ സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർലൈൻ പദ്ധതിക്കെതിരെ നാട്ടുകാരുടെയും പ്രതിപക്ഷ രാഷ്ട്രീയ ഗ്രൂപ്പുകളുടെയും പ്രതിഷേധം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായി. ഇടതുപക്ഷ പാർട്ടി ഈ സംരംഭവുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ചുപറയുമ്പോഴും, സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കോട്ടയം ജില്ലയിലെ നട്ടാശ്ശേരി വില്ലേജിലും മലപ്പുറം ജില്ലയിലെ തിരുനാവായയിലും സർവേ കല്ലുകൾ സ്ഥാപിക്കുന്നതിൽ നിന്ന് അധികാരികളെ തടഞ്ഞു. ഇട്ടിരുന്ന സർവേ കല്ലുകളും നാട്ടുകാർ പിഴുതെറിഞ്ഞു. നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് ആളുകൾ സമര സ്ഥലങ്ങളിൽ നിന്ന് പിൻവാങ്ങി. സർക്കാരിന്റെ ഉറച്ച നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് ബാരിക്കേഡുകൾ തകർത്ത് കോട്ടയം ജില്ലാ കളക്‌ടറേറ്റ് വളപ്പിൽ പ്രതീകാത്മകമായി സർവേ കല്ല് കുഴിച്ചിട്ടു. പദ്ധതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുന്നതിനിടെ, വിഷയത്തിൽ കോൺഗ്രസിന്റെയും സിപിഐഎമ്മിന്റെയും നേതാക്കൾ ആരോപണ പ്രത്യാരോപണങ്ങളുമായി പരസ്പരം വക്പോര്…

വിദേശ വനിതാ വിനോദ സഞ്ചാരിയെ കൊലപ്പെടുത്തിയ കേസ്; ജൂൺ ഒന്നിന് വിചാരണ തുടങ്ങും

തിരുവനന്തപുരം: 2018-ല്‍ കോവളത്ത് ലാത്വിയൻ വിനോദ സഞ്ചാരി ലിഗ സ്‌ക്രോമാനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജൂണ്‍ ഒന്നിന് ആരംഭിക്കും. കേസിൽ 2019 ജൂൺ 22ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിരുന്നില്ല. ഇതേ തുടർന്ന് ലിഗയുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. 2018-മാര്‍ച്ച് 14-നാണ് ചികിത്സയ്‌ക്കായി ലിഗ കേരളത്തിലെത്തിയത്. മെയ് ആദ്യവാരത്തിലാണ് ലിഗയെ കാണാതായത്. ഒരു മാസവും ഒരാഴ്‌ചയും കഴിഞ്ഞ് അവരുടെ അഴുകിയതും തലയില്ലാത്തതുമായ മൃതദേഹം തിരുവല്ലത്തെ കണ്ടൽക്കാടിൽ കണ്ടെത്തി. തുടക്കത്തിൽ, ആറ് പേരെ – അവരിൽ മയക്കുമരുന്ന് റാക്കറ്റിലെ അംഗങ്ങൾ – കസ്റ്റഡിയിലെടുത്തിരുന്നു. ലിഗയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിന് മയക്കുമരുന്ന് കടത്തുകാരനും ടൂറിസ്റ്റ് ഗൈഡുമായ ഉദയന്‍, ഉമേഷ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. 2022 ജനുവരി 6 നാണ് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം വായിച്ചത്. ലിഗയുടെ സഹോദരി ഇല്‍സി സ്ക്രൊമനെ അടക്കം…

കെ-റെയിലിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് എസ് രാമചന്ദ്രന്‍ പിള്ള

കണ്ണൂര്‍: സംസ്ഥാനത്ത് കെ-റെയില്‍ അനിവാര്യമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. കെ-റെയിൽ പ്രകൃതി സംരക്ഷണ പദ്ധതിയാണ്. എന്നാൽ, ചെറിയൊരു വിഭാഗം ഇതിനെ എതിർക്കുകയാണെന്നും അവരുടെ തെറ്റിദ്ധാരണകള്‍ അകറ്റി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ പദ്ധതിയിൽ കേന്ദ്ര ഘടകം മുതൽ താഴെത്തട്ടുവരെ ഏകാഭിപ്രായമാണ്. സിപിഎം പാർട്ടി കോൺഗ്രസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കേന്ദ്ര സർക്കാരിൽ വർഗീയ-കോർപ്പറേറ്റ് കൂട്ടുകെട്ടിന്റെ പ്രവണതയുണ്ടെന്ന് രാമചന്ദ്രൻ പിള്ള പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും ബിജെപിയുടെ അതേ നിലപാടാണ് കോൺഗ്രസും സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി തുടർന്നുകൊണ്ടിരിക്കുന്ന ജനദ്രോഹ നീക്കങ്ങൾക്കെതിരേ ആരെല്ലാം യോജിക്കുമോ അവരെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ ഐക്യനിര കെട്ടിപ്പടുക്കുക എന്നതാണ് പാർട്ടി കോൺഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന ആശയം. അതിനൊപ്പം സിപിഎമ്മിനെ ശക്തിപ്പെടുത്താൻ വേണ്ട സംഘടനാപരമായ കാര്യങ്ങൾ ചർച്ച ചെയ്യും. ത്രിപുരയിലും ബംഗാളിലും വലിയ…