ഇന്ത്യ- യുഎഇ വ്യാപാര കരാര്‍:ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സംഘടന പങ്കാളിത്തം വഹിക്കണം

അബുദാബി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് അബുദാബി ചാപ്റ്റര്‍ ഡിജിറ്റല്‍ ഇക്കോണമിയുമായി ബന്ധപ്പെട്ട ചര്‍ച്ച സംഘടിപ്പിച്ചു. ഇന്ത്യയും യു എ ഇ യും തമ്മില്‍ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്വ കരാര്‍ നടപ്പിലാക്കുമ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സംഘടനക്ക് ശ്രദ്ധേയമായ പങ്കാളിത്തം വഹിക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. സര്‍ക്കാരിനെയും , സംരംഭകരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായി സംഘടന പ്രവര്‍ത്തിക്കണം. ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിലും , വ്യാപിപ്പിക്കുന്നതിലും ഇന്ത്യ ബഹുദൂരം മുന്‍പോട്ടു പോയതായി അംബാസിഡര്‍ ചൂണ്ടിക്കാട്ടി. ചാപ്റ്റര്‍ ചെയര്‍മാന്‍ ജോണ്‍ ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്ത്യ പ്രസിഡന്റ് ദേബാശിഷ് മിത്ര മുഖ്യ പ്രഭാഷണം നടത്തി . ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി രോഹിത് ഡേയ്മ , വൈസ് ചെയര്‍മാന്‍ എന്‍ വി കൃഷ്ണന്‍ എന്നിവര്‍…

മാസപ്പിറവി കണ്ടില്ല; ഒമാനില്‍ റംസാന്‍ വ്രതാരംഭം ഞായറാഴ്ച

മസ്‌കറ്റ്: വെള്ളിയാഴ്ച രാജ്യത്ത് മാസപ്പിറവി കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്നു റംസാന്‍ വ്രതാരംഭം ഞായറാഴ്ച ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ വ്രതാരംഭം ശനിയാഴ്ച ആരംഭിച്ചു.  

ജി. സുധാകരനും പാര്‍ട്ടിയും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് കോടിയേരി

കണ്ണൂര്‍: ജി. സുധാകരനും പാര്‍ട്ടിയും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് എത്തില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരം പ്രതിനിധിയെ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ അസ്വഭാവികതയൊന്നും ഇല്ലെന്നും കോടിയേരി പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചത്. തനിക്ക് പകരമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. മഹേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ച് സുധാകരന്‍ ജില്ലാ സെക്രട്ടറി ആര്‍. നാസറിന് കത്തും നല്‍കിയിരുന്നു 23-മത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസാണ് കണ്ണൂരില്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 800 ഓളം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. അവര്‍ക്കെല്ലാം കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രം മനസ്സിലാക്കാന്‍ ഉതകും വിധം സംവിധാനങ്ങള്‍ അക്കാദമിയില്‍ ഒരുക്കും.

ഇന്ധന വില ഞായറാഴ്ചയും വര്‍ധിക്കും; 10 ദിവസത്തിനുള്ളില്‍ പെട്രോളിന് 8.71 രൂപയും ഡീസലിന് 8.42 രൂപയും കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് ഞായറാഴ്ചയും ഇന്ധന വില വര്‍ധിക്കും. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിക്കുന്നത്. പത്ത് ദിവസത്തിനിടെ പെട്രോളിന് 8.71 രൂപയും ഡീസലിന് 8.42 രൂപയും വര്‍ധിച്ചു.    

കോതമംഗലം എസ്.എച്ച് കോണ്‍വെന്റില്‍ സന്യാസ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

കോതമംഗലം: കന്യാസ്ത്രീ മഠത്തില്‍ ഒരു സന്യാസ വിദ്യാര്‍ഥി തൂങ്ങിമരിച്ചു. കോതമംഗലം എസ്എച്ച് സമൂഹത്തിലെ അന്നു അലക്സി (21) നെയാണ് കോതമംഗലം നോവിഷ്യേറ്റ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്‌കാരം നടത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനിയാണ് അന്നു അലക്‌സ്‌ ഏപ്രില്‍ ഒന്നിന് രാത്രി10.15 വരെ മഠത്തിലെ പൊതു പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു. രാത്രി 11ന് നിശ്ചയിച്ചിരുന്ന പ്രത്യേക പ്രാര്‍ഥനയ്ക്ക് ചാപ്പലില്‍ അന്നുവിനെ കാണാതെ വന്നതോടെയാണ് മുറിയില്‍ അന്വേഷിച്ചത്. അകത്തുനിന്നു കുറ്റിയിട്ടിരിക്കുന്നതായി കാണപ്പെട്ട താഴത്തെ നിലയിലുള്ള ഒരു മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൊച്ചിയില്‍ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളോട് ബൈക്കിലെത്തി ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കൊച്ചി: പനമ്പിള്ളി നഗര്‍ ഭാഗത്തു രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്തിരുന്ന യുവാവ് പിടിയില്‍. കോട്ടയം കുറവിലങ്ങാട് കുളത്തൂര്‍ സ്വദേശി ഇമ്മാനുവല്‍ സി.കുര്യനെയാണ് (31) സിറ്റി പൊലീസ് കമ്മിഷ്ണറുടെ പ്രത്യേക അന്വേഷണ സംഘമായ ഷാഡോ പൊലീസ് അറസ്റ്റു ചെയ്തത്. മൂവാറ്റുപുഴയില്‍ വാഹന ഷോറൂമില്‍ സിവില്‍ എന്‍ജിനീയറായി ജോലി നോക്കുകയാണ് ഇയാള്‍. പുലര്‍ച്ചെ മൂന്നിന് മൂവാറ്റുപുഴയില്‍ നിന്ന് ഇയാള്‍ കൊച്ചിയിലേക്ക് സ്‌കൂട്ടറില്‍ എത്തിയാണ് സ്ത്രീകളെ ഉപദ്രവിച്ചിരുന്നത്. സ്്രതീകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും അതിക്രമം നടത്തിയശേഷം അതിവേഗം സ്‌കൂട്ടര്‍ ഓടിച്ചുപോകുകയുമായിരുന്നു ഇയാളുടെ രീതി. നമ്പര്‍ പ്ലേറ്റ് നീക്കിയ സ്‌കൂട്ടറിലാണ് ഇയാള്‍ കറങിയിരുന്നത്. ഇടപ്പള്ളിയിലും പനമ്പള്ളി നഗറിലുമായി അഞ്ച് കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. പനമ്പിള്ളി നഗര്‍ ഭാഗത്തുനിന്നും 75 സിസിടിവി കാമറകളിലെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. നഗരത്തിന്റെ…

സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയ്ക്കും വില കൂടി; ലിറ്ററിന് 22 രൂപയുടെ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയ്ക്കും വില കൂടി. ലിറ്ററിന് 22 രൂപ കൂടിയാണ് വര്‍ധിക്കുന്നത്. 59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണെണ്ണക്ക് ഈ മാസം മുതല്‍ 81 രൂപയാകും റേഷന്‍ കടയിലെ വില. ഈ മാസം മുതല്‍ മണ്ണെണ്ണ ലിറ്ററിന് 80 രൂപ ആയിരിക്കുമെന്ന് മൊത്ത വിതരണക്കാര്‍ക്ക് വിവരം ലഭിച്ചു. അതേസമയം ഇത്രയും ഉയര്‍ന്ന വിലയ്ക്ക് മണ്ണെണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാര്‍.

കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്-19; ആകെ മരണം 68,066

കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30, കോഴിക്കോട് 20, പത്തനംതിട്ട 18, ഇടുക്കി 16, ആലപ്പുഴ 14, മലപ്പുറം 13, കണ്ണൂര്‍ 9, പാലക്കാട് 7, വയനാട് 7, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,230 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 8 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 65 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,066 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 472 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 60,…

വിലക്കയറ്റം: പ്രധാനമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

ന്യൂഡൽഹി: പെട്രോൾ, ഡീസൽ, പാചക വാതകം തുടങ്ങി നിരവധി അവശ്യസാധനങ്ങളുടെ വിലവർദ്ധനവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ്. .ഇന്ധനവിലയും അവശ്യസാധനങ്ങളുടെ വിലയും സമീപകാലത്ത് വർദ്ധിച്ചത് 1,25,407 കോടി രൂപയുടെ അധിക ബാധ്യത പൊതുജനങ്ങൾക്ക് മേൽ ചുമത്തിയെന്നും കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. “വിലക്കയറ്റം ഇപ്പോൾ ഈ രാജ്യത്ത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു. രാജ്യം വിലകൂടിയ മോഡിസത്തിൽ അടിപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ‘കൊള്ളയുടെ ലൈസൻസ്’ ആയി മാറി. പണപ്പെരുപ്പത്തിന്റെ വർദ്ധനവ് ഏപ്രിൽ 1 മുതൽ 1,25,407 കോടി രൂപയുടെ ഭാരമാണ് പൊതുജനങ്ങൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. രാജ്യത്തെ 62 കോടി കർഷകർ നികുതിയുടെ ബാധ്യതയിലാണ്. കർഷക സമരത്തിന് സർക്കാർ പ്രതികാരം ചെയ്യുകയാണ്,” ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ രൺദീപ് സുർജേവാല പറഞ്ഞു. “ഒരു ചാക്ക് ചാണക വളത്തിന് 150 രൂപ വർദ്ധിപ്പിച്ചു. പെട്രോളിന്റെയും…

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 33കാരനായ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും

മഞ്ചേരി: അഞ്ച് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ കാവനൂര്‍ കോലോത്തുവീട്ടില്‍ ഷിഹാബുദ്ദീന് (33) പത്ത് വര്‍ഷം തടവ്. മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്സോ സ്പെഷല്‍ കോടതിയുടെയാണ് വിധി. 75,000 രൂപ പിഴ നല്‍കണമെന്നും കോടതി വിധിച്ചു. കുട്ടിക്ക് രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 2016 ഫെബ്രുവരി 12ന് രാത്രി 6.45നായിരുന്നു സംഭവം. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കുഞ്ഞിനെ പ്രതി സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് മാതാവ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് അരീക്കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 17 സാക്ഷികളില്‍ 13 പേരെ വിസ്തരിച്ചു. ഒമ്പതുരേഖകളും ഹാജരാക്കി.