ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ചർച്ചിൽ കാതോലിക്കാദിന ചടങ്ങുകൾക്ക് സക്കറിയാ മോർ നിക്കളോവുസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി

ന്യു യോർക്ക്: റോക്ക് ലാൻഡിലെ ഓറഞ്ച്ബർഗിലുള്ള സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ചിൽ കാതോലിക്കാ ദിനാഘോഷത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാ മോർ നിക്കളോവുസ് തിരുമേനി പങ്കെടുക്കുകയും വി. കുർബാന അർപ്പിക്കയും ചെയ്തു. വികാരി ഫാ. എബി പൗലോസ് സഹകാർമ്മികനായിരുന്നു. അന്തരിച്ച വികാരി ഫാ. തോമസ് കാടുവെട്ടൂരിന്റെ എട്ടാം ചരമ വാർഷികവും ആചരിച്ചു. കാതോലിക്കാ ദിനത്തോടനുബന്ധിച്ചു കോടിയേറ്റിനു ശേഷം സഭാ കൗൺസിലർ അജിത്ത് വട്ടശേരി സത്യവാചകം ചൊല്ലിക്കൊടുക്കുകയും വിശ്വാസികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. കാതോലിക്കാ ദിനത്തിന്റെ പ്രാധാന്യം തിരുമേനി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കുരുടന്റെ ഞായർ എന്നറിയപ്പെടുന്ന ഞായറാഴ്ചയാണ് ഇത്. സാധാരണയായി നോമ്പുകാലത്ത് ആഘോഷങ്ങൾ അനുവദിക്കാറില്ല. പക്ഷെ ഇത് വ്യത്യസ്തമാണ്. മണ്ണ് കുഴച്ച് കുരുടന്റെ കണ്ണിൽ പുരട്ടുകയും പ്രത്യേക സ്ഥലത്തു പോയി അത് കഴികിക്കളയാനും യേശു പറഞ്ഞു. അതനുസരിച്ചു കുരുടന് കാഴ്ച തിരിച്ചു കിട്ടി. പക്ഷെ അത്…

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക കാതോലിക്കാദിനം ആചരിച്ചു

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക ഏപ്രില്‍ മൂന്നാം തീയതി ഞായറാഴ്ച കാതോലിക്കാ ദിനം ആചരിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കലിന്റെ അധ്യക്ഷതയില്‍ കാതോലിക്കാ സമ്മേളനം നടന്നു. അച്ചന്‍ തന്റെ പ്രസംഗത്തില്‍ കാതോലിക്കാ ദിനത്തിന്റെ പ്രാധാന്യവും, സഭയുടെ ചരിത്രവും, അന്ത്യോഖ്യന്‍ സ്വാധീനത്തെപ്പറ്റിയും അനുസ്മരിച്ചു. നമ്മുടെ അപ്പസ്‌തോലന്‍ സെന്റ് തോമസ് ആണെന്നും, നമ്മുടെ വിശ്വാസം നാം സ്‌ട്രോങ് ആയി കാത്തുസൂക്ഷിക്കുന്നുവെന്നും അച്ചന്‍ പറഞ്ഞു. സഭയ്ക്കുവേണ്ടിയും, പരിശുദ്ധ ബാവാ തിരുമേനിക്കും, എല്ലാ പട്ടക്കാര്‍ക്കും, മേല്‍പ്പട്ടക്കാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, സഭയോടുള്ള കൂറും വിശ്വസ്തതയും ഉറപ്പിക്കണമെന്നും ഇടവകാംഗങ്ങളോട് ആഹ്വാനം ചെയ്തു. സഭയുടെ വളര്‍ച്ചയെപ്പറ്റിയും, പുരോഹിതന്മാര്‍ സഭയില്‍ എത്രമാത്രം പ്രാധാന്യമുള്ളവരാണെന്നും വിശുദ്ധ വേദപുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ ജോസി മാത്യു പ്രസംഗിച്ചു. നമ്മുടെ എല്ലാ പിതാക്കന്മാരേയും, പ്രത്യേകിച്ച് പുലിക്കോട്ടില്‍ തിരുമേനി, വട്ടശേരില്‍ തിരുമേനി, ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എന്നിവരുടെ…

ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ ഹാശാ ആഴ്ച ശുശ്രൂഷകളും കാൽകഴുകൽ ശുശ്രൂഷയും

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ ഹാശാ ആഴ്ച ശുശ്രൂഷകളും, കാൽകഴുകൽ ശുശ്രൂഷയും, ധ്യാന പ്രസംഗവും ഏപ്രില്‍ 7 (വ്യാഴം) മുതല്‍ നടത്തപ്പെടുന്നു. മലങ്കര ഓർത്തോഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തയും, കുന്നംകുളം ഭദ്രാസനത്തിന്റെ സഹായമെത്രാപ്പോലീത്തയും, മലങ്കര ഓർത്തോഡോക്സ് യുവജനപ്രസ്ഥാനത്തിൻറെ പ്രസിഡണ്ടുമായ അഭിവന്ദ്യ ഡോ.പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത ഈ വർഷത്തെ ഹാശാആഴ്ച ശുശ്രൂഷകൾക്ക് പ്രധാന കാർമ്മികത്വം വഹിക്കും. ഏപ്രില്‍ 3 (ഞായര്‍) രാവിലെ 8.00 മണി മുതൽ പ്രഭാത പ്രാർഥനയും, വിശുദ്ധ വിശുദ്ധ കുര്‍ബാനയും കാതോലിക്കദിന പ്രാർഥനകളും, പതാക ഉയർത്തലും, കാതോലിക്കാ ദിനപ്രതിജ്ഞയും ആഘോഷങ്ങളും നടന്നു . ഏപ്രില്‍ 7 (വ്യാഴം) വൈകിട്ട് ഏഴിന് സന്ധ്യനമസ്കാര പ്രാര്‍ഥനയോടൊപ്പം നാൽപതാം വെള്ളിയാഴ്ചയുടെ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഏപ്രില്‍ 8 (വെള്ളി ) വൈകിട്ട് ഏഴിന് സന്ധ്യനമസ്കാര പ്രാര്‍ഥനയോടൊപ്പം ലാസറസ് ശനിയാഴ്ചയുടെ വിശുദ്ധ കുര്‍ബാനയും…

Russia’s atrocities in Ukraine: Russia faces growing anger amid new evidence

BUCHA  — Russia faced a fresh wave of condemnation on Monday after evidence emerged of what appeared to be deliberate killings of civilians in Ukraine. Some Western leaders called for further sanctions in response, even as Moscow continued to press its offensive in the country’s east. European allies, though united in outrage, appeared split on how to respond. Poland, which is on Ukraine’s border and has taken in large numbers of refugees, angrily singled out France and Germany for not taking more strident action and urged Europe to quickly wean…

War crimes and brutal human rights abuses in Ukraine: Russia faces global hatred and accusations

BUCHA — Moscow faced global revulsion and accusations of war crimes Monday after the Russian pullout from the outskirts of Kyiv revealed streets strewn with corpses of what appeared to be civilians, some of whom had seemingly been killed at close range. The grisly images of battered bodies out in the open or in hastily dug graves led to calls for tougher sanctions against the Kremlin, namely a cutoff of fuel imports from Russia. Germany reacted by expelling 40 Russian diplomats, and Lithuania threw out its Russian ambassador. Ukrainian President…

