മുലയൂട്ടുന്ന സ്ത്രീകൾ ഏതൊക്കെ പഴങ്ങള്‍ കഴിക്കാം – ഏതൊക്കെ കഴിക്കരുത്

അമ്മയുടെ മുലപ്പാലാണ് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നത്. ഇത് കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും പോഷകപ്രദമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ഊർജത്തിന്റെയും പോഷകങ്ങളുടെയും ഏറ്റവും മികച്ച സ്രോതസ്സായതിനാൽ, ആദ്യത്തെ ആറുമാസം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാവൂ. മാത്രമല്ല, പുതിയ അമ്മയ്ക്കും മുലയൂട്ടൽ ഗുണം ചെയ്യും. എന്നാല്‍, മുലയൂട്ടുന്ന അമ്മ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതുകൊണ്ട് അമ്മയും കുഞ്ഞും ആരോഗ്യത്തോടെ നിലകൊള്ളുന്നതിനാലാണിത്. അതോടൊപ്പം, പ്രസവശേഷം നിങ്ങളുടെ ഭാരം വർദ്ധിച്ചിട്ടുണ്ടെങ്കിൽ, ശരിയായ ഭക്ഷണക്രമത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് അത് കുറയ്ക്കാം. മുലയൂട്ടുന്ന അമ്മമാര്‍ ഏതൊക്കെ പഴങ്ങളാണ് കഴിക്കേണ്ടതെന്നും ഏതൊക്കെ പഴങ്ങള്‍ കഴിക്കരുതെന്നും നോക്കാം. പച്ച പപ്പായ – യഥാർത്ഥത്തിൽ പച്ച പപ്പായ കഴിക്കാൻ വളരെ രുചികരമാണ്. മറുവശത്ത്, പച്ച പപ്പായയില്‍ അടങ്ങിയിരിക്കുന്ന ഗാലക്‌ടഗോഗുകൾ മുലപ്പാൽ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്ന വസ്തുക്കളുമാണ്. മുലയൂട്ടുന്ന അമ്മയ്ക്ക് ഇത് ഗുണം ചെയ്യും. മലബന്ധം നീക്കി ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ…

ഇന്ത്യയുടെ വിദേശനയത്തെ പ്രശംസിച്ച് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: മറ്റ് രാഷ്ട്രീയക്കാരേക്കാൾ ഇന്ത്യയെ തനിക്ക് നന്നായി അറിയാമെന്നും, ആർഎസ്എസ് ആശയങ്ങളും കശ്മീരിലെ സംഭവങ്ങളും കാരണം പാക്കിസ്താനുമായുള്ള ബന്ധം വഷളായതിൽ ഖേദമുണ്ടെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യയുടെ “സ്വയംഭരണ” വിദേശനയത്തെ പാക്ക് പ്രധാനമന്ത്രി പ്രശംസിച്ചു, വിദേശനയം മാറ്റാൻ ഒരു അയൽരാജ്യത്തെ ഉപദേശിക്കാൻ ഒരു വൻശക്തിക്കും ധൈര്യമില്ലെന്ന് പ്രസ്താവിച്ചു. “റഷ്യന്‍ ഉപരോധം ഉണ്ടായിരുന്നിട്ടും, ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് ശഠിക്കുന്നു. കാരണം, അത് അവരുടെ ജനങ്ങൾക്ക് വേണ്ടിയാണ്. താൻ ആർക്കോ ഒരു രാജ്യത്തിനോ എതിരല്ലെന്നും എന്നാൽ മറ്റ് രാജ്യങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്ന് പരിഗണിക്കുന്നതിന് മുമ്പ് പാക്കിസ്താനിലെ 220 ദശലക്ഷം ജനങ്ങൾക്ക് മുൻഗണന നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. “എനിക്ക് മറ്റൊരു രാജ്യത്തിന് വേണ്ടി എന്റെ ജനങ്ങളെ ബലിയർപ്പിക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു. അധികാരത്തിലുള്ളവർ അമേരിക്കയുടെ തീവ്രവാദ വിരുദ്ധ കാമ്പെയ്‌നിൽ പാക്കിസ്താനെ ഉൾപ്പെടുത്താൻ തീരുമാനിച്ചപ്പോൾ സംഭവിച്ചത്…

