അമേരിക്കയിലും, ഇന്ത്യയിലും ഫുൾ ടൈം നഴ്സിങ് കോഴ്‌സു പഠിക്കുന്ന ഇന്ത്യൻ  വിദ്യാർത്ഥികൾക്ക്‌ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് (IANANT)സ്‌കോളർഷിപ്പിന് ക്ഷണിച്ചു.

ഡാളസ് : നഴ്സിംഗ് പഠനചെലവ്  താങ്ങാൻ കഴിയാത്തവരും, ഉന്നത മാർക്കുള്ള നഴ്സിംഗ് വിദ്യാഭാസം ആഗ്രഹിക്കുന്ന വരുമായ വിദ്യാർത്ഥികൾക്ക് നഴ്സിംഗ് സ്കോളർഷിപ്പ്  ഏർപ്പെടുത്തി സാമ്പത്തിക സഹായം നൽകുകയാണ് ഐനന്റ് അസോസിയേഷൻ ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ കുറേ കാലങ്ങളിൽ സാമൂഹിക മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ഐനന്റ് അസോസിയേഷൻ കമ്മ്യൂണിറ്റി സര്‍വീസിലൂടെയും ഹെല്‍ത്ത് എഡ്യൂക്കേഷൻ കോൺഫറൻസിലൂടെയും കാഴ്ച വെച്ചിരിക്കുന്നത്. നഴ്‌സുമാരുടെ ഉന്നമനവും ഐക്യവും ലക്ഷ്യമിട്ടാണ് ഐനന്റ് അസോസിയേഷൻ നോർത്ത് ടെക്സാസ് പ്രവർത്തിക്കുന്നതെന്നും അസോസിയേഷൻ അറിയിച്ചു. സ്കോളർ ഷിപ്പിന്റ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:ജൂൺ 1 ആയിരിക്കും കൂടുതൽ വിവരങ്ങൾക്ക് : indianamericannurses@gmail.com www.ianant.org https://ianant.org/scholarship/

ചരിത്രം കുറിക്കാന്‍ കെ എച് എന്‍ എ ശുഭാരംഭം

കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ ശുഭാരംഭം മാര്‍ച്ച് 26-ന് ശനിയാഴ്ച. സ്റ്റാഫോര്‍ഡിലെ സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് നടക്കുന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ അസിം ആര്‍ മഹാജന്‍, സിനിമാ താരം രമേഷ് പിഷാരടി, നടി അനുശ്രീ , ഡോ. ദര്‍ശന മനയത്ത്(യൂണി. ഓഫ് ടെക്‌സാസ് ഓസ്റ്റിന്‍), ഡോ. അരുണ്‍ വര്‍മ്മ (പ്രസിഡണ്ട് സീതാറാം ഫൌണ്ടേഷന്‍ യു എസ് എ) എന്നിവര്‍ വിശിഷ്ട അതിഥികളായിരിക്കും. .ചെണ്ടമേളം, താലപ്പൊലി, മെഗാതിരുവാതിര എന്നീ ഇനങ്ങളോടെ വര്‍ണാഭമായ ചടങ്ങായിരിക്കും നടക്കുക ആഗോള ഹിന്ദു ഏകീകരണം ലക്ഷ്യമിട്ട ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ അനുഗ്രഹാശിസ്സുകളോടെ 2001 ല്‍ യു.എസില്‍ സ്ഥാപിതമായ സംഘടനയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ( കെ എച്ച് എന്‍ എ ) . സ്ഥാപിതമായ നാള്‍ മുതല്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒട്ടേറെ ജീവകാരുണ്യ- സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍…

അനിശ്ചിത കാല ബസ് സമരം; സർക്കാർ അടിയന്തിരമായി ഇടപെടുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോഴിക്കോട്: ബസ് ചാർജ് വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് ബസ് മുതലാളിമാർ നടത്തുന്ന അനിശ്ചിത കാല ബസ് സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടുക എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര     ആർ. ടി.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. വിവിധ ക്ലാസ്സുകളിൽ വാർഷിക പരീക്ഷ ആരംഭിച്ചിരിക്കെ ബസ് മുതലാളിമാർ പ്രഖ്യാപിച്ച സമരം വിദ്യാർത്ഥി ദ്രോഹമാണ്. നിരവധി വിദ്യാർത്ഥികളാണ് കൃത്യ സമയത്ത് പരീക്ഷക്ക്‌ എത്താൻ കഴിയാതെ ബുദ്ദിമുട്ടുന്നത്.പരീക്ഷ കാലത്തെ വിദ്യാർത്ഥി ദ്രോഹം ഒരു നിലക്കും അനുവദിക്കില്ല. ഇത്തരം വലിയ വിദ്യാർത്ഥി ദ്രോഹ നടപടികൾ തുടരുമ്പോഴും സർക്കാറിന്റെ മൗനം പ്രതിഷേധാർഹമാണ്. സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈകൊള്ളണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ മാർച്ച്‌ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയ്യൂർ,…

