ഏഷ്യയിലെ കോവിഡ്-19 കേസുകൾ 100 ദശലക്ഷം കവിഞ്ഞു

ഏഷ്യയിലെ കൊറോണ വൈറസ് അണുബാധ ബുധനാഴ്ച 100 ദശലക്ഷം കടന്നു. BA.2 Omicron സബ് വേരിയന്റ് ഈ പ്രദേശങ്ങളില്‍ ആധിപത്യം പുലർത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓരോ രണ്ട് ദിവസത്തിലും ഒരു ദശലക്ഷത്തിലധികം പുതിയ കോവിഡ്-19 കേസുകളാണ് ഈ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലോക ജനസംഖ്യയുടെ പകുതിയിലധികവും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 21 ശതമാനവും ഏഷ്യയിലാണ്. ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ, ഒമിക്‌റോണ്‍ വേരിയന്റും എന്നാൽ മാരകമല്ലാത്തതുമായ BA.2 ഉപ വകഭേദം ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് BA.2 ഇപ്പോൾ ക്രമീകരിച്ച എല്ലാ കേസുകളിലും ഏകദേശം 86% പ്രതിനിധീകരിക്കുന്നു. ഓരോ ദിവസവും ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓരോ നാലിലൊന്ന് അണുബാധയും റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ പ്രതിദിന ശരാശരി എണ്ണത്തിൽ ദക്ഷിണ കൊറിയ ലോകത്ത് മുന്നിലാണ്. മാർച്ച് ആദ്യം മുതൽ കേസുകളുടെ…

പവലിയനുകള്‍ കയറി ഇറങ്ങിയത് എട്ടുതവണ; ദുബായില്‍ ‘എക്സ്പോ മാന്‍’ ആയി മലയാളി

ദുബായി: എക്സ്പോ 2020 ദുബായ് മഹാമേളയുടെ വാതിലുകള്‍ അടയാന്‍ ഇനി ഒരു ദിനംകൂടി മാത്രമാണ് ബാക്കിയുള്ളത്. 192 രാജ്യങ്ങളുടെ സാംസ്‌കാരിക-സാമ്പത്തിക തനിമകള്‍ വിളിച്ചോതുന്ന 266 പവലിയനുകളാണ് എക്സ്പോയില്‍ സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കിയിരുന്നത്. ഈ പവലിയനുകള്‍ എട്ടു തവണ കയറി ഇറങ്ങി എക്സ്പോ മാനായി മാറിയിരിക്കുകയാണ് മലയാളിയായ ഷംസീര്‍. ഒരു കുടക്കീഴില്‍ ലോകരാജ്യങ്ങളെ അടുത്തറിയാന്‍ കിട്ടിയ അവസരം പരമാധി മുതലെടുത്തിരിക്കുകയാണ് ഈ യുവാവ്. ഒമാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ഷംസീര്‍ നാലര മാസത്തോളമായി ദുബായി എക്സ്പോയില്‍ ചുറ്റികറങ്ങുകയാണ്.

കെ റെയിലില്‍ വിശദീകരണത്തിനെത്തിയ മാവേലിക്കര എം.എല്‍.എയ്ക്കു നേരെ നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ: മാവേലിക്കര എം.എല്‍.എ. എം.എസ്. അരുണ്‍കുമാറിനു നേരെ നാട്ടുകാരുടെ പ്രതിഷേധം. സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് വീടുകയറി വിശദീകരണം നടത്തുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. മാവേലിക്കര പടനിലത്തുവെച്ചായിരുന്നു സംഭവം കെ റെയില്‍ വിശദീകരണത്തിന്റെ ഭാഗമായി സി.പി.എം. എം.എല്‍.എമാരും നേതാക്കളുമെല്ലാം വീടുകളിലെത്തി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അത്തരമൊരു വിശദീകരണത്തിന്റെ ഭാഗമായി പടനിലത്ത് എത്തിയപ്പോഴാണ് വീട്ടുകാര്‍ തങ്ങളുടെ പ്രതിഷേധം അരുണ്‍കുമാറിനെ അറിയിച്ചത്. പ്രായമായ, സ്ത്രീകള്‍ അടക്കമുള്ളവരാണ് വീടും സ്ഥലവും മറ്റും നഷ്ടപ്പെടുന്നതിലുള്ള പ്രതിഷേധം ഉന്നയിച്ചത്. ഇതിനു പിന്നാലെ അരുണ്‍കുമാര്‍ വീട്ടില്‍നിന്ന് മടങ്ങുകയായിരുന്നു. അഭിപ്രായം അറിയിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നായിരുന്നു വിഷയത്തെക്കുറിച്ചുള്ള എം.എല്‍.എ. ഓഫീസില്‍ നിന്നു വന്ന വിശദീകരണം.