ബഹളത്തെ തുടർന്ന് പാക്കിസ്താന്‍ ദേശീയ അസംബ്ലി സമ്മേളനം നിർത്തിവച്ചു

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യണമെന്ന പ്രതിപക്ഷ പിഎംഎൽ-എൻ പ്രസിഡന്റ് ഷഹബാസ് ഷെരീഫിന്റെ ആവശ്യത്തോട് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രതികരണത്തെ തുടർന്ന് പാക്കിസ്താന്‍ നാഷണൽ അസംബ്ലി (എൻഎ) സ്പീക്കർ അസദ് ഖൈസർ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സമ്മേളനം നിർത്തിവച്ചു. വ്യാഴാഴ്ച എൻഎ ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരിയുടെ വിധി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി കണക്കാക്കുകയും ഏപ്രിൽ 3 ന് പുറത്തിറക്കിയ അജണ്ട അനുസരിച്ച് പ്രമേയം വോട്ടിനിടാന്‍ ഉത്തരവിടുകയും ചെയ്തു. ശനിയാഴ്ച രാവിലെ സെഷൻ ആരംഭിച്ചപ്പോൾ, “വിദേശ ഗൂഢാലോചന” സഭയിൽ അഭിസംബോധന ചെയ്യണമെന്ന് കൈസർ പ്രസ്താവിച്ചു. ഇത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് കാരണമായി. ഈ ഘട്ടത്തിൽ, പിഎംഎൽ-എൻ പ്രസിഡന്റ് ഷെഹബാസ് ഷെരീഫ് എഴുന്നേറ്റ് സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഓർമ്മിപ്പിച്ചു. തന്റെ ബോസ് (ഖാൻ) നിരാശനാണെന്നും എന്നാൽ സുപ്രീം…

ഗുരുവായൂർ ക്ഷേത്രത്തിലെ വിവാദമായ മഹീന്ദ്ര ഥാര്‍ ലേലം; പരാതിയില്‍ ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് വാദം ആരംഭിക്കും

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മഹീന്ദ്ര ഥാര്‍ ലേലം ചെയ്തതുമായി ബന്ധപ്പെട്ട് പരാതിക്കാരുടെ വാദം കേൾക്കൽ തുടരുന്നു. ഹിന്ദു സേവാസംഘം ഹൈക്കോടതിയിൽ നൽകിയ കേസിലാണ് വാദം കേൾക്കുന്നത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് തീരുമാനം. ഉച്ചകഴിഞ്ഞ് മൂന്നിന് ഗുരുവായൂർ ദേവസ്വം കോൺഫറൻസ് ഹാളിലാണ് വാദം കേൾക്കൽ. ദേവസ്വം കമ്മീഷണർ കേസ് നൽകിയ സംഘടനാ പ്രതിനിധികളേയും ഇക്കാര്യത്തിൽ എതിർപ്പുള്ള ആരുടേയും വാദം കേൾക്കും. പരാതിക്കാർ രാവിലെ 11-ന് മുമ്പ് താൽപര്യപത്രം നൽകണമെന്ന് ദേവസ്വം കമ്മീഷണർ നിർദ്ദേശിച്ചു. ഥാർ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദിന് തന്നെ നൽകാൻ ഗുരുവായൂര്‍ ദേവസ്വം ബോർഡ് അംഗീകാരം നൽകിയിരുന്നു. 2020 ഡിസംബർ നാലിനാണ് ഗുരുവായൂരപ്പന് വഴിപാടായി ഥാർ ലഭിച്ചത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച വാഹനം പ്രവാസി വ്യവസായിയായ എറണാകുളം സ്വദേശി അമല്‍ മുഹമ്മദലിയാണ്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡനം; യുവാവിനെ അറസ്റ്റു ചെയ്തു

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഒളവണ്ണ ചെറോട്ടുകുന്ന് സ്വദേശി കെ.വി. സഫ്വാൻ (22) ആണ് പോലീസ് പിടിയിലായത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹവാഗ്ദാനം നൽകി വീടിന്റെ ടെറസിലും ബന്ധുവീട്ടിലും വച്ചാണ് ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് വിവരം പുറത്തറിയുന്നതും രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതും. പ്രതിയ്ക്ക് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും, ഇത് ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയെ അയാള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ബേപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കെ.വി.തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പിണറായി ; പിണറായി വില്‍പ്പവറുള്ള നേതാവെന്ന് കെ. വി. തോമസ്

  കണ്ണൂര്‍: സിപിഎം വേദിയില്‍ എത്തിയതിന്റെ പേരില്‍ കെ.വി.തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തോമസ് പങ്കെടുക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ തോമസിനെ വിളിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയ്ക്കാണ്. അദ്ദേഹം പങ്കെടുക്കുന്നതും കോണ്‍ഗ്രസ് നേതാവായി തന്നെയാണ്. നാളത്തെ കാര്യത്തിന് താന്‍ പ്രവചനത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ പങ്കെടുത്താല്‍ തോമസിന്റെ മൂക്ക് ചെത്തി കളയുമെന്ന് ചിലര്‍ ഭീഷണി മുഴക്കിയിരുന്നു. പങ്കെടുക്കില്ലെന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം വരുമെന്ന് ഉറപ്പായിരുന്നു. തോമിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കാനായതില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. കുമ്പളങ്ങിയിലെ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍നിന്നാണ് താന്‍ വരുന്നത്. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണ്. സെമിനാറില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും തോമസ് പറഞ്ഞു.…

