KINFRA makes giant strides in 2021-22; Set for its 30th year of operations

Kerala State Industrial Infrastructure Development Corporation (KINFRA) has posted significant milestones in the infrastructure sector in Kerala in 2021-22.  Thiruvananthapuram:  The Kerala Industrial Infrastructure Development Corporation (KINFRA), which is all geared up to enter its 30th year of operations, has achieved a unique landmark by successfully implementing a slew of projects in a time-bound manner during year 2021-22. The various schemes towards ensuring relief and industrial security, formulated as per the Covid-19 rehabilitation policy by the Government of Kerala, have aided KINFRA to achieve a commendable performance during 2021-22, Shri P Rajeeve,…

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങുന്ന പെന്‍‌ഡ്രൈവ് ദിലീപിന് എത്തിച്ചുകൊടുത്തത് ശരത്ത്; കാവ്യയെ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍‌ഡ്രൈവ് ദിലീപിന്റെ കൈവശമെത്തിച്ചത് ബാലചന്ദ്രകുമാര്‍ പറഞ്ഞ വിഐപി ശരത്ത് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇയാളെ കഴിഞ്ഞ ദിവസം രഹസ്യ കേന്ദ്രത്തിൽ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തതായി ഒരു മലയാളം ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാലചന്ദ്രകുമാറാണ് കേസിലെ വിഐപിയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. താന്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന സമയത്ത് ‘ഇക്ക’ എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാൾ ദിലീപിന്റെ വീട്ടിലെത്തി പെൻഡ്രൈവ് ദിലീപിന് കൈമാറിയതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ഒരു വിഐപിയെ പോലെയാണ് അയാള്‍ പെരുമാറിയതെന്നും, ലാപ്ടോപ്പില്‍ പെൻഡ്രൈവ് ഘടിപ്പിച്ച ശേഷം പൾസർ സുനിയുടെ ക്രൂരത കാണാൻ ദിലീപ് ക്ഷണിച്ചെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. തുടര്‍ന്ന് വിഐപിക്കുള്ള അന്വേഷണം പോലീസ് സംഘം ഊര്‍ജിതമാക്കിയിരുന്നു. നേരത്തേ ദിലീപ് വിഐപിയെന്ന് വിശേഷിപ്പിച്ചത് വ്യവസായിയായ കോട്ടയം സ്വദേശി മെഹബൂബ് ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇക്കാര്യം മെഹബൂബ്…

അല്‍ ഷംഖയില്‍ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്

അബുദാബി: ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് അബുദാബി അല്‍ ഷംഖയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അബുദാബിയിലെ 36-ാമത്തേയും ആഗോള തലത്തില്‍ ലുലു ഗ്രൂപ്പിന്റെ 226- മത്തേയും ഷോറൂമാണ് ഷംഖ മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ സുല്‍ത്താന്‍ ഹുവേയര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ അബുദാബി മുന്‍സിപ്പാലിറ്റി അല്‍ വത്ബ ബ്രാഞ്ച് ഡയറക്ടര്‍ ഹസന്‍ അലി അല്‍ ദാഹിരിയാണ് പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ലുലു ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ് റഫ് അലി, അബുദാബി റീജണ്‍ ഡയറക്ടര്‍ അബൂബക്കര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. അല്‍ ശംഖ മാളില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മികച്ച ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി, ബേക്കറി,…

കുവൈറ്റ് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് പുനരാരംഭിക്കുന്നു

കുവൈറ്റ് സിറ്റി: ഓപ്പണ്‍ ഹൗസ് പുനരാരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ എംബസി. നേരത്തെ മാസത്തില്‍ ഒരു തവണ നടത്തിയിരുന്ന ഓപ്പണ്‍ ഹൗസാണ് ആഴ്ചയില്‍ നടത്തുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സമയക്രമങ്ങള്‍ എംബസി പുറത്തു വിട്ടു. മാര്‍ച്ച് 30നു (ബുധന്‍) വൈകുന്നേരം നാലുമുതല്‍ അഞ്ചുവരെ കുവൈറ്റ് സിറ്റി അലി അല്‍ സാലിം സ്ട്രീറ്റില്‍ ജവാഹറ ടവര്‍ മൂന്നാം നിലയിലെ ബിഎല്‍എസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററിലും ഏപ്രില്‍ ആറിന് (ബുധന്‍) രാവിലെ 11 മുതല്‍ 12 വരെ അബാസിയ ഒലിവ് ഹൈപ്പര്‍ മാര്‍ക്കറ്റ് ബില്‍ഡിംഗിലെ ബിഎല്‍എസ് ഔട്ട്‌സോഴ്‌സ് സെന്ററിലും ഏപ്രില്‍ 13നു (ബുധന്‍) രാവിലെ 11 മുതല്‍ 12 വരെ ഫഹാഹീല്‍ മക്ക സ്ട്രീറ്റിലെ അല്‍ അനൂസ് ഷോപ്പിംഗ് കോംപ്ലക്‌സിലെ ബിഎല്‍എസ് സെന്ററിലും ഏപ്രില്‍ 20നു (ബുധന്‍) വൈകുന്നേരം നാലുമുതല്‍ അഞ്ചുവരെ എംബസി ഓഡിറ്റോറിയത്തിലും ഏപ്രില്‍ 27നു (ബുധന്‍) രാവിലെ 11 മുതല്‍…

