രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനം എം എസ് ധോണിക്ക് തിരികെ നല്‍കി

ഐപിഎൽ 15ലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അവസ്ഥ മോശം നിലയിലായി. ഇതിനിടയിലാണ് ടീമിന്റെ നിലവിലെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ വലിയൊരു തീരുമാനമെടുത്തിരിക്കുന്നത്. ശനിയാഴ്ച, അദ്ദേഹം വീണ്ടും ടീമിന്റെ കമാൻഡ് മഹേന്ദ്ര സിംഗ് ധോണിക്ക് നൽകി. ഈ വിവരം CSK അതിന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ച്, രവീന്ദ്ര ജഡേജ തന്റെ കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നായകസ്ഥാനം വിടാൻ തീരുമാനിക്കുകയും, സിഎസ്‌കെയെ നയിക്കാൻ എംഎസ് ധോണിയോട് അഭ്യർത്ഥിക്കുകയും ചെയ്തു. വീണ്ടും നായകസ്ഥാനം ഏറ്റെടുക്കാൻ തീരുമാനിച്ച എംഎസ് ധോണി തന്റെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജഡേജയോട് ആവശ്യപ്പെട്ടു. ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ആദ്യ മത്സരങ്ങളിൽ ടീമിന് തുടർച്ചയായ പരാജയങ്ങൾ നേരിടേണ്ടി വന്നു. ഈ സീസണിൽ ഇതുവരെ 8 മത്സരങ്ങൾ ടീം കളിച്ചു. എന്നാൽ, ഇക്കാലയളവിൽ…

മതവിദ്വേഷ പ്രസംഗം: പി.സി. ജോര്‍ജിനെതിരേ കേസെടുത്തു

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജിനെതിരേ കേസെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് എടുത്തത്. തിരുവനന്തപുരത്തു വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു ജോര്‍ജിന്റെ വിവാദപ്രസംഗം. ഇതിനെതിരേ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് ഉള്‍പ്പെടെ പരാതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോര്‍ട്ട് പോലീസ് ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളാണ് ജോര്‍ജിനെതിരേ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നത്. പി.സി. ജോര്‍ജിന്റെ പ്രസംഗം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും കാരണമാകുന്നുവെന്ന് യൂത്ത് ലീഗ് പരാതിയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു. പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റും ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സാധാരണ വിടുവായത്തമായി…

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

റിയാദ്: ഒമാന്‍ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കും. എവിടെയും മാസപ്പിറവി കാണാത്തതിനാലാണ് തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് വന്നത്. സൗദിയിലും തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍.<br> <br> ഒമാനില്‍ ഒരു ദിവസം വൈകിയാണ് നോമ്പു തുടങ്ങിയത്. അതിനാല്‍, തിങ്കളാഴ്ച മാത്രമേ ചന്ദ്ര നിരീക്ഷണ കമ്മിറ്റി ചേര്‍ന്ന് മാസപ്പിറവി സ്ഥിരീകരിക്കുകയുള്ളൂ. തിങ്കളാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയാകും പെരുന്നാള്‍.  