കെജ്‌രിവാളിനെതിരെ അപമര്യാദയായി പരാമർശം നടത്തിയ ബിജെപി നേതാവ് ഒളിവിൽ; എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ വിവാദ പരാമർശം നടത്തിയ ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) നേതാവ് തേജീന്ദർ പാൽ സിംഗ് ബഗ്ഗ ഒളിവില്‍ പോയി. മൊഹാലിയിലെ സൈബർ ക്രൈം പോലീസ് സ്‌റ്റേഷനിൽ ബിജെവൈഎമ്മിന്റെ ദേശീയ സെക്രട്ടറി തേജീന്ദർ പാൽ സിംഗ് ബഗ്ഗയ്‌ക്കെതിരെ എഎപി നേതാവ് ഡോ. സണ്ണി സിംഗ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ബഗ്ഗ ഒളിവില്‍ പോയതെന്നാണ് സൂചന. തനിക്കെതിരായ എഫ്‌ഐആർ സംബന്ധിച്ച് ബഗ്ഗയും ട്വീറ്റ് ചെയ്തു. ഒന്നല്ല 100 എഫ്‌ഐആറുകൾ ഫയല്‍ ചെയ്താലും കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയിൽ കെജ്‌രിവാൾ ചിരിക്കുകയാണെങ്കിൽ ഞാൻ സംസാരിക്കും. അതിന്റെ അനന്തരഫലങ്ങൾ നേരിടാൻ ഞാൻ തയ്യാറാണെന്ന് ബഗ്ഗ തന്റെ ട്വീറ്റിൽ കുറിച്ചു. ഞാൻ കെജ്‌രിവാളിനെ വിടാൻ പോകുന്നില്ലെന്നും മൂക്കിനു മുന്നില്‍ നിര്‍ത്തുമെന്നും ബഗ്ഗ കുറിച്ചു. നേരത്തെ ഛത്തീസ്ഗഡിലും തേജീന്ദർ പാൽ…

കൊല്ലം പ്രവാസി അസ്സോസിയേഷൻ – ബുദ്ധയ ഏരിയ സമ്മേളനം നടത്തി

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബുദ്ധയ ഏരിയ സമ്മേളനം ബുദ്ധയ റോളഫ് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. ഏരിയാ ട്രഷറർ സുജിത്ത് ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം കൊല്ലം പ്രവാസി അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ബിനു ക്രിസ്റ്റി ഉദ്ഘാടനം ചെയ്തു. ട്രഷറർ സുജിത്ത് ചന്ദ്രശേഖരൻ ഏരിയാ റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്ററും സെക്രട്ടറിയുമായ ആർ. കിഷോർ കുമാർ നേതൃത്വം നൽകി. ബിനു ക്രിസ്റ്റി വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. ഏരിയ പ്രസിഡന്റായി സുജിത്ത് ചന്ദ്രശേഖരനേയും, വൈസ് പ്രസിഡന്റായി ടി എസ് അനിൽകുമാറിനേയും, സെക്രട്ടറിയായി ഗോപൻ പുരുഷോത്തമനേയും, ജോയിന്റ് സെക്രട്ടറിയായി അജ്മൽ ഹാഷിമിനേയും, ട്രഷററായി വിജോ വിജയനേയും തെരഞ്ഞെടുത്തു. പ്രസാദ് കൃഷ്ണൻകുട്ടിയെ സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി തിരഞ്ഞെടുത്ത വിവരം വൈസ് പ്രസിഡന്റ്‌ വിനു ക്രിസ്റ്റി…

ട്രാക്ക് ഫ്ലയര്‍ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോണ്‍ റസിഡന്‍സ് അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാക്ക്) ‘ ഹെല്‍ത്ത് കെയര്‍ ഫ്രണ്ട് ലൈനേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡ് – 2022’ ഫ്ലയര്‍ പ്രകാശനം ചെയ്തു. അബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടു നടന്ന ചടങ്ങില്‍ ട്രാക്ക് ചെയര്‍മാന്‍ പി.ജി. ബിനു ഫ്‌ലയര്‍ ട്രാക്ക് വനിതാവേദി പ്രസിഡന്റ് പ്രിയാരാജിന് നല്‍കി പ്രകാശനം ചെയ്തു. ട്രാക്ക് പ്രസിഡന്റ് എം.എ. നിസാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയ് 14 നു കോവിഡ് മുന്നണി പോരാളികളായ ട്രാക്കിന്റെ അംഗങ്ങള്‍ക്കു നല്‍കുന്ന അവാര്‍ഡുദാന ചടങ്ങിനെ കുറിച്ച് ജനറല്‍ സെക്രട്ടറി കെ. ആര്‍.ബൈജു വിശദീകരിച്ചു. തുടര്‍ന്നു പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചു. ആര്‍.രാധാകൃഷ്ണന്‍ ( ജനറല്‍ കണ്‍വീനര്‍ ), മറ്റു സബ്കമ്മിറ്റി കണ്‍വീനര്‍മാരായി നീരജ് കുമാര്‍, ലിജോയ് ജോളി, രതീഷ് വര്‍ക്കല ( ഫുഡ് ), പ്രിയാരാജ്,സരിത ഹരി, വിജിത്ത് (…