കെ.വി.തോമസ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിതശത്രു, രാഷ്ട്രീയകച്ചവടം നടത്തി; നടപടി സ്വീകരിക്കാന്‍ കത്ത് നല്‍കി; കെ.സുധാകരന്‍

കണ്ണൂര്‍: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തയച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി കെ.വി. തോമസിന് സി.പി.എം. നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കെ.വി. തോമസ് സി.പി.എം. സെമിനാറില്‍ പങ്കെടുത്തത്. അദ്ദേഹം ലംഘിച്ചത് പാര്‍ട്ടി മര്യാദയും അച്ചടക്കവുമാണെന്ന് കെ.പി.സി.സി. കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൂറ് അവിടേയും ശരീരം ഇവിടേയും വെച്ചിട്ടുള്ള ഒരു പ്രവര്‍ത്തകനും പാര്‍ട്ടിക്ക് നല്ലതല്ല. അദ്ദേഹം പാര്‍ട്ടിയുടെ പ്രഖ്യാപിത ശത്രുവാണ്. അദ്ദേഹത്തിനോട് പരമമായ പുച്ഛമാണ് ഞങ്ങള്‍ക്കുള്ളത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തെയാണ് അദ്ദേഹം വ്രണപ്പെടുത്തിയത്. കെ.വി. തോമസ് സി.പി.എമ്മുമായി രാഷ്ട്രീയകച്ചവടം നടത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് അഭയം തേടിയ കെ.വി. തോമസിനെ ഇനി കോണ്‍ഗ്രസിന് ആവശ്യമില്ല. അര്‍ഹതയില്ലാത്ത കയ്യിലാണ് അധികാരവും പദവിയും വാരിക്കോരി കൊടുത്തതെന്ന് ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നുവെന്നും…

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു; പക്ഷെ..തരൂര്‍

ന്യൂഡല്‍ഹി: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ തനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ നിര്‍ദേശം താന്‍ അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി തോമസിന്റെ നിലപാടിനോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തെ കുറിച്ച് സോണിയാ ഗാന്ധിയോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, കെ.പി.സി.സി. അധ്യക്ഷന്‍ എടുത്ത നിലപാട് നമ്മള്‍ അംഗീകരിക്കണമല്ലോ,അതുകൊണ്ട് പോകാതിരിക്കുകയാണ് ഭേദമെന്ന്. ശരി, നിങ്ങളല്ലേ പാര്‍ട്ടി പ്രസിഡന്റ്. പോകണ്ടെന്ന് റഞ്ഞാല്‍ പോകില്ല എന്നു പറഞ്ഞു. ഇത്രേയുള്ളൂ. എനിക്ക് വ്യക്തിപരമായി പോകാന്‍ താല്‍പര്യമുണ്ടെങ്കിലും ഞാന്‍ ഒരു പാര്‍ട്ടിയുടെ അംഗമായിട്ട് പാര്‍ട്ടിയുടെ അധ്യക്ഷ പറയുന്നത് ബഹുമാനിക്കുന്നു. അത്രേയുള്ളൂ. കെ.വി. തോമസ് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനം എടുത്തു. അതേക്കുറിച്ച് അദ്ദേഹം തന്നെ പറയട്ടെ. അദ്ദേഹത്തിന്റെ ആക്ഷനെ കുറിച്ച് പറയില്ല- തരൂര്‍ പറഞ്ഞു.

പ്രതിനിധി സമ്മേളനത്തിനിടെ ഹൃദയാഘാതം; എം.സി. ജോസഫൈന്‍ ആശുപത്രിയില്‍

കണ്ണൂര്‍: സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം.സി.ജോസഫൈനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. കണ്ണൂരിലെ എകെജി ആശുപത്രിയിലാണ് ജോസഫൈനെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രതിനിധി സമ്മേളനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മദ്യപന്‍ അറസ്റ്റില്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. നന്‍മേനി സ്വദേശി സജീവനാണ് പിടിയിലായത്. മദ്യലഹരിയില്‍ വിളിച്ചതാണെന്ന് സജീവന്‍ പോലീസിനോട് പറഞ്ഞു. തിരുവനന്തപുരത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഭക്തരെ പുറത്താക്കി ക്ഷേത്രത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിളിച്ചയാളുടെ നമ്പറിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് സജീവനെ പിടികൂടിയത്.