മരിയുപോളിൽ കൊല്ലപ്പെട്ട ‘ആയിരങ്ങളെ’ റഷ്യ ഒളിപ്പിക്കുന്നു: സെലെൻസ്‌കി

കൈവ്: ഉപരോധിക്കപ്പെട്ട തുറമുഖ നഗരമായ മരിയുപോളിലേക്കുള്ള മാനുഷിക പ്രവേശനം റഷ്യ തടയുകയാണെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ബുധനാഴ്ച പറഞ്ഞു. “മാനുഷിക ചരക്കുകളുമായി മാരിയുപോളിലേക്ക് പ്രവേശിക്കാൻ കഴിയാത്തതിന്റെ കാരണം അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ലോകം കാണുമെന്ന് അവര്‍ ഭയപ്പെടുന്നതിനാലാണ്,” സെലെൻസ്‌കി തുർക്കിയിലെ ഒരു ടിവി ചാനലിനോട് പറഞ്ഞു. “അവിടെ ഒരു ദുരന്തമാണ് നടക്കുന്നതെന്ന് ഞാൻ കരുതുന്നു. ആയിരക്കണക്കിനല്ല, പതിനായിരക്കണക്കിന് ആളുകളാണ് ദുരന്തം നേരിടുന്നത്. ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നത്,” സെലെൻസ്കി പറഞ്ഞു. എല്ലാ തെളിവുകളും മറച്ചുവെക്കുന്നതിൽ റഷ്യ വിജയിക്കില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൈവിനു പുറത്തുള്ള ബുച്ച പട്ടണത്തിലും സമീപത്തെ നിരവധി കമ്മ്യൂണിറ്റികളിലും നടന്ന കുറ്റകൃത്യങ്ങളുടെ തെളിവുകൾ മറച്ചുവെക്കാൻ റഷ്യ ഇതിനകം ശ്രമിച്ചിട്ടുണ്ടെന്ന് സെലെൻസ്‌കി പറഞ്ഞു. അവിടെ റഷ്യ സാധാരണക്കാരെ വ്യാപകമായി കൊലപ്പെടുത്തുന്നുവെന്ന് ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. അവര്‍ നാസികളാണെന്ന് പുടിന്‍ പറഞ്ഞു. റഷ്യയുമായുള്ള സമാധാന…

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മാസ്‌ക് ധരിക്കുന്നത് തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ദുരന്ത നിവാരണ നിയമം അനുസരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് നീക്കിയത്. ഇതനുസരിച്ച് ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഇനി പ്രാബല്യത്തിലുണ്ടാകില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം മാസ്‌ക് ധരിക്കുന്നതും കൈ കഴുകുന്നതും തുടരണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.    

ഗുണ്ടാ വിളയാട്ടം: കഴക്കൂട്ടത്ത് ബോംബേറില്‍ യുവാവിന്റെ കാല്‍ ചിന്നിച്ചിതറി

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറുണ്ടായി. സംഭവത്തില്‍ തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിന് പരിക്കേറ്റു.ബോംബേറില്‍ ഇയാളുടെ ഇടതുകാല്‍ ചിന്നിച്ചിതറിയ നിലയിലായി. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നില്‍ ലഹരി മാഫിയയെന്നാണ് പ്രാഥമിക നിഗമനം. ക്ലീറ്റസിനൊപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് അക്രമികള്‍ ലക്ഷ്യം വച്ചത്. എന്നാല്‍ ബോംബ് ക്ലീറ്റസിന്റെ കാലിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.    

നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിയും കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍. അന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോള്‍ ചെന്നൈയില്‍ ആണെന്നാണ് കാവ്യ മറുപടി നല്‍കിയത്. അടുത്തയാഴ്ച നാട്ടില്‍ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 15നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.

കേരളത്തില്‍ 291 പേര്‍ക്ക് കോവിഡ്; ആകെ മരണം 68,264 ആയി

കേരളത്തില്‍ 291 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട് 5, കാസര്‍ഗോഡ് 3, പാലക്കാട് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസത്തില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള ഒരു മരണവും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,264 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 323 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 39,…

ഏതെങ്കിലും കേസില്‍ പ്രതിയാക്കി അകത്തിടണം; എസ്.ഐയുടെ നെഞ്ചത്ത് ചവിട്ട് യുവാവിന്റെ ആക്രോശം

