കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ മാതൃദിനം ആഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍റെ വനിതാ വേദിയായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് 2022 ഏപ്രിൽ 1ന് വെള്ളിയാഴ്ച ബഹ്‌റൈന്‍ മാതൃദിന ആഘോഷവും ആരോഗ്യ സെമിനാറും നടന്നു. വനിതകൾക്ക് വേണ്ടി അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ സീനിയര്‍ ലേഡി ഡോക്റ്റര്‍, ഡോ. പ്രിത്വി രാജ് ‘പ്രീ & പോസ്റ്റിനേറ്റൽ കെയർ’ എന്ന വിഷയത്തില്‍ സെമിനാർ നടത്തി. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം നിർവഹിച്ച പരിപാടിയില്‍ പ്രവാസിശ്രീ കോഓര്‍ഡിനേറ്റർ പ്രദീപ അനിൽ അദ്ധ്യക്ഷത വഹിച്ചു. അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മുഹമ്മദ്‌ മുൻസിർ അൽ ഹിലാൽ പ്രിവിലേജ് കാർഡ് പ്രവാസിശ്രീ അംഗങ്ങൾക്ക് നൽകി. പ്രവാസിശ്രീ നടത്തിയ അമ്മയും കുഞ്ഞും ഫോട്ടോ മത്സരത്തില്‍ വിജയികളായവർക്ക് കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡണ്ട് വിനു ക്രിസ്റ്റി, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി ആർ. കിഷോർ കുമാർ എന്നിവർ…

സിനിമാ ജാലകം ‘കുഞ്ഞു കണ്ണുകളിലൂടെ’ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: മലയാളി കുട്ടികളുടെ സര്‍ഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ഫഹഹീല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനിമാ ജാലകം ‘കുഞ്ഞു കണ്ണുകളിലൂടെ’ എന്ന പരിപാടിയും മലയാളം മിഷന്‍കുവൈറ്റ് ചാപ്റ്റര്‍- ഫഹഹീല്‍ മേഖല പഠനോത്സവത്തില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. മംഗഫ് കല സെന്ററില്‍ ബാലവേദി ഫഹഹീല്‍ പ്രസിഡന്റ് ഋഷി പ്രസീദ് ന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി പ്രൊഫസര്‍ വി അനികുമാര്‍ ഉത്ഘാടനം ചെയ്തു. ബാലവേദി ഫഹഹീല്‍ മേഖല സെക്രട്ടറി ആന്‍സിലി തോമസ് സ്വാഗതവും, കല കുവൈറ്റ് സാഹത്യവിഭാഗം സെക്രട്ടറി കവിത അനൂപ് , ബാലവേദി ജനറല്‍ കണ്‍വീനര്‍ തോമസ് ചെപ്പുകുളം എന്നിവര്‍ ആശംസകളും നേര്‍ന്ന ചടങ്ങില്‍ ബാലവേദി ചാച്ചാച്ചി ക്ലബ് പ്രസിഡന്റ് ഫാത്തിമ ഷാജു നന്ദിയും രേഖപെടുത്തി. തുടര്‍ന്ന് പ്രശസ്ത സിനിമാ സംവിധായകന്‍ നിഷാദ് കാട്ടൂരിന്റെ സിനിമാ കളരിയും, മാതൃഭാഷ പഠനോതസവ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.…

സില്‍വര്‍ ലൈന്‍: വി. മുരളീധരനെതിരേ മുഖ്യമന്ത്രിയും കോടിയേരിയും; മറുപടിയുമായി കേന്ദ്രമന്ത്രിയും

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരേ പ്രചാരണത്തിനിറങ്ങിയ കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. ഇവര്‍ക്ക് മറുപടി നല്‍കി മുരളീധരനും. . പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ആരോഗ്യപരമായ ചര്‍ച്ച നടത്തിയതാണ്. എന്നിട്ട് കേന്ദ്രമന്ത്രി മുരളീധരന്റേത് നിഷേധാത്മക സമീപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ മനോഭാവം മന്ത്രി നേരിട്ടറിഞ്ഞു. ഇത്തരത്തിലുള്ള ഒരു ഗതികേട് ഒരു മന്ത്രിക്കുണ്ടാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നാട് സന്തോഷിക്കുമ്പോള്‍ സന്തോഷിക്കാത്തവരെക്കുറിച്ച് എന്ത് പറയാനാണ്. ജനങ്ങളുടെ പിന്തുണ സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് വേണ്ടി നയാ പൈസയുടെ ഗുണം കേന്ദ്രമന്ത്രി വി. മുരളീധരനെ കൊണ്ടില്ലെന്ന വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സില്‍വര്‍ലൈന് കേന്ദ്രഅനുമതി ലഭിക്കില്ലെന്ന കേന്ദ്രമന്ത്രിയുടെ നിലപാട് ഫെഡറല്‍ തത്വത്തിന് എതിരാണ്. വില കുറഞ്ഞ സമീപനമാണ് മുരളീധരന്റെ ഭാഗത്ത് നിന്ന് വരുന്നതെന്നും…