ഫ്രറ്റേണിറ്റി മൂവ്മെന്റ് അഞ്ചാം വാർഷികം: ജില്ലയിൽ പരിപാടികൾക്ക് തുടക്കമായി

പാലക്കാട്:ഫ്രറ്റേണിറ്റി മൂവ്മെന്റ് അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്ഥാപക ദിനമായ ഏപ്രിൽ 30ന് ജില്ല ആസ്ഥാനത്ത് പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ പതാക ഉയർത്തി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒറ്റപ്പാലം,കോങ്ങാട്,മണ്ണാർക്കാട്,പട്ടാമ്പി,തൃത്താല തുടങ്ങിയ മണ്ഡലം കേന്ദ്രങ്ങളിലും പതാക ഉയർത്തി.മലമ്പുഴ എസ്.പി ലൈൻ കോളനി,ഗവ.വിക്ടോറിയ കോളേജ് എന്നിവിടങ്ങളിലും പ്രവർത്തകർ പതാകയുയർത്തി പ്രതിജ്ഞ പുതുക്കി.ഹിബ തൃത്താല,ഫിദ ഷെറിൻ,ത്വാഹ മുഹമ്മദ്,സമദ്,സബിൻ, ഷഹ്ബാസ്,നൗഷാദ്,അഫീഫ്,ഷമീം,റിഷാന,ഫാദിൽ, അഹമ്മദ് ഷാനു,ഷബ്നം.പി.നസീർ എന്നിവർ നേതൃത്വം നൽകി. സാഹോദര്യ രാഷ്ട്രീയ പ്രസ്ഥാനത്തിന് അരപതിറ്റാണ്ട് തികയുന്ന പശ്ചാത്തലത്തിൽ വാർഷികോപഹാര സമർപ്പണം,സേവന പ്രവർത്തനങ്ങൾ,സാമൂഹിക നീതിയുടെ പോരാട്ട വീഥിയിലുള്ളവരെ ആദരിക്കൽ അടക്കമുള്ള വ്യത്യസ്ത പരിപാടികൾ മെയ് 13 വരെയുള്ള ക്യാമ്പയിൻ കാലയളവിൽ സംഘടിപ്പിക്കുമെന്ന് ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

Hindu temple breaking ground in Pennsylvania

A Hindu temple and community center named “Shanti Mandir” is breaking ground in the Danville area of Pennsylvania on May 15, which is reportedly a million-dollar project. Groundbreaking Ceremony (Bhoomi-Pujan), to honor goddess Bhoomi (Earth), will include Ganesh Puja, Punya Ahvachan (purification process), Navgraha Puja and Maha Aarti. According to reports; the 30-acre site which includes a pond has been secured, construction is expected to begin soon, and the temple is hoped to be functional by next spring. When completed, besides being a place for worship; this temple plans to…

ടെക്‌നോപാർക്ക് സ്ഥാപനമായ അക്യൂബിറ്റ്സ് ടെക്നോളജീസ് 500 പ്രൊഫഷണലുകളെ നിയമിക്കും

തിരുവനന്തപുരം: ടെക്‌നോപാർക്ക് ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനിയായ അക്യുബിറ്റ്‌സ് ടെക്‌നോളജീസ് 500 ഓളം പുതിയ ജീവനക്കാരെ നിയമിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ വിവിധ വിഭാഗങ്ങളിലായി ഉയർന്നുവന്നിട്ടുള്ള തസ്തികകളിലേക്കാണ് കമ്പനി പുതിയ നിയമനങ്ങൾ നടത്തുന്നത്. കോവിഡ് പരിതസ്ഥിതി കണക്കിലെടുത്ത് ചില നിയമനങ്ങൾ റിമോട്ട് ഓപ്‌ഷൻ ആക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. നോഡ് ജെ എസ്, പൈഥൺ, ഫുൾ സ്റ്റാക്ക് എം ഇ ആർ എൻ / എം ഇ എ എൻ, ആംഗുലാർ, ഡെവ്‌ ഓപ്സ്, റിയാക്റ്റ് ജെ എസ്, എ എസ് പി.നെറ്റ്, വേർഡ്പ്രസ്സ്, റിയാക്റ്റ് നേറ്റീവ്, ഡാറ്റവെയർഹൗസ് എഞ്ചിനീയർ, സെയിൽസ്ഫോഴ്സ് ഡെവലപ്പർ എന്നീ ഡൊമെയിനുകളിലായി 285 പ്രോഗ്രാമർമാർ/ ഡെവലപ്പർമാർ തസ്തികകളിലേക്കാണ് നിയമനം. കൂടാതെ, 60 ഓളം മാനേജർമാർ/ലീഡുകൾ; ഏകദേശം 50 നിർമ്മിത ബുദ്ധി / ബ്ലോക്ക്ചെയിൻ എഞ്ചിനീയർമാർ, മെഷീൻ ലേണിംഗ് ഗവേഷകർ, കമ്പ്യൂട്ടർ വിഷൻ എഞ്ചിനീയർമാർ എന്നിവരെ നിയമിക്കാനും…

വിജയ് ബാബുവിനെവേണ്ടിവന്നാല്‍ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് കമ്മീഷണര്‍ ; അമ്മയുടെ നടപടി നാളെ