സില്‍വര്‍ ലൈനില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും തിരുത്തലിന് തയ്യാറാകണം: സി.പി.ഐ

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളെ പരോക്ഷമായി പിന്തുണച്ച് സിപിഐ രംഗത്ത്. പദ്ധതിയെ എതിര്‍ക്കുന്ന എല്ലാവരും സര്‍ക്കാരിന്റെ ശത്രുക്കളല്ലെന്നും ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തണമെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. കെ റെയില്‍ കല്ലിടലിനെതിരേ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത പ്രതിഷേധം നടക്കുന്നതിനിടെയാണ് സിപിഐ നിലപാട് എന്നതാണ് ശ്രദ്ധേയം. ഉദ്യോഗസ്ഥര്‍ എന്തിനാണ് ധൃതി കാട്ടുന്നത്. ആശങ്കകള്‍ പരിഹരിച്ചാല്‍ ജനങ്ങള്‍ തന്നെ പ്രതിപക്ഷത്തിനെതിരെ രംഗത്ത് വരും. സമാധാനപരമായ അന്തരീക്ഷത്തിലെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയുവെന്നും പ്രകാശ് ബാബു വ്യക്തമാക്കി.

അവധിയും പണിമുടക്കും; സംസ്ഥാനത്ത് നാല് ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണമാണ് നാല് ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്നത്. ഈ മാസത്തെ നാലാം ശനിയാഴ്ചയായ നാളെയും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഖിലേന്ത്യാ പണിമുടക്കുകൂടി എത്തുന്നതോടെയാണ് നാല് ദിവസം അവധിയാകുന്നത്. മാര്‍ച്ച് 30,31 ദിവസങ്ങള്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും സാമ്പത്തിക വര്‍ഷാന്ത്യത്തിന്റെ തിരക്കിലായിരിക്കും. ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകളില്‍ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിലെ അംഗങ്ങളാണ്.  

ആനിക്കാട് തുണ്ടിയിൽ പോൾ മാത്യു (അച്ചൻകുഞ്ഞ് 65) നിര്യാതനായി

മല്ലപ്പള്ളി: കഴിഞ്ഞ ദിവസം നിര്യാതനായ ആനിക്കാട് തുണ്ടിയിൽ പോൾ മാത്യുവിന്റെ (അച്ചൻകുഞ്ഞ് -65) സംസ്കാരം മാര്‍ച്ച് 25ന് വസതിയിലെ പ്രാർത്ഥനകൾക്ക് ശേഷം 12 മണിയോടുകൂടി ഇടവകയായ പെരുമ്പട്ടിമൺ സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ നടത്തി. പരേതനായ കുഞ്ഞുമോൻ സഹോദരനും, ലീലാമ്മ, ആലീസ്, രാജമ്മ എന്നിവർ സഹോദരികളുമാണ്. മാതാവ് പരേതയായ ഏലിയാമ്മ കല്ലൂപ്പാറ മാരേട്ട് കുടുംബാംഗമാണ്. ഭാര്യ: പരേതയായ മേരിക്കുട്ടി (പുന്നവേലി). കൂടുതൽ വിവരങ്ങൾക്ക് ഫിലിപ്പ് മാരേട്ട് : 973 715 4205.

കെ റെയില്‍ സര്‍വെ നടത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ഏജന്‍സി

 തിരുവനന്തപുരം: കെ റെയില്‍ സര്‍വെ നടത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ഏജന്‍സി. കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസ്(കെവിഎച്ച്എസ്) ആണ് സര്‍വെ നടത്തുന്നത്. അനുവദിച്ചിരിക്കുന്ന സമയം ഏപ്രില്‍ ആദ്യ ആഴ്ചയോടെ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. പ്രതിഷേധം മൂലം സര്‍വെ മുടങ്ങുന്നതായി ഏജന്‍സി അതാത് ജില്ലാ കളക്ടര്‍മാരെ അറിയിക്കും. സര്‍വെയ്ക്കായി കളക്ടര്‍മാരോട് കൂടുതല്‍ സമയം ആവശ്യപ്പെടും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെവിഎച്ച്എസ് സര്‍വെ നടത്തുന്നത്

മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ കാര്‍ റേസിംഗ്; മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ യാത്രയയപ്പ് ദിനത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ റേസിംഗുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കാവ് പോലീസ് ആണ് കേസെടുത്തത്. പ്ലസ് ടു വിദ്യാര്‍ഥികളാണ് അപകടകരമായ രീതിയില്‍ കാറുകളും ബൈക്കുകളുമായി സ്‌കൂളിലെത്തി റേസിംഗ് നടത്തിയത്. റേസിംഗിനിടെ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടാകുകയും ചെയ്തിരുന്നു. അമിത വേഗത്തില്‍ വന്ന കാറിടിച്ച് ബൈക്കിനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ബൈക്കില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, മുക്കം കല്ലന്‍തോട് എംഇഎസ് കോളേജിലും നടന്ന ആഘോഷ പരിപാടികള്‍ അതിരുകടന്നു. ജെസിബി അടക്കമുള്ള വാഹനങ്ങളില്‍ ആയിരുന്നു വിദ്യാര്‍ഥികളുടെ ആഘോഷം. സംഭവത്തില്‍ പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തിരുന്നു. ജെസിബി അടക്കമുള്ള ഒമ്പത് വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആര്‍ടിഒ പി.ആര്‍. സുമേഷ് പറഞ്ഞു. അതിരുവിട്ട ആഘോഷം സ്‌കൂള്‍ മൈതാനത്ത്…

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: തലസ്ഥാന നമഗരിയില്‍ സിനിമയുടെ ഉത്സവമായ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം വൈകിട്ട് 5.45ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധീഖിയാണ് മുഖ്യ അതിഥി. എഴുത്തുകാരന്‍ ടി. പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങളും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ മാധ്യമ അവാര്‍ഡുകളും സമ്മാനിക്കും. വി.കെ. പ്രശാന്ത് എംഎല്‍എ, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത്, സെക്രട്ടറി സി. അജോയ്, വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയുടെ മേല്‍ സമ്മർദ്ദം ശക്തമാക്കുന്നു; ചൈനയും ഇന്ത്യയും വിട്ടു നിന്നു

യു‌എസും പാശ്ചാത്യ സഖ്യകക്ഷികളും ഉക്രെയ്‌നിലെ സൈനിക നടപടിയെച്ചൊല്ലി റഷ്യയുടെ മേൽ സമ്മർദ്ദം ശക്തമാക്കി, കിഴക്കൻ യൂറോപ്പിൽ തങ്ങളുടെ സേനയെ ശക്തിപ്പെടുത്താനും കിയെവിനുള്ള സൈനിക സഹായം വർദ്ധിപ്പിക്കാനും മോസ്കോയ്‌ക്കെതിരായ ഉപരോധം കർശനമാക്കാനും സമ്മതിച്ചു. വ്യാഴാഴ്ച ബ്രസൽസിൽ നടന്ന നേറ്റോ, ജി 7, യൂറോപ്യൻ യൂണിയൻ എന്നിവയുടെ അഭൂതപൂർവമായ ട്രിപ്പിൾ ഉച്ചകോടിയിലാണ് അയൽവാസിക്കെതിരായ റഷ്യയുടെ ആക്രമണം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ, പാശ്ചാത്യ നേതാക്കൾ തീരുമാനമെടുത്തത്. “ഞങ്ങളുടെ ദീർഘകാലത്തേക്കുള്ള പ്രതിരോധം ശക്തിപ്പെടുത്താൻ ഞങ്ങൾ സമ്മതിച്ചു. ഉക്രെയ്നിന് കൂടുതൽ പിന്തുണ നൽകാനും റഷ്യയിൽ ചെലവ് ചുമത്തുന്നത് തുടരാനും ഞങ്ങൾ സമ്മതിച്ചു,” നേറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു. നേറ്റോ ഇതിനകം പതിനായിരക്കണക്കിന് അധിക സൈനികരെ അതിന്റെ കിഴക്കൻ ഭാഗത്തേക്ക് അയച്ചിട്ടുണ്ടെന്നും ബൾഗേറിയ, റൊമാനിയ, ഹംഗറി, സ്ലൊവാക്യ എന്നിവിടങ്ങളിൽ നാല് പുതിയ യുദ്ധ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ യൂറോപ്പിലെ സഖ്യശക്തികൾക്കായി…