ഇന്ധനവില തിങ്കളാഴ്ചയും കൂടും; പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും വര്‍ധിക്കും

കൊച്ചി: രാജ്യത്ത് ഇന്ധനവില തിങ്കളാഴ്ചയും കൂട്ടും. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് കൂട്ടുക. ഇതോടെ പത്തുദിവസത്തിനിടെ പെട്രോളിന് ഒമ്പതു രൂപ 15 പൈസയും ഡീസലിന് എട്ട് രൂപ 84 പൈസയുമാണ് കൂടിയത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 115 രൂപ 45 പൈസയും ഡീസലിന് 102 രൂപ 25 പൈസയുമായി ഉയരും. കൊച്ചിയില്‍ പെട്രോളിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 40 പൈസയുമാകും.  

അഞ്ച് വയസുകാരിയെ എടുത്തെറിഞ്ഞു; വീട്ടുജോലിക്കാരിക്കെതിരെ കേസ്

ഇടുക്കി: അഞ്ചു വയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്. ഇടുക്കി കരിമണ്ണൂരിലാണ് സംഭവം. മൂലമറ്റം സ്വദേശി തങ്കമ്മക്ക് (60) എതിരെയാണ് കരിമണ്ണൂര്‍ പോലീസ് കേസെടുത്തത്. കരിമണ്ണൂരിലെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഇവര്‍ അഞ്ച് വയസ്സുകാരിയെ എടുത്ത് എറിയുന്ന സി സി ടി വി ദൃശ്യങ്ങള്‍ വീട്ടുകാര്‍ കണ്ടിരുന്നു. ദൃശ്യങ്ങള്‍ സഹിതം കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് ദിവസം മുന്‍പ് മാത്രമാണ് ഇവര്‍ ജോലിക്ക് കയറിയത്. പിന്നാലെ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. അച്ഛന്‍ സുഹൃത്തിനൊപ്പം യാത്ര പോയ സമയത്ത് അഞ്ച് വയസുകാരിയെയും അനുജനെയും നോക്കാന്‍ തങ്കമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടില്‍ തിരികെയെത്തിയ ശേഷം അച്ഛന്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. കുഞ്ഞിനെ ഉപദ്രവിച്ചെന്ന് മനസിലായപ്പോള്‍ തങ്കമ്മയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തങ്കമ്മ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. ജുവനൈല്‍…

ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ജീവിതം വഴിമുട്ടിയ ലോറി ഉടമ വൃക്ക വിൽക്കാനൊരുങ്ങുന്നു

പാലക്കാട്: സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ജീവിതം വഴിമുട്ടിയ ലോറി ഉടമ തന്റെ വൃക്ക വിൽക്കാനൊരുങ്ങുന്നു. നാഷണൽ പെർമിറ്റ് ലോറി ഉടമ പത്തിരിപ്പാല സ്വദേശി അബ്ദുൾ റഹ്മാനാണ് ഈ ഹതഭാഗ്യന്‍. 21 ലോറികൾ സ്വന്തമായുണ്ടായിരുന്ന അബ്ദുൾ റഹ്മാന് ഇപ്പോൾ ഒരു നാഷണൽ പെർമിറ്റ് ലോറി മാത്രമാണുള്ളത്. ഉടമസ്ഥനും ഡ്രൈവറും അബ്ദുള്‍ റഹ്മാന്‍ തന്നെ. പ്രവാസിയായിരുന്ന റഹ്മാൻ നാട്ടിലെത്തി സ്വന്തമായി ബിസിനസ് നടത്താനാണ് ലോറികൾ വാങ്ങിയത്. എന്നാൽ, ലോക്ക്ഡൗൺ വന്നതോടെ എല്ലാം താളം തെറ്റി. കടം പെരുകിയപ്പോള്‍ ഒരെണ്ണം നിലനിര്‍ത്തി മറ്റെല്ലാ വാഹനങ്ങളും വില്‍ക്കേണ്ടി വന്നു. കൊറോണയുടെ വരവോടെ, 2021 ഡിസംബർ അവസാനത്തോടെ നികുതി മുഴുവന്‍ അടയ്‌ക്കണമെന്ന നിബന്ധനയോടെ വർഷത്തിൽ 4,040 രൂപ നികുതി അടയ്ക്കാനുള്ള സമയപരിധി സർക്കാർ നീട്ടിക്കൊടുത്തു. എന്നാല്‍, അതും അടയ്ക്കാനായില്ല. കഴിഞ്ഞ മാർച്ചിൽ പാലക്കാട് ചന്ദ്രനഗറിൽ വെച്ച് അധികൃതര്‍ ലോറി പിടിച്ചെടുത്തു. ടെസ്റ്റിലും നികുതിയിലും വീഴ്ച…