എട്ടുവയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാരം ഉദ്യോഗസ്ഥ നല്‍കട്ടെയെന്ന് സര്‍ക്കാര്‍

കൊച്ചി: ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതല്ലേ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. എന്നാല്‍ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥയാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ നല്‍കിയ അപ്പീലിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. എന്നാല്‍, വിഷയത്തില്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു. സര്‍ക്കാരിന്റെ വീഴ്ച കൊണ്ടല്ല ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി വേനലവധിക്ക് ശേഷം വിശദമായി വാദം കേള്‍ക്കാനായി മാറ്റിവെച്ചു.

ഗര്‍ഭാവസ്ഥയിലുള്ള ആടിനെ ലൈംഗിക വൈകൃതത്തിനിരയാക്കി കൊന്നു, 37-കാരന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ഗര്‍ഭിണിയായ ആടിനെ ലൈംഗിക വൈകൃതത്തിനിരയാക്കി കൊന്നു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. തമിഴ്‌നാട് പുതുക്കോട്ടയിലെ സെന്തിലി(37)നെയാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ. ടി.ടി.സുവര്‍ണന്‍ അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട് പട്ടണത്തിലെ ഒരു ഹോട്ടലിലെ തൊഴിലാളിയാണ് സെന്തില്‍. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഹോട്ടലിന്റെ പിറകിലെ മതില്‍ച്ചാടിക്കടന്ന ഇയാള്‍ രണ്ടു ആടുകളില്‍ ഒന്നിനെ കൂട്ടില്‍ നിന്നു പുറത്തിറക്കിയാണ് ക്രൂരത കാട്ടിയത്. കൂടിനു പുറത്ത് ആടു ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ തൊട്ടടുത്തുണ്ടായിരുന്ന സെന്തിലിനെ പിടികൂടുകയായിരുന്നു. ഹോസ്ദുര്‍ഗ് പോലീസെത്തി ഇയാളെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. ലൈംഗിക വൈകൃതം നടന്നതായി ആടിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായെന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ പറഞ്ഞു. പ്രതിയെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്)കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.

വാഹന പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; വെട്ടേറ്റ മഞ്ചേരി നഗരസഭാംഗം മരിച്ചു

മലപ്പുറം: വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു. മുസ്ലിം ലീഗ് നേതാവായ തലാപ്പില്‍ അബ്ദുള്‍ ജലീല്‍ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ പയ്യനാട് വച്ചായിരുന്നു അബ്ദുള്‍ ജലീലിന് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജലീലിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു ജലീല്‍. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് രണ്ടുപേരുമായി പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കമുണ്ടായത്. ബൈക്കിലെത്തിയ സംഘം അബ്ദുള്‍ ജലീല്‍ സഞ്ചരിച്ച കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തര്‍ക്കത്തിനിടെ ഒരാള്‍ കൈയില്‍ കരുതിയിരുന്ന വടിവാളെടുത്ത് ജലീലിനെ വെട്ടുകയായിരുന്നു സംഭവത്തില്‍ പ്രതികളിലൊരാളായ അബ്ദുല്‍ മജീദ് പോലീസിന്റെ പിടിയിലായി. മറ്റൊരു പ്രതി ഷുഹൈബിനായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പുതുക്കി പുറത്തിറക്കാന്‍ മന്ത്രിസഭാ തീരുമാനം; പുതിയ മദ്യനയം വരുന്നു

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പുതുക്കി പുറത്തിറക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിപിഐ മന്ത്രിമാരുടെ എതിര്‍പ്പോടെയാണ് മന്ത്രിസഭ തീരുമാനമെടുത്തത്. എന്നാല്‍, ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി പി. രാജീവും യോഗത്തെ അറിയിച്ചു. ഇതേ തുടര്‍ന്ന് എതിര്‍പ്പ് അവസാനിപ്പിച്ച് വഴങ്ങിയ സിപിഐ മന്ത്രി കെ. രാജന്‍, ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്നു പറഞ്ഞു. പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സമഗ്രമായ അഴിച്ചുപണികളോടെയാണ് പുതിയ മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും നിലവില്‍ വരും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ തുടരും. കൂടുതല്‍ വിദേശമദ്യ ശാലകള്‍ക്ക് അനുമതി നല്‍കും. രണ്ടു മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള ,…

