മതംമാറ്റ കേസിൽ പ്രതിയായ പുരോഹിതന്റെ മുൻകൂർ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി

അഹമ്മദാബാദ്: ബറൂച്ചിലുള്ള കക്കാരിയ ഗ്രാമത്തിൽ 100 ​​ആദിവാസികളെ മതം മാറ്റിയ കേസിൽ സൂറത്തിലെ പുരോഹിതന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച ഗുജറാത്ത് ഹൈക്കോടതി തള്ളി. ഈ കേസില്‍ പ്രവീണ്‍ വാസവ എന്ന വ്യക്തിയാണ് പൊലീസില്‍ പരാതി നൽകിയിരുന്നത്. പ്രവീണിന്റെ പരാതിയിൽ ഗുജറാത്ത് മതസ്വാതന്ത്ര്യ ബില്ലിലെ സെക്ഷൻ 4, ഐപിസി സെക്ഷൻ 120(ബി), 153(ബി)(സി), 506(2) എന്നീ വകുപ്പുകൾ പ്രകാരമാണ് അമോദ് പോലീസ് കേസെടുത്തതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. നവംബർ 15 ന് ബറൂച്ച് ജില്ലയിലെ അമോദ് താലൂക്കിലെ കക്രയ്യ ഗ്രാമത്തിലെ അബ്ദുൾ അസീസ് പട്ടേൽ, യൂസഫ് ജിവാൻ പട്ടേൽ, അയൂബ് ബർകത്ത് പട്ടേൽ, ഇബ്രാഹിം പുനഭായ് പട്ടേൽ എന്നിവരും മറ്റുള്ളവരും ചേർന്ന് 35 ആദിവാസി കുടുംബങ്ങളിലെ 100 പേരെ മതം മാറ്റി ഇസ്ലാം മതത്തില്‍ ചേര്‍ത്തു എന്നാണ് പരാതി. ഇവര്‍ ഗ്രാമത്തിലെ ഹിന്ദു ആദിവാസികളെ പണം നൽകി പ്രലോഭിപ്പിച്ചതായും…

ഐടി നിയമപ്രകാരം 22 യൂട്യൂബ് ചാനലുകൾ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡൽഹി: ഐടി റൂൾസ് 2021 പ്രകാരം എമർജൻസി പവർ ഉപയോഗിച്ച് 22 യൂട്യൂബ് ചാനലുകൾ, മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു ന്യൂസ് പോർട്ടൽ എന്നിവ ബ്ലോക്ക് ചെയ്യാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉത്തരവിട്ടു. ഇന്ത്യയുടെ സുരക്ഷ, വിദേശനയം, പൊതു ക്രമം എന്നിവയുമായി ബന്ധപ്പെട്ട സെൻസിറ്റീവായ കാര്യങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാൻ ഈ അക്കൗണ്ടുകളും ചാനലുകളും ഉപയോഗിച്ചതായി മന്ത്രാലയം അറിയിച്ചു. ഇതേ ഐടി നിയമങ്ങളുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ യൂട്യൂബ് ചാനലുകളിൽ ആദ്യമായാണ് നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഐടി റൂൾസ് 2021 ന്റെ വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം 18 ഇന്ത്യൻ, 4 പാക്കിസ്ഥാനി യൂട്യൂബ് ചാനലുകൾ നിരോധിച്ചിട്ടുണ്ട്. എല്ലാ വിഷയങ്ങളിലും വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ഇതേ യൂട്യൂബ് ചാനലുകൾ ഉപയോഗിച്ചിരുന്നതായി പറയുന്നു. പ്രത്യേകിച്ച്…

ഹിജാബ് വിവാദത്തിന്റെ മറവിൽ മതമൗലികവാദികൾ കലാപമുണ്ടാക്കാനാണ് ഹർഷയെ കൊലപ്പെടുത്തിയത്: എൻഐഎ

ബംഗളൂരു: കർണാടകയിൽ മുമ്പ് ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വിവാദ വെളിപ്പെടുത്തൽ. ഹിജാബ് വിവാദത്തിനിടെ ഹർഷയെ കൊലപ്പെടുത്തിയത് വർഗീയ കലാപം ഉണ്ടാക്കാനാണെന്നാണ് എൻഐഎയുടെ പരാമര്‍ശം. മാർച്ച് രണ്ടിന് ഹർഷ വധക്കേസ് അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശിവമോഗയിലെത്തിയപ്പോഴാണ് കൊലപാതകം ഗൂഢാലോചന പ്രകാരമാണെന്ന് മനസ്സിലായതെന്ന് എൻഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. “വർഗീയ കലാപം ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനായിരുന്നു ഹിജാബ് വിവാദം” എന്‍ ഐ എ പറയുന്നു. എൻഐഎ എഫ്‌ഐആറിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഹർഷയുടെ കൊലപാതകത്തോടെ സംസ്ഥാനത്ത് പരിഭ്രാന്തി പരത്താൻ ശ്രമം നടന്നതായി സൂചനയുണ്ട്. മാരകായുധങ്ങൾ ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുകയും വർഗീയ സംഘർഷം പടർത്തുകയുമായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. എൻഐഎ അന്വേഷണത്തിന് മുമ്പ് കർണാടക ആഭ്യന്തര മന്ത്രിയും ഈ കേസിലെ വർഗീയ വശങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നു. അതേസമയം, വ്യക്തിപരമായ കാരണങ്ങളാൽ…

യുഎഇ യില്‍ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി വീസ സ്റ്റിക്കര്‍ ഒഴിവാക്കി