നോട്ടെക്ക് ’22 കിരീടം കുവൈത്ത് സിറ്റി സെന്‍ട്രലിന്

കുവൈറ്റ് സിറ്റി: റിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസികള്‍ക്കിടയില്‍ സാങ്കേതിക വൈജ്ഞാനിക മികവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ ‘നോട്ടെക്ക്’ രണ്ടാം എഡിഷനില്‍ കുവൈത്ത് സിറ്റി സെന്‍ട്രല്‍ ഒന്നാം സ്ഥാനവും ഫര്‍വാനിയ്യ സെന്‍ട്രല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാര്‍ഥികളായ യുവാക്കള്‍ക്കിടയില്‍ ശാസ്ത്ര സാങ്കേതിക മേഖലയിലെ സംവിധാനങ്ങളെയും സാധ്യതകളെയും ചര്‍ച്ച ചെയ്ത് പ്രദര്‍ശിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരി മുതല്‍ വിവിധ ഘടകങ്ങളില്‍ നടന്ന നോട്ടെക്കിന്റെ സമാപനത്തില്‍ വിവിധ സെന്‍ട്രലുകളില്‍ നിന്നും പ്രതിഭകള്‍ മാറ്റുരച്ചു. ടെക്‌നിക്കല്‍ ആന്‍ഡ് വിജ്ഞാന മത്സരങ്ങള്‍, കരിയര്‍ സപ്പോര്‍ട്ട്, കെ ടോക് തുടങ്ങിയവ പ്രസ്തുത നഗരിയില്‍ നടന്നു. ഉച്ചകഴിഞ്ഞു മൂന്നിനു മങ്കഫ് ഡിലൈറ്റ്‌സില്‍ നടന്ന സമാപന സംഗമം എസ്എസ്എഫ് ഇന്ത്യ ഉപാധ്യക്ഷന്‍ ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറം കുവൈത്ത് പ്രസിഡന്റ് ഡോ.അമീര്‍ അഹ്മദ് മുഖ്യപ്രഭാഷണം നടത്തി. ശിഹാബ് വാരം, സലീം…

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ; ജാമ്യത്തെ എതിർത്ത് സിബിഐ

പട്‌ന: രണ്ട് കാലിത്തീറ്റ കുംഭകോണക്കേസുകളിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും കാലിത്തീറ്റ കുംഭകോണക്കേസിൽ കുറ്റക്കാരനുമായ ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് സിബിഐ സുപ്രീം കോടതിയിൽ. ലാലു പ്രസാദ് യാദവിനെ ജാമ്യത്തിൽ വിട്ടയക്കാനുള്ള എസ്‌എൽപി ഫയൽ ചെയ്യുന്നതിനിടെ ജാർഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ സിബിഐ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. സിബിഐയുടെ ഹർജി പരിഗണിച്ച സുപ്രീം കോടതി മുൻ മുഖ്യമന്ത്രി ലാലു യാദവിന് നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്ക് ശേഷം കേസ് ഇനി വാദം കേൾക്കും. ദുംക, ചൈബസ ട്രഷറി കേസുകളിൽ ലാലുവിന് ജാമ്യം അനുവദിച്ച് ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, മറ്റൊരു കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ലാലു ഇപ്പോഴും ജയിലിലാണ്. ഈ സാഹചര്യത്തിലാണ് ജാർഖണ്ഡ് സർക്കാർ മുഖേന സിബിഐ സുപ്രീം കോടതിയിലേക്ക് നീങ്ങിയത്. വാദത്തിനിടെ, കുറ്റവാളിയായ ലാലു യാദവ് ജയിലിൽ ആവശ്യമായ സമയം ചെലവഴിക്കാത്തതിനാൽ…