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിനവിന് എല്‍ഡിഎഫ് അംഗീകാരം; അപര്യാപ്തമെന്ന് സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് യാത്ര നിരക്കുകള്‍ ഉയരുന്നു. നിരക്ക് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി നല്‍കി. ബസ് ചാര്‍ജ് മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്നും 10 രൂപയാക്കി. എന്നാല്‍ ബസ് ഉടമകളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്ന വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധന അംഗീകരിച്ചില്ല. വിദ്യാര്‍ഥികള്‍ക്ക് പഴയ നിരക്ക് തന്നെ തുടരും. ബസ് ചാര്‍ജിന് പുറമേ ഓട്ടോ, ടാക്‌സി നിരക്കുകളും വര്‍ധിപ്പിക്കും. ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയില്‍ നിന്നു 30 രൂപയാക്കി വര്‍ധിപ്പിച്ചു. അധിക കിലോ മീറ്ററിന് 12 രൂപയില്‍നിന്നും 15 രൂപയാക്കിയെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. എന്നാല്‍ ചാര്‍ജ് വര്‍ധന അപര്യാപ്തമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രതിനിധി ടി ഗോപിനാഥ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു തീരുമാനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു സര്‍ക്കാര്‍ തീരുമാനം അറിയിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാം. ബസുടമകള്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മിനിമം…

റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു

പുലാപ്പറ്റ: റമദാൻ വ്രതാരംഭത്തോടനുബന്ധിച്ച് ഉമ്മനഴി മസ്ജിദ് ഹുദ മഹല്ല് കമ്മിറ്റി എ.എൽ.പി സ്ക്കൂളിൽ വെച്ച് പ്രഭാഷണം സംഘടിപ്പിച്ചു. ‘ഖുർആൻ വഴി കാണിക്കുന്നു’ എന്ന വിഷയത്തിൽ സമീർ കാളികാവും ‘റമദാൻ,ആത്മീയ നിർവൃതിയുടെ നാളുകൾ’ എന്ന വിഷയത്തിൽ ബുശൈറുദ്ദീൻ ശർഖിയും പ്രഭാഷണം നടത്തി.യൂസുഫ് പുലാപ്പറ്റ അധ്യക്ഷത വഹിച്ചു. മുഹമ്മദലി മാസ്റ്റർ,കെ.എം ഇബ്രാഹീം മാസ്റ്റർ എന്നിവർ സംസാരിച്ചു. ‘ഒരുമയാണ് നന്മ’ എന്ന വിഷയത്തിൽ റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നടത്തിയ പ്രബന്ധ മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മഹല്ല് അംഗവും ഉമ്മനഴി എ.എൽ.പി സ്ക്കൂൾ അറബിക് അധ്യാപികയുമായ റൈഹാന ടീച്ചറെ പരിപാടിയിൽ ആദരിച്ചു.

പ്രവാസിശ്രീ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍റെ വനിതാ വേദിയായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ ബഹ്‌റൈന്‍ മാതൃദിനാഘോഷത്തിന്റെ ഭാഗമായി സൽമാബാദ് അൽഹിലാൽ ആശുപത്രിയുമായി ചേർന്ന് ഏപ്രിൽ 1 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ സല്‍മാബാദ് അല്‍ഹിലാല്‍ ആശുപത്രിയില്‍ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സാധാരണ പരിശോധനകള്‍ക്കു പുറമേ കിഡ്നി, കരള്‍ പരിശോധനകള്‍ ഉള്‍പ്പടെ ഡോക്ടറുടെ വിദഗ്ധോപദേശവും സൗജന്യമായി നടത്തുന്നു. വനിതകൾക്ക് വേണ്ടി അല്‍ഹിലാല്‍ ആശുപത്രിയിലെ സീനിയര്‍ ലേഡി ഡോക്ടര്‍ ഡോ. പ്രിത്വി രാജ് പങ്കെടുക്കുന്ന ‘പ്രീ ആന്‍ഡ്‌ പോസ്റ്റ്നാറ്റല്‍’ എന്ന വിഷയത്തില്‍ ഹെൽത്ത് സെമിനാറും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 39043910, 33738091 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പ്രവാസിശ്രീ ഭാരവാഹികള്‍ അറിയിച്ചു.