  അബുദാബി : യുഎഇ യില്‍ റസിഡന്‍സി വീസ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ ആയി പതിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുന്നു. ഫെഡറല്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി അതോറിറ്റി എന്നിവയാണ് ഇതു സംബന്ധിച്ച തീരുമാനം പുറത്തു വിട്ടത്. താമസ വീസയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനി മുതല്‍ എമിരേറ്റ്‌സ് ഐഡിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ഏപ്രില്‍ 11 മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരും. എമിരേറ്റ്‌സ് ഐഡി നമ്പറും പാസ്‌പോര്‍ട്ട് നമ്പറും ഉപയോഗിച്ച് വീസ വിവരങ്ങള്‍ കണ്ടെത്തുന്നതിനും വിമാന കമ്പനികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തുന്നതോടെ യാത്രയ്ക്കായി എമിരേറ്റ്‌സ് ഐഡി കൈവശം കരുതേണ്ടി വരും. അനില്‍ സി. ഇടിക്കുള  

രാജ്യത്ത് പെട്രോളിന് 87 പൈസയും, ഡീസലിന് 84 പൈസയും ബുധനാഴ്ചയും വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ബുധനാഴ്ചയും വര്‍ധിപ്പിക്കും. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിക്കുക. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 115.02 രൂപയും ഡീസല്‍ ലിറ്ററിന് 101.72 രൂപയുമാകുംഇന്നും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്.  

കണ്ണൂരിനെ ചെങ്കടലാക്കി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് പതാക ഉയര്‍ന്നു

കണ്ണൂര്‍: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി. പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് പൊതുസമ്മേളനവേദിയായ എകെജി നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി, മണിക് സര്‍ക്കാര്‍, ബിമന്‍ ബസു, ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക പുന്നപ്ര-വയലാറിന്റെ മണ്ണില്‍നിന്നും കൊടിമരം കയ്യൂരില്‍നിന്നുമാണ് എത്തിച്ചത്. പതാക-കൊടിമര ജാഥകള്‍ നഗരത്തില്‍ സംഗമിച്ച് പ്രകടനമായി പൊതുസമ്മേളന നഗറിലെത്തിക്കുകയായിരുന്നു. പ്രതിനിധി സമ്മേളനം ബുധനാഴ്ച രാവിലെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ സമ്മേളനത്തില്‍ പ്രസംഗിക്കും. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ്…

വില വര്‍ധനയ്‌ക്കെതിരെ ഏപ്രില്‍ ഏഴിന് രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം; സ്‌കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി യാത്ര നടത്തിയും പ്രതിഷേധം

തിരുവനന്തപുരം: പാചകവാതക-ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. കെപിസിസിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഏഴിന് രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും നടത്തും. രാജ്ഭവനിലേക്ക് സ്‌കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി എന്നിവയില്‍ യാത്ര നടത്തിയും പ്രതിഷേധം സംഘടിപ്പിക്കും. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ രാജ്ഭവന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. ഇന്ധന-പാചകവാതക വിലവര്‍ധനവിനെതിരെ എഐസിസിയുടെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായാണ് പ്രതിഷേധ പരിപാടികള്‍.      

കേരളത്തില്‍ ചൊവ്വാഴ്ച 354 പേര്‍ക്ക് കോവിഡ്; ആകെ മരണം 68,196

കേരളത്തില്‍ 354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂര്‍ 25, കണ്ണൂര്‍ 15, കൊല്ലം 14, ഇടുക്കി 10, പാലക്കാട് 10, ആലപ്പുഴ 8, മലപ്പുറം 7, വയനാട് 1, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,360 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 64 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,196 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 282 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 39, കൊല്ലം…

ഈ നില തുടര്‍ന്നാല്‍ അടുത്ത വര്‍ഷം ശമ്പളം നല്‍കാന്‍ പോലുമാകില്ല: ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട പണം നല്‍കുന്നില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഈ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത വര്‍ഷം ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വളരെ കുറഞ്ഞ നികുതി മാത്രമുള്ള സംസ്ഥാനമാണ് നമ്മുടേത്. പലകുറി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തിന് തരേണ്ട പണം തരാന്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തിലും ഉള്ള നികുതി കുറയ്ക്കാമോ എന്നാണ് പത്രക്കാര്‍ ചോദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  

അബൂദബിയില്‍ മരുമകളുടെ അടിയേറ്റ് ആലുവ സ്വദേശിയായ വയോധിക മരിച്ചു; മരുമകള്‍ കുടുംബത്ത് വന്നത് മൂന്നുമാസം മുന്‍പ്

 അബൂദബി: കുടുംബവഴക്കിനിടെ നവവധുവായ മരുമകളുടെ അടിയേറ്റ് വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കേസില്‍ റൂബിയുടെ മകന്‍ സഞ്ജുവിന്റെ ഭാര്യ ഷജനയെ പോലീസ് കസ്റ്റഡിയിലെടുത്തു. റൂബിയും ഷജനയും അടുത്തിടെയാണ് സന്ദര്‍ശകവീസയില്‍ അബൂദബിയില്‍ എത്തിയത്. സഞ്ജു കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഓണ്‍ലൈനിലൂടെ ആണ് കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്. അബുദാബിയില്‍ എത്തിയതിനു ശേഷമാണു സഞ്ജു ഭാര്യയെ ആദ്യമായി കാണുന്നത്. രണ്ട് ദിവസമായി ഉമ്മയുമായി ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും തിങ്കളാഴ്ച രാത്രി പ്രശ്നം രൂക്ഷമായതായും സഞ്ജു പറഞ്ഞു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.