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പുതിയ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. സോഷ്യല്‍മീഡിയയില്‍ മീടൂ ആരോപണം വന്നിട്ടുണ്ടെങ്കിലും പരാതിയുമായി ആരും പോലീസിനെ സമീപിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമല്ലെന്നും കമ്മീഷണര്‍ അറിയിച്ചു. ഹാജരാവാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറസ്റ്റിനായി വിദേശത്തു പോവേണ്ടിവന്നാല്‍ പോവുമെന്നും കമ്മിഷണര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പുതിയ ആരോപണം വന്നെങ്കിലും ആരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ കേസെടുക്കും. ബലാത്സംഗ പരാതിയില്‍ കേസെടുക്കാന്‍ കാലതാമസമുണ്ടായിട്ടില്ല. 22നാണ് പരാതി ലഭിച്ചത്. അന്നു തന്നെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. അതേസമയം, വിജയ് ബാബുവിനെതിരായ താര സംഘടനയായ ‘അമ്മ’യുടെ നടപടി നാളത്തെ എക്‌സിക്യൂട്ടീവ് യോഗം പരിഗണിക്കും. വിജയ് ബാബുവിനെതിരെ…

കെ. റെയില്‍ കുറ്റി പറിക്കല്‍ തുടരുകയാണെങ്കില്‍ സര്‍വേ രീതി മാറ്റേണ്ടി വരും: എം.വി. ജയരാജന്‍

കണ്ണൂര്‍: പ്രതിഷേധക്കാര്‍ കെ- റെയില്‍ കുറ്റി പറിക്കല്‍ തുടരുകയാണെങ്കില്‍ സര്‍വേ രീതി മാറ്റേണ്ടി വരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാത പോകുന്ന വഴി അടയാളപ്പെടുത്തല്‍ മാത്രമാണ് സര്‍വെ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി കല്ലിടല്‍ അല്ലാത്ത ശാസ്ത്രീയമായ ബദല്‍ മാര്‍ഗങ്ങള്‍ അധികൃതര്‍ ആലോചിക്കണം. നേരിട്ട് കുറ്റിയിടുന്ന രീതി മാറ്റിയാല്‍ പിന്നെ എങ്ങനെ സമരം ചെയ്യുമെന്ന് കാണാമല്ലോ- അദ്ദേഹം പറഞ്ഞു. കല്ല് പിഴുതെറിഞ്ഞാല്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് സമരക്കാര്‍ കരുതേണ്ടെന്നും എംവി. ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.

പ്രതിസന്ധി പരിഹരിക്കാന്‍ ആന്ധ്രയില്‍ നിന്നും കൂടുതല്‍ വൈദ്യുതിയെത്തിക്കുമെന്ന് കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ആന്ധ്രയില്‍ നിന്നും കൂടുതല്‍ വൈദ്യുതിയെത്തിക്കുമെന്നും പ്രതിസന്ധി നാളെത്തോടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുതി ഉപയോഗം കുറച്ച് ജനം സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവര്‍ത്തനക്ഷമമാക്കി പ്രതിസന്ധി തീര്‍ക്കാനാണ് സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും ശ്രമം. ജലവൈദ്യുത പദ്ധതികളെ അനാവശ്യമായി എതിര്‍ക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. അതിരപ്പിള്ളി ഒഴികെയുള്ള ജലവൈദ്യുതപദ്ധതികള്‍ നടപ്പാക്കും. പുറത്തു നിന്നും വൈദ്യുതി വാങ്ങുന്നത് അധിക ചെലവാണ്. കെഎസ്ഇബി സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുടുംബത്തിനകത്തെ പ്രശ്നങ്ങള്‍ പോലെയാണ്. ഇരുകൂട്ടര്‍ക്കും ദോഷമാവാത്ത രീതിയില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു. നെടുങ്കണ്ടം പാറത്തോട് കോളനിയിലെ സന്തോഷ് കാര്‍ത്തിക് ആണ് മരിച്ചത്. അപസ്മാര രോഗിയായിരുന്നു കുട്ടി. വെള്ളിയാഴ്ച രാത്രിയാണ് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് കുട്ടിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി വളരെ അവശനായിരുന്നു. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.