ജിദ്ദയില്‍ അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ഭൂഗര്‍ഭ കോട്ട കണ്ടെത്തി

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ഭൂഗര്‍ഭ കോട്ട കണ്ടെത്തി. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ജിദ്ദ നഗരത്തില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെ ബലദ് ഏരിയയിലെ ഖാബില്‍ സ്ട്രീറ്റ്, അല്‍ ദഹാബ് സ്ട്രീറ്റ് എന്നിവയ്ക്കടുത്തായാണ് കോട്ട കണ്ടെത്തിയത്. 1516 ല്‍ പണികഴിപ്പിച്ച അല്‍ ഷൗന പൈതൃക കോട്ടയാണ് ഇതെന്നാണ് പുരാവസ്തു അധികൃതരുടെ അനുമാനമെന്ന് സൗദി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ കണ്ടെത്തല്‍ ജിദ്ദയുടെ ചരിത്രപരമായ ആഴത്തിന് ഊന്നല്‍ നല്‍കുന്നതാണെന്ന് ചരിത്ര, പുരാവസ്തു ഗവേഷകനായ ഒമര്‍ അല്‍ അസ്മരി പറഞ്ഞു.  

കുവൈറ്റില്‍ ഒഴിഞ്ഞു കിടക്കുന്ന ഫ്ളാറ്റുകളുടെ എണ്ണത്തില്‍ വര്‍ധന

കുവൈറ്റ് സിറ്റി : രാജ്യത്ത് നിരവധി അപ്പാര്‍ട്ടുമെന്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. രാജ്യത്ത് ആകെ 3,96,000 അപ്പാര്‍ട്ടുമെന്റുകളാണുള്ളത് . ഇതില്‍ ശരാശരി താമസ നിരക്ക് 84.6 ശതമാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കെട്ടിടങ്ങളില്‍ വിദേശികള്‍ താമസിക്കുന്നത് സാല്‍മിയയിലാണ്. ഹവല്ലി രണ്ടാം സ്ഥാനത്തും അബാസിയ മുന്നാം സ്ഥാനത്തുമാണ്. മഹ്ബൂലയില്‍ 799 കെട്ടിടങ്ങളിലും മംഗഫഫില്‍ 743 കെട്ടിടങ്ങളിലും ഫഹാഹീല്‍ 578 കെട്ടിടങ്ങളിലും ജബ്രിയയില്‍ 511 കെട്ടിടങ്ങളിലും ജഹ്റയില്‍ 439 പ്രോപ്പര്‍ട്ടികളിലുമായാണ് വിദേശികള്‍ താമസിക്കുന്നത്. അപ്പാര്‍ട്ടുമെന്റുകളുടെ ശരാശരി പ്രതിമാസ വാടകയുടെ കാര്യത്തില്‍ 1081 ദിനാര്‍ ഈടാക്കുന്ന ദസ്മാനാണ് മുന്നില്‍. അല്‍ ഷാബില്‍ 512 ദിനാറും ഷാര്‍ഖില്‍ 464 ദിനാറും ജബ്രിയയില്‍ 352 ദിനാറും സബാഹ് അല്‍ സലേം 338 ദിനാറും സാല്‍മിയയില്‍ 327 ദിനാറുമാണ് പ്രതിമാസ വാടക ഈടാക്കുന്നതെന്ന് റിയല്‍ എസ്റ്റേറ്റ്…