പത്തനംതിട്ട: ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം. ഗ്രേഡ് എസ്‌ഐയുടെ നെഞ്ചത്ത് ചവിട്ടി പരിക്കേല്‍പ്പിച്ച പ്രതി സ്റ്റേഷനിലെ ഫര്‍ണീച്ചറുകളും സ്‌കാനറും ബെഞ്ചും തകര്‍ത്തു. ചിറ്റാര്‍ മണക്കയം സ്വദേശി ഷാജി തോമസാണ് അക്രമം കാട്ടിയത്.തന്നെ ഏതെങ്കിലും കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി ആദ്യം പോലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഇയാളെ ശാസിച്ച് പോലീസ് പറഞ്ഞയച്ചു. ഇതിനിടെ, ഇയാള്‍ സ്വകാര്യ ബസിനു നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഇതോടെ പ്രതി പോലീസ് സ്റ്റേഷനില്‍ വ്യാപക നാശനഷ്ടമാണ് വരുത്തിയത്. ഇതു തടയാനെത്തിയപ്പോഴാണ് ഗ്രേഡ് എസ്‌ഐയുടെ നെഞ്ചത്ത് ചവിട്ടേറ്റത്. കഞ്ചാവ് ലഹരിയിലാണ് ഷാജി തോമസ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ സംശയം. സ്റ്റേഷനില്‍ 25,000 രൂപയുടെ നാശനഷ്ടമുണ്ടായതായും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

പാലായില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കോട്ടയം: പാലാ പൊന്‍കുന്നം റോഡില്‍ പൈകയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. അടിമാലി സ്വദേശി മണി (65), ബൈസണ്‍വാലി സ്വദേശി ഷംല എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. കാറുകള്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

കോട്ടയം മംഗളം എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ മൂന്ന്‌ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കോട്ടയം: കോട്ടയം മംഗളം എന്‍ജിനീയറിംഗ് കോളജില്‍നിന്ന് കര്‍ണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രയ്ക്കു പോയ സംഘത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. സെന്റ് മേരീസ് ഐലന്‍ഡിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം ഏറ്റുമാനൂര്‍ മംഗളം എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റജി,  എറണാകുളം ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോജ്‌ എന്നിവരാണ് കടലിലെ തിരയില്‍പെട്ട് മരിച്ചത്. അപകടത്തില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന  ആന്റണി ഷിനോജിനായി ഏറെ നേരം തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് വിദ്യാര്‍ഥികള്‍ കോളജില്‍ നിന്ന് രണ്ട് ബസുകളിലായി ടൂറിന് പുറപ്പെട്ടത്.  

എംഎല്‍എയുടെ പരാതി: ഹോട്ടലില്‍ അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ചു

ആലപ്പുഴ: എംഎല്‍എ പി.പി. ചിത്തരഞ്ജന്റെ പരാതിക്ക് പിന്നാലെ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ചു. സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നത് 10 രൂപ കുറച്ച് 40 രൂപയാക്കി. ഒരു അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്നത് 10 രൂപയാക്കിയതായും ഹോട്ടല്‍ ഉടമ അറിയിച്ചു. പ്രഭാത ഭക്ഷണം കഴിക്കാനെത്തിയ ചിത്തരഞ്ജന്‍ എംഎല്‍എയോട് അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും കൂടി 184 രൂപയാണ് ഹോട്ടല്‍ ഉടമ ഈടാക്കിയത്. ഇതേത്തുടര്‍ന്ന് അമിത വില ഈടാക്കിയെന്ന് കാണിച്ച് ചിത്തരഞ്ജന്‍ ഹോട്ടലിനെതിരെ ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണുരാജിന് പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ ജില്ലയിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന നടന്നിരുന്നു.

ജസ്റ്റീസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വച്ചുതാമസിപ്പിച്ചത് ഗുരുതരവീഴ്ച: ദേശീയ വനിത കമ്മീഷന്‍

തിരുവനന്തപുരം: മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് ദേശീയ വനിത കമ്മീഷന്‍. പരാതിക്കാരിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാതെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് വച്ചുതാമസിപ്പിച്ചത് ഗുരുതര വീഴ്ചയാണ്. കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ മൂന്നു മാസത്തിനകം തുടര്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു. മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ദേശീയ വനിതാ കമ്മീഷന്‍ നേരിട്ട് അന്വേഷിക്കും. എല്ലാ സിനിമ പ്രൊഡക്ഷന്‍ കമ്പനികളിലും പരാതി പരിഹാര കമ്മറ്റി രൂപീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.