കെ റെയില്‍ സമരം: യുഡിഎഫ് ഏകോപന സമിതി യോഗം എട്ടിന്

തിരുവനന്തപുരം: കെ.റെയില്‍ വിരുദ്ധ തുടര്‍പ്രക്ഷോഭ പരിപാടികള്‍ അടക്കം ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് ഏകോപന സമിതി യോഗം എട്ടിനു ചേരും. കെ റെയില്‍ കല്ലിടലിനെതിരേ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചു യോഗം ചര്‍ച്ച ചെയ്യും. ഇതോടൊപ്പം സമകാലിക രാഷ്ട്രീയസ്ഥിതിഗതികളും യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം വിലയിരുത്തുമെന്നു കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു. എട്ടിനു രാവിലെ 10ന് കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അധ്യക്ഷതയിലാണ് യോഗം.  

ചലച്ചിത്ര പ്രവര്‍ത്തകന്‍ ജോണ്‍ പോളിന്റെ ചികിത്സ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിച്ചു

തിരുവനന്തപുരം: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചു. ശ്വാസ തടസവും മറ്റ് ആരോഗ്യപ്രശ്നങ്ങളും മൂലം രണ്ട് മാസത്തോളമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയെ തുടര്‍ന്ന് കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ സുഹൃത്തുക്കള്‍ സഹായമഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു.      

ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കൊല്ലം കേരളപുരം വേലംകോണം സ്വദേശിയാണ്. ഈ.മ.യൗ, ലൂസിഫര്‍ , ഇഷ്ഖ്, ഹോം എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. നാടക നടനായാണ് അഭിനയരംഗത്ത് പ്രവേശിച്ചത്. കെ.എസ്.ആര്‍.ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചാണ് അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. 10,000ലേറെ വേദികളില്‍ നാടകം അവതരിപ്പിച്ചു. കേരളപുരം വേലംകോണത്തെ വസതിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കായിരുനു അന്ത്യം. കരള്‍രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു. പ്രേം നസീര്‍ നായകനായ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം. പ്രേംനസീറിന്റെ അച്ഛനായി അഭിനയിച്ചു ശ്രദ്ധ നേടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ സിനിമയിലെ മുഖ്യകഥാപാത്രമായ വാവച്ചനായാണ് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. 35ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം; അഞ്ച് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ ബൈക്കില്‍ അപകടകരമായ രീതിയില്‍ അഭ്യാസം കാണിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കുന്നംകുളം അയ്നൂര്‍ സ്വദേശികളായ സുഷിന്‍, നിഖില്‍ദാസ്, അതുല്‍, അതിഷ്, മുഹമ്മദ് യാസിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ട് ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ഒരാളെയും ഒരു ബൈക്കും പിടികൂടാനുണ്ട്. കേസിലെ പ്രതികളായ ഏഴ് പേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന് മുന്നില്‍ പെരുമ്പിലാവിനും കുന്നംകുളത്തിനും ഇടയില്‍ പുലര്‍ച്ചെ ഒന്നോടെയാണ് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. മൂന്ന് ബൈക്കുകളിലായി ഏഴ് യുവാക്കളാണ് ഉണ്ടായിരുന്നത്. ഇവര്‍ ബസിലുണ്ടായിരുന്ന സ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി. ബസിന്റെ ഇരുവശങ്ങളിലും കല്ല് വച്ച് ഇടിച്ചു. ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുമോയെന്ന് ഭയന്നുവെന്ന് ഡ്രൈവര്‍ പ്രതികരിച്ചു. സംഭവം സമയം സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 80ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇവര്‍…