മൂന്നു ക്ഷേത്രങ്ങളിലെ തിരുവാഭരണം കവര്‍ന്ന പൂജാരി അറസ്റ്റില്‍

കൊച്ചി: മൂന്നു ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ കവര്‍ന്ന ക്ഷേത്ര പൂജാരി അറസ്റ്റില്‍. കണ്ണൂര്‍ അഴീക്കോട് തേനായി അശ്വന്ത് (32) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. വെണ്ണല മാതാരത് ദേവി ക്ഷേത്രം, ഉദയംപേരൂര്‍ നരസിംഗ് സ്വാമി ക്ഷേത്രം, തുതിയൂര്‍ മാരിയമ്മന്‍ കോവില്‍ ക്ഷേത്രം എന്നിവിടങ്ങളിലെ തിരുവാഭരണങ്ങള്‍ മോഷ്ടിച്ചശേഷം ഇയാള്‍ മുക്കുപണ്ടം പകരം വയ്ക്കുകയായിരുന്നു. വെണ്ണല മാതാരത് ദേവി ക്ഷേത്രത്തില്‍നിന്ന് 25 ഗ്രാം വരുന്ന തിരുവാഭരണമാണ് കവര്‍ന്നത്. പൂജകള്‍ക്കിടെ തിരുവാഭരണത്തിന് ചെമ്പുനിറം ഉണ്ടല്ലോയെന്ന് പുതിയ പൂജാരിക്ക് സംശയം തോന്നുകയും ഇക്കാര്യം ക്ഷേത്രം ഭാരവാഹികളെ അറിയിക്കുകയുമായിരുന്നു. പോലീസ് തിരുവാഭരണത്തിന്റെ മാറ്റ് പരിശോധിച്ചപ്പോള്‍ കളവ് പുറത്തായി. കഴിഞ്ഞവര്‍ഷം അശ്വന്ത് ഈ ക്ഷേത്രത്തില്‍നിന്ന് പിരിഞ്ഞുപോയിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പാലാരിവട്ടത്തെ ധനകാര്യ സ്ഥാപനത്തില്‍ തിരുവാഭരണം പണയം വച്ചെന്ന് സമ്മതിച്ചു. ഇവിടെനിന്ന് ആഭരണം കണ്ടെടുക്കുകയും ചെയ്തു. വെണ്ണലയില്‍നിന്ന് അശ്വന്ത് ഉദയംപേരൂരിലെ ക്ഷേത്രത്തിലേക്കാണ് പോയിരുന്നത്. അവിടത്തെ തിരുവാഭരണം…

കെ റെയില്‍ പദ്ധതിയില്‍ സര്‍വത്ര അഴിമതിയെന്ന് ചെന്നിത്തല; കല്ലിടലിനായി ഉദ്യോഗസ്ഥര്‍ എത്തുന്നത് മതില്‍ ചാടിയെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ സര്‍വത്ര അഴിമതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതില്‍ ദുരൂഹതയുണ്ട്. ചെങ്ങന്നൂരിലെ അലൈമെന്റ് മാറ്റം അഴിമതിയുടെ മറ്റൊരു വശമാണ്. സര്‍ക്കാരിനെതിരെ വിമോചന സമരത്തിന്റെ ആവശ്യമില്ല. കൊതുകിനെ കൊല്ലാന്‍ തോക്കു വേണോ എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതിയില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു കെ റെയിലിന്റെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു. സാമൂഹികാഘാത പഠനം നടത്തിയിട്ടില്ലെന്നും വീടുകളില്‍ അതിക്രമിച്ചു കയറി കല്ലിടുകയാണെന്നും അദ്ദേഹം പറഞ്ഞു കേരളത്തിലെ ജനങ്ങള്‍ തെരുവില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നെന്ന് മുരളീധരന്‍ രാജ്യസഭയില്‍ പറഞ്ഞു. കല്ലിടലിനായി ഉദ്യോഗസ്ഥര്‍ എത്തുന്നത് മതില്‍ ചാടി. കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമങ്ങള്‍ പാലിക്കാതെയാണ്…

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പെട്രോള്‍ ബോംബേറ് ; യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു. സ്‌കുള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്. പൊട്ടിത്തെറി ഉണ്ടായെങ്കിലും കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുട്ടികള്‍ കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്; 2 മരണങ്ങള്‍, ആകെ മരണം 67,476

കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35, മലപ്പുറം 34, ആലപ്പുഴ 23, പാലക്കാട് 19, വയനാട് 13, കാസര്‍ഗോഡ് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,238 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 500 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 80 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 5091 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…